Sai Madhav Burra (Telugu dialogues),Madhan Karky (Tamil dialogues) എന്നിവരുടെ കഥയ്ക് Siddhaarth Sivasamy തിരക്കഥ രചിച്ച nag aswin സംവിധാനം ചെയ്ത ഈ തമിഴ് /തെലുഗ് ബിയോപിക് ചിത്രം ഇന്നലെകളുടെ നടി സാവിത്രിയുടെ ജീവിതകഥ പറയുന്നു...
സാവിത്രി എന്നാ ആദ്യകാല നടികളുടെ സൂപ്പർസ്റ്ററുടെ കഥയിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്... ബാംഗ്ലൂരിലെ ഒരു ഹോസ്പിറ്റലിൽ ചെറുമകനോടൊപ്പം അവശയായി കഴിയുന്ന സാവിത്രി എന്നാ നടിയെ കുറിച്ച് ഒരു ഫീച്ചർ തയ്യാറാകാൻ മധുരവാണി, ആന്റണി എന്നിവർ ചേർന്നു ഇറങ്ങുന്നതും അങ്ങനെ അവരുടെ പ്രതാപാകാലത്തിന്റെ കഥകൾ പ്രായക്ഷർക് പറഞ്ഞുതരുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
സാവിത്രി എന്നാ കഥാപാത്രം കീർത്തി സുരേഷ് ജീവിച്ചു തീർത്തു.. best performance of keerthi till date.....ഈ ചിത്രത്തിലൂടെ അവർക്ക് അവരുടെ ആദ്യ ദേശിയ അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.. ജമിനി ഗണേശൻ ആയി നമ്മുടെ ദുൽഖരും, മധുരവാണി ആയി സാമന്തയും, വിജയ് ആന്റണി ആയി വിജയ് ദേവകോണ്ടയും, Siddhaarth Sivasamy ആയി പ്രകാശ് രാജഉം കീർത്തിയുടെ സാവിത്രിക് ഒപ്പം മികച്ചു നിന്നു....
Sirivennela Sitarama Sastry (telugu)/ Madhan Karky(tamil) എന്നിവരുടെ വരികൾക്ക് Mickey J. Meyer ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ Anurag Kulkarni പാടിയ മഹാനടി എന്ന് തുടങ്ങുന്ന ഗാനം ഇപ്പോളും എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു... അത്രെയും മനോഹരവും തീക്ഷണതയും ആ ഗാനത്തിന് ഉണ്ടായിരുന്നു...
Vyjayanthi Movies,Swapna Cinema എന്നിവരുടെ ബന്നേറിൽ C. Ashwini Dutt,Swapna Dutt,Priyanka Dutt എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Dani Sanchez-Lopez ഉം എഡിറ്റിംഗ് Kotagiri Venkateswara Rao ഉം നിർവഹിച്ചു.... Trident Arts (Tamil) ആണ് വിതരണക്കാർ...
തെലുഗ്, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം മലയത്തിൽ ഡബ്ബിങ് ചെയ്തും പുറത്തിറക്കിട്ടുണ്ട്... ദുൽഖുർ ഇന്റെ ആദ്യ തെലുഗ് ചിത്രം എന്നാ നിലയിലും മലയാളികൾക്ക് ഈ ചിത്രം പ്രിയപ്പെട്ടതായി... ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം എനി മുതൽ എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.....

No comments:
Post a Comment