"മനസ്സിൽ ഒരു വിങ്ങലായി ഈ അഞ്ചു വർണങ്ങൾ ഉള്ള ഈ കൊച്ചു തത്ത"
Hari P. Nair,Ramesh pisharody എന്നിവരുടെ കഥയ്ക് രമേശ് പിഷാരോടി ആദ്യമായി സംവിധാന കുപ്പായം അണിഞ്ഞ ഈ ജയറാം ചിത്രത്തിൽ ജയറാമേട്ടനെ കൂടാതെ സലിം കുമാർ, ചാക്കോച്ചൻ,ധർമജൻ, അനുശ്രീ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
ഒരു Pet shop നടത്തുന്ന ഒരു ആളിലൂടെയാണ് ചിത്രം വികസിക്കുന്നത്.. ആ നാട്ടിൽ ഒരു കുറച്ചു സർക്കസ് കാളികാർകോർപ്പം അവിടെ എത്തിയ അദ്ദേഹം പക്ഷെ അവിടെ നില്കുന്നവർക് ഒരു ശല്യമായി തോന്നാൻ തുടങ്ങുന്നു.... അങ്ങനെ അദ്ദേഹതെ അവിടെന്നു പുറത്താകാൻ അവിടത്തെ എം എൽ യെ കലേഷിനെ സമീപിക്കുകയും പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ചിത്രം പേരില്ലാത്ത ആ കഥാപത്രത്തിന്റെ ജീവിത്തിൽ ഒരു തെറ്റ് ചെയുന്നതോട് കൂടി കഥ കൂടുതൽ രസകരവും സങ്കീർണവും ആകുന്നതാണ് കഥാസാരം..
ജയറാമേട്ടൻ പേരില്ലാത്ത ആ കഥാപാത്രം ആദ്യം കുറെ ചിരിപ്പിച്ച പിന്നീട് ഒരു വിങ്ങലായി അവസാനിച്ചപ്പോൾ ശരിക്കും മനസ്സിൽ തട്ടി... അനുശ്രീയും ചാക്കോച്ചനും കൂടാതെ ചിത്രത്തിൽ വന്ന എല്ലാവരും ജയറാമേട്ടന്റെ കൂടെ മികച്ച അഭിനയം കാഴ്ചവെച്ചു... ഇവരെ കൂടാതെ സലിം കുമാർ, ധർമജൻ എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാകി..
Pradeep Nair ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സാജൻ നിർവഹിച്ചു.. നാദിർഷ,എം ജയചദ്രൻ, ഔസ്അപ്പച്ചൻ എന്നിവരുടെ ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു... Maniyanpilla Raju Productions ഇന്റെ ബന്നേറിൽ Maniyanpilla Raju നിർമിച്ച ഈ ചിത്രം Saptha Tarang Cinema യാണ് വിതരണം നടത്തിയത്... ക്രിറ്റിക്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തി... കാണു ആസ്വദിക്കൂ ഈ പഞ്ചവര്ണതത്തയെ

No comments:
Post a Comment