Tuesday, July 17, 2018

Muse(english/spanish)



José Carlos Somoza യുടെ The Lady Number Thirteen എന്നാ പുസ്തകത്തെ ആധാരമാക്കി Jaume Balagueró,Fernando Navarro എന്നിവർ ചേർന്നു തിരക്കഥ രചിച്ച Jaume Balagueró സംവിധാനം ചെയ്ത ഈ supernatural ത്രില്ലെർ ചിത്രം സാമുവേൽ ജോൺസൻ എന്നാ ഒരാളുടെ കഥയാണ്..

തന്റെ girlfriend ഇന്റെ മരണശേഷം സാമുവേലിന് ഒരു പെൺകുട്ടിയെ ആരോ അതിക്രൂരമായി കൊല ചെയ്യുന്ന ഒരു സ്വപനം അലട്ടാൻ തുടങ്ങുന്നു... ആ സ്വപ്നത്തിന്റെ സത്യാവസ്ഥ തേടി ഇറങ്ങുന്ന അദ്ദേഹത്തിന് ആ കുട്ടി ശരിക്കും അതുപോലെ തന്നെ കൊല ചെയ്യപ്പെട്ടു എന്ന് അറിയുകയും അതിനിടെൽ അതെ സ്വപ്നത്തിന്റെ സത്യാവസ്ഥ തേടി നടക്കുന്ന റേച്ചൽ എന്നാ പെൺകുട്ടിയെ കൂടി അദ്ദേഹത്തിന് കണ്ടുമുട്ടേണ്ടി വരുന്നതും അങ്ങനെ ആ മരണപെട്ട സ്ത്രീയുടെ കഥ കണ്ടുപിടിക്കാൻ അവർ പുറപ്പെടുന്നതും ആണ് ചിത്രം പറയുന്നത്..

സാമുവേൽ സോലോമോൻ എന്നാ കഥാപാത്രം ആയി Elliot Cowan ഉം റേച്ചൽ ആയി Ana Ularu യും വേഷമിട്ട ചിത്രത്തിൽ സൂസൻ എന്നാ പ്രധാനകഥാപാത്രം ആയി Franka Potente യും
ലിഡിയ എന്നാ കഥാപാത്രത്തെ Leonor Watling യും അവതരിപ്പിക്കുന്നു...

Castelao Pictures ഇന്റെ ബന്നേറിൽ Julio Fernández,Carlos Fernández,Laura Fernández,Brendan McCarthy,Jean-Yves Roubin,Manuel Chiche എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Pablo Rosso ഉം സംഗീതം Stephen Rennicks ഉം നിർവഹിക്കുന്നു... Guillermo de la Cal ആണ് എഡിറ്റർ ...

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും ശരാശരി പ്രകടനം കാഴ്ചവെച്ച ഈ ചിത്രം ഒരു കാണുന്നവർക് ഒരു നല്ല അനുഭവം ആകുന്നു.... കാണു ആസ്വദിക്കൂ

No comments:

Post a Comment