ഒരറ്റ ഷോട്ട് കൊണ്ട് ഒരു സീരിസിന്റെ അടിമയാകുക അതും നടന്നിരികുന്നു...എന്നിട്ട് ആ സീരീസ് ഒരറ്റ രാത്രി കൊണ്ട് കണ്ടു തീർക്കുക... . Netflix ഇന്റെ ഏറ്റവും പുതിയ ഹിന്ദി സീരീസ് ആയ scared games ഇനെ കുറിച്ച് ഇങ്ങനെ ഒരു ആമുഖം കൊടുകാം....
വിക്രം ചദ്രയുടെ അതെ പേരിലുള്ള പുസ്‌തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ സീരീസ് Sartaj singh എന്നാ പോലീസ് ഇൻസ്പെക്ടറും Ganesh gaitode എന്നാ പഴയ ഒരു ഗാംഗ്സ്റ്ററും തമ്മിലുള്ള cat-and-mouse ഗെയിം ആയി ആണ് എടുത്തിരിക്കുന്നത്...
ഒരു ചെറിയ പോലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുന്ന സർതാജ് പക്ഷെ എന്നും മേലധികാരുടെ ആട്ടും തുപ്പും വാങ്ങുന്നവൻ ആണ്..അങ്ങനെ ഒരു ദിവസം ഒരു പ്രശ്‌നത്തിന്റെ പേരിൽ സസ്പെന്ഷന് ആകുന്നതും പക്ഷെ അന്നു രാത്രി അദ്ദേഹത്തെ തേടി എത്തിയ ഗണേഷ് ഗൈതോടെ എന്നാ ഒരാളുടെ കാൾ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നതും അതിനോട് അനുബന്ധിച്ച ചില സത്യങ്ങളെ തേടിയുള്ള സർതാജിന്റെ യാത്രയാണ് ഈ സീരീസ് പറയുന്നത്..അതിനിടെൽ അതെ സത്യങ്ങളെ തേടി മേഘന മാതുർ എന്നാ ഒരു ഏജന്റും അദ്ദേഹത്തിന് കൈതാങ് ആയി എത്തുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്ക് പോകുകയും പിന്നീട് നടക്കുന്ന സംഭാവനകളും ആണ് സീരിസിന്റെ മുൻപോട്ടു ഉള്ള യാത്ര...
ഗണേഷ് ഗൈതോടെ ആയി നവാസുദ്ദിൻ സാദ്ദികി യുടെ പ്രകടനത്തിന് hatss off...ഒന്നും പറയാനില്ല.. സർതാജ് സിംഗ് ആയി സൈഫു അലി ഖാനും, മേഘന മാതുർ ആയി രാധിക ആപ്‌തെയും നവാസദിന് ഒപ്പം നിന്നു....ഇവരെ കൂടാതെ നീരജ് കമ്പി, ജിതേന്ദ്ര ജോഷി, എന്നിവരും മികച്ച കഥാപാത്രങ്ങൾ ആയി ഇതിൽ ഉണ്ട്..
അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊത്വാനി എന്നിവർ ആണ് ചിത്രത്തിന്റെ സംവിധായകർ.. അനുരാഗ് ജി ഗൈത്തോടെയുടെ കഥയും, മൊത്വാനി സർതാജിന്റെ കഥയും ആണ് ചെയ്തിരിക്കുന്നത്.....
ഹിന്ദി,മറാത്തി, ഇംഗ്ലീഷ് എന്നീഭാഷകളിൽ പുറത്തിറങ്ങിയ ഈ സീരിസിൽ എട്ടു ഭാഗങ്ങൾ ആണ് ഉള്ളത്.... എല്ലാം ഒന്നിലൊന്നു ഗംഭീരം....
രചിതാ അറോറ, അലോകനന്ദ ദാസ്‌ഗുപ്‌ത എന്നിവർ ചേർന്നു നിർവഹിച്ച ചിത്രത്തിന്റെ സംഗീതവും സ്വപ്നിൽ സോനവേ,സിൽവെസ്റ്റർ fonseca,സീം ബജാജ് എന്നിവർ ചേർന്നു ചെയ്ത ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂടുന്നു..സീജെൽ കോത്താരി, ശുഭം പാണ്ട്യ എന്നിവരുടെ ക്യാമെറകും ഒരു ബിഗ് സല്യൂട്ട്... ഞെട്ടിച്ചു കളഞ്ഞു... അബാർ ഖാനിന്റെ ആര്ട്ട് ഡിപ്പാർട്മെന്റ് ഉം കൈയടി അർഹിക്കുന്നു...
കാണു ആസ്വദിക്കൂ ഈ ഇന്ത്യൻ നെറ്ഫ്ലിസ് വിതരണം നടത്തിയ ഈ രണ്ടാം സീരീസ്...

No comments:
Post a Comment