"കുഞ്ഞേ നിനക്ക് വേണ്ടി.. എങ്ങോ കാത്തു നില്പു "
Blessy കഥയും തിരക്കഥയും രചിച്ച സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമയിൽ മമ്മൂട്ടി, പദ്മപ്രിയ,യാഷ്, സനുഷ എന്നിവർ ആണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.... പവൻ എന്നാ ഗുജറാത്ത് വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപെട്ട ഒരു കുട്ടിയിലൂടെയാണ് ചിത്രം വികസിക്കുന്നത്...
1986 യിൽ പുറത്തിറങ്ങിയ "bashu :the little stranger" എന്നാ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് ആണ് ബ്ലെസി ഈ ചിത്രം ഒരുക്കിയത്....ഗുജറാത്തിൽ എല്ലാം നഷ്ടപെട്ട പവൻ ഇന് രക്ഷകൻ ആയി മാധവൻ എന്നാ ഒരാൾ എത്തുന്നതും അങ്ങനെ അദ്ദേഹം അവനെ സ്വന്തം നാടായ കേരളത്തിലേക് കൊണ്ടുവരുത്തതും അതിനോട് അനുബന്ധിച്ച പിന്നീട് അദ്ദേഹത്തിനും ആദത്തിന്റെ കുടുംബത്തിനും നേരിടേണ്ടി വരുന്ന വിഷമതകളും അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ മാധവനും കുടുബത്തിനും പവനിനെ തിരിച്ചു അവന്റെ നാട്ടിലേക് അയക്കേണ്ടി വരുന്നതും ആണ് കഥാസാരം...
മാധവൻ ആയി മമ്മൂക്കയുടെ മാസമാരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ...പവൻ ആയി മാസ്റ്റർ യാഷും, ലക്ഷ്മി എന്നാ മാധവന്റെ ഭാര്യ കഥാപാത്രം പദ്മപ്രിയയും, അമ്പിളി എന്നാ മാധവന്റെ മകളുടെ വേഷം സനുഷയും നിർവഹിച്ചു... ഇവരെ കൂടാതെ മനോജ് കെ ജയൻ, ഇന്നോസ്ന്റ്, വേണു നാഗവല്ലിയും ബാക്കി മികച്ച കഥാപാത്രങ്ങൾ ആയി എത്തി...
കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിതാര ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. എല്ലാം ഒന്നിലൊന്നു മികച്ചത്.. ഇതിൽ കുഞ്ഞേ, പാണ്ടൻ നായയുടെ എന്നി ഗാനങ്ങൾ ഇന്നും എന്റെ ഇഷ്ട കളക്ഷൻസിൽ ഉണ്ട്...
Alagappan N ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Raja Mohammad നിർവഹിക്കുന്നു.... NX Visual Entertainment ഇന്റെ ബന്നേറിൽ Noushad,Xavy Mano Mathew എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ ഗംഭീര വിജയവും ആയി...
ബ്ലെസി, പദ്മപ്രിയ,രഞ്ജിത് അമ്ബാടി എന്നിവരുടെ ആദ്യ ചിത്രം ആയിരുന്നു കാഴ്ച.... ഇതിലെ പ്രകടനത്തിന് ബ്ലെസ്സിക് മികച്ച debutanat director, പദ്മപ്രിയയ്ക് മികച്ച new face of the year പുരസ്കാരവും ലഭിച്ചിട്ടുണ്ട്..
2004 ഇളിലെ കേരള ഫിലിം അവാർഡ്‌സ്, ഫിൽംഫൈർ, ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് വേദികളിൽ തിളങ്ങിയ ഈ ചിത്രത്തിലെ മമ്മൂക്ക അവതരിപ്പിച്ചു അവിസ്മരണീയം ആക്കിയ മാധവൻ ആകാൻ ആദ്യം ബ്ലെസി ക്ഷണിച്ചത് തമിഴകത്തിന്റെ സ്വതം ചിയാനിനെ ആണെന് എന്നും കേട്ടിരുന്നു!
ഇന്നും ഒരു നൊമ്പരം ആയി ഈ "കാഴ്ച"
No comments:
Post a Comment