"എന്തുകൊണ്ടാണ് ഈ ചിത്രത്തെ പീസ് പടം എന്ന് പറയുന്നത് എന്ന് ഇന്നും മനസിലാവുന്നില്ല"
പൂ പോലെ സുന്ദരം ഈ ചിത്രം...
മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്....ഒരു പോലത്തെ സിനിമകളും അതിനോട് അനുബന്ധിച്ച ഒരു പോലത്തെ ആക്ടർസും കഥകളും എല്ലാം നമ്മുക്ക് ഇന്ന് മലയാളീസിനു മടുക്കാൻ തുടങ്ങിയിരിക്കുന്നു... ഈ ഒരു മടുപ്പിന്റെ പാതയിൽ നിന്നും വേറിട്ട ചിന്തിച്ചാൽ അവർക്ക് കിട്ടുന്ന പുതിയ പട്ടം ആണ് "new generation"...2011 യിൽ ട്രാഫിക് എന്നാ ചിത്രമാണ് ആ മാറ്റം തുടങ്ങിയത് എന്നാണ് കേട്ടിട്ടുള്ളത്.. എന്നാലും ഇതിനും മുൻപ് ഇറങ്ങിയ "കോക്കടയിൽ "പോലത്തെ പല ചിത്രങ്ങള്ക്കും നമ്മുക്ക് ഈ പേര് കൊടുകാം..
ഒരു കാര്യം പറയാൻ തുടങ്ങി വേറെ എവിടേയോ എത്തി.... എനി വിഷയത്തിലേക്കു വരാം... മായാനദി എന്നാ ചിത്രം കണ്ടപ്പോൾ ഇതിൽ എവിടെയാണ് ഈ "പീസ് പടം " ലേബൽ കൊടുക്കാൻ ആള്കരെ പ്രേരിപ്പിക്കുന്നത് എന്ന് മനസിലാക്കാൻ കുറച്ചു പാട് പെട്ടു... ഇതിലും വലിയ സംഭവങ്ങൾ പല ചിത്രങ്ങളിൽ പറഞ്ഞും കേട്ടിട്ടും ഉണ്ട് മലയാളികൾ... അന്നു ആ സിനിമകളിൽ അവിടെയൊന്നും ഇല്ലാത്ത എന്ത് മാറ്റമാണ് ഈ കൊച്ചു ചിത്രത്തിൽ ഉള്ളതെന്ന് എന്നിക് മനസിലായില്ല....
ചിത്രം പറയുന്നത് മാത്യു എന്നാ മാത്തന്റെ കഥയാണ്....ഒരു ഡ്രഗ് ഡീലിന്റെ അവസാനം അവന്റെ ഗാങിന് ഒരു പോലീസ് ഓഫീസറിനെ കൊല്ലേണ്ടിവരുന്നതും പിന്നീട് അവിടെ നിന്നും രക്ഷപെട്ട മാത്തൻ അവന്റെ പഴയ കാമുകി അപ്പു എന്നാ അപർണയെ തേടി എത്തുന്നതും അതിനോട് അനുബന്ധിച്ച മാത്തൻ, അപർണ, അവളുടെ കൂട്ടുകാരി സമീരയുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ആണ് ഈ ആഷിഖ് അബു ചിത്രത്തിന്റെ ഇതിവൃത്തം...
Syam Pushkaran,Dileesh Nair എന്നിവരുടെ കഥയ്ക് ആഷിക് അബു ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്... മാത്തൻ എന്നാ മാത്യു ആയി ടോവിനോയും, അപ്പു എന്നാ അപര്ണയായി ഐശ്വര്യ ലക്ഷ്മിയും പ്രയക്ഷകാരുടെ മനസ് കവർന്നെടുത്തു.... "sex is not a promise" എന്നാ ഒറ്റ സംഭാഷണത്തിലൂടെ പല കപട സദാചാരങ്ങളെയും ഒരു മികച്ച ഇരുട്ടടി തന്നെ സംവിധായകൻ കൊടുത്തു... സമീറ എന്നാ കഥാപാത്രം ചെയ്ത ലിയോൺയും ആള്കാര്ക് ഇടയിലേക്ക് കേറി ചെല്ലുന്ന തരത്തിൽ ഉള്ള സംഭാഷങ്ങൾ എഴുതി അതിനു അതിൻറെ പൂർണതയിൽ തന്നെ പ്രയക്ഷകരിലേക് എത്തിക്കാൻ ശ്യാം,,ദിലീഷ് എന്നിവരും ചിത്രത്തിന്റെ മുതൽകൂട് തന്നെ....
Saiju Sreedharan ഇന്റെ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Jayesh Mohan നിർവഹിച്ചു.. .Rafeeq Ahammed,Vinayak Sasikumar,Anwar Ali എന്നിവരുടെ വരികൾക്ക് റെക്സ് വിജയൻ ഈണമിട്ട എല്ലാ ഗാനങ്ങളും ഇന്നും ഇമ്പമായി എന്റെ കാതുകളിൽ മുഴുങ്ങുന്നു... ഇതിലെ "ഉറിയിൻ നദിയെ "എന്നാ ഗാനം എന്റെ ഇഷ്ട ഗാനം ആയിട്ടുണ്ട്.... ഇതിലെ "മീഴിയിൽ നിന്നും " എന്ന് ഗാനം പാടിയ Shahabaz Aman ഇന് മികച്ച ഗായകനുള്ള കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചടുണ്ട്...
Dream Mill Cinemas and Entertainments Moonshot Entertainment ഇന്റെ ബന്നേറിൽ Aashiq Abu
Santhosh T. Kuruvilla എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ വിതരണം OPM Dream Mill Cinemas ആണ്.. ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച വിജയം ആയ ഈ ചിത്രം
1960ഇല്ലേ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രം ബ്രേത്ലെസ്സിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് എടുത്ത ചിത്രമാണ് എന്ന് സംവിധായകൻ തന്നെ പറയുകയുണ്ടായി.. .ഒരു ലവ് -റൊമാൻസ് -ഹോർറോർ -ത്രില്ലെർ ആയ എന്റെ ചിത്രം ഇനി മുതൽ ഇന്നും എന്നും എന്റെ ഏറ്റവും ഇഷ്ട ചിത്രങ്ങളിൽ ഒന്നായി വിരാജിക്കും...
"മിഴികൾ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി നമ്മൾ
മെല്ലെ
മഴയരിഞ്ഞിലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ.. തമ്മിൽ.. മെല്ലെ
അനിഴമഴയായി നീ അമരനായി ഞാൻ
ഉടൽ തുളുമ്പിത്തൂവി .. തമ്മിൽ .. മെല്ലെ....
തോന്നി നിറഞ്ഞു പ്രാണൻ കവിഞ്ഞു
ഈണമഴി നമ്മിൽ.... മെല്ലെ....
മായാ... നദി.... "
വാൽകഷ്ണം :
"ഈ ചിത്രത്തിനെ തുണ്ട് പടമായി ഉപമിക്കുന്നവർക് എന്റെ ഒരു ലോഡ് പുച്ഛം "

No comments:
Post a Comment