Tuesday, July 31, 2018

Shutter island(english)



2010 ഇൽ പുറത്തിറങ്ങിയ ഈ American neo-noir psychological thriller ചിത്രം Dennis Lehane ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ചലച്ചിത്ര ദൃശ്യാവിഷ്‌കാരം ആണ്...

Laeta Kalogridis തിരക്കഥ രചിച്ച ഈ ചിത്രം Martin Scorsese ആണ് സംവിധാനം ചെയ്തത്.... Leonardo DiCaprio, Mark Ruffalo, Ben Kingsley എന്നിവർ ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

1954 ഇൽ aanu ചിത്രം നടക്കുന്നത്... അവിടെ Edward "Teddy" Daniels ഉം അദേഹത്തിന്റെ പുതിയ കൂട്ടുകാരൻ ആയ Chuck aule ഉം shutter island ഇലെ  Ashecliffe Hospital എന്നാ സൈക്കാട്രിക് ഹോസ്പിറ്റലിക്ക് Rachel Solando എന്നാ ആളുടെ തിരോധാനവും ആയി ബന്ധപെട്ടു അന്വേഷിക്കാൻ എത്തുന്നതും അങ്ങനെ ആ ദ്വീപിൽ നടക്കുന്ന ചിലസംഭവവികാസങ്ങളും ആണ് ചിത്രം പറയുന്നത്...

Edward "Teddy" Daniels  ആയി ഡികാപ്രിയോയുടെ അതി ഗംഭീര പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... അദ്ദേഹത്തെ കൂടാതെ chuck ആയി എത്തിയ Mark_Ruffalo ഇന്റെയും, Dr. John Cawley ആയി എത്തിയ Ben Kingsley യുടെ പ്രകടനവും എടുത്തുപറയേണ്ടിയിരിക്കുന്നു..

Thelma Schoonmaker എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Robert Richardson നിർവഹിച്ചു... അതിഗംഭീരം എന്ന് പറഞ്ഞാൽ അത് കുറവു ആവും... അത്രെയും മികച്ചതായിരുന്നു.. അതുകൊണ്ട് തന്നെ അദ്ദേഹം ഡേവിസ് അവാർഡ്‌സിൽ മികച്ച ഛായാഗ്രഹണത്തിനു ഉള്ള നോമിനേഷൻ നേടി അതുപോലെ ചിത്രത്തിലെ അഭിനയത്തിന് ഡികാപ്രിയോകും സംവിധായകനും കൂടാതെ മാർക്ക്‌ റഫാലോയും കുറെ ഏറെ അവാർഡുകൾ നേടിടുണ്ട്.. ആ വർഷത്തെ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ ഡികാപ്രിയോ ചിത്രം..

Rhino Records പുറത്തിറക്കിയ ഈ ചിത്രത്തിലെ ചിത്രത്തിലെ മ്യൂസിക് എല്ലാം നല്ല പ്രതികരണം നേടിയിരുന്നു.. .Phoenix Pictures,Appian Way Productions എന്നിവരുടെ ബന്നേറിൽ
Mike Medavoy,Arnold W. Messer,Bradley J. Fischer,
Martin Scorsese എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും മികച്ച പ്രകടനവും പ്രതികരണവും നേടി.... Paramount_Pictures ആയിരുന്നു ചിത്രം വിതരണത്തിന് എത്തിച്ചത്...

Berlin International Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണം വാരി പടവും ആയിരുന്നു...ഈ ചിത്രത്തിന്റെ ഒരു ഇന്ത്യൻ  അഡാപ്റ്റേഷൻ ആണ് അടുത്ത കാലത്ത് പുറത്തിറങ്ങിയ "vodka diaries" എന്നാ ഹിന്ദി ചിത്രം.... 

എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നു

Saturday, July 28, 2018

Tara Rum Pum(hindi)



Nishant Shah കഥയ്ക് Habib Faisal തിരക്കഥ രചിച്ച Siddharth Anand സംവിധാനം  ചെയ്ത ഈ sports-drama ചിത്രത്തിൽ Saif ali khan ഉം rani mukarji യും പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

രാജ്‌വീർ സിംഗ് എന്നാ കാർ റൈസരിളുടെ യാണ് ചിത്രം പുരോഗമിക്കുന്നത്... കാർ റൈസിംഗിൽ സ്വന്തം പേര് ചേർക്കാൻ തുടിക്കുന്ന അദ്ദേഹത്തിന് ഹാരി എന്നാ മാനേജറിനെയും രാധിക എന്നാ പെൺകുട്ടിയെയും കണ്ടുമുട്ടുന്നതോട് കൂടി അദ്ദേഹം ജീവിത്തിലെ ഏറ്റവും വലിയ കുതിപ്പുകളിൽ  നടത്തുന്നു...
അങ്ങനെ  സ്വന്തം ജീവിതത്തിൽ താൻ ഉണ്ടാക്കിയ പൈസ മുഴുവൻ ധൂര്തടിച്ചു കളയുന്ന രാജ്‌വീറിന്റെ ജീവിതത്തിൽ പട്ടിണിയുടെ കൈയിപ്പും അനുഭവിക്കേണ്ടി വരുന്നതോട് കൂടി അദ്ദേഹം ജീവിത്തിന്റെ മറ്റൊരു പുറം കാണുന്നതും അതിൽ നിന്നും മുൻപോട്ടു ജീവിതത്തിൽ ലക്ഷ്യംബോധം ഉടെലെടുക്കത്തും ആണ് കഥാസാരം...

രാജ്‌വീർ സിംഗ ആയി സൈഫ്യും രാധികയായി റാണി മുഖർജിയും മികച്ച പ്രകടനം ആണ് കാഴ്ച്ചവെക്കുന്നത്... അവരുടെ കൂടെ വിക്ടർ ബാനെർജി, ജാവേദ് ജഫ്‌റി എന്നിവരും ചിത്രത്തിൽ മികച്ച കഥാപാത്രങ്ങൾ ആയിയുണ്ട്...

ജാവേദ് അക്തർ ഇന്റെ വരികൾക്ക് Vishal-Shekhar എന്നിവർ ഈണമിട്ട ഗാനങ്ങൾ എല്ലാം ആ സമയത്തു വലിയ ഹിറ്റ്‌ ആയിരുന്നു.. .ആ വര്ഷതെ ഏറ്റവും വലിയ ഹിറ്റ്‌ ട്രാക്‌സും ആയിരുന്നു... walt disney productions യുമായി tie-up യുമായി അവർ ഇതിൽ ചെയ്ത ആനിമേറ്റഡ് സോങ്ങും ആ സമയത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നു..

Binod Pradhan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Rameshwar S Bhagat,Ritesh Soni എന്നിവർ ചേർന്നു നിർവഹിച്ചു... റാണി മുഖർജിയുടെ അവസാനത്ത കൊമേർഷ്യൽ വിജയം ആയി കരുതപ്പെടുന്ന ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയെങ്കിലും ആ വർഷത്തെ  ബോക്സ്‌ ഓഫീസിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ രണ്ടാം സ്ഥാനത്തു എത്തി... Sabse favorite kaun അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ചിത്രം കരസ്ഥമാക്കിട്ടുണ്ട്..

യാഷ് രാജ്‌ ഫിലിമ്സിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിച്ച ഈ ചിത്രം യാഷ് ചോപ്രയാണ് വിതരണം നടത്തിയത്... കാണു ആസ്വദിക്കൂ ഈ ചിത്രം

Panchavarnathatha



"മനസ്സിൽ ഒരു വിങ്ങലായി ഈ അഞ്ചു വർണങ്ങൾ ഉള്ള ഈ കൊച്ചു തത്ത"

Hari P. Nair,Ramesh pisharody എന്നിവരുടെ കഥയ്ക് രമേശ്‌ പിഷാരോടി ആദ്യമായി സംവിധാന കുപ്പായം അണിഞ്ഞ ഈ ജയറാം ചിത്രത്തിൽ ജയറാമേട്ടനെ കൂടാതെ സലിം കുമാർ,  ചാക്കോച്ചൻ,ധർമജൻ, അനുശ്രീ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

ഒരു Pet shop നടത്തുന്ന ഒരു ആളിലൂടെയാണ് ചിത്രം വികസിക്കുന്നത്.. ആ നാട്ടിൽ ഒരു കുറച്ചു സർക്കസ് കാളികാർകോർപ്പം അവിടെ എത്തിയ അദ്ദേഹം പക്ഷെ അവിടെ നില്കുന്നവർക് ഒരു ശല്യമായി  തോന്നാൻ തുടങ്ങുന്നു....  അങ്ങനെ അദ്ദേഹതെ അവിടെന്നു പുറത്താകാൻ അവിടത്തെ എം എൽ യെ കലേഷിനെ സമീപിക്കുകയും പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ചിത്രം പേരില്ലാത്ത ആ കഥാപത്രത്തിന്റെ ജീവിത്തിൽ ഒരു തെറ്റ് ചെയുന്നതോട് കൂടി കഥ കൂടുതൽ രസകരവും സങ്കീർണവും ആകുന്നതാണ് കഥാസാരം..

ജയറാമേട്ടൻ പേരില്ലാത്ത ആ കഥാപാത്രം ആദ്യം കുറെ ചിരിപ്പിച്ച പിന്നീട് ഒരു വിങ്ങലായി അവസാനിച്ചപ്പോൾ ശരിക്കും മനസ്സിൽ തട്ടി... അനുശ്രീയും ചാക്കോച്ചനും കൂടാതെ ചിത്രത്തിൽ വന്ന എല്ലാവരും ജയറാമേട്ടന്റെ കൂടെ മികച്ച അഭിനയം കാഴ്ചവെച്ചു... ഇവരെ കൂടാതെ സലിം കുമാർ, ധർമജൻ എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാകി..

Pradeep Nair ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സാജൻ നിർവഹിച്ചു.. നാദിർഷ,എം ജയചദ്രൻ, ഔസ്അപ്പച്ചൻ എന്നിവരുടെ ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു... Maniyanpilla Raju Productions ഇന്റെ ബന്നേറിൽ Maniyanpilla Raju നിർമിച്ച ഈ ചിത്രം Saptha Tarang Cinema യാണ് വിതരണം നടത്തിയത്... ക്രിറ്റിക്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി... കാണു ആസ്വദിക്കൂ ഈ പഞ്ചവര്ണതത്തയെ

Thursday, July 26, 2018

Parmanu: The Story of Pokhran(hindi)



Saiwyn Quadras,Sanyuktha Chawla Sheikh,Abhishek Sharma എന്നിവർ ചേർന്നു എഴുതിയ pokran-II എന്നാ പുസ്‌തകത്തെ ആധാരമാക്കായി Abhishek Sharma സംവിധാനം ചെയ്ത ഈ Indian Action Historical Drama യിൽ John Abraham, Diana penty, Bomman irani, Anuja sathe എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ഭാരതത്തിന്റെ രണ്ടാം nuclear test ഇനെ ആധാരമാക്കി എടുത്ത ഈ ചിത്രം നമ്മൾ അറിയാത്ത പല സത്യങ്ങളുടെയും കലവറ തന്നെ ആണ്... എങ്ങനെ ആണ് അമേരിക്കയും പാകിസ്താനും കൂടി ആ ഭാരതത്തിന്റെ ആ ഇതിഹാസ ദൗത്യം തകർക്കാൻ ശ്രമിച്ചത്? എങ്ങനെ ആണ് ഇന്ത്യൻ ജനത പൊക്രാനിൽ ആ ദൗത്യത്തിൽ വിജയിച്ചത് എന്നൊക്കെയാണ് ഈ ചിത്രത്തിന്റെ ആധാരം..

Ashwat Raina എന്നാ മുഖ്യ കഥാപാത്രം ആയി ജോൺ അബ്രഹാം എത്തിയ ഈ ചിത്രത്തിൽ Himanshu Shukla എന്നാ പ്രധാനമത്രിയുടെ സെക്രട്ടറിയായി ബൊമൻ ഇറാനി എത്തി.. ഡയാന പെന്റയുടെ ക്യാപ്റ്റിൻ അംബാലികയും, ആദിത്യ ഹിത്കാരിയുടെ Dr. വാരിഫ് വൈദയും കൈയടി അർഹിക്കുന്നു...

Vayu, Rashmi Virag, Sachin Sanghvi,  Kumar Vishwas എന്നിവരുടെ വരികൾക്ക് Sachin-Jigar,Jeet Gannguli എന്നിവർ ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ സപ്‌ന എന്ന് തുടങ്ങുന്ന ഗാനം എന്നിക് വളരെ ഇഷ്ടപ്പെട്ടു..

Rameshwar S. Bhagat എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Aseem Mishra, Zubin Mistry എന്നിവർ ചേർന്നു നിർവഹിച്ചു... Zee Studios,JA Entertainment എന്നിവരുടെ ബന്നേറിൽ JA Entertainment,Zee Studios,
KYTA Production എന്നി കമ്പനികൾ ചേർന്നു നിർമിച്ച ഈ ചിത്രം ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നാണ്.. ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം മോശമില്ലാത്ത അഭിപ്രായം നേടിയ  ഈ ചിത്രം Pooja Entertainment  ആണ് വിതരണം നടത്തിയത്.... കാണു ആസ്വദികു ഈ epic indian ചിത്രം

102 not out ( hindi )



Saumya Joshi യുടെ ഗുജറാത്തി നാടകത്തെ ആസ്പദമാക്കി   Umesh Shukla സംവിധാനം ചെയ്ത ഈ hindi comedy drama യിൽ അമിതാഭ് ബച്ചൻ, ഋഷി കപൂർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു..

102 വയസുള്ള Dattatarya 72 വയസുള്ള മകൻ ബാബുവിന്റെ കൂടെയാണ് താമസം.. ഒരു ചൈനീസ് വ്യക്തി കൈവശം വച്ചിട്ടുള്ള ലോകത്തു ഏറ്റവും കൂടുതൽ ദിവസം ജീവിച്ച റെക്കോർഡ് തകർക്കാൻ 16 വർഷം മാത്രമേ ബാക്കിയുള്ളു എന്ന് അറിയാവുന്ന അദ്ദേഹം അതിൽ ജയിക്കണം എന്ന് വാശിപിടിച്ചു നടപ്പാണ്... അതിനു ആദ്യം അദ്ദേഹത്തിന് അദേഹത്തിന്റെ മകനെ വൃദ്ധാശ്രമത്തിൽ കൊണ്ടാകാൻ പ്ലാൻ ചെയ്യുന്നു.. പക്ഷെ മകൻ അതിനു വഴങ്ങുന്നില്ല എന്നാ കണ്ട dattatarya അവനെ ഒഴിവാക്കാൻ കുറെ ഉപായങ്ങൾ തിരയുന്നതും അത് മറികടക്കാൻ ബാബു ശ്രമിക്കുന്നതും പക്ഷെ അതിലുടെ ആ അച്ഛൻ മകൻ ബന്ധത്തിന്റെ ആഴം പറഞ്ഞതരുന്നതും ആണ് കഥ ഹേതു..

Dattatarya ആയി അമിതാഭ് ജിയും ബാബു ആയി ഋഷി കപൂർ ജിയുടെയും അതിഗംഭീര പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... ഇവരെ കൂടാതെ Jimit Trivedi യുടെ ധീരു എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു.

Hiral Brahmbhatt, Saumya Joshi, Amitabh Bhattacharya and Kaifi Azmi എന്നിവരുടെ വരികൾക്ക്  Salim–Sulaiman,Amitabh Bachchan,Rohan vinayak എന്നിവർ ഈണമിട്ട ആറോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം ജോർജ് ജോസഫ് നിർവഹിക്കുന്നു...
Laxman Utekar ഛായാഗ്രഹണവും, Bodhaditya Banerjee യുടേതാണ് എഡിറ്റിംഗ്..

SPE Films India,Treetop Entertainment എന്നിവരുടെ ബന്നേറിൽ Treetop Entertainment,Benchmark Pictures
Sony Pictures Entertainment Films India എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Columbia Pictures ആണ് വിതരണം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി..

ഒരു ചെറിയ മനസ് നിറയ്ക്കുന്ന ചിത്രം

Wednesday, July 25, 2018

300 (english)



Lynn Varley, Frank Miller എന്നിവർ രചിച്ച 300 എന്ന പുസ്‌തകത്തെ ആധാരമാക്കി Zack Snyder,Kurt Johnstad
Michael B. Gordon എന്നിവർ തിരക്കഥ രചിച്ച Zack Snyder സാംവിധാനം ചെയ്ത ഈ epic war film പേർഷ്യൻ യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിപാദിപ്പിക്കപ്പെട്ട Battle of Thermopylae ഇനെ ആസ്പദമാക്കി എടുത്ത ചിത്രം ആണ്..

 പേർഷ്യൻ "god-King" Xerxes ഇനേയും അയാളുടെ മൂന്ന് ലക്ഷത്തോളം വരുന്ന പൊരുളകളെ പൊരുതി തോൽപിച്ച
King Leonidas എന്നാ Spartan രാജാവും അദേഹത്തിന്റെ
 300 പോരാളികയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്...

Gerard Butler ഇന്റെ Leonidas ആണ് ചിത്രത്തിന്റെ കാതൽ... ചിത്രത്തിലെ യുദ്ധങ്ങൾ എല്ലാം ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒന്നാണ്.   ബാഹുബലി കണ്ടു ഞെട്ടിയ നമ്മൾ ഈ ചിത്രം ഒന്ന് കണ്ടു നോക്കണം... പല ഭാഗങ്ങളും പ്രയക്ഷകരെ മുൾമുനയിൽ നിർത്തും...  ചിത്രത്തിന്റെ ക്യാമെറായാണ് വേറെയൊരു അദ്‌ഭുതം.. Larry Fong ഇന്റെ ഛായാഗ്രഹവും William Hoy ഇന്റെ എഡിറ്റിംഗും വാക്കുകൾക്ക് അപ്പുറം ആണ്....

Tyler Bates സാഗീതം നൽകിയ ചിത്രം Legendary Pictures,Virtual Studios,Atmosphere Pictures,
Hollywood Gang Productions എന്നിവരുടെ ബന്നേറിൽ Mark Canton,Bernie Goldmann,Gianni Nunnari,Jeffrey Silver എന്നിവർ ചേർന്നാണ് നിർമിച്ചത്... Warner Bros. Pictures ആണ് ചിത്രത്തിന്റെ വിതരണം...

ബോക്സ്‌ ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തിയ ചിത്രം ക്രിറിക്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂസും ചരിത്രത്തെ വളച്ചൊടിച്ചു എന്നാ പേരിൽ കുറെ അധികം പ്രശ്നങ്ങളിലും അകപ്പെട്ടിട്ടുണ്ട്.. Saturn Awards യിൽ പത്തു നോമിനേഷൻസ് നേടിയ ചിത്രം മികച്ച സംവിധനം, ബെസ്റ്റ് ആക്ഷൻ ത്രില്ലെർ ചിത്രം എന്നാ വിഭാഗങ്ങളിൽ പുരസ്കാരവും കരസ്ഥമാക്കി...

2014യിൽ  300: Rise of an Empire എന്നാ പേരിൽ ഒരു sequel ഇറങ്ങിയ ഈ ചിത്രം കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു... കണ്ണം ചിപ്പിക്കും ഈ ചിത്രം

Tuesday, July 24, 2018

The Admiral:Roaring currents (korean)



വാക്കുകൾക് അതീതം ഈ choi-min-sik ചിത്രം....

കൊറിയൻ ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധ വിജയം ആയ  Battle of Myeongnyang  ആസ്പദമാക്കി Kim han min ഒരുക്കിയ ഈ സൗത്ത് കൊറിയൻ Naval war ചിത്രത്തിൽ ആ യുദ്ധത്തിന്റെ മാസ്റ്റർ ബ്രെയിൻ ആയ Yi Sun-sin എന്നാ അഡ്മിറലിനെ Choi Min-sik     അവതരിപ്പിക്കുന്നു....

കൊല്ലവർഷം 1597 യിൽ 333  കപ്പലിൽ യുദ്ദത്തിന്  എത്തിയ ജാപ്പനീസ് പടയെ വെറും 12 കപ്പലുകൾ കൊണ്ട തോൽപിച്ച കഥ പറഞ്ഞ ഈ ചിത്രം ആ വിജയത്തിന് ചുക്കാൻ പിടിച്ച അഡ്മിറൽ Yi-sun-sin ഇന്റെ കഥയാണ്.... യുദ്ധം ജയിക്കുന്നത് ശക്തികൊണ്ട് അല്ല ബുദ്ധികൊണ്ട് ആണ് എന്ന് ഊന്നിയുറപ്പിക്കാൻ ഈ ചിത്രത്തിന് കൊണ്ട് സാധിച്ചു.. ഒരു പ്രയക്ഷകൻ എന്നാ നിലയിൽ ഓരോ സെക്കണ്ടും ത്രില്ല് അടിച്ചു കണ്ട ചുരുക്കം ചില ചിത്രങ്ങളിൽ ഇനി മുതൽ മുൻപന്തിയിൽ ഈ ചിത്രവും സ്ഥാനം പിടിക്കുന്നു..

Jeon Chul-hong Kim Han-min എന്നിവർ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ.... Kim Tae-seong ഇന്റെ ഛായാഗ്രഹണം  വാക്കുകൾക് അതീതം.... അതുപോലെ ക്യാമറ....ഹോ അപാരം... 300 എന്നാ ചിത്രത്തിന് ശേഷം ഇതുപോലത്തെ ഒരു സാധനം ആദ്യമായി ആണ് ഞാൻ കാണുന്നെ... ഞെട്ടിച്ചു കളഞ്ഞു ഓരോ സെക്കണ്ടും... .Kim Chang-ju വിന്റെ എഡിറ്റിംഗും, Kim Tae-seong ഇന്റെ സംഗീതവും ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റി...

Big Stone Pictures ഇന്റെ ബന്നേറിൽ സംവിധായകൻ Kim Han-min തന്നെ നിർമിച്ച ഈ ചിത്രം CJ Entertainment ആണ് വിതരണം ചെയ്തത്....ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം കൊറിയൻ ബോക്സ്‌ ഓഫീസിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായി....

23 Buil Film Awards, Asia Star Awards,34th Korean Association of Film Critics Awards, 51st Grand Bell Awards എന്നിങ്ങനെ കുറെ ഏറെ അവാർഡ്‌വേദികളിൽ നിറഞ്ഞസദസൊടെ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം അവിടെയെല്ലാം അവാർഡുകൾ വാരിക്കൂട്ടി... മികച്ച ചിത്രം, നടൻ, കലാ സംവിധാനം എന്നിങ്ങനെ കുറെ ഏറെ... കൊറിയയിൽ കൂടാതെ  ഈ ചിത്രം പ്രദര്ശിപ്പിക്കപ്പെട്ട എല്ലാ എടുത്തും Choi Min-sik  എന്നാ നടന്റെ അഭിനയം വാഴ്ത്തപ്പെട്ടു.... അഡ്മിറൽ എന്നാ ആ കഥാപാത്രം ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല.....

ഒറ്റ വാക് : don't miss

Monday, July 23, 2018

Mother (korean)



വാക്കുകൾ കിട്ടുന്നില്ല ഈ ചിത്രത്തെ വർണിക്കാൻ.... അമ്മ എന്നാ പവിത്രമായ വാക്കിനു ഒരു പുതിയ നിറം നൽകിയ കൊറിയൻ ഡ്രാമ.... മറ്റൊരു തരത്തിൽ നോക്കിയാൽ ഒരു  പക്കാ സൈക്കോ ത്രില്ലെർ....

കൊറിയയിലെ ഒരു പ്രൊവിഷ്യയിൽ ആണ് ചിത്രം നടക്കുന്നത്.... അവിടെ ആണ് ആ അമ്മയും അവളുടെ മാനസികവൈകല്യമുള്ള മകന്റെയും താമസം.... ആയുർവേദ ചെടികലും മറ്റും വിട്ടു താമസിക്കുന്ന ആ അമ്മയും മകന്റെയും ജീവിതത്തെ മാറ്റിമറിച്ചുകൊണ്ട് ഒരു ദിനം ഒരു കൊലപാതകം ആ നാട്ടിൽ അരങ്ങേറുന്നു... അതിന്റെ വിചാരണാര്ഥം മകനെ പോലീസ്‌കാർ പ്രതിയായി പിടിച്ചുകൊണ്ടുപോകുന്നതും പക്ഷെ തന്റെ മകൻ തെറ്റുകാരൻ അല്ല എന്ന് നൂറു ശതമാനം ഉറപ്പുള്ള ആ അമ്മ മകന്റെ നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥ സാരം...

ചിത്രത്തിന്റെ ആദ്യം തുടങ്ങിയപ്പോൾ ഒരു സാധാരണ ചിത്രം ചിത്രമായി തോന്നിയെങ്കിലും ഒരു അരമണിക്കൂറിനകം ചിത്രം വേറെ ലെവലിൽ എത്തി... Kim Hye-ja യുടെ അമ്മ എന്നാ ആ കഥാപാത്രത്തിന് hats off....  വാക്കുകൾക് അതീതം ആ കഥാപാത്രം... അതുകൊണ്ട് തന്നെ ആണ് പല അവാർഡ് വേദികളും ആ അമ്മയ്ക്ക് മുൻപിൽ മുട്ടുമടക്കിയത്.... Asian film awards, KOFRA awards, Blue dragon awards, Buil awards എന്നിങ്ങനെ ഒട്ടുമിക്ക അവാർഡ്‌സിലും ഈ കഥാപാത്രം വാഴ്ത്തപ്പെട്ടു... അതുപോലെ Won Bin ഇന്റെ Yoon Do-joon എന്നാ മകൻ കഥാപാത്രവും, Jin Goo ഇന്റെ Jin-tae എന്നാ കഥാപാത്രവും മികച്ചതായിരുന്നു...

Bong Joon-ho,Park Eun-kyo എന്നിവരുടെ കഥയ്ക് Bong Joon-ho സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം ഒരു നീറ്റലായി മനസിൽ കിടക്കും... ചിത്രത്തിന്റെ തുടക്കവും ഒടുക്കവും ആ അമ്മയുടെ ആടുന്ന ആ ആട്ടത്തിൽ ഒരു സംഗീതം ഉണ്ട്.... ശരിക്കും കാണുവന്റെ മനസ്സിൽ ഒരു സൂചിമുനയായി തുളച്ചുകേറാൻ ആ ഒരു സംഗീതത്തിനു സാധിച്ചപ്പോൾ അത് ചെയ്ത Lee Byung-woo എന്നാ സംഗീതസംവിധായകനും പല ഇടങ്ങളിൽ പല വേദികളിൽ വാഴ്ത്തപ്പെട്ടു..

Hong Kyung-pyo ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ Moon Sae-kyung ആണ്... Barunson, CJ Entertainment എന്നി കമ്പനികളുടെ ബാനറിൽ Choi Jae-won
Seo Woo-sik എന്നിവർ നിർമിച്ച ഈ ചിത്രം CJ_Entertainment ആണ് വിതരണം നടത്തിയത്..

ഞാൻ ആദ്യം പറഞ്ഞ പോലെ പല അവാർഡ് വേദികളിൽ മികച്ച അഭിപ്രായത്തോടെ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം പല ഇന്റർനാഷണൽ ഫെസ്ടിവലുകളിൽ മികച്ച foreign film ആയി തിരഞ്ഞെടുക്കപ്പെട്ടു...കൂടാതെ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനവും നടത്തി...  ഇനി മുതൽ എന്റെ പേർസണൽ favourite ചിത്രങ്ങളിൽ ആദ്യം സ്ഥാനങ്ങളിൽ ഈ ചിത്രവും ഒന്നാണ്... കാണാത്തവർ തീർച്ചയായും കാണു

Saturday, July 21, 2018

Thir13en ghosts (english)



1960 യിലെ William castle ഇന്റെ അതെ പേരിലുള്ള ചിത്രത്തിന്റെ റീമയ്ക്ക് ആയ ഈ 2001 Canadian-American supernatural horror ചിത്രം steve beck ആണ് സംവിധാനം ചെയ്തിട്ടുള്ളത്..

Cyrus Kriticos ഉം അദേഹത്തിന്റെ സൈകിക്ക് അസിസ്റ്റന്റ് dennis Rafkin ഉം കൂടെ Junnarnaut എന്നാ പ്രേതത്തെ പിടിക്കാൻ ഇറങ്ങിപുറപ്പെടുന്നതും അതിൽ Cyrus ഉൾപ്പടെ കുറെ പേര് കൊല്ലപ്പെടുകയും ചെയുന്നു... ദിവസങ്ങൾക്കു ശേഷം ബേൺ മോസ്സസ് എന്നാ വകീൽ സൈറസിന്റെ  സഹോദരീത്രൻ Arthur എന്നാ വിധുരനോട് സൈറസിന്റെ glass manison ഏറ്റടുക്കാൻ ആവശ്യപ്പെടുകയും അങ്ങനെ മക്കളുടെ കൂടെ അവിടെ എത്തുന്ന ആർതർ ഉം കുടുംബംവം ആ ഗ്ലാസ്‌ മിനിസോണിൽ സൈറസ് പിടിച്ചവച്ചിരുന്ന 12 പ്രേതങ്ങൾക് ഒപ്പം അകപെട്ടുപോകുന്നതും ആണ് കഥ ഹേതു..

Cyrus Kriticos ആയി F. Murray Abraham ഉം Arthur ആയി Tony Shalhoub ഉം വേഷമിട്ട ഈ ചിത്രത്തിൽ ഇവരെ കൂടാതെ Matthew Lillard, John DeSantis, J.R. Bourne എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു... Robb White ഇന്റെ കഥയ്ക് Neal Marshall Stevens Richard D'Ovidio എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്..

John Frizzell സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Gale Tattersall ഉം എഡിറ്റിംഗ് Derek G. Brechin,Edward A. Warschilka എന്നിവർ ചേർന്നു നിർവഹിക്കുന്നു.. Dark Castle Entertainment ഇന്റെ ബന്നേറിൽ Gilbert Adler, Joel Silver, Robert Zemeckis എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Warner Bros. Pictures, Columbia Pictures എന്നിവർ സംയുകതമായിയാണ് വിതരണം ചെയ്തത്..

ക്രിട്ടിൿസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.. എന്നിരുന്നാലും ഒരു ഹോർറോർ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് കണ്ടു നോകാം..നിരാശപ്പെടുത്തില്ല

Friday, July 20, 2018

Oru Mugathirai (tamil)



R. Senthil Nadan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സൈക്കോളജിക്കൽ ത്രില്ലറിൽ റഹ്മാൻ, സുരേഷ്, അദിതി ഗുരുരാജ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

Dr.Sathyamoorthy Rathnavel യിലൂടെ യാണ് ചിത്രം പുരോഗമിക്കുന്നത്... കോയമ്പത്തൂർ യിലെ ഒരു സൈക്കോളജി  കോളേജിൽ പഠിക്കുന്ന കണ്മണി എന്നാ പെൺകുട്ടിയുടെ ആവശ്യപ്രകാരം അദ്ദേഹം അവളുടെ കോളേജിൽ ക്ലാസ്സ്‌ എടുക്കാൻ വരുന്നു... പക്ഷെ ഈ സത്യമൂർത്തി തന്നെ ആണ് രോഹിത് എന്നാ പേരിൽ സൈബർ ലോകത്തു താൻ ചാറ്റ് ചെയ്യുന്ന താൻ സ്നേഹിക്കുന്ന വ്യക്തി എന്ന് കണ്മണി മനസിലാകുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു..

Dr sathyamoorthy ആയി റഹ്മാനിന്റെ മികച്ച പ്രകടനം ആണ് ചിത്രത്തെ ഒരു വിധത്തിൽ മുൻപോട്ടു കൊണ്ടുപോകുന്നത് എന്ന് പറയാം.. കണ്മണി എന്നാ കഥപാത്രം ചെയ്ത അദിതിയും പിന്നെ ചിത്രത്തിൽ അഭിനയിച്ച എല്ലാരും നമ്മളുടെ ക്ഷമയുടെ നെല്ലിപ്പലക അളക്കും...

Sharavanapandian ഇന്റെ ഛായാഗ്രഹണവും Premkumar Sivaperuman ഇന്റെ ഗാനങ്ങൾ എല്ലാം പ്രയക്ഷകര്ക് ചിരിയുടെ വക തരുന്നുണ്ട്... S. P. Ahmed ഇന്റെ എഡിറ്റിംഗ് ഒക്കെ അപാരം...

Shree Sai Vignesh Studios ഇന്റെ ബന്നേറിൽ R. Selvam,
L. D. Saravanan എന്നിവർ നിർമിച്ച ഈ ചിത്രം Dr. Sathyamoorthy എന്ന പേരിൽ തെലുങ്കിലും മുഖപടം എന്നാ പേരിൽ മലയാളത്തിലും ഡബ് ചെയ്തു ഇറക്കിട്ടുണ്ട്...

വെറുതെ ഒരു വട്ടം തല വെക്കാം...

Thursday, July 19, 2018

Raazi (hindi)



Harinder Sikka യുടെ Calling Sehmat എന്നാ പുസ്തകത്തെ ആധാരമാക്കി Meghna Gulzar, Bhavani Iyer എന്നിവർ തിരക്കഥ രചിച്ച Meghna Gulzar സംവിധാനം ചെയ്ത ഈ Indian spy thriller ചിത്രം പാകിസ്താനിലെ ഒരു ഓഫീസറുമായി കല്യാണം കഴിക്കപ്പെട്ട സഹമത് ഖാൻ എന്നാ  ഇന്ത്യൻ ചാരത്തിയുടെ കഥയാണ്....

1971: India-Pakistan war ഇന്റെ ബാക്കിപത്രമായി തുടങ്ങിയ ഈ ചിത്രം സഹമത് എന്ന കോളേജ് വിദ്യാർഥിയിലേക് ചെന്ന് എത്തുന്നു.... അവിടെ അവരുടെ അച്ഛന്റെ ആവിശ്യപ്രകാഹാരം സെഹ്‌മത്തിനു പാകിസ്താനിലെ ആർമി ബ്രിഗേഡിയറിന്റെ മകനുമായി കല്യാണം കഴിക്കുന്നതും അങ്ങനെ അവിടത്തെ അവരുടെ പദ്ധതികൾ ഇന്ത്യൻ RAW ഏജൻസിക് കൈമാറാൻ തുനിയുന്നതും ആണ് കഥ സാരം...

സഹമത് എന്നാ കഥാപാത്രം ആയി ആലിയ ഭട്ട് ജീവിച്ചു തീർത്തു... വാക്കുകൾക് അതീതം അവരുടെ കഥാപാത്രം... ഇവരെ കൂടാതെ Vicky Kaushal ഇന്റെ Iqubal sayed, Rajit Kapur ഇന്റെ Hidayat Khan എന്നീകഥാപാത്രങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു...

ഗുൽസാറിന്റെ വരികൾക്ക് Shankar–Ehsaan–Loy സംഗീതം നിർവഹിച്ച നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. ഇതിലെ "ഹേയ് വതൻ " എന്ന് തുടങ്ങുന്ന ഗാനം മനസുനിറയിച്ചു...

Dharma Productions, Junglee Pictures എന്നിവരുടെ ബന്നേറിൽ Vineet Jain,Karan Johar,Hiroo Yash Johar,
Apoorva Mehta എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിൻറെ ഛായാഗ്രഹണം Jay I. Patel ഉം എഡിറ്റിംഗ് Nitin Baid ഉം നിർവഹിക്കുന്നു... AA Films ആണ് ചിത്രത്തിന്റെ വിതരണക്കാർ...

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി തീർന്ന ഈ ചിത്രത്തിന് NBT Utsav Awards യിലെ മികച്ച നടിക്കുള്ള അവാർഡ് ആലിയ ഭട്ട്ഇന് ലഭിച്ചു... അതുപോലെ Indian Film Festival of Melbourne ഇല്ല ചിത്രം, സംവിധാനം, നായിക എന്നിവിഭാഗങ്ങളിലേക് ഉള്ള നോമിനേഷനും ഈ ചിത്രത്തെ തേടിയതിട്ടുണ്ട്.... കാണാത്തവർ ഉണ്ടേൽ കാണു ആസ്വദിക്കൂ ഈ indian spy thriller ചിത്രം

Wednesday, July 18, 2018

Ab tumhare hawale watan saathiyo (hindi)



Shaktimaan Talwar ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച അനിൽ ശർമ സംവിധാനം ചെയ്ത ഈ ഹിന്ദി വാർഡ് ഡ്രാമ ചിത്രത്തിൽ അമിതാഭ് ജി, ബോബി ഡിയോൾ, അക്ഷയ് കുമാർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

Major General Amarjeet Singh ഉം അദ്ദേഹത്തിന്റെ പുത്രൻ  Lieutenant Commander Vikramjeet Singh  ഉം ഇന്ത്യൻ പട്ടാളത്തിൽ മികച്ച സേവനം അനുഷ്ഠിക്കുന്നവർ ആണ്...  1971 ഇൽ  ഇന്ത്യ -പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത് ജീവൻ വെടിയുന്ന വിക്രംജിത്തിന്റെ മകൻ കുണാൽജിത്തിനെ മുത്തച്ഛൻ അവന്റെ ഇഷ്ടമില്ലാതെ ആർമിയിൽ പറഞ്ഞയക്കുന്നതും അതിന്ടെ ഒരു പ്രത്യേക സാഹചര്യത്തിൽ അദേഹത്തിന് വേറൊരാളുടെ വീര പ്രവർത്തിക് സ്വന്തം പേര് എഴുതപ്പെടുത്തേടി വരുന്നതോട് കൂടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നതും ആ സമയത്തു തന്നെ അമർനാഥ് തീർത്ഥസ്ഥലത്തിന് നേരെ തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുന്നതോട് കൂടി അതിനെ ചേർത്തുനില്കാന് കുണാൽജിത്തും  അനുയായികളും ഇറങ്ങിപുറപ്പെടുന്നതും  അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

Major General Amarjeet Singh  ആയി അമിതാഭ് ജിയും വിക്രംജീത്/കുണാൽജീത്  ആയി ബോബി ഡിയോളും മികച്ച അഭിനയം കാഴ്ച്ചവെച്ച ചിത്രത്തിൽ മേജർ രാജീവ്‌ സിംഗ് എന്നാ പ്രധാപ്പെട്ട ഒരു കഥാപാത്രത്തെ അക്ഷയ് കുമാർ അവതരിപ്പിച്ചു... ഇവരെ കൂടാതെ നഗ്മ, ദിവ്യ ഖോസ്ല കുമാർ, കപിൽ ശർമ എന്നിവരും ചിത്രത്തിന്റെ മറ്റു പ്രധനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

Sameer ഇന്റെ വരികൾക്ക് Anu malik ഈണമിട്ട ഒമ്പതോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ Humein tumse hua hai pyaar എന്നാ ഗാനം ആ സമയത്തു ഹിറ്റ്‌ ചാർട്ടുകളിൽ ഇടംപിടിച്ച ഗാനങ്ങളിൽ ഒന്നായിരുന്നു... ഇതിന്റെ ടൈറ്റിൽ  സോങ് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട്....

Kabir Lal ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ Ballu Saluja ആണ്.. .Movie World വിതരണം നടത്തിയ ഈ ചിത്രം സംവിധായകൻ തന്നെ യാണ് നിർമിച്ചത്... ക്രിട്ടിസിന്റെ ഇടയിൽ സമ്മിശ്രപ്രതികരണം നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു..... കാണു ആസ്വദിക്കൂ ഈ war-drama ചിത്രം..

Shutter (thai)



Banjong Pisanthanakun,Parkpoom Wongpoom,Sopon Sukdapisit എന്നിവർ കഥ തിരക്കഥ രചിച്ച Parkpoom Wongpoom, Banjong Pisanthanakun എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഈ തായ് ഹോർറോർ ചിത്രത്തിൽ Ananda Everingham, Natthaweeranuch Thongmee, Achita Sikamana എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ഒരു പാർട്ടി കഴിഞ്ഞു വരുന്ന വഴിക്ക് Tun ഉം അദേഹത്തിന്റെ ഗിർള്ഫ്രണ്ട്‌ Jane ഉം കൂടെ ഒരു പെൺകുട്ടിയെ വഴിയിൽ വച്ചു ഇടിച്ചു തെറിപ്പിക്കുന്നു... ഒരു ഫോട്ടോഗ്രാഫർ ആയ tun ഇന് ഈ സംഭവത്തിന്‌ ശേഷം തന്റെ ഫോട്ടോകളിൽ ഒരു പെൺകുട്ടിയുടെ മുഖം കാണുക പതിവാകുന്നതും അതിന്ടെ അദേഹത്തിന്റെ ഭാരം ക്രമാധികം വർധിക്കുന്നതും കാണാൻ ഇടവരുന്നു... ആ പെൺകുട്ടിയെ പറ്റി കൂടുതൽ അറിയാൻ ഇറങ്ങിപുറപ്പെടുന്ന tun തന്റെ കോളേജ് കാലത്ത് നടന്ന ഒരു സംഭവത്തിന്റെ സത്യാവസ്ഥയിലേക്ക് എത്തുന്നതും ആണ് കഥ സാരം...

Chartchai Pongprapapan സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Niramon Ross ഉം എഡിറ്റിംഗ് Lee Chatametikool,  Manop Boonvipat എന്നിവർ ചേർന്നു നിർവഹിക്കുന്നു.. Yodphet Sudsawad ആണ് ചിത്രം നിർമിച്ചിട്ടുള്ളത്... GMM Grammy,Phenomena Motion Pictures എന്നിവർ ചേർന്നാണ് ചിത്രം വിതരണം നടത്തിയത്..

ഷട്ടർ എന്നാ പേരിൽ ഒരു ഇംഗ്ലീഷ് പതിപ്പ് ഉള്ള ഈ ചിത്രത്തിന് ക്ലിക്ക് എന്നാ പേരിൽ ഒരു ബോളിവുഡ് വേർഷനും സിവി എന്ന പേരിൽ ഒരു തമിഴ് വേർഷനും ഉണ്ട്...

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടിയ ചിത്രം തായ് ബോക്സ്‌ ഓഫീസിൽ ഗംഭീര പ്രകടനം നടത്തി... പല ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലുകളിൽ ചിത്രം മികച്ച അഭിപ്രായത്തോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്... Bangkok International Film Festival യിലെ മികച്ച ചിത്രത്തിന്റെ നോമിനേഷനിൽ എത്തിയ ഈ ചിത്രം തായ്‌ലൻഡ് സിങ്കപ്പൂർ എന്നി രാജ്യങ്ങളുടെ ബോക്സ്‌ ഓഫീസ് ഇളക്കിമറിച്ചു... ഒരു മാസത്തോളം തായ്-സിങ്കപ്പൂർ രാജ്യങ്ങളിലെ ബോക്സ്‌ ഓഫീസ് അടക്കിഭരിച്ചു ഈ ചിത്രം....

ഒറ്റ വാക്ക് : don't miss

Mayaanadi



"എന്തുകൊണ്ടാണ് ഈ ചിത്രത്തെ പീസ് പടം എന്ന് പറയുന്നത് എന്ന് ഇന്നും മനസിലാവുന്നില്ല"

പൂ പോലെ സുന്ദരം ഈ ചിത്രം...

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്....ഒരു പോലത്തെ സിനിമകളും അതിനോട് അനുബന്ധിച്ച ഒരു പോലത്തെ ആക്ടർസും കഥകളും എല്ലാം നമ്മുക്ക് ഇന്ന് മലയാളീസിനു മടുക്കാൻ തുടങ്ങിയിരിക്കുന്നു... ഈ ഒരു മടുപ്പിന്റെ പാതയിൽ നിന്നും വേറിട്ട ചിന്തിച്ചാൽ അവർക്ക് കിട്ടുന്ന പുതിയ പട്ടം ആണ് "new generation"...2011 യിൽ  ട്രാഫിക് എന്നാ ചിത്രമാണ് ആ മാറ്റം തുടങ്ങിയത് എന്നാണ് കേട്ടിട്ടുള്ളത്.. എന്നാലും ഇതിനും മുൻപ് ഇറങ്ങിയ "കോക്കടയിൽ "പോലത്തെ പല ചിത്രങ്ങള്ക്കും നമ്മുക്ക് ഈ പേര് കൊടുകാം..

ഒരു കാര്യം പറയാൻ തുടങ്ങി വേറെ എവിടേയോ എത്തി.... എനി വിഷയത്തിലേക്കു വരാം... മായാനദി എന്നാ ചിത്രം കണ്ടപ്പോൾ  ഇതിൽ എവിടെയാണ് ഈ "പീസ് പടം " ലേബൽ കൊടുക്കാൻ ആള്കരെ പ്രേരിപ്പിക്കുന്നത് എന്ന് മനസിലാക്കാൻ കുറച്ചു പാട് പെട്ടു...  ഇതിലും വലിയ സംഭവങ്ങൾ പല ചിത്രങ്ങളിൽ പറഞ്ഞും കേട്ടിട്ടും ഉണ്ട് മലയാളികൾ... അന്നു ആ സിനിമകളിൽ അവിടെയൊന്നും ഇല്ലാത്ത എന്ത് മാറ്റമാണ് ഈ കൊച്ചു ചിത്രത്തിൽ ഉള്ളതെന്ന് എന്നിക് മനസിലായില്ല....

ചിത്രം പറയുന്നത് മാത്യു എന്നാ മാത്തന്റെ കഥയാണ്....ഒരു ഡ്രഗ് ഡീലിന്റെ അവസാനം അവന്റെ ഗാങിന് ഒരു പോലീസ് ഓഫീസറിനെ കൊല്ലേണ്ടിവരുന്നതും പിന്നീട് അവിടെ നിന്നും രക്ഷപെട്ട മാത്തൻ അവന്റെ പഴയ കാമുകി അപ്പു എന്നാ അപർണയെ തേടി എത്തുന്നതും അതിനോട് അനുബന്ധിച്ച മാത്തൻ, അപർണ, അവളുടെ കൂട്ടുകാരി സമീരയുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ആണ് ഈ ആഷിഖ് അബു ചിത്രത്തിന്റെ ഇതിവൃത്തം...

Syam Pushkaran,Dileesh Nair എന്നിവരുടെ കഥയ്ക് ആഷിക് അബു ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്... മാത്തൻ എന്നാ മാത്യു ആയി ടോവിനോയും, അപ്പു എന്നാ അപര്ണയായി ഐശ്വര്യ ലക്ഷ്മിയും പ്രയക്ഷകാരുടെ മനസ് കവർന്നെടുത്തു.... "sex is not a promise" എന്നാ ഒറ്റ സംഭാഷണത്തിലൂടെ പല കപട സദാചാരങ്ങളെയും ഒരു മികച്ച ഇരുട്ടടി തന്നെ സംവിധായകൻ കൊടുത്തു... സമീറ എന്നാ കഥാപാത്രം ചെയ്ത ലിയോൺയും ആള്കാര്ക് ഇടയിലേക്ക് കേറി ചെല്ലുന്ന തരത്തിൽ ഉള്ള സംഭാഷങ്ങൾ എഴുതി അതിനു അതിൻറെ പൂർണതയിൽ തന്നെ പ്രയക്ഷകരിലേക് എത്തിക്കാൻ ശ്യാം,,ദിലീഷ് എന്നിവരും ചിത്രത്തിന്റെ മുതൽകൂട് തന്നെ....

Saiju Sreedharan ഇന്റെ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Jayesh Mohan നിർവഹിച്ചു.. .Rafeeq Ahammed,Vinayak Sasikumar,Anwar Ali എന്നിവരുടെ വരികൾക്ക് റെക്സ് വിജയൻ ഈണമിട്ട എല്ലാ ഗാനങ്ങളും ഇന്നും ഇമ്പമായി എന്റെ കാതുകളിൽ മുഴുങ്ങുന്നു... ഇതിലെ "ഉറിയിൻ നദിയെ "എന്നാ ഗാനം എന്റെ ഇഷ്ട ഗാനം ആയിട്ടുണ്ട്.... ഇതിലെ "മീഴിയിൽ നിന്നും  " എന്ന് ഗാനം പാടിയ Shahabaz Aman ഇന് മികച്ച ഗായകനുള്ള കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചടുണ്ട്...

Dream Mill Cinemas and Entertainments Moonshot Entertainment ഇന്റെ ബന്നേറിൽ Aashiq Abu
Santhosh T. Kuruvilla എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ വിതരണം OPM Dream Mill Cinemas ആണ്.. ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച വിജയം ആയ ഈ ചിത്രം
1960ഇല്ലേ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രം ബ്രേത്ലെസ്സിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ എടുത്ത ചിത്രമാണ് എന്ന് സംവിധായകൻ തന്നെ പറയുകയുണ്ടായി.. .ഒരു ലവ് -റൊമാൻസ് -ഹോർറോർ -ത്രില്ലെർ ആയ എന്റെ ചിത്രം ഇനി മുതൽ ഇന്നും എന്നും എന്റെ ഏറ്റവും ഇഷ്ട ചിത്രങ്ങളിൽ ഒന്നായി വിരാജിക്കും...

"മിഴികൾ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി നമ്മൾ
മെല്ലെ
മഴയരിഞ്ഞിലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ.. തമ്മിൽ.. മെല്ലെ
അനിഴമഴയായി  നീ അമരനായി ഞാൻ
ഉടൽ തുളുമ്പിത്തൂവി .. തമ്മിൽ .. മെല്ലെ....
തോന്നി നിറഞ്ഞു  പ്രാണൻ കവിഞ്ഞു
ഈണമഴി നമ്മിൽ....  മെല്ലെ....
മായാ... നദി....   "

വാൽകഷ്ണം :
"ഈ ചിത്രത്തിനെ തുണ്ട് പടമായി ഉപമിക്കുന്നവർക് എന്റെ ഒരു ലോഡ് പുച്ഛം "

Tuesday, July 17, 2018

Muse(english/spanish)



José Carlos Somoza യുടെ The Lady Number Thirteen എന്നാ പുസ്തകത്തെ ആധാരമാക്കി Jaume Balagueró,Fernando Navarro എന്നിവർ ചേർന്നു തിരക്കഥ രചിച്ച Jaume Balagueró സംവിധാനം ചെയ്ത ഈ supernatural ത്രില്ലെർ ചിത്രം സാമുവേൽ ജോൺസൻ എന്നാ ഒരാളുടെ കഥയാണ്..

തന്റെ girlfriend ഇന്റെ മരണശേഷം സാമുവേലിന് ഒരു പെൺകുട്ടിയെ ആരോ അതിക്രൂരമായി കൊല ചെയ്യുന്ന ഒരു സ്വപനം അലട്ടാൻ തുടങ്ങുന്നു... ആ സ്വപ്നത്തിന്റെ സത്യാവസ്ഥ തേടി ഇറങ്ങുന്ന അദ്ദേഹത്തിന് ആ കുട്ടി ശരിക്കും അതുപോലെ തന്നെ കൊല ചെയ്യപ്പെട്ടു എന്ന് അറിയുകയും അതിനിടെൽ അതെ സ്വപ്നത്തിന്റെ സത്യാവസ്ഥ തേടി നടക്കുന്ന റേച്ചൽ എന്നാ പെൺകുട്ടിയെ കൂടി അദ്ദേഹത്തിന് കണ്ടുമുട്ടേണ്ടി വരുന്നതും അങ്ങനെ ആ മരണപെട്ട സ്ത്രീയുടെ കഥ കണ്ടുപിടിക്കാൻ അവർ പുറപ്പെടുന്നതും ആണ് ചിത്രം പറയുന്നത്..

സാമുവേൽ സോലോമോൻ എന്നാ കഥാപാത്രം ആയി Elliot Cowan ഉം റേച്ചൽ ആയി Ana Ularu യും വേഷമിട്ട ചിത്രത്തിൽ സൂസൻ എന്നാ പ്രധാനകഥാപാത്രം ആയി Franka Potente യും
ലിഡിയ എന്നാ കഥാപാത്രത്തെ Leonor Watling യും അവതരിപ്പിക്കുന്നു...

Castelao Pictures ഇന്റെ ബന്നേറിൽ Julio Fernández,Carlos Fernández,Laura Fernández,Brendan McCarthy,Jean-Yves Roubin,Manuel Chiche എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Pablo Rosso ഉം സംഗീതം Stephen Rennicks ഉം നിർവഹിക്കുന്നു... Guillermo de la Cal ആണ് എഡിറ്റർ ...

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും ശരാശരി പ്രകടനം കാഴ്ചവെച്ച ഈ ചിത്രം ഒരു കാണുന്നവർക് ഒരു നല്ല അനുഭവം ആകുന്നു.... കാണു ആസ്വദിക്കൂ

Saturday, July 14, 2018

Kaazcha





"കുഞ്ഞേ നിനക്ക് വേണ്ടി.. എങ്ങോ കാത്തു നില്പു "

Blessy കഥയും തിരക്കഥയും രചിച്ച സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമയിൽ മമ്മൂട്ടി, പദ്മപ്രിയ,യാഷ്, സനുഷ എന്നിവർ ആണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.... പവൻ എന്നാ ഗുജറാത്ത്‌ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപെട്ട ഒരു കുട്ടിയിലൂടെയാണ് ചിത്രം വികസിക്കുന്നത്...

1986 യിൽ പുറത്തിറങ്ങിയ "bashu :the little stranger" എന്നാ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ ആണ് ബ്ലെസി ഈ ചിത്രം ഒരുക്കിയത്....ഗുജറാത്തിൽ എല്ലാം നഷ്ടപെട്ട പവൻ ഇന് രക്ഷകൻ ആയി മാധവൻ എന്നാ ഒരാൾ എത്തുന്നതും അങ്ങനെ അദ്ദേഹം അവനെ സ്വന്തം നാടായ കേരളത്തിലേക് കൊണ്ടുവരുത്തതും അതിനോട് അനുബന്ധിച്ച പിന്നീട് അദ്ദേഹത്തിനും ആദത്തിന്റെ കുടുംബത്തിനും നേരിടേണ്ടി വരുന്ന വിഷമതകളും അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ മാധവനും കുടുബത്തിനും പവനിനെ തിരിച്ചു അവന്റെ നാട്ടിലേക് അയക്കേണ്ടി വരുന്നതും ആണ് കഥാസാരം...

മാധവൻ ആയി മമ്മൂക്കയുടെ മാസമാരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ...പവൻ ആയി മാസ്റ്റർ യാഷും, ലക്ഷ്മി എന്നാ മാധവന്റെ ഭാര്യ കഥാപാത്രം പദ്മപ്രിയയും, അമ്പിളി എന്നാ മാധവന്റെ മകളുടെ വേഷം സനുഷയും നിർവഹിച്ചു... ഇവരെ കൂടാതെ മനോജ്‌ കെ ജയൻ, ഇന്നോസ്ന്റ്, വേണു നാഗവല്ലിയും ബാക്കി മികച്ച കഥാപാത്രങ്ങൾ ആയി എത്തി...

കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിതാര ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. എല്ലാം ഒന്നിലൊന്നു മികച്ചത്.. ഇതിൽ കുഞ്ഞേ, പാണ്ടൻ നായയുടെ എന്നി ഗാനങ്ങൾ ഇന്നും എന്റെ ഇഷ്ട കളക്ഷൻസിൽ ഉണ്ട്...

Alagappan N ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Raja Mohammad നിർവഹിക്കുന്നു.... NX Visual Entertainment ഇന്റെ ബന്നേറിൽ  Noushad,Xavy Mano Mathew എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ ഗംഭീര വിജയവും ആയി...

ബ്ലെസി, പദ്മപ്രിയ,രഞ്ജിത് അമ്ബാടി  എന്നിവരുടെ ആദ്യ ചിത്രം ആയിരുന്നു കാഴ്ച.... ഇതിലെ പ്രകടനത്തിന് ബ്ലെസ്സിക് മികച്ച debutanat director, പദ്മപ്രിയയ്ക് മികച്ച new face of the year പുരസ്കാരവും ലഭിച്ചിട്ടുണ്ട്..

2004 ഇളിലെ കേരള ഫിലിം അവാർഡ്‌സ്, ഫിൽംഫൈർ, ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്സ് വേദികളിൽ തിളങ്ങിയ ഈ ചിത്രത്തിലെ മമ്മൂക്ക അവതരിപ്പിച്ചു അവിസ്മരണീയം ആക്കിയ മാധവൻ ആകാൻ ആദ്യം ബ്ലെസി ക്ഷണിച്ചത് തമിഴകത്തിന്റെ സ്വതം ചിയാനിനെ ആണെന് എന്നും കേട്ടിരുന്നു!

ഇന്നും ഒരു നൊമ്പരം ആയി ഈ "കാഴ്ച"

Friday, July 13, 2018

Poojai (tamil)




Hari യുടെ കഥയ്ക്കും തിരക്കഥയ്ക്കും അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ മസാല ചിത്രത്തിൽ വിശാൽ, ശ്രുതി ഹസ്സൻ, രാധിക എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

വാസു എന്നെ കോയമ്പത്തൂരിൽ ഉള്ള ആള്കാര്ക് പണം കൊടുക്കുന്ന ഒരാളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.... ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന് സ്വന്തം വീട്ടിൽ നിന്നും പുറത്തുപോകേണ്ടിവരുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട്  അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന ചില പ്രശ്ങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Vishal Film Factory യുടെ ബന്നേറിൽ Vishal തന്നെ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രിയനും മ്യൂസിക് Yuvan Shankar Raja യും ആണ് നിർവഹിച്ചത്.... Na. Muthukumar ആണ് ചിത്രത്തിലെ ആറു ഗാനങ്ങളും എഴുതീട്ടുള്ളത്....V.T vijayan, T.S Jay എന്നിവർ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം ഹിന്ദിയിൽ Himmatwar എന്നാ പേരിൽ ഹിന്ദിയിലും Pooja എന്നാ പേരിൽ തെലുഗിലും ഡബ്ബ ചെയ്തു ഇറക്കിട്ടുണ്ട്... ഈ ചിത്രത്തിന്റെ ഒരു കണ്ണട റീമേക്കിനെ കുറിച്ചും ചർച്ചകൾ നടക്കുന്നു എന്ന് കേള്കുന്നുണ്ട്... വെറുതെ കാണാം

Wednesday, July 11, 2018

Nadunisi Nayagal (tamil)



 Sundara ramasway യുടെ Nadunisi Nayagal എന്നാ കവിതയുടെ പേര് കടമെടുത്ത  Gautham Vasudev Menon കഥ തിരക്കഥ സംവിധാനം ചെയ്ത ഈ തമിഴ് psychological thriller film ഇൽ Veera,Sameera Reddy,Deva,  Aswin എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

അർജുൻ എന്നാ തന്റെ ബോയ്‌ഫ്രണ്ട്‌മായി തീയേറ്ററിൽ എത്തുന്ന സുകന്യ എന്നാ പെൺകുട്ടി അവിടെ വച്ചു തന്റെ പഴയ ഒരു ക്ലാസ്സ്‌മേറ്റ് ആയ വീര വീരയെ പരിചയപ്പെടുന്നു... തീയേറ്ററിൽ വച്ചു പുറത്തു അർജുൻ തിരിച്ചു വരാഞ്ഞപ്പോൾ സുകന്യക് വീര ഒരു ലിഫ്റ്റ് കൊടുകുകയും പക്ഷെ ആ യാത്ര ദിശ മാറുന്നതോട് കൂടി ചിത്രം കൂടുതൽ സങ്കീർണം ആകുന്നതും ആണ് കഥ ഹേതു...

വീര /സമർ എന്നി കഥാപാത്രങ്ങൾ ആയി വീര മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ അദ്ദേഹത്തന്റെ കൂടാതെ സുകന്യ ആയി എത്തിയ സമീറ റെഡ്‌ഡി അശ്വിൻ ആയി എത്തിയ അർജുനും സ്വന്തം വേഷം മികച്ചതാക്കി...

Veera Bahu narrate ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
Manoj Paramahamsa യും എഡിറ്റർ Anthony Gonsalves യും ആണ്... Photon Kathaas ഇന്റെ ബന്നേറിൽ
Reshma Ghatala,Venkat Somasundaram,Elred Kumar
Jayaraman,Madan എന്നിവർ ചേർന്നു നിർമിച്ച ചിത്രം RS Infotainment ആണ് വിതരണം നടത്തിയത്.... ക്രിട്ടിൿസന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ്‌ ഓഫീസിൽ അധികം ശോഭിച്ചില്ല.... കാണു ആസ്വദിക്കൂ

Monday, July 9, 2018

A mosquito man (english)



Michel mannasiri യുടെ കഥയ്ക് അദ്ദേഹവും, J P episton ഉം കൂടി തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ അമേരിക്കൻ സൂപ്പർ ഹീറോ Sci-fi ചിത്രം പേര് സൂചിപികുനത് പോലെ ഒരു കൊതുക് മനുഷ്യന്റെ കഥ പറയുന്നു...

ജിം എന്നാ ഒരാളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.... ഒരു ദിനം ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരിൽ ജോലി പോകുന്ന ജിം വീട്ടിൽ എത്തുമ്പോൾ സ്വന്തം ഭാര്യ തന്റെ ഏറ്റവും വലിയ ശത്രുവായി തന്നെ അവിഹിത്തിൽ ബന്ധപ്പെടുന്നത് കാണേണ്ടി വരുന്നു... മനസ് മടുത്ത അദ്ദേഹം ഒരു ബാറിൽ എത്തുന്നതും അവിടെ വച്ചു ഒരു ഭ്രാന്തൻ സയന്റിസ്റ് അദ്ദേഹത്തെ സ്വന്തം പരീക്ഷണത്തിന് ഉപയോഗപ്പെടുത്താൻ തീരുമാനികുനതും പക്ഷെ ആ പരീക്ഷണം പാളുന്നതോട് കൂടി ജിം ഒരു കൊതുകമനുഷ്യൻ ആയി മാറുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃതം....

ജിം ആയി Michael Manasseri യുടെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ.... ഇദ്ദേഹത്തിനെ കൂടാതെ Jordan Trovillion, Lloyd Kaufman, Ricky Wayne എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....

Bruce lee, Alexander janko എന്നിവർ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്... Ben deka, Julin deka എന്നിവർ ഛായാഗ്രഹണം നിർവഹിച്ചു... Stephen Eckelberry യാണ് എഡിറ്റർ..

ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് ഗ്രോസ്സർ ആയിരുന്നു..... ഒരു സൂപ്പർഹീറോ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് തല വെക്കാം

May God Save Us(Que dios Nos Perdone -spanish)



 Isabel Peña, Rodrigo Sorogoyen എന്നിവരുടെ കഥയും തിരക്കഥയ്ക്കും Rodrigo Sorogoyen സംവിധാനം ചെയ്ത ഈ സ്പാനിഷ് ചിത്രം ഒരു കുറ്റനേഷ്വനാ ത്രില്ലെർ ആണ്....

2011 യിലെ ഒരു ചൂടുകാലത് മാഡ്രിഡിലെ വളർഡ് -ആൽഫെറോ എന്നി രണ്ടു പോലീസ്കാർക്ക് വയസായ സ്ത്രീകൾ താമസിക്കുന്ന  വീടുകളിൽ കേറി ആക്രമണം നടത്തുന്ന ഒരു സീരിയൽ കില്ലർ ഇനെ തേടേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.. മികച്ച ഒരു ക്ലൈമാക്സ് ട്വിസ്റ്റിൽ ആണ് ചിത്രം അവസാനിക്കുന്നത്...

Olivier Arson സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Fernando Franco, Alberto del Campo എന്നിവർ ചേർന്നാണ് നിർവഹിച്ചിട്ടുള്ളത്.. Alejandro de Pablo ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്...

Mercedes gamero,Garardo herrero, Mikel Lejazea എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും പ്രായക്ഷകരുടെ ഇടയിലും മോശമില്ലാത്ത പ്രതികരണം നേടി...

സ്പെയിനിലെ ഗോയ അവാർഡ്‌സിൽ മികച്ച സപ്പോർട്ടിങ് ആക്ടർ, മികച്ച ചിത്രം, ഒറിജിനൽ സ്ക്രീൻപ്ലേയ്, സംവിധാനം എന്നിവിഭാഗങ്ങളിൽ നോമിനേഷൻ നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുകയുണ്ടായി..
ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് തല വെക്കാം

Sunday, July 8, 2018

Scared Games( netflix series)-hindi



ഒരറ്റ ഷോട്ട് കൊണ്ട് ഒരു സീരിസിന്റെ അടിമയാകുക അതും നടന്നിരികുന്നു...എന്നിട്ട് ആ സീരീസ് ഒരറ്റ രാത്രി കൊണ്ട് കണ്ടു തീർക്കുക... . Netflix ഇന്റെ ഏറ്റവും പുതിയ ഹിന്ദി സീരീസ് ആയ scared games ഇനെ കുറിച്ച് ഇങ്ങനെ ഒരു ആമുഖം കൊടുകാം....

വിക്രം ചദ്രയുടെ അതെ പേരിലുള്ള പുസ്‌തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ സീരീസ് Sartaj singh എന്നാ പോലീസ് ഇൻസ്പെക്ടറും Ganesh gaitode എന്നാ പഴയ ഒരു ഗാംഗ്സ്റ്ററും തമ്മിലുള്ള cat-and-mouse ഗെയിം ആയി ആണ് എടുത്തിരിക്കുന്നത്... 


ഒരു ചെറിയ പോലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുന്ന സർതാജ് പക്ഷെ എന്നും മേലധികാരുടെ ആട്ടും തുപ്പും വാങ്ങുന്നവൻ ആണ്..അങ്ങനെ ഒരു ദിവസം ഒരു പ്രശ്‌നത്തിന്റെ പേരിൽ സസ്പെന്ഷന് ആകുന്നതും പക്ഷെ അന്നു രാത്രി അദ്ദേഹത്തെ തേടി എത്തിയ ഗണേഷ് ഗൈതോടെ എന്നാ ഒരാളുടെ കാൾ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നതും അതിനോട് അനുബന്ധിച്ച ചില സത്യങ്ങളെ തേടിയുള്ള സർതാജിന്റെ യാത്രയാണ് ഈ സീരീസ് പറയുന്നത്..അതിനിടെൽ അതെ സത്യങ്ങളെ തേടി  മേഘന മാതുർ എന്നാ ഒരു ഏജന്റും അദ്ദേഹത്തിന് കൈതാങ് ആയി എത്തുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്ക് പോകുകയും പിന്നീട് നടക്കുന്ന സംഭാവനകളും ആണ് സീരിസിന്റെ മുൻപോട്ടു ഉള്ള യാത്ര... 

ഗണേഷ് ഗൈതോടെ ആയി നവാസുദ്ദിൻ സാദ്ദികി യുടെ പ്രകടനത്തിന് hatss off...ഒന്നും പറയാനില്ല.. സർതാജ് സിംഗ് ആയി സൈഫു അലി ഖാനും, മേഘന മാതുർ ആയി രാധിക ആപ്‌തെയും നവാസദിന് ഒപ്പം നിന്നു....ഇവരെ കൂടാതെ നീരജ് കമ്പി, ജിതേന്ദ്ര ജോഷി, എന്നിവരും മികച്ച കഥാപാത്രങ്ങൾ ആയി ഇതിൽ ഉണ്ട്.. 

അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊത്വാനി എന്നിവർ ആണ് ചിത്രത്തിന്റെ സംവിധായകർ.. അനുരാഗ് ജി ഗൈത്തോടെയുടെ കഥയും, മൊത്വാനി സർതാജിന്റെ കഥയും ആണ് ചെയ്തിരിക്കുന്നത്.....

ഹിന്ദി,മറാത്തി, ഇംഗ്ലീഷ് എന്നീഭാഷകളിൽ പുറത്തിറങ്ങിയ ഈ സീരിസിൽ എട്ടു ഭാഗങ്ങൾ ആണ് ഉള്ളത്.... എല്ലാം ഒന്നിലൊന്നു ഗംഭീരം.... 

രചിതാ അറോറ, അലോകനന്ദ ദാസ്‌ഗുപ്‌ത എന്നിവർ ചേർന്നു നിർവഹിച്ച ചിത്രത്തിന്റെ സംഗീതവും സ്വപ്നിൽ സോനവേ,സിൽവെസ്റ്റർ  fonseca,സീം ബജാജ് എന്നിവർ ചേർന്നു ചെയ്ത ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂടുന്നു..സീജെൽ കോത്താരി, ശുഭം പാണ്ട്യ എന്നിവരുടെ ക്യാമെറകും ഒരു ബിഗ് സല്യൂട്ട്... ഞെട്ടിച്ചു കളഞ്ഞു... അബാർ ഖാനിന്റെ ആര്ട്ട് ഡിപ്പാർട്മെന്റ് ഉം കൈയടി അർഹിക്കുന്നു...

കാണു ആസ്വദിക്കൂ ഈ ഇന്ത്യൻ നെറ്ഫ്ലിസ് വിതരണം നടത്തിയ ഈ രണ്ടാം സീരീസ്... 

The hidden (english)



Bob hunt യുടെ കഥയിൽ Jack shoulder സംവിധാനം ചെയ്ത ഈ American science fiction  ഹോർറോർ ചിത്രം  michel l meltzer, Gernald t olson, Robert Shey എന്നിവർ ചേർന്നാണ് നിർമിച്ചിട്ടുള്ളത്...

Jack DeVries എന്നാ ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ഒരു മനുഷ്യൻ los angels യിലെ Wells fargo എന്നാ ബാങ്ക് കൊള്ളയടിച്ച കടന്നുകളയുന്നു... അദ്ദേഹത്തെ പിന്തുടർന്നു എത്തുന്ന പോലീസ്‌കാരെ കബിളിപ്പിച്ച കടന്നുകളയുന്ന ജാക് ഒരു ആക്‌സിഡന്റിൽ പെട്ടു ഹോസ്പിറ്റലിൽ ആവുന്നതും അതിനോട് അനുബന്ധിച്ച അന്നു രാത്രി ആ ഹോസ്പിറ്റലിൽ ഒരു വിചിത്ര സംഭവം അരങ്ങേറുന്നതോട് കൂടി thomas beck എന്നാ പോലീസ് ഓഫീസറെയും അദേഹത്തിന്റെ കൂട്ടുകാരെയും സഹായിക്കാൻ Fbi agent ആയ Lloyd Gallagher എത്തുന്നതോട് കൂടി ആ സംഭവങ്ങളുടെ യഥാർത്ഥ പ്രതിയെ പിടിക്കാൻ beck ഉം gallegher ഉം ഇറങ്ങിപുറപ്പെടുന്നതാണ് കഥ ഹേതു..

Thomas beck ആയി Michael Nouri യും Lloyd Gallagher ആയി Kyle MacLachlan ഉം വേഷമിട്ട ചിത്രത്തിൽ ഇവരെ കൂടാതെ Chris Mulkey, Ed O'Ross, Clarence Felder ഉം മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു..

Michael Convertino സംഗീതവും Jacques Haitkin ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിന്റ എഡിറ്റിംഗ് Michael N. Knue, Maureen O’Connell എന്നിവർ ചേർന്നു നിർവഹിച്ചു...
Michael Convertino യാണ് ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത്... I R S റെക്കോർഡ്‌സ് ഗാനങ്ങൾ വിതരണം നടത്തി...

ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ സമ്മിശ്ര പ്രകടനം നടത്തി... Avoriaz Fantastic Film Festival ഇൽ മികച്ച സംവിധായകനുള്ള Grand Prize, Fantasporto Film Festivalil സംവിധാനം, മികച്ച ചിത്രം,മികച് സയൻസ് ഫിക്ഷൻ ചിത്രം  എന്നിങ്ങനെ കുറെ ഏറെ അവാർഡുകൾ ചിത്രം കരസ്ഥമാക്കിട്ടുണ്ട്.... Seth Pinsker  എന്നാ സംവിധായകൻ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗവും ഇറക്കിട്ടുണ്ട്... സയൻസ് ഫിക്ഷൻ ചിത്രങ്ങൾ ഇഷ്ടപെടുന്നവർക് ഒന്ന് കണ്ടു നോകാം....

Wednesday, July 4, 2018

Mazhai (Tamil)



Paruchuri Brothers ഇന്റെ Varsham എന്നാ തെലുഗ് ചിത്രത്തിനെ ആസ്പദമാക്കി Veeru Potla യുടെ കഥയ്ക് Raj kumar തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ തമിഴ് ഡ്രാമയിൽ ജയം രവി, ശ്രിയ ശരൺ, രാഹുൽ ദേവ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നു...

അർജുൻ എന്നെ ചെറുപ്പക്കാരൻ സൈലജാ എന്നാ പെൺകുട്ടിമായി  ഇഷ്ടത്തിൽ ആകുകയും പക്ഷെ അവളെ വളഞ്ഞ വാസയിൽ സ്വതമാകാൻ ശ്രമിക്കുന്ന ദേവയും അവളുടെ അച്ഛൻ സുന്ദരമൂർത്തയും ഒന്നിക്കുന്നതോട് കൂടി അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്...

അർജുൻ ആയി ജയം രവിയും സൈലജാ ആയി ശ്രേയയും ദേവ് ആയി രാഹുൽ ദേവും സുന്ദരമൂർത്തി ആയി മണിച്ചേട്ടനും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്... ഇവരെ കൂടാതെ വടിവേലു, വെങ്കട്ട് പ്രഭു, അംബിക എന്നിവരും ചിത്രത്തിന്റെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

Devi Sri Prasad  ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ "നീ വരുമ്പോത് " എന്ന് തുടങ്ങുന്ന ഗാനം എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്...

Anthony എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Rajesh Yadav നിർവഹിക്കുന്നു...
SPB Charan നിർമിച്ച ചിത്രം SP Balasubramanyam ആണ് വിതരണം ചെയ്തത്....ക്രിട്ടിൿസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂ കിട്ടിയ ചിത്രം ബോക്സ്‌ ഓഫീസിലും വിജയം ആയിരുന്നു....കാണു ആസ്വദിക്കൂ

Rogir Mortis (honkong )



"ആ ഒരു ഫ്ലാറ്റ് മാടനും മറുതയും യക്ഷിയും ചാത്തനും വിരാജിച്ചു നടക്കുന്ന സഥലം ആണെന് മനസിലാകാൻ അദ്ദേഹം വൈകിയിരിന്നു "

Philip Yung,Jill Leung, Juno Mak എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും കൂടി  Juno Mak സംവിധാനം നിർവഹിച്ച ഈ ഹോങ്കോങ് ഹോർറോർ ചിത്രം Mr. Vampire film series ഇന് ഒരു  ശ്രദ്ധാഞ്ജലി   അർപ്പിച്ച എടുത്ത ചിത്രം ആണ്...

Mr.Vampire series ഇൽ അഭിനയിച്ച Chin Siu-ho എന്നാ ആക്ടർ ഭാര്യയും മകനും അദ്ദേഹത്തിനെ വിട്ടു പോയതുകൊണ്ട്  ഡെപ്ര്രഷനിൽ അകപ്പെട്ടുപോയിരികുവയാണ് ... അങ്ങനെ പഴയ ഒരു കെട്ടിടത്തിലേക് മാറുന്ന chin അവിടത്തെ സൂപ്പർവൈസർ ആയ അങ്കിൾ Yin ഇനെ കണ്ടുമുട്ടുന്നു.. അദ്ദേഹം ചിനിന്റെ welcome ceremony നടത്തുകയും പിന്നീട് വീട് പിരിഞ്ഞതിന്റെ വേദനയിൽ chin ആത്മഹത്യ ചെയ്യാൻ തുണിയുന്നതും അതിനോട് അനുബന്ധിച്ച ആ അപ്പാർട്മെന്റിൽ പിന്നീട് നടക്കുന്ന ചില chain of horror sequnces ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

Chin Siu-ho വിന്റെ Chin Siu-ho എന്നാ കഥാപാത്രവും Chin Siu-ho വിന്റെ yau എന്നാ കഥാപാത്രവും ആണ് ചിത്രത്തിന്റെ കാതൽ... ഇവരെ കൂടാതെ Chin Siu-ho ഇന്റെ uncle yen,
Chin Siu-ho ഇന്റെ Yang Feng എന്നി കഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു...

Great Sound Creation for Kudos Film ഇന്റെ ബന്നേരിൽ Juno Mak,Steven Lo,Bernard Lai, Takashi Shimizu എന്നിവർ ചേർന്നു നിർമിച്ച ചിത്രത്തിന്റെ മ്യൂസിക് Nath Connelly നിർവഹിക്കുന്നു.. David Richardson ആണ് എഡിറ്റർ...

 Venice film ഫെസ്റ്റിവൽ ഇൽ ആദ്യമായി പ്രദർശനം നടത്തി   Cantonese ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണവും ബോക്സ്‌ ഓഫീസിൽ പരാജവും ആയി.. .Fortissimo Films ആണ് ചിത്രത്തിന്റെ വിതരണക്കാർ....

ഹോർറോർ എന്നതിനെ കാളും ത്രില്ലെർ എന്ന് ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഈ ചിത്രം ഈ ഹോർറോർ ത്രില്ലെർ ഇഷ്ടപെടുന്നവർക് ഒന്ന് കണ്ടുനോക്കാവുന്നതാണ്.. .

Tuesday, July 3, 2018

Kalifornia ( english)



Stephen Levy, Tim Metcalfe എന്നിവരുടെ കഥയ്ക് Tim Metcalfe തിരക്കഥ രചിച്ച Dominic Sena സംവിധാനം ചെയ്ത ഈ American crime road thriller ചിത്രത്തിൽ brad pitt, Juliette Lewis, David Duchovny,Michelle Forbes എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

Serial killiers ഇനെ കുറിച്ച് ഒരു മികച്ച ലേഖനം എഴുതിയ Brian Kessler എന്നാ സൈക്കോളജി വിദ്യാർത്ഥിയിൽ ആകൃഷ്ടനായ ഒരു പബ്ലിഷേർ അദേഹത്തിന്റെ ആ പുസ്തകം പബ്ലിഷ് ചെയ്യാമെന്ന് വാക്കുകൊടുക്കുന്നു... അങ്ങനെ ആ പുസ്തകത്തിനു വേണ്ടി  കൂടുതൽ കാര്യങ്ങൾ പഠിക്കാൻ brain തന്റെ കാമുകിയും ഒരു നല്ല ഫോട്ടോഗ്രാഫർഉം ആയ Carrie Laughlin ഇനെ കൂടെ കാലിഫോർണിയലയിലേക്  ഇറങ്ങിപുറപ്പെടുന്നതും ആ യാത്രക്കിടെ Early Grayce എന്നാ ഒരു psychopath ഇനേയും അദേഹത്തിന്റെ കാമുകി Adele Corners ഇനേയും കണ്ടുമുട്ടുന്നതോട് കൂടി നടക്കുന്ന സംഭവവികാസങ്ങളിലേക് ആണ് ചിത്രം വിരൽ ചൂണ്ടുന്നത്....

Early Grayce എന്നാ കഥാപാത്രം ആയി brad piett ഇന്റെ മാസ്മരിക പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്.... അവസാന ചില ഭാഗങ്ങളിൽ അദ്ദേഹം സ്കോർ ചെയുന്നത് ശരിക്കും ഞെട്ടലോടെ മാത്രമേ പ്രായക്ഷകന് കണ്ടു നില്കാൻ സാധിക്കു...  അതുപോലെ ഏർലിയുടെ കാമുകി Adele Corners എന്നാ കഥാപാത്രം ആയി Juliette Lewis ഉം ഞെട്ടിച്ചു...  ഇവരെ കൂടാതെ Brian Kessler ആയി David Duchovny ഉം Carrie Laughlin ആയി Michelle Forbes ഉം ഇവർക്ക് കട്ട സപ്പോർട്ട് കൊടുത്തു...

Michelle Forbes സംഗീതം നിർവഹിച്ച പന്ത്രണ്ടോളം ചെറുതും വലുതും ആയ  ചിത്രത്തിന്റ ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു... .Bojan Bazelli ഛായാഗ്രഹണവും, Martin Hunter എഡിറ്റിംഗും നടത്തി...

PolyGram Filmed Entertainment,Propaganda Films,
Viacom Pictures എന്നിവരുടെ ബന്നേറിൽ Steve Golin,Aristides McGarry,Sigurjón Sighvatsson എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Gramercy Pictures ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ  ബോക്സ്‌ ഓഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങി... പല അവാറ്ഡ് നിശകളിലും പ്രദര്ശിപ്പിക്കപ്പെട്ട ചിത്രത്തിനു മികച്ച തിരകഥയ്ക്യുള്ള അവാർഡും കിട്ടിട്ടുണ്ട്...

ഒരു നല്ല റോഡ് മൂവി... കാണു ആസ്വദിക്കൂ

Monday, July 2, 2018

Nadigar thilakam /Mahanadi( tamil/telugu)



Sai Madhav Burra (Telugu dialogues),Madhan Karky (Tamil dialogues) എന്നിവരുടെ കഥയ്ക്  Siddhaarth Sivasamy തിരക്കഥ രചിച്ച nag aswin സംവിധാനം ചെയ്ത ഈ തമിഴ് /തെലുഗ് ബിയോപിക് ചിത്രം ഇന്നലെകളുടെ നടി സാവിത്രിയുടെ ജീവിതകഥ പറയുന്നു...

സാവിത്രി എന്നാ ആദ്യകാല നടികളുടെ സൂപ്പർസ്റ്ററുടെ കഥയിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്... ബാംഗ്ലൂരിലെ ഒരു ഹോസ്പിറ്റലിൽ ചെറുമകനോടൊപ്പം അവശയായി കഴിയുന്ന സാവിത്രി എന്നാ നടിയെ കുറിച്ച് ഒരു ഫീച്ചർ തയ്യാറാകാൻ മധുരവാണി, ആന്റണി എന്നിവർ ചേർന്നു ഇറങ്ങുന്നതും അങ്ങനെ അവരുടെ പ്രതാപാകാലത്തിന്റെ കഥകൾ പ്രായക്ഷർക് പറഞ്ഞുതരുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സാവിത്രി എന്നാ കഥാപാത്രം കീർത്തി സുരേഷ് ജീവിച്ചു തീർത്തു.. best performance of keerthi till date.....ഈ ചിത്രത്തിലൂടെ അവർക്ക് അവരുടെ ആദ്യ ദേശിയ അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.. ജമിനി ഗണേശൻ ആയി നമ്മുടെ ദുൽഖരും, മധുരവാണി ആയി സാമന്തയും, വിജയ് ആന്റണി ആയി വിജയ് ദേവകോണ്ടയും, Siddhaarth Sivasamy ആയി പ്രകാശ് രാജഉം കീർത്തിയുടെ സാവിത്രിക് ഒപ്പം മികച്ചു നിന്നു....

 Sirivennela Sitarama Sastry (telugu)/ Madhan Karky(tamil) എന്നിവരുടെ  വരികൾക്ക് Mickey J. Meyer ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ Anurag Kulkarni പാടിയ മഹാനടി എന്ന് തുടങ്ങുന്ന ഗാനം ഇപ്പോളും എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു... അത്രെയും മനോഹരവും തീക്ഷണതയും ആ ഗാനത്തിന് ഉണ്ടായിരുന്നു...

Vyjayanthi Movies,Swapna Cinema എന്നിവരുടെ ബന്നേറിൽ C. Ashwini Dutt,Swapna Dutt,Priyanka Dutt എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Dani Sanchez-Lopez ഉം എഡിറ്റിംഗ് Kotagiri Venkateswara Rao ഉം നിർവഹിച്ചു.... Trident Arts (Tamil) ആണ് വിതരണക്കാർ...

തെലുഗ്, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം മലയത്തിൽ ഡബ്ബിങ് ചെയ്തും പുറത്തിറക്കിട്ടുണ്ട്... ദുൽഖുർ ഇന്റെ ആദ്യ തെലുഗ് ചിത്രം എന്നാ നിലയിലും മലയാളികൾക്ക് ഈ ചിത്രം പ്രിയപ്പെട്ടതായി... ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം എനി മുതൽ  എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.....

Agnyaathavaasi (telugu)



Trivikram Srinivas കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ച പവൻ കല്യാൺ, കീർത്തി സുരേഷ് എന്നിവർ നായകൻ നായിക ആയി എത്തിയ ഈ തെലുഗ് ഡ്രാമയിൽ ഇവരെ കൂടാതെ അനു ഇമ്മാനുവേൽ, ഖുശ്‌ബു, ബൊമൻ ഇറാനി, ആദി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

വിന്ധ്യ ഭാർഗവ് എന്നാ എന്നാ ഭാരതത്തിലെ ഒരു പ്രമുഖ വ്യവസായിക് അങ് ഇറ്റലിയിൽ വച്ചു  സ്വന്തം മക്കളുടെ മക്കളുടെ മരണവാർത്ത എത്തുന്നതും പക്ഷെ അവിടെ അവരെ കൊന്നവർ തന്നെ അദ്ദേഹത്തെയും കൊലപ്പെടുന്നതോട് കൂടി ഇന്ദ്രാണി ഭാർഗവ് എന്നാ അവരുടെ പത്നി അഭിഷിത് ഭാർഗവ് എന്നാ വിന്ധ്യയുടെ "secret son" ഇനോട് തന്റെ ഭർത്താവിനെയും അവന്റെ അച്ഛനെയും ഇല്ലാതാക്കിയവരെ കണ്ടുപിടിക്കാൻ ഏല്പിക്കുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ഈ ത്രിവിക്രം ചിത്രം പറയുന്നത്....

വിന്ധ്യ ഭാർഗവ് എന്നാ ശക്തമായ വേഷം ബൊമൻ ഇറാനി മികച്ചതാക്കിയപ്പോൾ ഇന്ദ്രാണി എന്നാ കഥപാത്രത്തിൽ ഖുശ്ബുവും അഭിഷിത് ഭാർഗവ് എന്നാ കഥാപാത്രം ആയി പാവൻ കല്യാണും സ്വന്തം വേഷങ്ങൾ ഗംഭീരമാകി...

Sri Mani, Sirivennela Seetharama Sastry, Oothukkadu Sri Venkata Subbaiyer Kriti, Bhaskarabhatla എന്നിവരുടെ വരികൾക്ക് Anirudh Ravichander ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... അനിരുദ്ധിന്റെ ആദ്യ തെലുഗ് ചിത്രം എന്നാ പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്...

Haarika & Hassine Creations ഇന്റെ ബന്നേറിൽ S. Radha Krishna നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം V. Manikandan നിർവഹിച്ചു...
Kotagiri Venkateswara Rao ആണ് എഡിറ്റർ....
ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി... കഥയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലാത്ത ഈ ചിത്രം ഒരു വട്ടം കണ്ടിരികാം...