Thursday, December 30, 2021

Keshu Ee Veedinte Nadhan


"അങ്ങനെ ഈ വർഷത്തെ അവസാനത്തെ ദുരന്തം അവസാനിച്ചു "

സജീവ് പാറൂരിന്റെ കഥയ്ക്കും തിരക്കഥയ്ക്കും നദിർഷാ സംവിധാനം നിർവഹിച്ച ഈ മലയാളം കോമഡി (എന്ന് ഈ സിനിമയുടെ അണിയറകാർ പറയുന്ന) ചിത്രത്തിൽ ദിലീപ് ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് അറുപതു വയസായ കേശു എന്നാ ആളിന്റെ കഥയാണ്.. ഒരു ഡ്രൈവിങ് സ്കൂൾ നടത്തുന്ന അറു പിശുക്കാനായ ആയാളും കുടുംബവും ഒരു ദിനം വീട്ടുകാരുമായി ഒരു യാത്ര പോകാൻ തുടങ്ങുന്നു.. ആ യാത്രക് ഇടയിൽ വച്ചാണ് കേശുവിന് ആ ഫോൺ കാൾ വരുന്നത്..അത്‌ കേട്ട പാതി അയാൾ അവിടെ നിന്നും മുങ്ങാൻ തുടങ്ങു്ന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

കേശു ആയി ദിലീപേട്ടൻ എത്തിയ ഈ ചിത്രത്തിൽ ഉർവശി ചേച്ചി രത്നമ്മ എന്നാ അദേഹത്തിന്റെ ഭാര്യ ആയി എത്തി... നൽസെൻ  ഗഫൂർ ഉമേഷ്‌ എന്നാ കേശുവിന്റെ മകൻ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ ജാഫർ ഇടുക്കി,കലാഭവൻ ഷാജോൺ,കോട്ടയം നസീർ,വൈഷ്ണവി വേണുഗോപാൽ എന്നിവർ ആണ്‌ പ്രധാന കഥാപാത്രങ്ങൾ..

അനിൽ നായർ  ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് സാജൻ ആണ്‌..നദിർഷാ,സുജേഷ് ഹാരി എന്നിവരുടെ വരികൾക്ക് നദിർഷാ തന്നെ ഈണമിട്ട ഇതിലെ ഗാനങ്ങൾ Millennium Audios ആണ്‌ വിതരണം നടത്തിയത്..

Nad Group,UGM Entertainment എന്നിവരുടെ ബന്നേറിൽ ദിലീപ്,dr.സക്രിയ തോമസ് എന്നിവർ നിർമിച്ച ഈ ചിത്രം Disney+ Hotstar ആണ്‌ വിതരണം നടത്തിയത്...ചുമ്മാ ഒന്ന്‌ കണ്ടു മറക്കാം...

വാൽകഷ്ണം:

എന്റെ ദിലീപേട്ടാ പിന്നേ നദിർഷാ ഇക്ക "പഴനിക് പോണ വഴി ഏതാ " എന്നൊക്കെ കുറെ കേട്ടു മടുത്തു... പുതിയത് വല്ലതും കൊണ്ട് വാ...😩😩

Bheemante vazhi

 

"ഈ ചിത്രം അന്നൗൻസ് ചെയ്തപ്പോൾ കേട്ടിരുന്നു... ഇത് ചെമ്പന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരം ആണ് എന്ന്... "

അങ്കമാലി ഡയറിസ് എന്ന പൊളപ്പൻ പടത്തിനു ശേഷം ചെമ്പൻ വിനോദ് ജോസ് കഥഎഴുതി അഷ്‌റഫ്‌ ഹംസ സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ പേര് പോലെ തന്നെ ഒരു വഴി പ്രശ്നവും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും പറയുന്നു...

ചിത്രം പറയുന്നത് നാട്ടുകാർ സ്നേഹത്തോടെ ഭീമന് എന്ന് വിളിക്കുന്ന സഞ്ജുവിന്റെ കഥയാണ് .... തന്റെ വീട്ടിലേക് കാലങ്ങളായി ഒരു വഴി ഉണ്ടാകാൻ ശ്രമിക്കുന്ന അവന് നേരിടുന്ന പ്രശ്നങ്ങളും അതിനോട് അനുബന്ധിച്ചു അവൻ നടക്കുന്ന സംഭവങ്ങളും നർമത്തിൽ ചാലിച്ചു പറഞ്ഞു പോകുന്ന ചിത്രം, കൂടുതലും ഫോക്കസ് ചെയ്യുന്നത് നാട്ടുകാരെയാണ്... ഓരോ വ്യക്തിയുടെയും വ്യത്യാസം പറയാന് ആണ് കൂടുതൽ ശ്രമിക്കുന്നത്....

ചിത്രത്തിലെ പ്രധാന കഥപാത്രം ആയ ഭീമൻ ആയി കുഞ്ചാക്കോ എത്തിയ ചിത്രത്തിൽ അദേഹത്തിന്റെ കൂട്ടുകാരൻ മഹർഷി ആയി ചെമ്പനും ചിത്രത്തിൽ ഉണ്ട്.. മേഘ തോമസ് കിന്നരി ആയും ചിന്നു ചന്ദിനി അഞ്ചു ആയും വേഷമിട്ടപ്പോൾ ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്നത് ഊത്തമ്പള്ളി കോസ്തേപ്പ് എന്ന തന്റെ ജീവിതത്തിലെ തന്നെ വേറിട്ട കഥപാത്രം അവതരിപ്പിച്ച ജിനു ജോസഫ് ആണ് ... പുള്ളി സ്ക്രീൻ വരുന്ന ഓരോ സീനും ബാക്കിയുള്ളവരെ ശിശുകളാക്കി പൂണ്ടു വിളയാടി...ആ കോമിക് നെഗറ്റീവ് കഥാപാത്രം അദ്ദേഹം പൊളിച്ചു കയ്യിൽ കൊടുത്തിട്ടുണ്ട്... തകർപ്പൻ എന്നൊന്നും പറഞ്ഞാൽ പോരാ... പിന്നെ സുരാജിന്റെ ഡാർഡ്‌സ്,ബിനു പപ്പുവിന്റെ കൃഷ്ണദാസ്,ഭഗത് മനുവേലിന്റെ ഊത്തമ്പള്ളി കേസ്പർ എന്നി കഥാപാത്രങ്ങളും നന്നായിരുന്നു....

മുഹ്സിൻ പേരറിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമിട്ട ഇതിലെ ഗാനങ്ങൾ ഒപിഎം റെക്കോർസ് ആണ് വിതരണം നടത്തിയത്...ഗിരീഷ് ഗംഗാധാരർ ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിസാം കടിരി നിർവഹിച്ചു...

Chembosky Motion Pictures,OPM Cinemas എന്നിവരുടെ ബന്നറിൽ Chemban Vinod Jose,Rima Kallingal,Aashiq Abu എന്നിവർ നിർമിച്ച ഈ ചിത്രം OPM Cinemas ആളാണ് വിതരണം നടത്തിയത്.. .ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും ഒരു കൊച്ചു വിജയം ആയി...

ഒരു നല്ല അനുഭവം.. അവസാനത്തെ ആ ട്വിസ്റ്റ്‌ ഒക്കെ 👌👌👌... ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്... Don't miss

Wednesday, December 29, 2021

Atrangi Re(hindi)

 

"കണ്ണും മനസും കാതും നിറച് ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഈ ആനന്ദ് എൽ റായ് ചിത്രത്തിന്റെ സ്ഥാനം ഉണ്ടാകും...."

ഹിമാൻഷു ശർമ്മയുടെ കഥയ്ക്ക് ആനന്ദ് എൽ റായ് സംവിധാനം നിർവഹിച്ച ഈ ഹിന്ദി റൊമാൻസ് ഡ്രാമയിൽ ധനുഷ്, സാറ അലി ഖാൻ, അക്ഷയ് കുമാർ എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് റിങ്കുവിന്റെ കഥയാണ്... അച്ഛൻ അമ്മ ഇല്ലാതെ വളർന്ന അവൾ എന്നും ഇടയ്ക്ക് വീട്ടിൽ നിന്നും സജ്ജാദ് എന്ന ആളുടെ കൂടെ ഇടയ്ക്ക് ഒളിച്ചഓടുമ്പോൾ അവളുടെ വീട്ടുകാർ അവളെ കല്യാണം കഴിപ്പിക്കാൻ തീര്മാനിക്കുന്നു.. അതിനു അവളുടെ അമ്മാമ ദുൽഹാനിയാൻ ഏതേലും ഒരുത്തനെ പൊക്കികൊണ്ടുവരാൻ അവളുടെ അമ്മാവന്മാരോട് പറയുന്നു... അങ്ങനെ ഒരാളെ തേടിയുള്ള അവരുടെ യാത്ര വിഷു എന്ന എസ് വെങ്കേഷ് വിശ്വനാഥ് അയ്യർ എന്ന തമിഴൻ അകപ്പെടുന്നതും അയാൾ റിങ്കുവിനെ കല്യാണം കഴിക്കുന്നതോടെ നടുക്കുന്ന രസകരമായ സംഭവനങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

വിഷു ആയി ധനുഷും റിങ്കു ആയി സാറാ അലി ഖാനിന്റെയും മികച്ച അഭിനയമുഹൂർത്തങ്ങളാൽ സമ്പനമായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥപാത്രം ആയ സജ്ജാദ് ആയി അക്ഷയ് കുമാറും തൻന്റെ സാന്നിധ്യം അറിയിച്ചു... താൻ ഒരു സെക്കന്റ്‌ ഹീറോ ആണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇതിൽ അഭിനയിച്ച അദ്ദേഹത്തുന്നു നന്ദി.. തന്റെ റോൾ വളരെ ഭംഗിയായി തന്നെ ചിത്രത്തിൽ അദ്ദേഹം ചെയ്തു വച്ചിട്ടുണ്ട്.... ഇവരെ കൂടാതെ സീമ ബിസ്വാസ്,ആശിഷ് വർമ,ഡിമ്പിൾ ഹായത്തി,പങ്കജ് ജാ എന്നിവർ ആണ് മറ്റു പ്രധാന അഭിനേതാകൾ...

ഇർഷാദ് കമിലിന്റെ വരികൾക്ക് റഹ്മാൻജി ഈണമിട്ട ഇതിലെ എല്ലാ ഗാനങ്ങളും ഒന്നിലൊന്നു മികച്ചതായി.. പ്രത്യേകിച്ച് തെര രംഗ്,ഗാർദാ എന്നി ഗാനങ്ങൾ എന്നിക് വളരെ അധികം ഇഷ്ടമായി... ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്...പങ്കജ് കുമാറിന്റെ ചായഗ്രഹനവും,ഹേമൽ കോത്താരിയുടെ എഡിറ്റിങ്ങും സൂപ്പറായിരുന്നു...

T-Series,Colour Yellow Productions,Cape of Good Films എന്നിവരുടെ ബന്നറിൽ Aanand L. Rai,Himanshu Sharma,Bhushan Kumar,Krishan Kumar എന്നിവർ നിർമിച്ച ഈ ചിത്രം disney+hotstar ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രത്തിന് Galatta Kalyaanam എന്ന പേരിൽ ഒരു തമിഴ് മൊഴിമാറ്റവും ഇറങ്ങിട്ടുണ്ട്..ഒരു മികച്ച അനുഭവം... 

വാൽകഷ്ണം :

ഇങ്ങനെ ഒരു സബ്ജെക്ട് എടുത്തു മികച്ച രീതിയിൽ പ്രയക്ഷകരിൽ എത്തിച്ച ഈ ചിത്രത്തിന്റെ മുൻപിലും പിന്നിലും പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ....

Friday, December 24, 2021

Minnal murali

 


"മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സൂപ്പർഹീറോ പദവി എനി ഈ മുരളിക്ക് സ്വന്തം "


"നാട്ടുകാരെ ഓടിവരണെ കടയ്ക് തീപ്പിടിച്ചേ, നാട്ടുകാരെ ഓടിവരണേ കടയ്ക് തീപ്പിടിച്ചേ "


Arun Anirudhan, justin Mathew എന്നിവരുടെ കഥയ്ക് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ മലയാള സൂപ്പർഹീറോ അഡ്വഞ്ചർ ചിത്രത്തിൽ ടോവിനോ ടൈറ്റിൽ കഥാപാത്രം ആയ മിന്നൽ മുരളി ആയി എത്തി....


ചിത്രം നടക്കുന്നത് കുറക്കൻമൂല എന്നാ സ്ഥലത്താണ്.... അവിടെ നമ്മൾ രണ്ടു ജീവിതങ്ങളെ പറിച്ചപ്പെടുന്നു.. ജെയ്സൺ എന്നാ തയ്യൽകാരനും പിന്നേ ഷിബു എന്നാ ഒരു സാധാരണകാരനും... രണ്ടു പേരുടെയും പ്രശ്ങ്ങളിലൂടെ മുന്പോട്ട് പോകുന്ന ചിത്രം ഒരു ഘട്ടത്തിൽ രണ്ടുപേർക്കും മിന്നൽ ഏൽക്കുന്നതും അതോടെ രണ്ടു പേർക്കും സൂപ്പർപവർ കിട്ടുന്നതിലേക്കും എത്തുന്നു... പക്ഷെ സൂപ്പർപവർ വച്ച് നല്ലത് ചെയ്യാൻ ജെയ്സൺ തുടങ്ങുബോൾ ഷിബു ആ സൂപ്പർപവർ മറ്റു പല മോശം പ്രവർത്തികളെല്ക് ഉപയോഗിക്കുന്നതും പിന്നീട് ഇവർ തമ്മിലുള്ള ഒരു cat and mouse ഗെയിം ആയി ചിത്രം മാറുന്നു....


ചിത്രത്തിലെ പ്രധാന കഥാപാത്രം ആയി ടോവിനോ എത്തിയപ്പോൾ ചിത്രത്തിലെ ഏറ്റവും മികച്ച കഥാപാത്രം ഗുരു സോമസുന്ദരം ചെയ്ത ഷിബു തന്നെ.. ശരിക്കും മിന്നൽ മുരളിയേക്കാളും സൂപ്പർ ആയി തോന്നിയത് ഗുരു സോമസുന്ദരം ചെയ്ത ഷിബു ആണ്‌... ചിത്രത്തിന്റെ ഹൃദയം തന്നെ ആ കഥാപാത്രം ആണ്‌ എന്നാണ് തോന്നിയത്.. എല്ലാവരും അവഗണിക്കുമ്പോൾ നമ്മുടെ ഒക്കെ ഉള്ളിൽ ഉണ്ടാകുന്ന ആ ഒരു വികാരം എന്ത് രസമായിട്ടാണ് അദ്ദേഹം ചിത്രത്തിൽ അവതരിപി ച്ചത്...അദ്ദേഹം സ്‌ക്രീനിൽ വരുന്ന ഓരോ സീനും എങ്കിലും ഓരോ മായാജാലം ബേസിൽ നമ്മുക്ക് ആയി കരുതിവച്ചിട്ടുണ്ട്... രണ്ടു പേരും തമ്മിലുള്ള fight sequence ഉക്കളും പൊളി ആണ്‌... പ്രതേകിച്ചു ബസ് fight 😘😘😘 ഉം അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും കിക്കിടു ആക്കി ബേസിൽ എടുത്തിട്ടുണ്ട്.... ഫെമിന ജോർജ്  ബ്രൂസ് ലീ ബിജി ആയി എത്തിയപ്പോൾ ഇവരെ കൂടാതെ അജു വര്ഗീസ്,ബൈജു,ഹരിശ്രീ അശോകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.....


ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു പേര് വിട്ടുപോയി എന്നിയത് ജോസമോൻ ആയി മുരളിയുടെ കൂടെ നടന്ന ആ തടിയൻ കുട്ടിയാണ്.. പേര് വാശിഷ്ട് ഉമേഷ്‌.... അവന്റെ ആദ്യം ചിത്രമാണ് എന്ന് തോനുന്നു... ചിത്രം സഞ്ചരിക്കുന്നത് തന്നെ അവന്റെ കണ്ണിലൂടെയാണ്... ഇപ്പോഴല്ലാം തന്റെ മാമൻന്റെ വാശി അടങ്ങി എന്നി തോന്നുമ്പോൾ അവൻ കൊടുക്കുന്ന ആ ഒരു മൊട്ടിവേഷൻ ഉണ്ടല്ലോ അപ്പോൾ എനിക്കും മിന്നൽ മുരളി ആണോ എന്ന് തോന്നിപോകും.... ചെക്കൻ പൊളിച്ചിടിക്കി... പിന്നേ ഗുരു സോമസുന്ദരം...നായകന് ഒത്ത അല്ല നായകനെ ചില സമയങ്ങളിൽ സൈഡ് ആകുന്ന ഒരു ബടക്ക് വില്ലൻ.. പൊളി ഒന്നും അല്ല പൊപോളി...സ്ക്രീൻ വരുന്ന ഓരോ സീനും അദ്ദേഹം തന്റെ പേരിൽ ആക്കി... ജസ്റ്റ്‌ അമേസിങ് വില്ലൻ... പിന്നേ ഒന്ന്‌ പൊട്ടിക്കാൻ തോന്നിയ കഥാപാത്രം അജുവിന്റെ പി സി രമേശൻ ആണ്‌... നന്നായി ആ നെഗറ്റീവ് ടൈച്ച കോമഡി കഥാപാത്രം അദ്ദേഹം ചെയ്തു വച്ചിട്ടുണ്ട്....


സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Livingston Mathew ആയിരുന്നു...മനു മഞ്ജിത്തിന്റെ വരികൾക്ക് Shaan Rahman,Sushin Shyam എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ സൂക്ഷിൻ തന്നെ നിർവഹിച്ചു...Weekend Blockbusters ഇന്റെ ബന്നേറിൽ Sophia Paul നിർമിച്ച ഈ ചിത്രം Netflix ആണ്‌ വിതരണം നടത്തിയത്....


Mumbai Film Festival യിൽ ആദ്യ പ്രദർശം നടത്തിയ ഈ ചിത്രം netflix  യിലുംഇന്ന് റിലീസ്  ചെയ്തു....മലയാളം അല്ലാതെ തമിഴ്, ഹിന്ദി,കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ എത്തിയ ഈ ചിത്രം മലയാളികൾക്ക് ഒന്ന്‌ അദ്‌ഭുദം ആകും എന്ന് ഉറപ്പ്....അവസാനത്തെ ഭാഗങ്ങളിൽ എല്ലം ഷിബുവിന്റെ അഴിഞ്ഞാട്ടം ആണ്‌....


വാൽകഷ്ണം :

സാറെ ചിത്രം ഒന്ന്‌ തിയേറ്ററിൽ ഇറക്കാൻ പറ്റുമോ? ഇല്ലാലെ 😪

Tuesday, December 21, 2021

Braveheart(english)


“I shall tell you of William Wallace. Historians from England will say I am a liar, but history is written by those who have hanged heroes.”

Blind Harry പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതിയ The Wallace എന്ന ഇതിഹാസകാവ്യത്തെ ആദരമാക്കി Randall Wallace കഥഎഴുതി Mel Gibson സംവിധാനം ചെയ്ത ഈ അമേരിക്കൻ ഹിസ്റ്ററിക്കൽ ഡ്രാമയിൽ സംവിധായാകൻ മേൽ ഗിബ്സെൻ പതിമൂന്നാം നൂറ്റാണ്ടിലെ സ്കോട്ടീഷ് യോദ്ധാവ് ആയ സർ വില്യം വെലസ് എന്ന കഥാപാത്രം ആയി എത്തി...

ചിത്രം സഞ്ചരിക്കുന്നത് ഞാൻ പറഞ്ഞ പോലെ സർ വില്യം വെലസിന്റെ ജീവിതിലൂടെയാണ്..1280യിൽ സ്കോട്ടലാൻഡ് പിടിച്ചെടുക്കുന്ന King Edward "Longshanks" അവിടത്തെ പല പട്ടാളക്കാരെയും കൊന്നു കൊലവിളിച്ചു രാജ്യം പിടിച്ചടക്കുന്നു.. അവിടെ നിന്നും കുഞ്ഞു വേലസിനെ അമ്മാവൻ ആർഗയ്യ്ൽ യൂറോപ്പിലെക്ര ക്ഷിച്ചു കൊണ്ടുപോക്കുന്നു..

വർഷങ്ങൾക് ഇപ്പുറം വേലസ് തിരിച്ചു തന്റെ മാതൃരാജ്യത് തിരിച്ചു എത്തുമ്പോൾ longshanks തന്റെ അധികാരത്തെ മൂർദ്ധാവിൽ അവിടെ കൊല്ലും കൊലപാതങ്ങളിലും പതിവാകിയിരുന്നു.. അവർ അതിൽ കൊണ്ടുവന്ന പുതിയൊരു നിയമം ആയിരുന്നു "jus primae noctis" എന്ന നിയമം.(അത് എന്താണ് എന്ന് അറിയാൻ ചിത്രം കാണുക ).. അതിനിടെ അദ്ദേഹം തന്റെ കളിക്കൂട്ടുകാരി Murron MacClannough യെ ആരും അറിയാതെ കല്യാണം കഴിക്കുന്നു... അതിനിടെ അവടെ എത്തുന്ന കുറച്ചു ഇംഗ്ലീഷ് പട്ടലാകാർ അവളെ നശിപികുമ്പോൾ അവളെ രക്ഷിക്കാൻ ഇറങ്ങുന്ന അവനെ മാറ്റി അവളെ ഇംഗ്ലീഷ് പട്ടാളം പബ്ലിക് ആയി കൊലപെടുത്തുന്നു.. അതോടെ അവർക്ക് എതിരെ തിരിയുന്ന വെലസ് നാട്ടുകാരെ കൂട്ടുപിച്ചു ആ രാജ്യത്ത് രാജാവിനെതിരെ ഒരു വലിയ ലഹള പൊട്ടി പുറവിടികുനത്തും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

മേൽഗിബ്സനിന്നെ കൂടാതെ King Edward "Longshanks" എന്ന കഥപാത്രം ആയി Patrick McGoohan എത്തിയപ്പോൾ Isabella of France എന്ന രാജകുമാരി വേഷം Sophie Marceau ചെയ്തു...Robert the Bruce എന്ന കഥാപാത്രം Angus Macfadyen കൈകാര്യം ചെയ്തപ്പോൾ Murron MacClannough എന്ന വേലസിന്റെ ഭാര്യ ആയി Catherine McCormack എത്തി...ഇവരെ കൂടാതെ Ian Bannen,David O'Hara,Peter Hanly എന്നിവരാണ് മറ്റു പ്രധാന കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

John Toll ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Steven Rosenblum ഉം സംഗീതം James Horner ഉം ആയിരുന്നു...Icon Productions,The Ladd Company എന്നിവരുടെ ബന്നറിൽ Mel Gibson,Alan Ladd Jr.,Bruce Davey എന്നിവർ നിർമിച്ച ഈ ചിത്രം Paramount Pictures,20th Century Fox എന്നിവർ ചേർന്നു സംയുക്കത്മായി ആണ് വിതരണം നടത്തിയത്..

Seattle International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 53rd Golden Globe Awards യിൽ Golden Globe Award for Best Director ലഭിക്കുകയും 68th Academy Awards യിൽ കിട്ടിയ പത്തു നോമിനേഷനുകളിൽ Best Picture, Best Director for Gibson, Best Cinematography, Best Sound Effects Editing, and Best Makeup എന്നിവിഭാങ്ങളിൽ അവാർഡ് നേടുകയും ചെയ്‌തു...ഇത് കൂടാതെ Screen Actors Guild Award for Outstanding Performance by a Cast in a Motion Picture,Writer's Guild of America Award for Best Original Screenplay,Independent Film & Television Alliance യിലെ one of the 30 Most Significant Independent Films of the last 30 years എന്ന പട്ടം 2010യിൽ ലഭിക്കുകയുണ്ടായി...ഇത് കൂടാതെ 20/20 Awards,American Cinema Foundation Awards,American Society of Cinematographers Awards എന്നിങ്ങനെ പല വെദികളിലും ചിത്രം വാഴ്ത്തപെട്ടു....അതുപോലെ ഈ ചിത്രം AFI's 100 Years ... 100 Thrills,AFI's 100 Years ... 100 Movie Quotes,AFI's 100 Years of Film Scores,AFI's 100 Years ... 100 Movies (10th Anniversary Edition) എന്നി  സ്ഥാനങ്ങളും നേടി...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്‌ ഓഫീസിലും വലിയ വിജയം കൊയ്തു..2019യിൽ Robert the Bruce എന്ന പേരിൽ ഒരു സ്പിൻ ഓഫ് ഉണ്ടായ ഈ ചിത്രം ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നുതന്നെ.....കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക...ഒരു അതിഗംഭീര അനുഭവം...

വാൽകഷ്ണം :

"They may take away our lives, but they'll never take our freedom!"

Monday, December 20, 2021

Maanaadu- A venket prabhu politics(tamil)

 

"എന്നമ്മാ സർ നീങ്കെ ഇപ്പിടി പണ്ണിവച്ചിരികീങ്കെ "


വെങ്കട്ട് പ്രഭു കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് സയൻസ് ഫിക്ഷൻ ചിത്രം ഈ വർഷം തന്നെ തമിഴിൽ വന്ന രണ്ടാം ടൈം ലൂപ് ചിത്രമാണ്

ചിത്രം പറയുന്നത് ഒരു NRI ബിസിനസ്സമാൻ ആയ അബ്ദുൽ ഖാലിഖിന്റെ കഥയാണ്.. കോയമ്പത്തൂരിൽ നിന്ന് തന്റെ സുഹൃത് ഈശ്വരമൂർത്തിയെ അവന്റെ ലവ് ആയ സാറീന ബെഗവും ആയി ഒന്നിപ്പിക്കാൻ വരുന്ന അദ്ദേഹം പക്ഷെ ഒരു ആക്സിഡന്റിന്റെ ഫലമായി DCP ധനുഷ്കൊടിയുടെ മുൻപിൽ എത്തുന്നു.. അവനെ അവിടെ വച്ച് ഒരു കള്ളകേസിൽ കുടുക്കാൻ പദ്ധതി ഇടുന്ന ഡിസിപി  അയാളെ ഒരു കോൺഫ്രൻസ് നടക്കുന്ന സ്ഥലത്ത് ഒരു മിഷൻ  ഏല്പിച്ചു രക്ഷപെടാൻ ഉദ്ദേശിക്കുമ്പോൾ  ആ മിഷൻ ഖാലികിനെ ഒരു ടൈം ലൂപിലേക്ക് തള്ളിവിടുകയും അതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

അബ്ദുൽ ഖലീക് ആയി ചിമ്പു എത്തിയ ഈ ചിത്രത്തിൽ പക്ഷെ അദ്ദേഹത്തിന്റെ കൂടെ അല്ലെകിൽ അദ്ദേഹത്തെ കാളും  സ്കോർ ചെയ്തത് എസ് ജെ സൂര്യയുടെ ഡിസിപി ധനുഷ്കൊടിയാണ്.. ഒരു cat and mouse സ്വഭാവം ആദ്യം മുതൽ അവസാനം വരെ വച്ച് പുലർത്തുന്ന ചിത്രം നടൻ ബുദ്ധിമാൻ എന്ന് തോന്നുമ്പോൾ വില്ലൻ അതിബുദ്ധിമാൻ ആകുന്നതും റിവേഴ്‌സും ഒന്നിലൊന്നു മികച്ചത് ആയിരുന്നു... ചിത്രത്തിലെ മറ്റൊരു പ്രധാന കഥപാത്രം ആയ ചീഫ് മിനിസ്റ്റർ ആയ അറിവാഴകൻ ആയി എസ് യെ ചന്ദ്രശേഖർ എത്തിയപ്പോൾ ഇവരെ കൂടാതെ കല്യാണി പ്രിയദർശൻ,വൈ ജി മഹേന്ദ്രൻ,പ്രേംജി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Praveen K. L. ചെയ്ത എഡിറ്റിംഗിന് ആണ് ഈ ചിത്രത്തിന്റെ ഫുൾ മാർക്കും... ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മുഴുവൻ കുഴപ്പമാകുന്ന കോൺസെപ്റ് ആണ് ടൈം ലൂപ് എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത് ..പക്ഷെ ഈ ഭാഗം ഏതൊരു പ്രയക്ഷനും ഒരു ഡൌട്ട്ടും വരാത്ത രീതിയിൽ ഈ ചിത്രത്തെ ഓരോ സെക്കൻഡും എൻഗേജിങ് ആയി കൊണ്ടുപോകാൻ ആ ഭാഗം വഹിച്ച പങ്കു ഒരു വലിയ പ്ലസ് തന്നെ... ചായഗ്രഹണം നിർവഹിച്ച Richard M. Nathan ഉം സംഗീതം നിർവഹിച്ച Yuvan Shankar Raja യും തങ്ങളുടെ റോൾ മികച്ചതാകിട്ടുണ്ട്...U1 Records ആണ് മ്യൂസിക് വിതരണക്കാർ...

V House Productions ഇന്റെ ബന്നറിൽ Suresh Kamatchi നിർമിച്ച ഈ ചിത്രം SSI Productions ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി....ഒരു വെടികെട്ടു അനുഭവം....

വാൽകഷ്ണം :

"വന്താ സുട്ടാ പോണാ REPEAT"

Friday, December 17, 2021

The Lord of the Rings(English)

 


"ഈ അദ്‌ഭുദം പിറന്നിട്ട് ഈ വർഷം ഇരുപത് ആണ്ട് തികയുന്ന ഈ വേളയിൽ ഈ സീരിസിനെ കുറിച് എഴുതണം എന്ന് തോന്നി...."


J. R. R. Tolkien ഇന്റെ The Lord of the Rings എന്നാ പുസ്തകത്തെ ആസ്പദമാക്കി Peter Jackson സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ അദ്ദേഹവും, Fran Walsh,Philippa Boyens,Stephen Sinclair ചേർന്നാണ് നിർവഹിച്ചത്....


ചിത്രം സഞ്ചരിക്കുന്നത് Bilbo Baggins എന്നാ ഹോബിറ്റിലൂടെയാണ്... 2500 വർഷം മുൻപ് ലോർഡ്സ് ഓഫ് എൽവേസ്,dwarves,കൂടാതെ മനുഷർക്കും rings of power കിട്ടുന്നു..ആ കൂട്ടത്തിൽ ഇരുട്ടിന്റെ രാജാവ്  എന്നാ വിളിപ്പെരുള്ള sauron തന്നിക് കിട്ടിയ അദ്‌ഭുദ മോതിരം mount doom ഇൽ വച്ച് തന്റെ ശക്തിയും അതിനുകൊടുത്തു മറ്റു രണ്ടു മോതിരങ്ങൾക് മേലെ ഉള്ള ശക്തി ആകാൻ ദുരാഗ്രഹം ചെയ്യുന്നതും അതിന്ടെ അവിടെ ഉണ്ടാകുന്ന ഒരു വലിയ യുദ്ധത്തിൽ അദ്ദേഹത്തിന് അത് നഷ്ടപ്പെടുകയും ചെയ്യുന്നു...ആ മോതിരം 2500വർഷങ്ങൾക് ഇപ്പുറം ഗൊള്ളും എന്നാ ആൾക്കാർ കിട്ടുന്നു.. അത് അതിനെ തന്റെ പാക്കിൽ വര്ഷങ്ങലോളം ഒളിപ്പിച്ചു വെക്കുന്നു.. പക്ഷെ ഒരു നാൾ ആ മോതിരം അതിന് നഷ്ടപ്പെടുന്നതും അത്‌ Bilbo Baggins എന്നാ ഹോബ്ബിറ്റിന്റെ പക്കൽ എത്തുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ്‌ ഈ ചിത്രങ്ങളുടെ ആധാരം...


ഇതിലെ ആദ്യ ചിത്രമാണ് The Fellowship of the Ring... ഇതിൽ ഞാൻ ആദ്യം പറഞ്ഞ പോലെ ആ റിങ് എങ്ങനെ bilbo baggins ഇന്റെ കയ്യിൽ എത്തുന്നു എന്നതും അങ്ങനെ വർഷങ്ങൾക് ഇപ്പുറം തന്റെ നൂറ്റിപതിനൊന്നാം ജന്മദിനത്തിൽ അത്‌ Gandalf the Grey എന്നാ തന്റെ സുഹൃത്തിനെ കാണിക്കുന്നു.... തന്റെ സാമ്പാദ്യം ഫ്രോഡോ എന്നാ അദേഹത്തിന്റെ അനന്തരവനിന് കൊടുത്തു ഒരു യാത്ര പോകുമ്പോൾ,അതിന്റെ ശക്തി മനസിലാകുന്ന ഗാൻഡോഫ് ആ മോതിരം ഫ്രോഡോയോട് തിരിച്ചു അതിന്റെ ഉദ്ഭാവ സ്ഥലമായ മൗണ്ട് ദൂമിൽ എത്തിക്കാൻ ആവശ്യപ്പെടുന്നു..... പിന്നീട് ഉള്ള അവന്റെ യാത്രയിൽ എങ്ങനെ ആണ്‌ അവന്റെ സഹായികലായി സാം,മെറി,പിപ്പിൻ,Strider,Elf Legolas,Dwarf Gimli,Boromir of Gondor എന്നിവർ കൂടി എത്തുന്നു എന്നും,പിന്നീട് അവർ തുടങ്ങുന്ന യാത്രയും ആണ്‌ ഈ ഭാഗം നമ്മളോട് പറയുന്നത്...


രണ്ടാം ചിത്രം ആയ The Two Towers പറയുന്നത് ആ യാത്രയുടെ ബാക്കിഭാഗം ആണ്.. കൂട്ടത്തിൽ നിന്നും മാറി ഒന്നിച്ചു പോകുന്ന ഫ്രോടൊയും, സാമും തങ്ങളെ ഗോളം എന്നാ ജിവി പിന്തുടരുന്നു എന്ന് മനസിലാകുന്നു.. അതിനെ പിടിച്ചു കെട്ടുന്ന അവർ അതിന്റെ സഹായത്തോടെ മുന്പോട്ട് പോകുന്നതും അതിനിടെ ഇരുട്ട് ശക്തി പ്രാപിക്കാൻ തുടങ്ങുമ്പോൾ അതിനെ നേരിടാൻ ഫ്രോഡോ സാം എന്നിവരുടെ കൂടെ ബാക്കിയുള്ളവർ മറ്റുള്ള ബാക്കി വഴികതേടുന്നുണ്ടായിരുന്നു.... ആ സമയത്ത് ഫ്രോടൊയുടെ മോതിരം അതിന്റെ യജമാനിന്റെ അടുത്തേക് പോകാൻ നോക്കുമ്പോൾ അവനും കൂട്ടർകും പ്രശ്ങ്ങൾ നേരിടേണ്ടി വരുന്നത്തും അതിനോട് അനുബന്ധിച്ചു നടക്കുന്ന പ്രശങ്ങലും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്...


മൂന്നാം ഭാഗം The Return of the King തുടങ്ങുന്നത് ഗോളത്തിന്റെ കഥയിൽനിന്നാണ്... അവൻ എങ്ങനെ അങ്ങനെ ആയി എന്ന പറഞ്ഞു തുടങ്ങുന്ന ചിത്രം പിന്നീട് ഫ്രോടൊയുടെ യാത്രയും അതിന്ടെ ഓരോ രാജ്യങ്ങളുംഎങ്ങനെ ആ വലിയ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തി എന്നും എന്നും പറയുന്നു.. ഇരുട്ടിനെ തോല്പിക്കാൻ ഉള്ള അവരുടെ കൂട്ടത്തിൽ ശ്രമം വിജയിക്കുമോ എന്നി അറിയാൻ ചിത്രങ്ങൾ കാണു...


ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ ആയ Frodo Baggins ആയി Elijah Wood ഉം,Aragorn ആയി Viggo Mortensen ഉം,Samwise Gamgee ആയി Sean Astin ഉം,Boromir ആയി Sean Bean ഉം Gandalf ആയി Ian McKellen  ഉം,Gimli ആയി John Rhys-Davies ഉം Legolas ആയി Orlando Bloom ഉം Peregrin "Pippin" Took ആയി Billy Boyd ഉം എത്തി... ഇവരെ കൂടാതെ Ian Holm(Bilbo Baggins),David Weatherley(Barliman Butterbur),Norman Forsey(Gaffer Gamgee),Hugo Weaving(Elrond) എന്നിങ്ങനെ പല പേരും പല പ്രധാന കഥാപാത്രങ്ങൾ ആയും എത്തി..


Howard Shore സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ്  John Gilbert, Michael Horton,Jamie Selkirk എന്നിവർ ചേർന്നാണ് നിർവഹിച്ചത്... Andrew Lesnie ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം New Line Cinema,WingNut Films എന്നിവരുടെ ബന്നേറിൽ Barrie M. Osborne, Peter Jackson, Fran Walsh and Tim Sanders എന്നിവർ ചേർന്നാണ് നിർവഹിച്ചത്...New Line Cinema ആണ്‌ ചിത്രം വിതരണം നടത്തിയത്....


Dallas–Fort Worth Film Critics Association: Top 10 Films,Time's All-Time 100 Movies,2007യിൽ USA Today യുടെ most important films of the past 25 years,50 Best Movies of the Decade (by paste),Empire ഇന്റെ The 100 Greatest Movie Characters യിൽ ആറു എണ്ണം,The Independent ഇന്റെ 10 greatest movie trilogies of all time യിൽ രണ്ടാം ആയും എത്തി...


ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം 30 Academy Awards യിലേക്ക്നോമിനേറ്റ് ചെയ്യപ്പെടുകയും അതിൽ 17 എണ്ണം നേടുകയും ചെയ്തു.. 74th Academy Awards യിൽ The Fellowship of the Ring ഇന് 13 നോമിനേഷൻ നേടിയപ്പോൾ 75th Academy Awards യിൽ The Two Towers ആറു നോമിനേഷനും 76th Academy Awards യിൽ The Return of the King   നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാ കാറ്റഗറിയിലും അവാർഡ് നേടിയ ചരിത്രം സൃഷ്ട്ടിച്ചു...അതുപോലെ എല്ലാ ചിത്രങ്ങളും ബോക്സ്‌ ഓഫീസിലും വലിയ വിജയങ്ങളും ആയി...ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്‌... ഒരു അതിഗംഭീര അനുഭവം.. ചിത്രം ഇപ്പോൾ ആമസോൺ പ്രൈമേമിൽ കാണാം...

വാൽകഷ്ണം :

“My precious!”

Thursday, December 16, 2021

Enemy(tamil)

 

Anand Shankar,S.Ramakrishnan എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Anand Shankar സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ വിശാൽ, ആര്യ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.....

ചിത്രം പറയുന്നത് ചോഴൻ രാമലിംഗം,രാജീവ് പാരിരാജൻ എന്നിവരുടെ കഥയാണ്. 1996യിൽ രാജീവിന്റെ അച്ഛൻ പാരിരാജന്റെ കീഴയിൽ പോലീസ് ട്രെയിനിങ് നേടുന്ന ചോഴനും രാജിവും ഒരു പ്രശനത്തിന് അപ്പുറം വേര്പിരിയുന്നതും പിന്നീട് വർഷങ്ങൾക് ഇപ്പുറം രണ്ടു പേരും എതിരികലായി മുഖാമുഖം എത്തുമ്പോൾ നടക്കുന്ന സംഭവങ്ങളിലേക്കും ആണ്‌ ചിത്രത്തിന്റെ സഞ്ചാരം...

വിശാൽ ചോഴൻ ആയി എത്തിയ ചിത്രത്തിൽ രാജീവ്‌ ആയി ആര്യ എത്തി...മൃണാലിനി അശ്വിത എന്നാ ചോഴന്റെ ഫിയൻസി ആയി എത്തിയപ്പോൾ മമ്ത മോഹൻദാസ് അനീഷ എന്നാ രാജീവിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചു.. പാരിരാജൻ എന്നാ രാജീവിന്റെ അച്ഛൻ ആയി പ്രകാശ് രാജ് എത്തിയപ്പോൾ തമ്പി രാമയ്യ ആണ്‌ ചോഴന്റെ അച്ഛൻ രാമലിംഗം ആയി എത്തിയത.. ഇവരെ കൂടാതെ കരുണാകരൻ,ജോൺ വിജയ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

അറിവ്, വിവേക് എന്നിവരുടെ വരികൾക്ക് എസ് തമ്മൻ ആണ്‌ ഇതിലെ ഗങ്ങൾക് ഈണമിട്ടത്...സാം സി എസ് ഒറിജിനൽ സ്കോർ ചെയ്തു....ഡിവോ ആണ്‌ ഗാനങ്ങൾ വിതരണം നടത്തിയത്...

R. D. Rajasekhar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് Raymond Derrick Crasta ആയിരുന്നു..Mini Studios ഇന്റെ ബന്നേറിൽ S Vinod Kumar നിർമുച്ച ഈ ചിത്രം .Ayngaran International ആണ്‌ വിതരണം നടത്തിയത്.. ക്രിട്ടിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ചുമ്മാ ഒന്ന്‌ കണ്ടു മറക്കാം...

Wednesday, December 15, 2021

Jango(tamil)

"ഏതോ ഒരു സുഹൃത് ഇട്ട പോസ്റ്റാണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്..."

പുതുമുഖം Mano Karthikeyan കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ പുതുമുഖം സതീഷ് കുമാർ,മൃനാലിനി രവി, എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ഗൗതമിന്റെ കഥയാണ്..ഒരു ന്യൂറോസർജൻ aaya അദ്ദേഹം ഇപ്പോൾ ഭാര്യ നിഷയിൽ നിന്നും അകന്നു ആണ് നില്കുന്നത്... അങ്ങനെ ഒരു ദിനം ഒരു കുട്ടിയുടെ ഓപ്പറേഷൻ വിജയകരമായി കഴിച്ചു തിരിച്ചു വന്ന അദ്ദേഹം ആ കുട്ടിയുടെ മരണവാർത്ത അറിയുന്നതും, അന്ന് തന്നെ വേറൊരു കേസുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന് തിരിച്ചു ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുന്നു....ആ യാത്രയിൽ അവിടെ ആ നാട്ടിൽ അന്ന് എത്തിയ ഒരു UFO യിൽ നിന്നും പ്രാകാശ രശ്മികൾ അടിക്കുന്നത്തോടെ അവനു ആ ദിനം വീണ്ടും വീണ്ടും റിപീറ്റ് ആകാൻ തുടങ്ങുന്നതും പിന്നീട നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....

ശ്രീദേവി,മുതമിഴ്, ഇദിയ എന്നിവരുടെ വരികൾക്ക് ജിബ്രാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യൂസിക് ആണ് വിതരണം നടത്തിയത്...Karthik K Thillai ഛായഗ്രഹനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് San Lokesh ആയിരുന്നു...

Thirukumaran Entertainment,Zen Studios എന്നിവരുടെ ബന്നേരിൾ C. V. Kumar നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടുകയും ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഉണ്ടാകാതെ പോകുകയും ചെയ്തു.. എന്നിരുന്നാലും എന്നിലെ പ്രയക്ഷകനേ ഒന്ന് നല്ലവണ്ണം പിടിച്ചിരുത്തി ഈ ചിത്രം...എന്നിക് ഇഷ്ടമായി..ഒന്ന് കണ്ടുനോക്കാം

Monday, December 13, 2021

Keralotsavam 2009

 

Satheesh K. Sivan,Suresh Menon എന്നിവരുടെ കഥയ്ക് ശങ്കർ സംവിധാനം ചെയ്ത ഈ മലയാള ആക്ഷൻ ഡ്രാമയിൽ വിനു മോഹൻ, നെടുമുടി വേണു ചേട്ടൻ, മണി ചേട്ടൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം സഞ്ചരിക്കുന്നത് പദ്മനാഭൻ എമ്പാത്തിരിയുടെ കളനികെത്തൻ എന്ന സ്ഥലത്ത് ആണ്.. കേരളത്സാവം എന്ന കലാമേള അരങ്ങേരുന്ന ആ സമയത്ത് അദ്ദേഹത്തെ കേരളത്തിന്റെ തനിത് കലകൾ കാണിക്കാൻ ക്ഷണിക്കപ്പെടുന്നതും അതിനു വേണ്ടിയുള്ള അദേഹത്തിന്റെ തയ്യാറെടുപ്പിനിടെ സന്ദീപ് സുബ്രഹ്മന്യം എന്ന കളരിപ്പയട്ട് വിദ്വാൻ ഒരു ലക്ഷ്യവുമായി അവിടെ എത്തുന്നതും അതിന്റെ ഫലമായി avide നടക്കുന്ന സംഭവാങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ പദ്മനാഭൻ ആയി നെടുമുടി ചേട്ടൻ എത്തിയപ്പോൾ സന്ദീപ് സുബ്രമണ്യം എന്ന കഥാപാത്രത്തെ വിനു മോഹൻ അവതരിപ്പിച്ചു..വിഷ്ണുപ്രിയ ഗംഗ എന്ന പദ്മനാഭനന്റെ മകൾ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ കലാഭവൻ മണി ചേട്ടൻ,സലിം ഏട്ടൻ,ശിവാജി ഗുരുവായൂർ എന്നിവരാണ് നാട്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

വയലാർ ശരത് ചദ്ര വർമ്മയുടെ വരികൾക്ക് ശ്യാം ധർമൻ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായഗ്രഹണം ദീപക് ആയിരുന്നു..Grace International ഇന്റെ ബന്നറിൽ Faarish

Gafoor നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടുകയും ബോക്സ്‌ ഓഫീസിൽ വലിയ പരാജയം ആകുകയും ചെയ്തു....ചിത്രം യുട്യൂബിൽ കാണാം...

വാൽകഷ്ണം :

"Appoopan and boys നന്ദി.. വീണ്ടും ഈ ചിത്രം എന്നെ കാണാൻ പ്രേരിപ്പിച്ചതിന് 😜😜😜"

Sunday, December 12, 2021

Asuraguru(tamil)

 

Kabilan Vairamuthu,Chandru Manickavasagam എന്നിവരുടെ കഥയ്ക് A. Raajdheep തിരകഥ രചിച്ചു സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ വിക്രം പ്രഭു,മഹിമ നമ്പിയാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...


ഒരു ട്രെയിൻ കൊള്ളയിൽ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.. ആ കേസ് അന്വേഷണം തുടങ്ങുന്ന  C. K. Manickavasagam നേ അധികം വിശ്വസിക്കാത്ത അതിന്റെ അവകാശികൾ ദിയ എന്ന പ്രൈവറ്റ് ഡീറ്റെക്റ്റിവിന്റെ സഹായവും തേടുന്നതും അതിനിടെ ദിയ ശക്തി എന്ന ഒരാൾ ആണ് ആ കൊള്ള നടത്തിയത് എന്ന് അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...


വിക്രം പ്രഭു ശക്തി ആയി എത്തിയ ഈ ചിത്രത്തിൽ മഹിമ ദിയ ആയും  C. K. Manickavasagam എന്ന പോലീസ് കഥപാത്രം ആയി സുബ്ബാരാജുവും എത്തി...യോഗി ബാബു ദിനകരൻ എന്ന കഥപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ മനോബാല,ജഗൻ,മധുമിത എന്നിവർ മറ്റു പ്രധാന കഥപാത്രങ്ങൾ ആയി എത്തി...


Kabilan Vairamuthu, Ganesh Raghavendra എന്നിവരുടെ വരികൾക്ക് Ganesh Raghavendra ഈണമിട്ട ഇതിലെ ഗാനങ്ങൾ TrendMusic ആണ് സംവിധാനം ചെയ്തു...Simon K. King ആണ് ചിത്രത്തിന്റെ ബിജിഎം...


Lawrence Kishore എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ചായഗ്രഹണം രാമലിംഗം ആയിരുന്നു...JSB Film Studios ഇന്റെ ബന്നറിൽ JSB Sathish നിർമിച്ച ഈ ചിത്രം Shakti Film Factory ആണ് വിതരണം നടത്തിയത്... ഒന്ന് ചുമ്മാ കണ്ടു മറക്കാം...

Yaan(tamil)

 


"ആതങ്കര ഓർത്തിൽ നിന്നാലേ

കുയിൽ കൂവും കുരുവിയാ പോല "


Ravi K. Chandran കഥയെഴുതി സംവിധാനം നിർവഹിച്ച ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രം 1978 യിൽ ഇറങ്ങിയ Midnight Express എന്നാ ചിത്രത്തെ ആധാരമാക്കി എടുത്തതാണ്...


ചിത്രം പറയുന്നത് ചന്ദ്രശേഖർ എന്നാ ചന്ദ്രുവിന്റെ കഥയാണ്...ജോലി ഇല്ലാതെ നടക്കുന്ന അയാൾ ശ്രീല എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുന്നു..അവളെ കല്യാണം കഴിക്കാൻ ജോലി വേണം എന്ന് മനസിലാകുന്ന അവൻ അതിന് വേണ്ടി ശ്രമിക്കാൻ തുടങ്ങുന്നതും അങ്ങനെ ബാലുചിസ്താൻ എന്നാ സ്ഥലത്ത് എത്തുന്നതുമ്പോൾ അവന്റെ കയ്യിൽ നിന്നും പോലീസ്‌കാർക് ഡ്രഗ്സ് കിട്ടുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...


ചന്ദ്രു ആയി ജിവ എത്തിയ ഈ ചിത്രത്തിൽ ശ്രീല ആയി തുളസി നായർ എത്തി.. അവളുടെ അച്ഛൻ രാജൻ ആയി നാസ്സർ എത്തിയപ്പോൾ Sultan Malik Shah എന്നാ terrorist ആയി നവാബ് ഷായും അൻവർ അലി എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി ജയപ്രകാശ് ഉം ചിത്രത്തിൽ ഉണ്ട്‌...


വാലി,കമ്പിലൻ,പാ വിജയ്,തരിമണി എന്നിവരുടെ വരികൾക്ക് ഹാരിസ് ജയരാജ്‌ ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യൂസിക്  ആണ്‌ വിതരണം നടത്തിയത്...ഇതിലെ എല്ലാ ഗാനങ്ങളും ആ സമയത്ത് ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവ ആയിരുന്നു.. ആതങ്കര,നെഞ്ചേ നെഞ്ചേ,ലച്ചം കളോറി,എന്നിഗാനങ്ങൾ ഇന്നും എന്റെ ഇഷ്ടഗാനങ്ങൾ ആണ്‌...


Manush Nandan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad ആയിരുന്നു...R. S. Infotainment ഇന്റെ ബന്നേറിൽ Elred Kumar,Jayaraman എന്നിവർ നിർമിച്ച ഈ ചിത്രം Dream Factory ആണ്‌ വിതരണം നടത്തിയത്..


ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും അധികം വിജയിച്ചില്ല...കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന്‌ കണ്ടു നോക്കാം.. One time watchable

Saturday, December 11, 2021

Troy(english)



Homer ഇന്റെ Iliad എന്നാ പുസ്തകത്തെ ആസ്പദമാക്കി David Benioff ഇന്റെ തിരകഥയ്ക് Wolfgang Petersen സംവിധാനം നിർവഹിച്ച ഈ epic historical war ഡ്രാമ ചിത്രം പറയുന്നത് trojan war ഇന്റെ കഥയാണ്...


Mycenae യിലെ Agamemnon രാജാവ് തന്റെ ഗ്രീക്ക് ആർമിയുടെ സഹായത്തോടെ Thessaly യിലെ രാജാവ് Triopas ഇന്റെ കീഴടക്കാൻ പുറപ്പെടുന്നു...Achilles എന്നാ ഗ്രീകിന്റെ വലിയ യോദ്ധാവിന്റെ സഹായത്തോടെ ആ കാര്യം എളുപ്പത്തിൽ തീർക്കുന്ന അവർ ആ രാജ്യത്തെ തങ്ങളുടെ കൂടെ കൂട്ടുകയും ഗ്രീക്ക് രാജ്യങ്ങൾ എല്ലം സ്വന്തം ആകുകയും ചെയ്യുന്നു..ഇതിനിടെ  ട്രോയ് എന്നാ രാജ്യത്തെ യുവരാജാവ് ഹക്ടർ സ്പാർട്ടയുടെ രാജ്ഞി ഹെലനിനെ തട്ടിക്കൊണ്ടു വരുന്നതും പിന്നീട് തന്റെ ഭാര്യയെ തിരിച്ചു കൊണ്ടുവരാൻ സ്പാർട്ടയുടെ രാജാവ് Menelaus   Achillesഇന്റെ സഹായം തേടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്...


Achilles എന്നാ ഗ്രീകിന്റെ ഏറ്റവും വലിയ പടത്തലവൻ ആയി ബ്രാഡ് പിറ്റ് എത്തിയ ഈ ചിത്രത്തിൽ ട്രോയിലെ യുവരാജാവ് ആയ ഹക്ടർ ആയി എറിക് ബന എത്തി..ഹെലൻ ആയി Diane Kruger എത്തിയപ്പോൾ Agamemnon എന്നാ കഥാപാത്രത്തെ Brian Cox യും Odysseus എന്നാ അതീന രാജാവ് ആയി Sean Bean ഉം Menelaus എന്നാ സ്പാർട്ടയുടെ രാജാവ് ആയി Brendan Gleeson യും മറ്റു പ്രധാന കഥാപാത്രംങ്ങളെ അവതരിപ്പിച്ചു...


Roger Pratt ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Peter Honess ഉം സംഗീതം James Horner ഉം ആയിരിന്നു..Warner Bros. Pictures,Helena Productions,Latina Pictures,Radiant Productions,Plan B Entertainment,Nimar Studios എന്നിവരുടെ ബന്നേറിൽ Wolfgang Petersen,Diana Rathbun,Colin Wilson എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ്‌ വിതരണം നടത്തിയത്..


2004 Cannes Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 77th Academy Awards യിൽ Best Costume Design ഇന്റെ നോമിനേഷൻ നേടുകയും eighth highest-grossing film of 2004 ആകുകയും ചെയ്തു...അതുപൊലെ 2006വരെയുള്ള ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ആ സമയം ചിത്രം 60ആം സ്ഥാനത് എത്തി...57th Berlin International Film Festival യിൽ ഇതിന്റെ director's cut പ്രദർശിപ്പിക്കപ്പെട്ടപ്പോൾ ഈ ചിത്രം Academy of Science Fiction, Fantasy & Horror Films,ASCAP Film and Television Music Awards,Awards of the Japanese Academy എന്നിങ്ങനെ പല അവാർഡ് നിശകളിലും വലിയ ജനപ്രീതി നേടുകയും കുറെ ഏറെ അവാർഡുകളും  നോമിനേഷനുകൾ നേടുകയും ചെയ്തു...


ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആയി..ആ സമയത്തെ ഏറ്റവുംവലിയ മുതൽമുടക്കിൽ എത്തിയ ഈ ചിത്രം നമ്മൾ ഈ കമ്പ്യൂട്ടർ വന്നകാലം മുതൽ കേൾക്കുന്ന ട്രോജൻ എന്താണ് എന്ന് അറിയാൻ ഒന്ന്‌ കാണുന്നത് നന്നായിരിക്കും.. ഒരു മികച്ച അനുഭവം...ചിത്രം netflix യിൽ ഉണ്ട്‌...

Monday, December 6, 2021

The Polar Express(english)

 

"വീണ്ടും ഒരു ക്രിസ്മസ് ചിത്രം "

Chris Van Allsburg ഇന്റെ ഇതെപ്പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ അമേരിക്കൻ computer-animated Christmas musical fantasy ചിത്രം മനുഷ്യരുടെ രൂപത്തെ തന്നെ  live-action motion capture അനിമേഷൻ ചെയ്താണ് എടുത്തിരിക്കുന്നത്...

Robert Zemeckis, William Broyles Jr. എന്നിവരുടെ തിരകഥയ്ക് Robert Zemeckis സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് ഒരു കുട്ടിയുടെ കഥയാണ്...

ക്രിസ്മസ് രാവിന്റെ ആ രാത്രി, സാന്റ എന്നൊരാൾ ഉണ്ടോ എന്ന് മനസ്സിൽ ചോദ്യച്ചിനവുമായി കിടന്ന അവന്റെ വീട് മുറ്റത് എന്തോ ഒരു വാഹനം വരുന്നു ..ഒച്ച കേട്ടു വീട് മുറ്റത് ഇറങ്ങിയ അവനെ അദ്‌ഭുദപ്പെടുത്തികൊണ്ട് പോലർ എക്സ്പ്രസ്സ്‌ എന്ന് വിളിപ്പെരുള്ള ഒരു ട്രെയിൻ വീട്ടുമുറ്റത് അവൻ കാണുന്നു... അതിൽ നിന്നും ഇറങ്ങുന്ന അതിന്റെ ടീ ടീ ആർ അവനെ north pole ലേക്ക് ക്രിസ്മസ് ആഘോഷിക്കാൻ അവനെ ക്ഷണിക്കുന്നതും പിന്നീട് അവന്റെ ആ യാത്രയുണ് ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം....

ചിത്രത്തിൽ വരുന്ന എല്ലാരും ആനിമേറ്റഡ് ആയത്കൊണ്ട തന്നെ മിക്കവര്ക്കും പേര് ഇല്ലാ.. ബോയ്,ഗേൾ അങ്ങനെ ആണ്‌ പേരുകൾ.. എന്നിരുന്നാലും ചിത്രത്തിലെ പ്രധാന ആൾകാർക് ഡബ്ബിങ് ചെയ്തിരിക്ത് ടോം ഹാങ്ക്സ്(ബോയ് യുടെ അച്ഛൻ, സാന്റ ക്ലോസ്,കണ്ടക്ടർ,ഹോബോ, സ്ക്രൂജ് എന്നിവർക്ക് ),നൊണ ഗയെ (ഹീറോ ഗേൾ,തിനഷേ,മീകൻ മൂർ),പീറ്റർ സ്കോലറി(ബില്ലി ),Eddie Deezen,Michael Jeter എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾക് ശബ്ദം കൊടുത്തത്...

Don Burgess,Robert Presley ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് R. Orlando Duenas,Jeremiah O'Driscoll എന്നിവർ ചേർന്നാണ് നിർവഹിച്ചത്..Alan Silvestri സംഗീതം നൽകിയ ചിത്രത്തിന്റെ നരറേറ്റർ ടോം ഹാങ്ക്സ് തന്നെ ആണ്‌...

Castle Rock Entertainment[1],Shangri-La Entertainment[1],ImageMovers[1],Playtone[1],Golden Mean Productions എന്നിവരുടെ ബന്നേറിൽ Steve Starkey,Robert Zemeckis,Gary Goetzman,William Teitler എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം American Film Institute ഇന്റെ 2008 യിലെ Top 10 Animated Films list ഇൽ ഒന്നായി നോമിനേറ്റ് ചെയ്യപ്പെട്ടു...77th Academy Awards യിൽ Best Sound Editing,Best Sound Mixing,Best Original Song എന്നി വിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രത്തിന് Golden Globe Awards യിൽ Best Original Song ഉം,Grammy Awards യിൽ Best Song Written for a Motion Picture, Television or Other Visual Media യും നേടി.അതുപോലെ Visual Effects Society യുടെ ആ വർഷത്തെ Outstanding Performance by an Animated Character in an Animated Motion Picture ആ ചിത്രം ആയിരുന്നു......

2006യിലെ first all-digital capture film ആയ ഈ Guinness World Records ചിത്രം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ആയ Michael Jeter യുടെ അവസാന ചിത്രമായിരുന്നു.. ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല വിജയം ആയി..... ഈ ക്രിസ്മസ് കാലത്ത് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ കാണാൻ പറ്റുന്ന ഒരു നല്ല ചിത്രം... ചിത്രം ഇപ്പൊൾ ആമസോൺ പ്രൈമിൽ കാണാം....ഒരു മികച്ച അനുഭവം...

Sunday, December 5, 2021

Sooryavanshi(hindi)

 "ഒരു അടി ഇടി വേടി പടം "

രോഹിത്ത് ഷെട്ടിയുടെ കഥയ്ക് Yunus Sajawal,Farhad Samji,Sanchit Bedre,Vidhi Ghodgadnkar എന്നിവർ തിരകഥ രചിച്ച ഈ ഹിന്ദി ആക്ഷൻ ചിത്രം അദേഹത്തിന്റെ cop universe ഇലെ നാലാം ചിത്രം ആണ്....

ചിത്രം സഞ്ചരിക്കുന്നത് DCP യും ATS ഇന്റെ ഇപ്പോഴത്തെ ഇൻചാർർജും ആയ വീർ സൂര്യവംശി എന്നാ പോലീസ് ഓഫീസറിലൂടെയാണ്... 1993യിലെ മുംബൈ അക്രമണത്തിന് കൊണ്ടുവന്ന ഒരു ടൺ rdx യിൽ വെറും 400kg മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നാ ഇന്റലിജിൻസ് റിപ്പോർട്ട്‌ പോലീസിനെ ആസ്വസ്ഥമാക്കുകയും അവർ ആ ബാക്കി 600kg കണ്ടുപിടിക്കാൻ സൂര്യവംശിയെ കൊണ്ടുവരുത്തിൽ നിന്നുമാണ് കഥ തുടങ്ങുന്നതത്...പക്ഷെ അവരുമായി ഉള്ള ആക്രമണത്തിനു ഇടയിൽ സൂര്യയുടെയുടെ നേരെ നടന്ന ഒരു അക്രമണത്തിൽ അദേഹത്തിന്റെ മകന് പരിക്ക് പറ്റുന്നത്തോടെ വീട്ടുകാരിൽ നിന്നും പോലീസിൽ നിന്നും അകന്നു സൂര്യവംശി ഇപ്പോൾ ഒരു ചെറിയ പോലീസ് ഓഫീസർ ആയി ജീവിതം നയിച്ചു വരുകയാണ്.... അതിനിടെ തീവ്രവാദികൾ ആ 600kg rdx ഉപോയോഗിച്ച് മുംബൈ നഗരത്തിൽ ഏഴു ഇടത് അറ്റാക്ക്  ചെയ്യാൻ പ്ലാൻ ചെയ്യുന്നതോടെ സൂര്യയെ വീണ്ടും ATS യിലേക്ക് വിളിക്കുന്നതും പിന്നീട് നടക്കുന്ന നടക്കുന്ന സംഭവങ്ങലും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സൂര്യവംശി ആയി അക്ഷയ് കുമാർ എത്തിയ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യ dr. റിയ ആയി കത്രീന കൈഫ്‌ എത്തി...ജാക്കി ഷാരോഫ് Omar Hafeez എന്നാ ലക്ഷകർ ചീഫ് ആയി എത്തിയപ്പോൾ ഗുൽഷൻ ഘോവർ,അഭിമന്യു സിംഗ എന്നിവരും ചിത്രത്തിലെ പ്രധാന കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... പക്ഷെ ഇവരൊക്കെ ഉണ്ടെങ്കിലും ചിത്രത്തിലെ ഏറ്റവും ഇഷ്ടമായ ഭാഗം അവസാനം എത്തിയ രണ്ടു എക്സ്റ്റൻഡഡ് ക്യാമയോ റോൾക്കൾ ആണ്..DCP Bajirao Singham ഉം പിന്നെ Inspector Sangram "Simmba" Bhalerao ഉം.. ഈ കഥപാത്രങ്ങൾ അജയ് ദേവ്ഗന്, രൺവീർ സിംഗ് എന്നിവർ ആണ് ചെയ്യുനത്..ഇവരുടെ വരവോടെ ചിത്രത്തിനു കിട്ടന്ന ഒരു ഉണർവ്വ് പറഞ്ഞു അറിയിക്കാൻ പറ്റില്ല.. രണ്ടു പേരുടെ ഇൻട്രോയും പിന്നെ നടക്കുന്നാ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഏറ്റവും ഇഷ്ടമായ ഭാഗം...

നമ്മുടെ സ്വന്തം Jomon T. John ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Bunty Nagi ആയിരുന്നു..Shabbir Ahmed,Rashmi Virag,Tanishk Bagchi,Anand Bakshi,Lijo George - Dj Chetas Lijo എന്നിവരുടെ വരികൾക്ക് S. Thaman,Amar Mohile എന്നിവർ ചേർന്നു സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്..


Reliance Entertainment,Rohit Shetty Picturez,Dharma Productions,Cape of Good Films എന്നിവരുടെ ബന്നറിൽ Hiroo Yash Johar,Aruna Bhatia, karan Johar,Apoorva Mehta,Rohit Shetty എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Reliance Entertainment, PVR Pictures എന്നിവർച്ചേർന്നാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ. മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആയിക്കൊണ്ട് നില്കുന്നു.. ഒരു അടി ഇടി വേടി ചിത്രം കാണാൻ ആഗ്രഹം ഉള്ളവർക്കു തീർച്ചയായും കണ്ടുനോക്കാൻ ഉള്ളത് ചിത്രത്തിൽ ഉണ്ട്.. പല ഇടതും ചിത്രം GOOSEBUMPS തരുന്നുണ്ട്.. പ്രത്യേകിച്ച് സിംബ, സിംഗം എന്നിവരുടെ വരവോടെ ചിത്രത്തിന്റെ ലെവൽ തന്നെ മാറുന്നുണ്ട്...

ഒരു രണ്ടാം ഭാഗത്തിന് ഉള്ള സ്പേസ് ബാക്കിവെച്ചു അവസാനിക്കുന്ന ഈ ചിത്രം ഒന്ന് കണ്ടു നോക്കാം..  മാസ് മസാല പടങ്ങൾ ഇഷ്ടമുള്ളവർക് തീർച്ചയായും ഇഷ്ടമാകും.. ചിത്രം ഇപ്പോൾ netflix യിൽ കാണാം....

Saturday, December 4, 2021

Marakkar:arabikadalinte sinham



"ബേട്ടി ഇട്ട വാഴ പോലെ കിടക്കണ കിടപ്പ് കണ്ടില്ലേ??"


കുറെ ഏറെ നെഗറ്റീവ് റിവ്യൂസ് കേട്ടിട്ട് ആദ്യം ടിക്കറ്റ് ക്യാൻസൽ ചെയ്യണോ എന്ന് വെച്ചു.. പക്ഷെ കുടുംബത്തോടൊപ്പം പോകാൻ പ്ലാൻ ചെയ്തത് കൊണ്ട് ചിത്രം പോയി കണ്ടു.. എന്തോ നെഗറ്റീവ് റിവ്യൂസ് കേട്ട് കേട്ട് എന്നിക് ഇഷ്ടമായി ഈ കുഞ്ഞാലിയെ....


പ്രിയദർശൻ - അനിൽ ശശി എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും പ്രിയദർശൻ തന്നെ സംവിധാനം നിർവഹിച്ച ഈ മലയാള epic war drama ചിത്രത്തിൽ ലാലേട്ടൻ കുഞ്ഞാലിമരക്കാർ 4 എന്നാ കഥാപാത്രം ആയി എത്തി....


ചിത്രം തുടങ്ങുന്നത് മമ്മാലിയിൽ നിന്നുമാണ്... അമ്മയുടെ പൊന്നോമന മകൻ ആയ മാമ്മലിയുടെ വിവാഹ ഒരുക്കങ്ങളിൽ തുടങ്ങുന്ന ചിത്രം പിന്നീട് അദ്ദേഹം എങ്ങനെ ഒരു കടൽ കൊള്ളകാരൻ ആയി എന്നും അതിൽ നിന്നും എങ്ങനെ സാമൂത്തിരിയുടെ പടത്തവൻ ആയി മാറി പിന്നീട് നാട്ടുകാർക് ഇടയിൽ വില്ലൻ ആയി മാറി എന്നൊക്കെയാണ് നമ്മളോട് പറയുന്നത്...


പ്രണവ് മോഹൻലാൽ /മോഹൻലാൽ എന്നിവർ ആണ് മമ്മാലി/കുഞ്ഞാലി മരക്കാർ 4 എന്നാ കഥാപാത്രം ആയി എത്തിയത്... സുനിൽ ഷെട്ടി ചന്ദ്രോത് പണിക്കർ എന്നാ കഥപാത്രം ആയി എത്തിയപ്പോൾ അനന്തൻ എന്നാ കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചു.. സിദ്ദിഖ് കുഞ്ഞാലി മൂന്നാമൻ ആയ പട്ടു മരക്കാർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ അശോക് സെൽവൻ അച്യുതൻ എന്നാ വില്ലൻ കഥാപാത്രം ചെയ്തു.. ചിത്രത്തിലെ ചൈനീസ് കഥപാത്രം ആയ ചിയൻ ജൂവാങ് ആയി ജയ് കെ ജക്കൃത് ചെയ്തപ്പോൾ ഇവരെ കൂടാതെ മുകേഷ്, ഫാസിൽ, കല്യാണി പ്രിയദർശൻ,സുഹാസിനി,മഞ്ജു, കൂടാതെ കുറെ ഏറെ വിദേശികൾ എന്നിങ്ങനെ വലിയൊരു താരനിറ തന്നെ വന്നു പോകുന്നുണ്ട്...


ഒരു മികച്ച visual treat ആയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് പ്രണവ്, സിദ്ദിഖ്,ഹരീഷ് പേരടിയുടെ മാങ്ങാറ്റച്ഛൻ, പിന്നെ ആ ചൈനീസ് കഥാപാത്രം ചെയ്ത ജയ് ക് ജകൃത ആയിരുന്നു... ലാലേട്ടന്റെ കഥപാത്രം മോശമില്ലായിരുന്നു എന്നാലും അദ്ദേഹിന്റെ ചില ഭാഗങ്ങൾ ചില ഇടത് മുഷിപ്പ് ഉളവാക്കി..പ്രണവിന്റെ ഈ ചിത്രത്തിന്റെ മുൻപിൽ വരെയുള്ള അഭിനയത്തിൽ കുറെ കല്ലുകടികൾ ഉണ്ടായിരുന്നു എങ്കിലും ഈ ചിത്രത്തിൽ ഉള്ള ഏതാണ്ട് ഒരു മണിക്കൂർ ശരിക്കും പ്രണവ് തന്റെ പേരിലാക്കി.. കുറെ ഏറെ മികച്ച സീനുകൾ പ്രണവിന്റെ ഉണ്ടായിരുന്നു.. ജയ് ക് ജകൃത ചൈനീസ്കഥാപാത്രവും ചിത്രം കഴിഞ്ഞാൽ മനസിൽനിന്നും പോകില്ല... ഹരീഷ് പേരടി ചെയ്ത മാങ്ങാറ്റച്ഛൻ,പിന്നെ വില്ലൻ ആയി എത്തിയ അശോക് സെൽവൻ എന്നിവരുടെ ഭാഗവും മികച്ചതായി തോന്നി .. ബാക്കി ഉള്ള പല കഥാപാത്രങ്ങളും ചിത്രത്തിൽ ജസ്റ്റ്‌ വരുന്നു പോകുന്നു എന്നപോലെയാണ് തോന്നിയത്.... പ്രഭു, കീർത്തി സുരേഷ്, മഞ്ജു ചേച്ചി എന്നിവർ അതിന്റെ ഇടയിൽ എന്തൊക്കയോ ചെയ്യുണ്ടായിരുന്നു... സമൂത്തിരി ആയി ചെയ്ത നെടുമുടി ചേട്ടന്റെ കഥാപാത്രവും കുഴപ്പമില്ല എന്ന് തോന്നി...


ബി കെ ഹരിനാരായൻ,പ്രിയൻ,പ്രഭാ വർമ,ആർ പിബാല,വെണ്ണിലാകത്തി, അനിരുദ്ധ ശാസ്ത്രി എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണമിട്ട ഇതിലെ ഗാനങ്ങൾ സാനിയ മ്യൂസിക്,Divo Music,mangomusiq,paramvah musiq എന്നിവർ ആണ് വിതരണം നടത്തിയത്....തിരു ചായഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിംഗ് അയ്യപ്പൻ നായർആണ്....


Aashirvad Cinemas,Confident Group എന്നിവരുടെ ബന്നറിൽ Antony Perumbavoor നിർമിച്ച ഈ ചിത്രം Max Movies,V. Creations,Phars Films ആണ് വിതരണം നടത്തിയത്..ക്രിട്ടിസിന്റെ ഇടയിലും ബോക്സ്ഓഫീസിലും മിക്സഡ് റിവ്യൂസ്ആണ ചിത്രത്തിന് ലഭിക്കുന്നത്..എന്നാലും ബോക്സ്‌ ഓഫീസിൽ ചിത്രം നന്നായി ശോഭിക്കുന്നത്....


50th Kerala State Film Awards യിൽ Best Dubbing Artist,Special Jury Award(visualeffects ),Best Choreography എന്നിവിഭാഗങ്ങളിൽ അവാർഡ് നേടിയ ഈ ചിത്രം 67th National Film Awards യിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു....അത് കൂടാതെ നാഷണൽ ഫിലിം അവാർഡ്സിലെ Best Costume Design,Best Special Effects എന്നിവിഭങ്ങളിലും ചിത്രം അവാർഡ് നേടി...


ചിത്രത്തിന്റെ പ്രധാന പ്രശ്നം ഇതിന്റെ ദയർഖ്യംതന്നെ ആണ്.. ഒരു സ്ലോ മൂഡിൽ പോകുന്ന ചിത്രം പ്രയക്ഷകനെ കുറെ ഇടത് ഭയങ്കര ലാഗ് ഫീൽ ചെയ്യിക്കുന്നുണ്ട്.. അതുപോലെ ഒരു മാസ്സ് ബാഹുബലി വിചാരിച്ച പോയ പ്രയക്ഷകനെ ഒരു മേലോ ഡ്രാമയിലേക് കൊണ്ട് വിടുന്നുമുണ്ട് സംവിധായകൻ.. പിന്നെ ഉള്ള കുറെ ഏറെ നല്ല സീൻസ് ആദ്യം തന്നെ ട്രൈലെറിൽ കാണിച്ചു ആ വൗ ഫെക്ടർ എടുത്തു കളഞ്ഞു... പിന്നെ പല കഥപാത്രങ്ങളും എന്തിനോ തിളച്ച സാമ്പാർ പോലെ വന്നു പോകുന്നുമുണ്ട് ഇടക് ചിത്രത്തിൽ...ഒരു മികച്ച കഥയും തിരകഥയും ഉണ്ടാകാൻ ഉള്ള സ്പേസ് ഉണ്ടായിട്ടും ചിത്രം പല ഇടങ്ങളിലും പാളിപ്പോയി എന്ന് തോന്നി(ചിലപ്പോൾ പല ഹോളിവുഡ് സിനിമകളിൽ കണ്ട ഭാഗങ്ങൾ വേറെ രീതിയിൽ കണ്ടതുകൊണ്ടാകാം ). പക്ഷെ എടുത്തു പറയേണ്ടത് യുദ്ധംരങ്ങൾ ആണ്.. ആ ഭാഗം വളരെ മികച്ചതായിരുന്നു.. ഹോളിവുഡ് പടങ്ങളിൽ കണ്ട പോലത്തെ യുദ്ധസീൻസ് ചിത്രത്തിന്റെ ഹൈലൈറ് തന്നെ... പ്രത്യേകിച്ച് ആദ്യത്തെ ആ  കടൽ യുദ്ധവും പിന്നീട് അവസാനത്തെ യുദ്ധവും നന്നായി തോന്നി... ആ ആദ്യത്തെ യുദ്ധത്തിൽ പ്രണവിനെ കൊണ്ടുവന്നിരുന്നിയെങ്കിൽ കൂടുതൽ മികച്ചതായി ഉണ്ടാകുമായിരുന്നു ... പിന്നെ ചില ഇടങ്ങളിലെ ഭാഷ ശൈലിയും, ചില സീനുകളും അനാവശ്യം ആയി തോന്നി...


ഒരു തിയേറ്റർ എക്സ്പീരിയൻസ് തീർച്ചയായും വേണ്ട ഈ ചിത്രം തിയേറ്റർ നിന്നും തന്നെകാണാൻ ശ്രമികുന്നതാവും നല്ലത്.. കാരണം ഒരു മൊബൈൽ ഫോണിലോ, ടീവിയിലോ ആ യുദ്ധം രംഗങ്ങൾ കാണാൻ ഒരു രസവും ഉണ്ടാകില്ല.... ഒന്ന് കണ്ടു മറക്കാം ഈ കുഞ്ഞാലിയെ....


വാൽകഷ്ണം :

പല ഇടങ്ങളിൽ ഈ ചിത്രത്തിനെ കുറിച് പല മോശം അഭിപ്രായം കണ്ടിരുന്നു എങ്കിലും ഇന്ന് ഈ ചിത്രം കണ്ടു മടങ്ങിയപ്പോൾ എന്നിക് തോന്നിയത് എന്തിനാ ഇത്ര നെഗറ്റീവ് റിവ്യൂസ് ഈ ചിത്രത്തിന് വരുന്നത് എന്നാണ്.. പ്രശങ്ങൾ ഇല്ല എന്നൊന്നും ഞാൻ പറയാനില്ല പക്ഷെ ഇതുപോലത്തെ ഒരു ചിത്രം എടുക്കാൻ കാണിച്ച പ്രിയദർശൻ സാറിന്റെ ചങ്കൂറ്റം അഭിനന്ദിച്ചേ മതിയാകൂ...

Thursday, December 2, 2021

A Boy Called Christmas (english)


"ഈ ക്രിസ്മസ്കാലത് കണ്ണും,കാതും മനസും നിറച്ച ഒരു കൊച്ചു ചിത്രം...."

Matt Haig ഇന്റെ ഇതെപ്പേരിലുള്ള പുസ്തകിന് ol parker,kenan എന്നിവർ ചേർന്നു തിരകഥ രചിച്ച ഈ ക്രിസ്മസ് അഡ്വഞ്ചർ ഫാന്റസി ചിത്രം Gil Kenan ആണ് സംവിധാനം ചെയ്തിട്ടുള്ളത്...

ചിത്രം പറയുനത് Eve, Andrea, Moppet, and Patrick എന്നി അടുത്ത കാലത്ത് അമ്മ നഷ്ടപെട്ട കുറച്ചു കൂട്ടുകളിലൂടെയാണ്..ഒരു ക്രിസ്മസ് കാലത്ത് അമ്മയുടെ മരണം കാരണം വീട്ടിൽ ഒതുങ്ങി കൂടിയ അവരെ വീണ്ടും വിഷമത്തിലാക്കി അവരുടെ അച്ഛന് ഒരു അത്യാവശ്യകാര്യത്തിനായി പുറത്തു പോകേണ്ടി വരുന്നു... അങ്ങനെ അച്ഛന്റെ നിർദേശപ്രകാരം അവിടെ എത്തുന്ന അവരുടെ ആന്റി റൗത് അവർരെ സന്തോഷിപ്പിക്കാൻ നിക്കോളസും അവൻ എത്തി പെടുന്ന മായാലോകത്തിന്റെയും കഥ പറഞ്ഞു കൊടുനത്തും അതിലുടെ നമ്മളും ആ മായാലോകത്ത് എത്തുന്നതും ആണ് കഥാസാരം...

Henry Lawfull ആണ് നികോളാസ് ആയി ചിത്രത്തിൽ എത്തിയത്.. ആ നാട്ടിലെ രാജാവ് ആയി Jim Broadbent എത്തിയപ്പോൾ Aunt Ruth എന്നാ കഥാപാത്രം ആയി Maggie Smith എത്തി. സ്റ്റീഫന് മെർച്ചന്റ എലിക് വേണ്ടി ഡബ് ചെയ്തതും നന്നായിരുന്നു..ഇവരെ കൂടാതെ Sally Hawkins,Rune Temte,Joel Fry എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Dario Marianelli സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Peter Lambert, Richard Ketteridge എന്നിവർ ചേർന്നു ചെയ്തപ്പോൾ ചായഗ്രഹണം Zac Nicholson ആയിരുന്നു...Canal+,Ciné+,Blueprint Pictures,Netflix,StudioCanal എന്നിവരുടെ ബന്നറിൽ Pete Czernin,Graham Broadbent എന്നിവർ ചേർന്നു നിർമിച ഈ ചിത്രം StudioCanal, netflix എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല വിജയം ആയിരുന്നു.... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകാൻ ചാൻസ് ഉള്ള ഈ ചിത്രം കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപെടും.. കാണു ആസ്വദിക്കു..

Sunday, November 28, 2021

Kanabadutaledu(telugu)

ബാലരാജു എം കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ക്രൈം ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് ഒരു മാൻ മിസ്സിംഗ്‌ കേസിലൂടെയാണ്...

ചിത്രം പറയുന്നത് ശശിതയുടെയും സൂര്യയുടെയും കഥയാണ്.. ദീർഘാകാലം ആയി തമ്മിൽ സ്നേഹിക്കുന്ന അവർ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു വിവാഹം ചെയ്യാൻ തുനിയുമ്പോൾ ഒരു നാൾ പെട്ടന് സൂര്യയെ കാണാതാവുന്നു... പിന്നീട് വീട്ടുകാർക് മുൻപിൽ പിടിച്ചോ നിൽക്കാൻ പാട് പെടുന്ന അവൾക് ആദിത്യയെ കല്യാണം കഴിക്കേണ്ടി വരുന്നു.. കല്യാണിത്തിനു അപ്പുറം ഭർത്താവിന്റെ കൂടെ സൂര്യയെ തേടാൻ ഇറങ്ങുന്ന ശശി സൂര്യയെ കാണാതായി എന്ന് മനസിലാകുന്നു.. അതിനിടെ ആ ഇൻവെസ്റ്റിഗഷൻ നടന്നുകൊണ്ട് നിൽക്കുന്ന സമയത്ത് തന്നെ അത് ഇൻവെസ്റ്റിഗേറ്റ് ചെയ്തുകൊണ്ട് നിന്ന് വിക്ടർ രാജു എന്നാ പോലീസ് ഓഫീസറും കാണാതാവുനത്തോടെ അവൾ ഡീറ്റെക്റ്റീവ് രാമകൃഷ്ണയെ തേടി എത്തുന്നതും അദ്ദേഹം ആ കേസ് എങ്ങനെ സോൾവ് ചെയ്യുന്നു എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത് ....

ഡീറ്റെക്റ്റീവ് രാമകൃഷ്ണ ആയി സുനിൽ എത്തിയ ഈ ചിത്രത്തിൽ ശശി എന്നാ ശശിത ആയി വൈശാലി രാജ് എത്തി.... ശശിയുടെ ഭർത്താവ് ആദിത്യ ആയി യുഗ രാം എത്തിയപ്പോൾ സൂര്യ എന്നാ കഥാപാത്രത്തെ സുക്രാന്ത് വേറെല്ല അവതരിപ്പിച്ചു...ഇവരെ കൂടാതെ ഹിമജ,രവി വർമ,പ്രവീൺ എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപച്ചത്

സുനിൽ ചെയ്ത ഡീറ്റെക്റ്റീവ് രാമകൃഷ്ണ അദ്ദേഹം ഇതേവരെ ചെയ്ത(അല്ലെങ്കിൽ ഞാൻ കണ്ട )കഥപാത്രങ്ങളിൽ വ്യസ്തസ്ഥമായി അനുഭവപ്പെട്ടു. അദേഹത്തിന്റെ മിക്കതും കോമിക് റോൾസ് മാത്രം കണ്ടു പരിചയം ഉള്ളത് കൊണ്ടാണോ എന്നു അറിയില്ല.. ഈ സീരിയസ് കഥാപാപാത്രം ഭയങ്കര കല്ലുകടിയായി തോന്നി.. ആരോ അദ്ദേഹത്തെ തല്ലി ചെയ്യിപ്പിച്ചപോലെയായിരുന്നു മിക്കവാറും സീനുകളും... അതുപോലെ വൈശാലി രാജിന്റെ കഥപാത്രവും പല ഇടങ്ങളിലും ലഘു അനുഭവപ്പെടുത്തി...ബാക്കി ഉള്ളവർ ഓക്കേ ആയിരുന്നു....

ചന്ദ്രബോസ്, മധു നന്ദൻ, പൂർണ ചക്കറി എന്നിവരുടെ വരികൾക്ക് മധു പൊന്നാസ് ആണ് ഗാനങ്ങൾക് ഈണമിട്ടത്...Sandeep Baddula ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Raviteja Kurmana ആയിരുന്നു...SS Films, Shade Studios, Sree Padha Creations എന്നിവരുടെ ബന്നറിൽ Prasad Machanuru,Srinivas Kishan Anapu, Deviprasad Balivada, Satish Raju, Dileep Kurapati എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Silly Monks Entertainment ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചില്ല... ത്രില്ലെർ ചിത്രം കാണാൻ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോക്കാം..കുഴപ്പമില്ല....

Shang-Chi and The Legend of The Ten Rings (english)


Marvel Comics യിലെ സൂപ്പർഹീറോ ആയ Shang-Chi യെ ആസ്പദമാക്കി Dave Callaham,Destin Daniel Cretton എന്നിവർ ചേർന്നു എഴുതിയ കഥയ്ക്ക് അവർ തന്നെ തിരകഥ രചിച്ച ഈ അമേരിക്കൻ സൂപ്പർഹീറോ ചിത്രം Destin Daniel Cretton ആണ് സംവിധാനം ചെയ്തത്...

ചിത്രം തുടങ്ങുന്നത് ആയിരം വർഷങ്ങൾക് മുൻപാണ്.. അന്ന് Xu Wenwu എന്നാ ഒരാൾക് പത്തു മാന്ത്രിക വളകൾ കിട്ടുകയും അതിലുടെ അദ്ദേഹം അജേയനും മരണമില്ലാത്തവനും ആകുന്നു.. അങ്ങനെ അയാൾ പല രാജ്യങ്ങളും കീഴടിക്കി വിരാജികുമ്പോൾ ആണ് അദ്ദേഹം ടാ ലോ എന്നാ രാജ്യത്തെ കുറിച് അറിയുന്നതും അതിനെ കീഴടക്കാൻ ഇറങ്ങുന്നതും.. പക്ഷെ ആ രാജ്യത്തിന്റെ രാജ്യപാളികയായ യിങ് ലി അദേഹത്തിന്റെ മനസ് കീഴടകുക്കയും അദ്ദേഹത്തെ പൂർണ ബഹുമാനത്തോടെ നാട്ടിൽ നിന്നും പറഞ്ഞയക്കുന്നു.. പിന്നീട് അവളെ കുറച്ചു പേര് ചേർന്നു കൊല്ലുമ്പോൾ അവളുടെ ആത്മാവിനെ തേടി അയാൾ  ഇറങ്ങുന്നതും അതിനു സ്വന്തം മക്കൾ ആയ Shang-Chi,Xialing എന്നിവരെ പിടിച്ചു കൊണ്ട് വന്നു അവളെ രക്ഷിക്കാൻ പറയുന്നത്. ആണ് കഥാസാരം...

Xu Shang-Chi / Shaun ആയി Simu Liu എത്തിയ ചിത്രത്തിൽ Xu Wenwu ആയി Tony Leung എത്തി...Xu Xialing എന്നാ Xu Shang-Chi  യുടെ അനിയത്തി ആയി  Meng'er Zhang എത്തിയപ്പോൾ ഇവരെ കൂടാതെ katy എന്നാ xu shang ഇന്റെ ബെസ്റ്റ് ഫ്രണ്ട് ആയി Awkwafina എത്തി...ഇവരെ കൂടാതെ Fala Chen,Florian Munteanu,Benedict Wong എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്....

Joel P. West സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംങ് Nat Sanders,Elísabet Ronaldsdóttir,Harry Yoon എന്നിവർ ചേർന്നു നിർവഹിച്ചപ്പോൾ ചായഗ്രഹണം William Pope ആയിരുന്നു...Marvel Studios ഇന്റെ ബന്നറിൽ Jonathan Schwartz,Kevin Feige എന്നിവർ നിർമിച്ച ഈ ചിത്രം Walt Disney Studios Motion Pictures  ആണ് വിതരണം നടത്തിയത്...

കുറെ ഏറെ മികച്ച സ്റ്റണ്ട് സീക്യുൻസ് ഉള്ള ഈ ചിത്രത്തിന്റെ പല സീൻസും ഒരു വൗ ഫെക്ടർ തരുന്നുണ്ട്.. പ്രത്യേകിച്ച് ആ ബിൽഡിംഗ്‌ ഫൈറ്റ് കിടു ആയിരുന്നു...Hollywood Music in Media Awards,People's Choice Awards എന്നി അവാർഡ് നിശകളിലേക് മികച്ച Male Movie Star of 2021,Score - SciFi/Fantasy Film,Movie of 2021,Action Movie of 2021 എന്നിങ്ങനെ പല അവാർഡുകളിലേക് നോമിനേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു ഈ ചിത്രം...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ Marvel Cinematic Universe യിലെ 25ആം ചിത്രം highest-grossing film of 2021 in the United States ആയി.. ഇപ്പൊ ഹോട്സ്റ്ററിൽ എത്തിയിട്ടുള്ള ഈ ചിത്രം കാണാത്തവർക് ഒരു വിരുന്നു തരുന്നുണ്ട്.. കാണു ആസ്വദിക്കു....കിടു പടം

Saturday, November 27, 2021

Chhorri(hindi)


"ഈ ചിത്രത്തിന്റെ ഒറിജിനൽ മറാത്തി പതിപ്പ് ആയ Lapachhapi കൈയിൽ ഉണ്ടായിരുന്നു...കുറച്ചുകാലം.. പക്ഷെ സബ് ഇല്ലാത്തത് കൊണ്ട് മാത്രം കണ്ടില്ല.. അതുകൊണ്ട് തന്നെ രണ്ടു ദിവസം മുൻപ് വന്ന ഇതിന്റെ ഹിന്ദി പതിപ്പ് വളരെ ആകാംഷയോടെ ആണ് കണ്ടത്... ഒറ്റ വാക്കിൽ അതിഗംഭീരം...."

വിശാൽ ഫ്യൂരിയ, വിശാൽ കപൂർ എന്നിവരുടെ കഥയ്ക്കും തിരകഥയ്കും വിശാൽ ഫ്യൂറിയ സംവിധാനം നിർവഹിച്ച ഈ ഹിന്ദി ഹോർറർ ചിത്രം അദേഹത്തിന്റെ തന്നെ മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആണ്...

ചിത്രം പറയുന്നത് സാക്ഷി എന്നാ ഗർഭിണിയുടെ കഥയാണ്... ഭർത്താവ് ഹേമത്തിനൊപ്പം നഗരത്തിൽ ജീവിക്കുന്ന അവർക്ക് അവിടത്തെ ചില പ്രശങ്ങൾ കാരണം നാട് വിട്ടു ഒരു ഗ്രാമത്തിലേക് ഒളിച്ചോടേണ്ടി വരുന്നു... അവിടെ എത്തിയ അവർ ഒരു കരിമ്പ്പാടത്തിനു നടുവിൽ ഒറ്റക്ക് ഉള്ള ഒരു വീട്ടിൽ താമസം തുടങ്ങുന്നതും അതിനിടെ ആ വീട്ടിൽ അവർ അല്ലാതെ ചില ആൾകാരും കൂടെ താസിക്കുന്നുണ്ട് എന്നാ സത്യം സാക്ഷി മനസിലാകുനത്തോടെ കഥ കൂടുതൽ ത്രില്ലിങ്ങും പേടിപ്പെടുത്തതും ആകുന്നു....

സാക്ഷി ആയി എത്തിയ Nushrratt Bharuccha ആണ് ചിത്രത്തിന്റെ ഹൈലൈറ്.. സിനിമയിൽ ഒന്നിൽ മൂന്ന് ഭാഗവും അവളും ആ വീടും മാത്രം ആണ് സ്‌ക്രീനിൽ വരുന്നത്.. ആ സമയത്തെ ആവരുടെ അഭിനയം ഹോ പൊളി ഒന്ന് പറഞ്ഞാൽ പോരാ.. പോപ്പൊളി.. അവർ പേടിക്കുന്ന പല സീനുകളും  നമ്മളെ ഞെട്ടിക്കുന്നത് അവരുടെ അഭിനയത്തിന്റെ പങ്കു ചെറുതല്ല... പല സീനികളിലും ഉള്ള jump scares നമ്മളെയും ശരിക്കും ഒന്ന് പേടിപ്പിടിച്ച വീടും... അതുപോലെ ഭാനോ ദേവി എന്നാ അമ്മ കഥപാത്രം ചെയ്ത മിത വാശിഷ്ട്ട് ഉം അവരുടെ ഭാഗം അതിഗംഭീരം ആക്കി.. സാക്ഷിയുടെ ഭർത്താവ് ഹേമന്ത് ആയി സൗരഭ ഗോയാൽ എത്തിയപ്പോൾ ഇവരെ കൂടാതെ പല്ലവി അജയ്,രാജേഷ് ജിസ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Ranjan Patnaik സംഗീതം നൽകിയ ഈ ചിത്രത്തിന്റെ സ്കോർ Ketan Sodha ആയിരുന്നു...Anshul Chobey ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Unnikrishnan P.P ആണ് നിർവഹിച്ചത്... Abundantia Entertainment,Crypt TV,T-Series,A Pshych Film എന്നിവരുടെ ബന്നറിൽ Bhushan Kumar,Krishan Kumar, Vikram Malhotra,Jack Davis,Shikhaa Sharma,Shiv Chanana എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം എനിക്കും നല്ല ഇഷ്ടമായി...ഒറിജിനൽ വേർഷൻ പല അവാർഡുകളും നേടിട്ടുണ്ട്.. കാണാത്തവർ തീർച്ചയായും കണ്ടു നോക്കു... ഒന്ന് നമ്മളെ പേടിപ്പിക്കും....

Friday, November 26, 2021

Annaatthe(tamil)

"അയ്യോ എന്റെ ശിവന്നേ.. ഈ തങ്കച്ചി പാസം ഒന്ന് നിർത്തുവോ??"

ശിവ, ആദി നാരായണ എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും ശിവ തന്നെ സംവിധാനം നിർവഹിച്ച ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ രഞ്ജിനികാന്ത് കാളിയൻ എന്നാ അണ്ണാത്തെ ആയി എത്തി..

ചിത്രം പറയുന്നത് കാളിയനും അദേഹത്തിന്റെ അനിയത്തി തങ്ക മീനാക്ഷിയുടെയും കഥയാണ്... തന്റെ അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന അണ്ണാത്തേ അവളെ ആദ്യ ശത്രുവും പിന്നീട് മിത്രവും ആയ നട്ടധുരൈയുടെ അനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നു.. പക്ഷെ കല്യാണത്തിന്റെ അന്ന് രാത്രി വേറൊരുത്തന്റെ കൂടെ ഇറങ്ങിപോകുന്ന അവളെ തേടി കളിയൻ ഇറങ്ങുന്നതും അത് അദ്ദേഹത്തെ കൊൽക്കത്ത എത്തിക്കുന്നത്തോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

രാജിനിയെ കൂടാതെ മീനാക്ഷി എന്നാ കഥാപാത്രം ആയി കീർത്തി സുരേഷ് എത്തിയ ഈ ചിത്രത്തിൽ പട്ടമ്മൽ എന്നാ കഥപാത്രം ആയി നയൻ‌താര എത്തി...അഭിമന്യു സിംഗ്-ജഗപതി ബാബു എന്നുവരെ ചിത്രത്തിലെ വില്ലൻ കതപാത്രങ്ങൾ ആയ മനോജ്‌ പലേക്കർ -ഉദ്ധവ പലേക്കാർ ആയി എത്തിയപ്പോൾ നട്ടധുരൈ എന്ന കഥപ്പാത്രത്തെ പ്രകാശ് രാജ് അവതരിപ്പിച്ചു.. ഇവരെ കൂടാതെ കുളപ്പുള്ളി ലീലേച്ചി,ബാല,സൂരി,മീന, ഖുശ്ബു എന്നിവർ മറ്റു കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Viveka,Yugabharathi, Mani Amuthavan,Arun Bharathi, Arivu എന്നിവരുടെ വരികൾക്ക് D. Imman ഈണമിട്ട ഇതിലെ ഗാനങ്ങൾ Sun Pictures,The Orchard (company) എന്നിവർ ചേർനാണ് വിതരണം നടത്തിയത്....

വെട്രി ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് റൂബിൻ ആയിരുന്നു...Sun Pictures ഇന്റെ ബന്നറിൽ Kalanithi Maran നിർമിച്ച ഈ ചിത്രം Red Giant Movies,PVR Pictures എന്നിവർ ചേർന്നു സംയുക്തമായ് ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തികൊണ്ട് നില്കുന്നു... തിയേറ്റർ റിലീസിന് ശേഷം ഇപ്പോൾ netflix യിൽ ഇറങ്ങയ ഈ ചിത്രം വേണ്ടവർക് ചുമ്മാ ഒന്ന് കാണാം.. എന്നിക് ഇഷ്ടായില്ല...

Wednesday, November 24, 2021

Aranmanai 3(tamil)

സുന്ദർ സി കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറർ കോമഡി ചിത്രത്തിൽ സംവിധായകനെ കൂടാതെ ആര്യ,റാഷി ഖന്ന,ആൻഡ്രിയ ജെരീമിഅഃ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ജ്യോതിയുടെ കഥയാണ്.... അമ്മയില്ലാതെ വളർന്ന കൊച്ചു ജ്യോതിയെ ആ വീട്ടിലെ ചില പ്രേതങ്ങൾ ശല്യം ചെയ്യാൻ അവളെ അച്ഛൻ രാജശേഖർ ബോര്ഡിങ്ങിൽ ആക്കി പഠിപ്പിക്കുന്നു.. പിന്നീട് വർഷങ്ങൾക് ഇപ്പുറം തിരിച്ചു വീട്ടിൽ എത്തുന്ന ജ്യോതി ആ പ്രേതം അവളുടെ അനന്തരവൽ ശാലുവേ ആ പ്രേതം ആക്രമിക്കുകയാണ് എന്ന് മനസിലാകുന്നതും അതിനിടെ അവിടെ എത്തുന്ന ശാലുവിന്റെ അച്ഛൻ രവിക് കാര്യങ്ങൾ മനസിലാകുനത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

ജ്യോതി ആയി റാഷി ഖന്ന എത്തിയ രാജശേഖർ ആയി സമ്പത് എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ ഈശ്വരി ആയി ആൻഡ്രിയ എത്തിയപ്പോൾ ശരവണൻ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി ആര്യയും രവി ആയി സംവിധായകനും എത്തി...ഇവരെ കൂടാതെ  വിവേക്, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങേലെ അവതരിപ്പിച്ചു..

U. K. Senthil Kumar ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Fenny Oliver ഉം സംഗീതം C. Sathya ഉം ആയിരുന്നു..Arivu,Mohan Rajan,Pa. Vijay എന്നിവർ ഗാനങ്ങൾക് വരികൾ എഴുതിയപ്പോൾ saregama ആണ് ഗാനങ്ങൾ വിതരണം ചെയ്തത്....

Avni Cinemax,Benzz Media (P) Ltd എന്നിവരുടെ ബന്നേരിൽ Khushbu,Sundar C.(co producer),A.C.S. Arunkumar എന്നിവർ നിർമിച്ച ഈ ചിത്രം Red Giant Movies ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ മോശമില്ല വിജയം ആയി... Just one time watchable flick.. ചുമ്മാ കണ്ടിരിക്കാം...

Monday, November 22, 2021

Deep blue 3(english)

 Dirk Blackman ഇന്റെ കഥയ്കും തിരകഥയ്ക്കും John Pogue സംവിധാനം ചെയ്ത ഈ സയൻസ് ഫിക്ഷൻ ത്രില്ലെർ ചിത്രം ഡീപ് ബ്ലൂ സീരിസിന്റെ അവസാനത്തെ ചിത്രം ആണ്...

Great white sharks ഇന്റെ സംരക്ഷണം സ്വന്തം ചുമലിലേറ്റി little Happy എന്ന ദ്വീപിൽ ജീവിച്ചുവരുന്ന Dr. Emma Collins ഇന്റെ കഥയാണ് ചിത്രം പറയുന്നത്... ബെല്ല എന്ന സ്രാവിന്റെ മരണവുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ അതിനിടെ എമ്മയ്ക്കും കൂട്ടുകാർക്കും വരുന്നത്തോടെ അവർ അതിന്റെ മൂന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതാണ് കഥസാരം...

Dr. Emma Collins ആയി Tania Raymonde എത്തിയ ഈ ചിത്രത്തിൽ സ്പിന്നേക്കർ എന്നാ സ്പിൻ ആയി അലക്സ്‌ ഭട്ട് ഉം,മിയ ആയി റിയിനാ അയ് യും,Eugene Shaw എന്നാ കഥാപാത്രം ആയി Emerson Brooks ഉം എത്തി...Dr. Richard Lowell എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Nathaniel Buzolic എത്തിയപ്പോൾ ഇവരെ കൂടാതെ Siya Mayola,Ernest St.Clair എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ...

Michael Swan ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Eric Strand ഉം സംഗീതം Mark Kilian ഉം ആയിരുന്നു...Roserock Films ഇന്റെ ബന്നറിൽ Tom Keniston,Hunt Lowry,Patty Reed എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Home Entertainment ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ഈ ചിത്രം നേരെ digital hd yയിൽ ആണ് സംരക്ഷണം ചെയ്തത്... ഒന്നു കണ്ടു നോക്കാം...രണ്ടാം ഭാഗത്തേക്കാളും ഇഷ്ടായി..

Sunday, November 21, 2021

Deep Blue Sea (English)

 Duncan Kennedy,Donna Powers,Wayne Powers എന്നിവരുടെ കഥയ്ക്കും തിറകഥയ്ക്കും Renny Harlin സംവിധാനം നിർവഹിച്ച ഈ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ചിത്രം പറയുന്നത് ഒരു സ്രാവ് കാരണം അകപ്പെട്ടു പോയ ഒരു കൂട്ടം സയന്റിസ്റ്സ്മാരുടെ കഥയാണ്...

ചിത്രം സഞ്ചരിക്കുന്നത് ഡോക്ടർ Susan McCallister and Jim Whitlock എന്നിവരുളുടെയാണ്... കടലിന്റെ അടിത്തട്ടിൽ Alzheimer's രോഗത്തിന് മരുന്ന് കണ്ടുപിടിക്കുക എന്നാ ഉദ്ദേശത്തോടെ മക്കോ സ്രാവുകളിൽ പരീക്ഷണങ്ങൾ നടത്തിവരുന്ന അവരുടെ കയ്യിൽ നിന്നും ആ സ്രാവ് രക്ഷപെടുന്നു.. അവരുടെ പരീക്ഷണങ്ങളിൽ നിന്നും അതിബുദ്ധിമാൻ ആയി തീർന്ന ആ സ്രാവ് അവരെ ആക്രമിക്കാൻ തുനിയുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

Dr. Susan McCallister എന്നാ കഥാപാത്രം ആയി Saffron Burrows എത്തിയപ്പോൾ  Carter Blake എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ Thomas Jane അവതരിപ്പിച്ചു..Dr. Jim Whitlock ആയി Stellan Skarsgård എത്തിയപ്പോൾ ഇവരെ കൂടാതെ LL Cool J,Jacqueline McKenzie,Michael Rapaport എനിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Stephen F. Windon ചായഗ്രഹണം ചെയ്ത ഈ ചിത്രത്തിൽ Frank J. Urioste,Derek Brechin,Dallas Puett എഡിറ്റിംഗ് ചെയ്ത ഈ ചിത്രത്തിന്റെ  സംഗീതം Trevor റാബിൻ ആയിരുന്നു..Village Roadshow Pictures ഇന്റെ ബന്നറിൽ Akiva Goldsman,Tony Ludwig,Alan Riche എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. ആണ് ചിത്രത്തിന്റെ വിതരണം...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് അഭിപ്രായം നേടിയ ഈ ചിത്രം ആ സമയത് ബോക്സ്‌ ഓഫീസിൽ നല്ല വിജയം ആയിരുന്നു.. 2012, PopMatters എന്നാ മാഗസിൻ ഏറ്റവും മികച്ച  "[O]ne of the last great [films] from action ace Renny Harlin" ആയി ഈ ചിത്രത്തെ തിരഞ്ഞെടുത്തു...2019 Screamfest Horror Film Festival യിലും,ചിത്രം പ്രദർശനം ചെയ്യപ്പെട്ടു...Deep Blue Sea 2,Deep Blue Sea 3 എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ കൂടിയുണ്ടായ ഈ ചിത്രം ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ്.. അന്ത ടൈമിൽ hbo യിൽ രാത്രി ഒൻപത് മണിക്ക് ഈ ചിത്രം പലവട്ടം കണ്ടിട്ട് പേടിച്ചിട്ടുണ്ട്...ഞാൻ ആദ്യാമായി കണ്ട സ്രാവ് പ്രധാന കഥാപാത്രം ആയിട്ടുള്ള ചിത്രം.. എന്റെ പ്രിയ ചിത്രം...

Saturday, November 20, 2021

Cinderella (tamil)

 

Vinoo Venketesh കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറോർ ചിത്രത്തിൽ റായ് ലക്ഷ്മി തുളസി അകീറ എന്നി ഡബിൾ റോളിൽ എത്തി..

ചിത്രം സഞ്ചരിക്കുന്നത് അകിര എന്ന സൌണ്ട് ഡിസൈൻറിലൂടെയാണ്... താൻ ചെയ്യാത്ത ഒരു കൊലപാതക കേസിൾ അകപ്പെട്ട് പിന്നീട് രക്ഷപെട്ടു വരുന്ന അവളുടെ കയ്യിൽ ഒരു സിൻഡ്രെല്ല ഡ്രസ്സ്‌ കിട്ടുന്നതും അതോടെ അവളുടെ ചുറ്റം ചില അമാനുഷിക സംഭവങ്ങൾ നടക്കുന്നതോടെ അതിന്റെ സത്യാവസ്ഥ തേടിയുള്ള അവളുടെ യാത്രയാണ് ചിത്രത്തിന്റെ ആധാരം....

റായ് ലക്ഷ്മിയെ കൂടാതെ സാക്ഷി ആഗ്രവാൽ രമ്യ എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ റോബോ ശങ്കർ ഗുരു എന്നാ കഥാപാത്രം ആയും അഭിലാഷ് കായംബൂ എന്നാ കഥാപാത്രം ആയും എത്തി...

Lawrence Kishore എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം ആശ്വാമിത്രയും ഛായാഗ്രഹണം രമ്മയും ആയിരുന്നു...SSi Productions ഇന്റെ ബന്നേറിൽ S. Subbiah യും സംഘവും നിർമിച്ച ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈംയിൽ കാണാം... One time watchable..

Thursday, November 18, 2021

Churuli

 

"അങ്ങനെ കുറെ ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ചുരുളി ott റിലീസ് ആയിരിക്കുന്നു.. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ എന്നിക് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ കഥയാണ് ഓർമ വന്നത്.,.'

മലയാളത്തിലെ മാസ്റ്റർ ക്രാഫട്സ്മാൻ ലിജോ ലോസ് പെല്ലിശ്ശേരിയുടെയുടെ ചരുളി അങ്ങനേ ഇന്ന് കണ്ടു... ഒറ്റ വാക്കിൽ പറഞ്ഞാൽ കുറെ ഏറെ സൗണ്ട് മായാജാലങ്ങളും, കൂടാതെ അഭിനയ പ്രതിഭകളും പിന്നെ ഒരു ചരുളിയിൽ വീണ രണ്ടു പേരുടെയും കഥ..അതാണ്‌ ഈചിത്രം...

 മയിലാടുമ്പാറ ജോയ് എന്നാ ക്രിമിനിനെ പിടിക്കാൻ വേഷം മാറി ചുരുളി എന്നാ ഗ്രാമത്തിൽ എത്തുന്ന ആന്റണി-ഷാജീവൻ എന്നി പോലീസ്‌കാരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.... ആ യാത്ര അവരെ ആ ഗ്രാമത്തിലെ ആൾകാരുമായി കൂടുതൽ അടുപ്പിക്കുമ്പോൾ അവിടെ ഉള്ള ചില രഹസങ്ങളുടെ നിലവറ മെല്ലെ തുറക്കാൻ തുടങ്ങുന്നു...

ആന്റണി ആയി ചെമ്പൻ ജോസ് എത്തിയ ചിത്രത്തിൽ ഷാജിവൻ എന്നാ കഥാപാത്രത്തെ വിനയ് ഫോർട്ട്‌ അവതരിപ്പിച്ചു... ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ ഷാപ്പിലെ ഓണർ ആയി ജാഫർ ഇക്ക വന്നപ്പോൾ, ജോജു ചേട്ടൻ ഗീവർ ആയും പിന്നെ കുറെ ഏറെ പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ് ഇതിലെ സൗണ്ട് ആണ്.. ഒരു വല്ലാത്ത അനുഭവം ആണ് അത്... തുടക്കം മുതൽ പ്രയക്ഷകനിൽ ഒരു ജിജ്ഞാസ കൊണ്ടുവരാൻ ആ വിഭാഗം ചെയ്ത കാര്യങ്ങൾ ചെറുതല്ല... ആദ്യം വന്നു അവർ വണ്ടിയിൽ കേറുമ്പോൾ ഒരു മുഖവും പിന്നീട് പേട്ടന്ന് ആ ഏരിയമാറുമ്പോൾ ഉള്ള അവരുടെ മുഖവും ശരിക്കും മനുഷ്യന്റെ തന്നെ രണ്ടു മുഖങ്ങളെ കാണിച്ച പോലെയാണ് എന്നിക് തോന്നിയത്.... കാരണം പല ആൾകാരും ആ പാലം കടന്നു കഴിഞ്ഞപ്പോൾ ആദ്യംകാണുന്ന പോലെ അല്ല രണ്ടാമത് കാണുമ്പോൾ..പിന്നീട് സൗണ്ടിൽ തന്നെ ആ ജീപ്പിൽ പോകുന്ന സീൻ തന്നെ ശരിക്കും ഞാൻ ആ ജീപ്പിൽ ആണോ എന്ന് തോന്നി.. പല സിനിമകളിലും നമ്മൽ ജീപ്പ് പോലത്തെ വാഹനങ്ങൾ കാണിക്കുമ്പോൾ പുറത്ത് നിന്നും ഉള്ള ശബ്ദവും വരാറുണ്ട്.. ഇവിടെയാണ് ലിജോയും കൂട്ടരും മാറിനിൽക്കുന്നത്... ആ ജീപ്പ്യിൽ പോകുന്ന അവരിൽ ഒരാളായി നമ്മൾ മാരണമെങ്കിൽ ആ വിഭാഗം ഇവിടെചെയ്ത കാരങ്ങൾ ചേരുതല്ല....

അതുപോലെ ടൈം ലൂപ് കൊണ്ടുവന്ന concept തന്നെ മികച്ചതാക്കി.. ആദ്യം പറയുന്ന ആ കഥയെ എങ്ങനെയാണ് ചിത്രത്തിൽ മികച്ച രീതിയിൽ പിൻ ചെയ്തു എന്നതിൽ ആണ് സംവിധായകന്റെ മിടുക്ക്.. കഥ പറഞ്ഞു പറഞ്ഞു ആ കേന്ദ്ര ബിന്ദുവിൽ നമ്മളെ എത്തിക്കുന്ന ആ  പോർഷൻ.. ശരിക്കും ഞെട്ടിച്ചു.. ഞാൻ ആദ്യം പറഞ്ഞ പോലെ ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ കഥ ഈ കഥയ്ക്ക് ഏറ്റവും apt ആയി തോന്നിയത് അതുകൊണ്ട് ആണ് ....അവർ രണ്ടുപേരും അവർ വിരിച്ച വലയിൽ തന്നെ കേറി കൊത്തി... അത് അവരെ ആ വ്യൂഹത്തിനു ഉള്ളിൽ എത്തിക്കുകയും ചെയ്തു.. പക്ഷെ പുറത്ത് കടക്കാൻ പറ്റാതെ ഇപ്പോഴും അവർ ആ വ്യൂഹത്തിൽ തന്നെ അങ്ങിട്ടും ഇങ്ങോട്ട് ചരുളി കളിച്ചു നടന്നുകൊണ്ടിരിക്കുന്നു നില്കുന്നു....

വിനയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷ് തിരകഥ രചിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം മധു നീലഘട്ടന്നും സംഗീതം ശ്രീരാജ് സജിയും ആയിരുന്നു...Movie Monastery,Chembosky Motion Pictures എന്നിവരുടെ ബന്നറിൽ സംവിധായകനും ചെമ്പൻ ജോസും നിർമിച്ച ഈ ചിത്രം sonyliv യിൽ ആണ് ഡയറക്റ്റ് ഓ ടി ടി റിലീസ് ആയത്...

15th Asian Film Awards യിൽ ബെസ്റ്റ് ആർട്ട്‌ ഡയറക്ടർ,ബെസ്റ്റ് സൗണ്ട് വിഭാഗങ്ങളിൽ നോമിനേഷൻ നേടി..ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Tokyo International Film Festival യിലും പ്രദർശനം നടത്തി കൈഅടി വാങ്ങിച്ചു.. പല സീനുകലിളുടെയും സംവിധായകൻ അവർ ഒരു ടൈം ലൂപ്പിൽ ആണ് എത്തിപ്പെട്ടിട്ടുള്ളത് എന്ന് പല രീതിയിലും പറഞ്ഞു തരുമ്പോൾ ആ ചരുളി കാണുന്ന ഓരോ പ്രായക്ഷകനും ഒരു ദൃശ്യ വിസ്മയം ആകുന്നു...കാണാൻ മറക്കേണ്ട.... Super experience....

വാൽകഷ്ണം:

ഒരു സുഹൃത്തിന്റെ കമന്റ്‌ വായിച്ചപ്പോൾ കിട്ടിയ അറിവും ഇതിൽ പങ്കുവെക്കുന്നു..ഇതാക്കണം ആ ടൈം ലൂപ് അല്ലെങ്കിൽ ഇവിടത്തെ പറയാൻ ഉദ്ദേശിച്ച ആ നമ്പൂതിരി-മാടൻ കഥ.....

 ആദ്യം പറയുന്ന കഥയിലെ ആ നമ്പൂരി ആണ്‌ ചെമ്പൻ... മാടൻ ആണ്‌ വിനയ്.. അവനെ തലയിൽ (ഇവിടെ അവനെ കൂട്ടി ) നമ്പൂരി നടക്കുന്നു.. പിന്നേ മാടൻ പറയുന്ന വഴി ആണ്‌ ശെരി എന്നും കരുതി അതിലേക്കോ ഇതിലേക്കോ എന്ന് അറിയാതെ അയാൾ ഇപ്പോഴും ആ ചരുളി കാട്ടിൽ ഒറ്റപ്പെടുന്നു 🙂

Tuesday, November 16, 2021

The Unholy(english)

James Herbert ഇന്റെ 1983 യിലെ നോവൽ Shrine യിനെ ആസ്പദമാക്കി Evan Spiliotopoulos തിരകഥ രചിച്ചു സംവിധാനം ചെയ്ത ഈ അമേരിക്കൻ സൂപ്പർനാച്ചുറൽ ഹോർറർ ചിത്രം സഞ്ചരിക്കുന്നത് Gerry Fenn എന്നാ പത്രപ്രവർത്തക്കനിലൂടെ യാണ്..

1845യിൽ നിന്നാണ് കഥ തുടങ്ങുന്നത്.. അവിടെ  ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തപെട്ട ഒരു പെൺകുട്ടിയെ നാട്ടുകാർ ചേർന്നു കൊല്ലുകയും അതിന്റെ ഇടയിൽ അവളുടെ ആത്മാവിനെ ഒരു പാവക്കുള്ളിൽ ആക്കി ഒരിടത് സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നു... പിന്നീട് ചിത്രം ഇപ്പോഴത്തെ കാലഘട്ടത്തിലേക് വരുന്നു..  ഗാർയുടെ ജോലിതന്നെ എല്ലാ തരത്തിലുള്ള സൂപ്പർനാച്ചുറൽ സംഭവങ്ങളെ വിവരിക്കുക എന്നതാണ്.. അതിനിടെ ബോസ്റ്റനിൽ ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് അറിഞ്ഞു എത്തുന്ന അയാൾ പക്ഷെ അതൊരു കൗമാര തമാശ ആണെന്ന് അറിഞ്ഞു തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന് ആ paava കിട്ടുന്നതും അയാൾ ആ ആത്മാവിനെ തുറന്നുവിടുനത്തോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Jeffrey Dean Morgan ആണ് Gerald "Gerry" Fenn ആയി ചിത്രത്തിൽ എത്തിയത്..Alice Pagett എന്നാ പ്രധാന കഥാപാത്രത്തെ Cricket Brown അവതരിപ്പിച്ചപ്പോൾ Father William Hagan ആയി William Sadler ഉം Natalie Gates ആയി Katie Aselton ഉം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Craig Wrobleski ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Jake York ഉം സംഗീതം Joseph Bishara ഉം ആയിരുന്നു..Screen Gems,Ghost House Pictures എന്നിവരുടെ ബന്നറിൽ Sam Raimi,Robert Tapert, പിന്നെ സംവിതായകനും ചേർന്നു നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി...തിയേറ്റർ റിലീസിനു ശേഷം ഇപ്പോൾ netflix യിൽ കാണാം.. ഒരു നല്ല അനുഭവം...

Kaashmora(tamil)

ഗോകുൽ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറർ മസാല ചിത്രത്തിൽ കാർത്തി നായകൻ ആയും വില്ലൻ ആയും ഉള്ള ഡബിൾ റോളിൽ എത്തി..

ചിത്രം കാഷ്മോറയും അവന്റെ കുടുംബത്തിലൂടെയുംയാണ്... പ്രേത പിശാച് പേര് പറഞ്ഞു ആൾക്കാരെ പറ്റിച്ചു ജീവിയ്ക്കുന്ന അവരുടെ ഇടയിലേക്ക് യാമിനി എന്നാ phd വിദ്യാർത്ഥിനി എത്തുന്നു.. അവരെ നാട്ടുകാർക് മുൻപിൽ ഇട്ടുകൊടുക്കാൻ.. പക്ഷെ അതിനിടെ അവർക്ക് ഇടയിലേക്ക് ഒരു അന്ധവിശ്വാസിയും  വഞ്ചകനും ആയ ഒരു മന്ത്രി എത്തുന്നതും, ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ കള്ളി വെളിച്ചത്താകുമ്പോൾ അവർ അയാളിൽ നിന്നും രക്ഷപെട്ടു ഒരു ബാംഗ്ലോവിൽ എത്തുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

കാർത്തിയെ കൂടാതെ രത്ന മഹാദേവി എന്നി റാണിയായി നയൻ‌താര എത്തീയ ഈ ചിത്രത്തിൽ യാമിനി ആയി ശ്രീ വിദ്യ എത്തി.. വിവേക് കാശ്മോറയുടെ അച്ഛൻ കഥാപാത്രത്തെ അവതൃപ്പിച്ചപ്പോൾ ശരത് ലോഹിതസ്വാ മന്ത്രി കഥാപാത്രം ആയും മധുസൂദനൻ രോ സ്വാമി എന്നി കഥാപാത്രം ആയും എത്തി..

ഓം പ്രകാശ് ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വി ജെ സാബു ജോസഫ് ആയിരുന്നു. മുതമിഴ്,ലളിതനന്ദ് എന്നിവരുടെ വരികൾക്ക് സന്തോഷ്‌ നാരായണൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യൂസിക് ആണ് വിതരണം നടത്തിയത്....

Dream Warrior Pictures ഇന്റെ ബന്നറിൽ എസ് ആർ പ്രഭു നിർമിച്ച ഈ ചിത്രം Thenandal Films ആണ് വിതരണം നടത്തിയത്...3D face scan ടെക്നോളജി ഉപയോഗിച് ഈ ചിത്രം തമിഴ് അല്ലാതെ തെലുങ്കിലും ഇറങ്ങി...ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും ആവറേജ് അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രം എന്നിക് ഇഷ്ടമായി.. വേണേൽ ഒന്ന് കണ്ടു നോകാം...

Sunday, November 14, 2021

Girl in the basement(english)

 

"സ്വന്തം അച്ഛനാൽ കൊടും ക്രൂരത അനുഭവിക്കേണ്ടി വന്ന ഒരു മകളുടെ കഥ"

Barbara Marshall ഇന്റെ കഥയ്ക്കും തിരകഥയ്ക്കും Elisabeth Röhm സംവിധാനം ചെയത ഈ അമേരിക്കൻ ക്രൈം ചിത്രം 1984-2008 വരെയുള്ള കാലഘട്ടത്തിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരം ആണ്... ചിത്രത്തിലൂടെ പറയുന്നത് സാറഹ് എന്നാ പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ദാരുന്ന സംഭവങ്ങളുടെ കഥയാണ്..

ചിത്രം തുടങ്ങുന്നത് സാറ എന്നാ പെൺകുട്ടിയുടെ പതിനെട്ടാം ജന്മദിനത്തിൽ നിന്നും ആണ്.. അന്ന് തന്റെ ബോയ്ഫ്രണ്ടിയോപ്പം കുറച്ചു നേരം അധികം ചിലവഴിച്ചു തിരിച്ചു വരുന്ന അവളെ അച്ഛൻ ഡോൺ അവളെ ദേഷ്യപ്പെട്ട് വീടിന്റെ അടിത്തട്ടിൽ ഉള്ള ബേസ്മെന്റിൽ പിടിച് കൊണ്ട് ഇടുന്നതും പിന്നീട് അവളെ അവിടെ തന്റെ ആവിശ്യാനുസരണം കാമലഭ്ദ്ധിക് ഇരുപത്തിനാല് വർഷത്തോളം ഉപയോഗിച്ചതും ആണ് കഥാസാരം.. അന്നേരം എല്ലാം തന്റെ അമ്മയ്‌ടക്കം കൂടപ്പിറപ്പുകൾ വീടിന്റെ മുകളിൽ താമസിക്കുകയും അവൾ അവരുടെ റൂമിന്റെ നേരെ താഴെ നരകയാതന അനുഭവിക്കുകയും ചെയ്യുകയായിരുന്നു...

സാറ ആയി Stefanie Scott എത്തിയ ഈ ചിത്രത്തിൽ Judd Nelson ആണ് Don Cody എന്നാ ആ ക്രൂരനായ അച്ഛൻ കഥാപാത്രം ആയി എത്തിയത് ...Joely Fisher സാറയുടെ അമ്മ Irene Cody ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Emma Myers,,Jake Nuttall, Braxton Bjerken എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Ozzy donis സംഗീതം നൽകിയ  ചിത്രത്തിന്റെ എഡിറ്റിംഗ Jared Bentley യും ചായഗ്രഹണം Pierluigi Malavasi യും ആയിരുന്നു...swirl films ഇന്റെ ബന്നറിൽ alex karr ഉം സംഘവും നിർമിച്ച ഈ ചിത്രത്തിനു Women's Image Network Awards (2021) യിൽ Outstanding Film Directed by a woman വിഭാഗത്തിൽ മികച്ച സംവിധായിക്കക്കുള്ള നോമിനേഷൻ നേടി... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം കാണുന്ന പ്രയക്ഷകനെയും നല്ലവണ്ണം പിടിച്ചിരുത്തുന്നുണ്ട്... ഒരു മികച്ച അനുഭവം... കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണാൻ ശ്രമിക്കു...മികച്ച അനുഭവം....

Saturday, November 13, 2021

Kurup

 Caller:ഹലോ കൃഷ്ണദാസ് സാറിന്റെ ഓഫീസ് അല്ലെ?

Policeman: അതെ..ഇതാരാ?

Caller:ഇത് അയ്യാൻതോട് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ നിന്നാ..ഒരു അർജന്റ് കാര്യം സാറിനോട് പറയാൻ ഉണ്ടായിരുന്നു.. എപ്പോ വരും എന്ന് ഒന്ന് പറയാമോ?

Policeman :എടോ അതൊന്നും പറയാൻ പറ്റൂല.. സാർ ഇപ്പൊ ഭോപ്പാലില..

Caller:അവിടെ എന്താ സാറേ?

Policeman:ആ കുരുപ്പിനെ പിടിക്കാൻ പോയതാ..

Caller:ഓ

പോലീസ് :ഹലോ സാർ വന്നുകഴിഞ്ഞാൽ ആര് വിളിച്ചെന്ന് പറയണം?

Caller: ഭോപ്പാലിൽ നിന്നും കുറുപ്  വിളിച്ചു എന്ന് പറഞ്ഞ മതി....

പോലീസ് :ആർ?

Caller: KURUP

ഒറ്റ വാക്ക് അതിഗംഭീരം ...

കുറുപ് എന്നാ ഈ ചിത്രം അന്നൗൻസ് ചെയ്തപ്പോൾ ആദ്യം കൗതുകം ആയിരുന്നു എന്നിക്.. കാരണം ഞാൻ അടക്കം ഉള്ള പല ചെറുപ്പക്കാരും കുറെ അധികം കെട്ടിട്ടുള്ള ഒരു പേര് ആയിരിക്കും ഇത്... കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ എങ്കിലും കേൾക്കുന്ന ഈ പേരും ആ ഒരു സംഭവത്തിന്റെ ഒരു ചെറിയ അറിവും വെച്ച് അത് എന്താണ് എന്ന് കൂടുതൽ അറിയാൻ ഉള്ള ആകാംഷയും ആണ് എന്നെ ഇന്ന് തീയേറ്ററിൽ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്.....

Jithin K. Jose യുടെ കഥയ്ക് K. S. Aravind, Daniell Sayooj Nair എന്നിവർ തിരകഥ രചിച്ച ഈ ബയോഗ്രാഫിക്കൽ ക്രൈം ത്രില്ലെർ ചിത്രം ശ്രീനാഥ് രാജേന്ദ്രൻ ആണ് സംവിധാനം ചെയ്തത്... ഒരു നോൺ ലിനീയർ തരത്തിൽ രാഷ്‌മോൻ എഫക്ട് ഉപയോഗിച്ച് സംവിധായകൻ നമ്മുക്ക് ഈ കഥ പറഞ്ഞു തരുമ്പോൾ നമ്മൾ കുറുപ് എന്നാ വ്യക്തിയെയും അതിലുടെ അയാളുടെ ജീവിതത്തിൽ നടന്ന സംഭവത്തിലൂടെയും ഒരു യാത്ര നടത്തി വരുന്നു...

ഇന്ന് dysp കൃഷ്ണദാസ് എന്നാ പഴയ പോലീസ്‌കാരന്റെ വിരമിക്കൽ ദിവസമാണ്... കുറുപ്പിന്റെ കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന അദ്ദേഹം അന്ന് അവിടം വിടാൻ തുടങ്ങുമ്പോൾ അദേഹത്തിന്റെ ഒരു ഡയറി അവിടത്തെ ഒരു പോലീസ് ഓഫീസർക് കിട്ടുന്നതും അയാൾ അത് വായിക്കാൻ തുടങ്ങുകയും ചെയ്യുന്നടെത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്  ... പിന്നീട് ആ പുസ്തകത്തിലൂടെ നമ്മൾ കുറുപ് എന്നാ വ്യക്തിയെ കുറിച് കൂടുതൽ അറിയുകയും പിന്നീട് അദ്ദേഹം നടത്തിയ അന്വേഷണവും എല്ലാം നമ്മൾ അറിയാൻ തുടങ്ങുന്നു....

ദുൽഖർ ചിത്രത്തിലെ പ്രധാന ടൈറ്റിൽ കഥാപാത്രം ആയ കുറുപ് ആയി എത്തിയ ചിത്രത്തിൽ dysp കൃഷ്ണദാസ് എന്നാ പോലീസ് ഓഫീസർ കഥാപാത്രത്തെ ഇന്ദ്രജിത് അവതരിപ്പിച്ചു....ശോഭിതാ ദുളിപ്പാല ശാരദമ്മ എന്നാ കുറുപ്പിന്റെ ഭാര്യ കഥാപാത്രം ചെയ്തപ്പോൾ ഷൈൻ ടോം ചാക്കോ ഭാസിപിള്ള എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയുമെത്തി....സണ്ണി വൈൻ കുറുപ്പിന്റെ സുഹൃത് പീറ്റർ ആയും  പി ബാലചന്ദ്രൻ ഗോപകൃഷ്ണ പിള്ള ആയും ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ മലയാളത്തിലെ കുറെ പ്രധാന നടന്മാരും കുറച്ചു സർപ്രൈസ് ഗസ്റ്റ് റോളുകളിൽ വന്നു പോകുന്നത് കണ്ടു... 

ഈ ചിത്രത്തിലെ ഏറ്റവും മികച്ച വേഷം ശരിക്കും ഷൈൻ ചെയ്ത ഭാസി പിള്ള ആയിരുന്നു എന്നാണ് എന്നിക് തോന്നിയത്.. അദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം എന്നിക് ഇതേവരെ ഇഷ്‌ക് എന്നാ ചിത്രത്തിലെ ആ നെഗറ്റീവ് പോലീസ് കഥാപാത്രം ആയിരുന്നു. ഇന്ന് മുതൽ അതിന്റെ ഒപ്പം ഈ കഥാപാത്രവും ഉണ്ടാകും.. അതുപോലെ ദുൽഖുർ... കുറുപ് ആയി അദ്ദേഹം തന്റെ കഥാപാത്രം അതിഗംഭീരം ആയി.... കുറുപ്പിന്റെ ഓരോ കാലഘട്ടവും മികച്ച രീതിയിൽ കുഞ്ഞിക്ക അവതരിപ്പിച്ചു..പിന്നെ ഇന്ദേട്ടൻ.. കൃഷ്ണദാസ് എന്നാ കഥാപാത്രം അനുഭവികുന്നാ ആ ഫ്രാസ്ട്രഷനും അദ്ദേഹം മികച്ച രീതിയിൽ തന്നെ സ്‌ക്രീനിൽ കൊണ്ടുവന്നിട്ടുണ്ട്..എന്തോ ഷോബിതയുടെ കഥാപാത്രം എന്നിക് ഇഷ്ടമായില്ല.. ആ കഥാപാത്രത്തെ മലയാളത്തിലെ തന്നെ ഏതെങ്കിലും ഒരു നടി ചെയ്തിരുന്നുഎങ്കിൽ കൂടുതൽ ഇമ്പാക്ട് ഉണ്ടാകുമായിരുന്നു എന്ന് തോന്നി.. ഇവരെ കൂടാതെ ചിത്രത്തിൽ എത്തിയ സണ്ണിച്ചായൻ ചെയ്ത പീറ്ററും ശിവാജിത് പദ്മനാഭന്റെ ഷാബുയും എന്നിക് ഇഷ്ടമായി.. നേരത്തെ പറഞ്ഞ സർപ്രൈസ് ഗസ്റ്റ് റോളുകളിൽ എത്തിയ എല്ലാവരും അവരുടെ റോൾനന്നായി ചെയ്തിട്ടുണ്ട്....

ചിത്രത്തിന്റെ ഏറ്റവും മികച്ച ഭാഗം ആയിരുന്നു സുഷിൻ ശ്യാം ചെയ്ത ബാക്ക്ഗ്രൗണ്ട് സ്കോർ... ചിത്രത്തിന്റെ ഓരോ ഭാഗത്തിലും ഉള്ള ഓരോ ഫീലും ഒരു തരിമ്പ് പോലും കുറയാതെ നമ്മൾ പ്രയക്ഷകരിൽ എത്തിക്കാൻ അദ്ദേഹത്തെ കൊണ്ട് പറ്റി..അതുപോലെ സംഗീതവും ചായഗ്രഹണവും...നിമിഷ് രവി നിർവഹിച്ച ചായഗ്രഹണം ശരിക്കും അതിഗംഭീരം ആയിരുന്നു.. പല കാലഘട്ടങ്ങൾ സ്‌ക്രീനിൽ കൊണ്ടുവരുമ്പോൾ അത് പല നാട്ടിൽ പല സ്ഥലങ്ങൾ പല വർഷങ്ങൾ എല്ലാം ഒന്നിച്ചു കൊണ്ടുവരുമ്പോൾ പല തെറ്റുകളും വരാൻ ചാൻസ് ഉണ്ടാകും.. പക്ഷെ ആ വിഭാഗം വളരെ മികച്ച രീതിയിൽ തന്നെ നമ്മളുടെ മുൻപിൽ അവതരിപ്പിക്കപെടുന്നു എന്നതത്തിലാണ് ചിത്രത്തിന്റെ വിജയം.. അതുപോലെ എഡിറ്റിംഗ് നിർവഹിച്ച വിവേക് ഹർഷനും എന്റെ കൈയടി... ആ വിഭാഗവും അതിഗംഭീരം ആയി തോന്നി...

Wayfarer Films,M Star Entertainments എന്നിവരുടെ ബന്നറിൽ M Star Entertainments നിർമിച്ച ഈ ചിത്രം Dream Warrior Pictures,UFO Moviez,Aditi Enterprises എന്നിവർ ചേർന്നാണ് മലയാളം,തെലുഗ്, കണ്ണട,ഹിന്ദി എന്നിട്ട് ഭാഷകളിൽ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയിക്കൊണ്ട് നില്കുന്നു... എന്തായാലും തിയേറ്റർ തുറന്നുള്ള ആദ്യ ചിത്രം ഗംഭീരം ആയി..Now waiting for MARAKKAR.......

വാൽകഷ്ണം :

ഒരു നായകന്റെ കഥാ കാണാൻ ആണ് നിങ്ങൾ തിയേറ്ററിൽ പോകുന്നു എങ്ങ്കിൽ ഇത് നിങ്ങൾക് ഉള്ള ചിത്രം അല്ല.. കാരണം ഇതിലെ നായകൻ വില്ലൻ ആണ്.. നല്ല കട്ട വില്ലൻ....

Thursday, November 11, 2021

Chuzhal

"ജാഫർ ഇടുക്കിയുടെ അപരിചിതൻ "

ബിജു മാണി കഥഎഴുതി സംവിധാനം ചെയ്ത ഈ മിസ്ട്രി ക്രൈം ത്രില്ലെർ നടക്കുന്നത് ഒരു ഹിൽ സ്റ്റേഷൻ റിസോർട്ടിൽ ആണ്...

ചിത്രം സഞ്ചരിക്കുന്നത് കുറച്ചു കൂട്ടുക്കാരിലൂടെ ആണ്.. തങ്ങളുടെ കൂട്ടുകാരന്റെ റിസപ്ഷൻ അറ്റൻഡ് ചെയ്യാൻ എത്തുന്ന രാജീവ്‌,ശ്രീനാഥ്,അബിൻ,നിജില സഞ്ജു എന്നിവർക്ക് രാത്രി വൈകിയപ്പോൾ അവിടത്തെ ഒരു ചെറിയ റിസോർട്ടിൽ അന്ന് രാത്രി കഴിയാൻ തീരുമാനിക്കുന്നു... അവിടത്തെ കെയർ ടേക്കർ ആയ എൽദോ അങ്ങനെ അവരെ അവരുടെ റൂമുകൾ കാണിച്ചു  അവർക്ക് ഭക്ഷണം വാങ്ങാൻ പോകുന്നതും അതിനു പുറമെ ആ വീട്ടിൽ ചില അമാനുഷിക സംഭവങ്ങൾ അരങ്ങേരുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

ജാഫർ ഇടുക്കി എൽദോ ആയി എത്തിയ ചിത്രത്തിൽ മറ്റു നാല് പ്രധാന കഥാപാത്രങ്ങൾ ആയി നിജില, സഞ്ജു പ്രഭാകർ, അബിൻ മേരി,ഗസൽ അഹ്മദ് എന്നിവർ എത്തി...പിന്നെയും കുറച്ചു പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...

ഹഷീമ് അബ്ദുൽ വഹാബ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അമർനാഥ്ഉം ചായഗ്രഹണം സാജിദ് നാസരും ആയിരുന്നു... Nakshatra Productions ഇന്റെ ബന്നറിൽ നിഷ മഹേശ്വരൻ നിർമിച്ച ഈ ചിത്രം നീസ്ട്രീം /ആമസോൺ പ്രൈംയിൽ കാണാം ..

ജാഫർ ഇടുക്കി ചേട്ടന്റെ മികച്ച ഒരു അഭിനയം കാണാൻ വേണ്ടി മാത്രം ഒന്ന് കണ്ടു നോകാം..

Sunday, November 7, 2021

Thaandavam(tamil)

"ഇന്ത ഉലകത്തിലെ എല്ലാർക്കും തെരിയും, ഷാ ജഹാൻ മുംതാസെ എവളോ ലവ് പണ്ണാർഎന്ന്...ഒരുത്തരെ തവരെ.. മുംതാസ്....,"

എ എൽ വിജയ് കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് ലണ്ടനിൽ താമസിക്കുന്ന കേന്നി തോമസ് എന്നാ അന്ധനിലൂടെയാണ്... സത്യൻ എന്നാ ടാക്സി ഡ്രൈവറെ കരുആക്കി ചില കൊലപാതങ്ങൾ നടത്തുന്ന കേന്നിയെ പോലീസ് തേടാൻ തുടങ്ങുന്നതും അതിനിടെ കേന്നി സാറ വിനായകം എന്ന് പെൺകുട്ടിയെ പരിചയപെടുനത്തോടെ അദേഹത്തിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളും അതിലുടെ ഒരു ചതിയുടെയും കഥ പുറത്തവരുന്നു....

വിക്രം ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ കേന്നി /ശിവകുമാർ /ഇമ്രാൻ ആയി എത്തിയ ഈ ചിത്രത്തിൽ അനുഷ്ക ഷെട്ടി മീനാക്ഷി ആയി എത്തി.. ജഗപതി ബാബു ശരത് കുമാർ എന്നാ അദ്ദേഹത്തിനെ കൂട്ടുകാരൻ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ അമി ജാക്ക്സൺ,ലക്ഷ്മി റായ്, നാസ്സർ, സന്താനം എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Na. Muthukumar ഇന്റെ വരികൾക്ക് G. V. Prakash Kumar ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവായിരുന്നു... പ്രത്യേകിച്ച് "ഒരു പാദി കനവ് നീയെടി ","ഉയിര്ൻ ഉയിരേ " എന്നിങ്ങനങ്ങൾ ഇപ്പോഴും എന്റെ പ്രിയ ഗാനങ്ങളിൽ ഉള്ളതാണ്... Junglee Music ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

നിരവ് ഷാ ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി ആയിരുന്നു...UTV Motion Pictures,ShowMaker Regional Pictures എന്നിവരുടെ ബന്നറിൽ Siddharth Roy Kapur,Ronnie Screwvala എന്നിവർ നിർമിച്ച ഈ ചിത്രം ShowMaker Regional Pictures ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്ഓഫീസിലും നല്ല പ്രകടനം നടത്തി എന്നാണ് അറിവ്...2nd South Indian International Movie Awards യിൽ Best Female Playback Singer അവാർഡ് നേടിയ ചിത്രം Best Lyricist,Best Fight Choreographer എന്നിവിഭാഗത്തിൽ നോമിനേഷനും നേടി....

ഇന്നും ഈ ചിത്രം ഇടയ്ക്ക് ഞാൻ അനുഷ്ക-വിക്രം റൊമാൻസ് കാണാൻവേണ്ടി ഇടയ്ക്ക് കാണാറുണ്ട്.. എന്തോ ഒരു പ്രത്യേക സുഖം ആണ് അവരുടെ ഈ ചിത്രത്തിലെ റൊമാൻസ് സീനുകൾക്... എന്റെ പ്രിയ വിക്രം ചിത്രങ്ങളിൽ ഒന്ന്... ചിത്രം കാണാത്തവർക് ചിത്രം netflix യിൽ ലഭ്യമാണ്....one of my favourite vikram movies

Dybbuk(hindi)


തന്റെ മലയാള ചിത്രം എസ്രയുടെ റീമേക്ക് ആയ ഈ ഹിന്ദി സൂപ്പർനാച്ചുറൽ ഹോർറർ ത്രില്ലെർ ജയ് കെ യുടെ കഥയ്ക്കും തിരകഥയ്ക്കും ചിന്തൻ ഗാന്ധി സംഭാഷണം നിർവഹിച്ചു ജയ് തന്നെ ആണ് സംവിധാനം നിർവഹിച്ചത്....

ചിത്രം പറയുന്നത് സാമൂവൽ-മഹി എന്നി ദാമ്പത്തികളുടെ കഥയാണ്.. തങ്ങളുടെ മൗറീഷ്യസ് യിലെ പുതിയ വീട്ടിലേക് ഒരു പുരാതനമായ jewish box വാങ്ങുന്ന മഹി അത് തുറക്കുന്നതും അതിൽ നിന്നും പുറത്തിറങ്ങുന്ന ഡൈബുക്ക് അവളെ ബാധിക്കുന്നത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

സാം എന്നാ സാമൂവൽ ആയി ഇമ്രാൻ ഹാഷമി എത്തിയ ഈ ചിത്രത്തിൽ മഹി എന്നാ കഥാപാത്രത്തെ നിഖിത ദത്ത അവതരിപ്പിച്ചു..ഇമ്മദ് ഷാ എബ്രഹാം എസ്രാ എന്നാ കഥാപാത്രം ചെയ്തപ്പോൾ അനിൽ ജോർജ് റബ്ബി ബെന്യാമിൻ ആയും മാനവ് ഖാൾ റബ്ബി മാർക്കസ് എന്നാ കഥപാത്രം ആയും എത്തി.. ഇവരെ കൂടാതെ ഇദ് യൂറി സൂറി,ദർശന ബനിക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

സത്യ പൊന്മാർ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സന്ദീപ് ഫ്രാൻ‌സിസ് ആയിരുന്നു... ഗൌരവ് ദാസ്ഗുപ്തയുടെ സംഗീതത്തിനു അമർ മോഹിൽ ആയിരുന്നു ചിത്രത്തിന്റെ ബിജിഎം..

Panorama Studios,T-Series എന്നിവരുടെ ബന്നറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം Amazon Prime Video യിൽ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ചില സ്ഥലങ്ങളിൽ പേടിപ്പിക്കുന്നുണ്ടെകിലും കാണുന്ന എനിക്കും വലിയ ഇഷ്ട്ടമായില്ല..ഒന്ന് കണ്ടു മറക്കാം

Saturday, November 6, 2021

Doctor(tamil)


"ചിന്നുവേ മട്ടും കൂപ്പിടിക്കിലാം "

"അപ്പൊ നീ പേസറെ അൻപ്,പാസം, കെയർ ഇതെല്ലാം ഉൻ കുടുംബത്തിഉള്ളിൽ മട്ടും താനാ?മത്തവങ്കർക് എന്നാ മൈരാ കൂടാ മതിക്കമാറ്റീങ്കെ.."

തുടകം മുതൽ അവസാനം വരെ ചിരിച് ത്രില്ല് അടിച്ച് ഒരു  സിനിമ അതാണ്‌ എന്നിക് ഈ ഡോക്ടർ....

നെൽസൺ ദിലീപ്കുമാർ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ കോമഡി ചിത്രം ഒരു കിഡ്നാപ്പിംഗ് കഥയെ വളരെ കോമിക് ആയി പക്ഷെ വിഷയത്തിന്റെ ഗൗരവവത്തെ ഒട്ടും ചോറാതെ പറയുന്നു...

ചിത്രം സഞ്ചരിക്കുന്നത് വരുൻ എന്നാ മിലിറ്ററി ഡോക്ടറിലൂടെയാണ്... തന്റെ വിവാഹം നിർത്തണം എന്ന് ആവശ്യയം ഉന്നയിച്ച അദേഹത്തിന്റെ പ്രതിശ്രുതവധു പദ്മിനിയുടെ വീട്ടിൽ എത്തുന്ന വരുണും വീട്ടുകാരും അവളുടെ അവളുടെ അന്തവരളിന്റെ തിരോധനം അറിയുന്നതും അവിടെ വച്ച് വരുൺ അവരെ സഹായിക്കാൻ ഇറങ്ങുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

വരുൺ ആയി ശിവകാർത്തികേയൻ എത്തിയ ഈ ചിത്രത്തിൽ പദ്മിനി ആയി പ്രിയങ്ക അരുൾ മോഹൻ എത്തി...ശിവകാർത്തികേയന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഈ ചിത്രം അതിലുണ്ടാകും.. കാരണം അത്രെയും ഒതുക്കിയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്... അതുപോലെ യോഗി ബാബുവിന്റെ കഥപാത്രവും നന്നായി ഇഷ്ടപ്പെട്ടു... വില്ലൻ ടെറി ആയി വിനയ് റായ് എത്തിയപ്പോൾ ഇവരെ കൂടാതെ മിലൻഡ് സോമൻ,ഇളവരസ്സ്,എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

ശിവകാർത്തികേയൻ,മോഹൻ രാജ് എന്നിവരുടെ വരികൾക്ക് അനിരുധ് ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യൂസിക് ആണ് വിതരണം നടത്തിയത്.. ഇതിലെ ചെല്ലമ്മ എന്ന് തുടങ്ങുന്ന മില്യൺ ബില്യൺ എന്നിങ്ങനെ പല വ്യൂസ് കടന്നു ഇന്നും വായിക്കുള്ളിൽ മൂളിക്കൊണ്ട് നില്കുന്നു... ബാക്കി ഗാനങ്ങളും ഒന്നിലിന്നു മികച്ചതായിരുന്നു..

വിജയ് കാർത്തിക് കണ്ണൻ  ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആർ നിർമൽ ആയിരുന്നു..  Sivakarthikeyan Productions, KJR Studios എന്നിവരുടെ ബന്നറിൽ Sivakarthikeyan,Kotapadi J. Rajesh എന്നിവർ നിർമിച്ച ഈ ചിത്രം KJR Studios ആണ് വിതരണം നടത്തിയത്...

തമിഴ് ബോക്സ്‌ ഓഫീസിൽ ഇതേവരെ നൂറു കോടി നേടി ബ്ലോക്ക്‌ ബ്ലസ്റ്റർ ആയി മാറിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി... ഇപ്പൊ netflix യിലും ചിത്രം ലഭ്യമാണ്... ഒരു മികച്ച അനുഭവം... ഒന്നല്ല ഒരു നാല് അഞ്ചു വട്ടം കാണാം 👌👌...

വാൽകഷ്ണം :ഇതും കൂടി കണ്ടു കഴിഞ്ഞപ്പോൾ നെൽസന്റെ അടുത്ത ചിത്രം ആയ വിജയുടെ ബീസ്റ് കാണാൻ ഉള്ള കൗതുകം കൂടി വരുന്നു... "

Thursday, November 4, 2021

Erida(tamil/malayalam)


"ചുമ്മാ സംയുക്ത മേനോനെ കണ്ടുകൊണ്ട് നിൽക്കാൻ ഉള്ള ഒരു സിനിമ 😜😜"

ഗ്രീക്ക് ദേവത ആയ എരിസിനെ ആസ്പദമാക്കി വി കെ പ്രകാശ് കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാളം-തമിഴ് ദ്വിഭാഷ ചിത്രത്തിൽ സംയുക്ത മേനോൻ ടൈറ്റിൽ കഥപാത്രം ആയ എരിടാ/അനു ആയി എത്തി..

പുതുതായി കല്യാണം കഴിച്ചു ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്ന അനു-ശങ്കർ ഗണേഷ് ദാമ്പത്തികളിൽ നിന്നാണ് കഥ തുടങ്ങുന്നത് ... പ്രായത്തിൽ വളരെ വ്യത്യാസം ഉള്ള അവരുടെ ആ ബന്ധം ഇഷ്ടപെടാത്ത അയാളുടെ എതിരി വിജയും സംഘവും  ഒരു ചൂത്തട്ടം നടത്തി അനുവിനെ പ്രാപിക്കാൻ നീകങ്ങൾ നടത്തുന്നതും അതിനിടെ അനുവിന്റെ അടുത്ത് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു....

സംയുക്തയെ കൂടാതെ ശങ്കർ അയി നാസർ എത്തിയ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ വിജയ് ആയി ഹരീഷ് പേരാടിയും, ഒരു പോലീസ് ഓഫീസർ ആയി കിഷോരും എത്തി... ഇവരെ കൂടാതെ ധർമജൻ,ഹരീഷ് പേരടി എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Loganathan Srinivasan ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സുരേഷും സംഗീതം അഭിജിത് ശൈലനാഥ്ഉം ആയിരുന്നു..Aroma Cinemas and Good Company,Trends Ad Film Makers Pvt Ltd. എന്നിവരുടെ ബന്നറിൽ YV Rajesh നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്....

സംയുക്ത മേനോന്റെ മേനി അഴകിനെ ഫോക്കസ് ചെയ്യാൻ വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഈ ചിത്രം(ഏതോ കണ്ടു കഴിഞ്ഞപ്പോൾ അങ്ങനെ ആണ് തോന്നിയത് )ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടുകയും പ്രയക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നു.... വേണേൽ തല വെക്കാം... ഒട്ടും ഇഷ്ടം ആയില്ല...

Tuesday, November 2, 2021

Jai Bhim (tamil)


"ഒറ്റ വാക്ക് 🔥🔥🔥🔥"

വിസാറന്നൈ എന്നാ ചിത്രം തന്നൊരു പേടിയും തരിപ്പും വര്ഷങ്ങള്ക് ഇപ്പുറം ഇപ്പോഴും മാറിട്ടില്ല...അതുകൊണ്ട് തന്നെ ആദ്യ കാഴ്ചയ്ക് ശേഷം ആ ചിത്രം ഇതേവരെ ഞാൻ കണ്ടിട്ടില്ല...അതുമായി വലിയ ബന്ധം ഒന്നും ഇല്ലെങ്കിലും ഈ ചിത്രത്തിൽ കാണിച്ച ആ പോലീസ് സ്റ്റേഷൻ സീൻസ് ആ ചിത്രത്തേക്കാളും ചില ഇടങ്ങളിൽ അതി ക്രൂരവും ഭീകരവും ആയി തോന്നി... 

ഇരുളർ ഗോത്രത്തിൽ 1995 യിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി എടുത്ത ഈ തമിഴ് ലീഗൽ ഡ്രാമ ചിത്രം T. J. Gnanavel ആണ് കഥഎഴുതി സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് സെങ്കിനിയുടെ കഥയാണ്... പാമ്പ് പിടിത്തം തൊഴിലാക്കി ജീവിക്കുന്ന അവൾ  ഭർത്താവ് രസാകണ്ണണും, മകളുടെയും കൂടെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു... പക്ഷെ നാട്ടിലെ പ്രമാണിയുടെ വീട്ടിൽ പാമ്പ് പിടിക്കാൻ പോകുന്ന രാസാകണ്ണ്,ഒരു കള്ളകേസിൽ കുടുങ്ങുത്തും അതിന്റെ സത്യാവസ്ഥ തേടി നിറ വയറുമായി നീതിക്ക് വേണ്ടി പോരാടാൻ ഇറങ്ങുന്ന അവൾ,adv.ചന്ദ്രുവിനെ തേടി എത്തുന്നത്തോടെ ചിത്രം ഒരു കോർട്ട് ഡ്രാമയിയിലേക്ക് എത്തുന്നതും അവിടെ ആ കോർട്ടിൽ വച്ച് പല പേരിലുടെയും ആ കേസിന്റെ ചുരുൾ ഓരോനായി അഴിയാൻ തുടങ്ങുനത്തും ആണ് കഥാസാരം....

ചിത്രത്തിന്റെ നട്ടൽ ആണ് ലിജോമോൾ ജോസ് അവതരിപ്പിച്ച സെങ്കിനി.. മഹേഷിന്റെ പ്രതികാരം എന്നാ ചിത്രത്തിലെ ആ കള്ളച്ചിരി ഉള്ള സോണിയിൽ നിന്നും ഇനി ഇതിനെക്കാൾ ഭംഗിയായി സെങ്കിനിയെ ആരും അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കില്ല എന്ന് എഴുതി വച്ച് പോലെ അവർ ചെയ്ത മാറ്റം ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല... She nailed the whole show.. ആവരുടെ ജീവിതത്തെ ചുറ്റിപറ്റി കഥ വികസിക്കുമ്പോൾ അവർ അതിനെകാളും വികസിക്കുന്നതായി നമുക് അനുഭവപ്പെടും...ചിത്രത്തിൽ ഒരു ഷോട്ട് ഉണ്ട്... പോലീസ് സ്റ്റേഷനിൽ നിന്നും നരകയാതന അനുഭവിച്ചതിനു ശേഷം പോലീസ്‌കാരെ കൊണ്ട് തന്നെ അവരെ വീട്ടിൽ എത്തിക്കാൻ പറയിപ്പിച്ചു മകളെയും കൂടിയുള്ള ഒരു നടപ്പ്.. തിയേറ്ററിൽ ആയിരുന്നു എങ്കിൽ ഉറപ്പായും whistle അടിച്ചു ആ ഭാഗത്തെ വരവേട്ടേനെ ...പിന്നെ സൂര്യ... Adv. ചന്ദ്രു എന്നാ കഥാപാത്രവും നീതിക്ക് വേണ്ടി അദ്ദേഹം നടത്തുന്ന ഓരോ യാത്രകളും,കാര്യങ്ങൾ അറിയുമ്പോൾ അദേഹത്തിന്റെ ഉള്ളിൽ ഉണ്ടാകുന്ന റോക്ഷവും ദേഷ്യവും എല്ലാം വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം പ്രയക്ഷകരിൽ എത്തിച്ചു... പിന്നീട് സെങ്കിനിയുടെ ഭർത്താവ് രാജാകണ്ണ് ആയി എത്തിയ കെ മണികണ്ഠൻ.. ഭീകരം...എടുത്തു പറയേണ്ട മറ്റൊരു കഥപാത്രം ആയി എന്നിക് തോന്നിയത് പ്രകാശ് രാജ്  ചെയ്ത ഐ ജി പെരുമാൾസ്വാമി എന്നാ കഥാപാത്രം ആണ്...ആദ്യം ഓക്കേ ചന്ദ്രുവിനെ എതിർക്കുന്ന പെരുമാൾ പിന്നീട് സത്യാവസ്ഥ അറിയാൻ ഒരു യാത്ര പോകുന്ന ഭാഗം ഉണ്ട്. അതിൽ ഉണ്ട് പ്രകാശ് രാജ് എന്നാ നടൻ.. ഓരോ സീനും ഒന്നിലൊന്ന് ഗംഭീരം.. ഇവരെ കൂടാതെ ചിത്രത്തിൽ എത്തിയ രജിഷ വിജയൻ,എം എസ് ഭാസ്കർ,തമിഴ് ചെയ്ത എസ് ഐ ഗുരുമുർത്തി എന്നിവരും അവർവരുടെ റോൾ ഭംഗിയായി അഭിനയിച്ചു വച്ചിട്ടുണ്ട്... പ്രത്യേകിച്ച് ഗുരുമുർത്തിയുടെ ആ മേലാധികാരികളിൽ നിന്നും തെറി കേട്ടു വന്നു രാജ കണ്ണനെയും കൂട്ടറെയും അടിക്കുന്ന സീൻ ഒക്കെ.. ഹോ.. പറയാൻ തന്നെ പേടിയാകുന്നു.... ബാക്കി ചിത്രത്തൽ എത്തിയ എല്ലാ അഭിനേതാകളും അവരവരുടെ റോൾ ഒന്നിലൊന്നു മികച്ചതാക്കി...

അറിവ്,യുഗഭാരതി,രാജു മുരുഗൻ എന്നിവരുടെ വരികൾക്ക് സീൻ റോൾഡൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ ഏല്ലാം വച്ച placement മികച്ചതായി തോന്നി.. Sony musiq ആണ് വിതരണം നടത്തിയത്...S. R. Kathir ഇന്റെ  ചായഗ്രഹണത്തിനും Philomin Raj ഇന്റെ എഡിറ്റിംഗിനും കൊടുകാം ഒരു കൈയടി... ഒരു സീൻ പോലും സ്കിപ് ചെയ്യിക്കാതെ 2:45min ഇരുത്തിയ ഇവർ ശരിക്കും എന്നെ ഞെട്ടിച്ചു... കാരണം ഓരോ സീനും ഉണ്ടാക്കുന്ന ആ ambience ഉണ്ടല്ലോ അത് ഏകദേശം 100% തന്നെ ഒരു പ്രയക്ഷകൻ എന്നാ നിലയ്ക് ഈ ചിത്രത്തിൽ കിട്ടി...

2D Entertainment ഇന്റെ ബന്നറിൽ സൂര്യയും ജ്യോതികയും നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണത്തിനു എത്തിച്ചത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ ചിത്രം ഓരോ പ്രയക്ഷകനും തീർച്ചായയും കാണേണ്ടോന്നു തന്നെ...highly recommended..

വാൽകഷ്ണം :"ഗാന്ധി നെഹ്‌റു എല്ലാ മുഖ്യമാന തലൈവരും ഇരിക്കാങ്കെ..യെൻ അമ്പേതകർ മട്ടും ഇല്ലേ?"

Monday, November 1, 2021

Thinkalazhcha Nishchayam

 


Senna Hegde കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ ചിത്രം എന്റെ നാടിന്റെ അടുത്ത് കാഞ്ഞങ്ങാട് ആണ്‌ ചിത്രീകരിച്ചത്... അതുകൊണ്ട് തന്നെ ചിത്രം എന്നിക്ക് ഭയങ്കര ഹോംലി അനുഭവം ആയിരുന്നു...


ചിത്രം നടക്കുന്നത് കാഞ്ഞങ്ങാഡിലെ ഒരു കല്യാണ വീട്ടിൽ ആണ്‌.. അവിടെ നമ്മൾ വിജയന്റെ രണ്ടാം മകൾ സുജയുടെ തിങ്കളാഴ്ച ഉള്ള കല്യാണ നിശ്ചയത്തിന്റെ ഒരുക്കങ്ങളിലേക് ചെല്ലുന്നു.. ആ വീട്ടിൽ പക്ഷെ അതിനിടെ കുറച്ച് അധികം സംഭവങ്ങൾ അരങ്ങേറുന്നതും അതിന്റെ ഫലമായി ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...


ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റെ ആയിരുന്നു അതിന്റെ കാസ്റ്റിംഗ്... ആ അച്ഛൻ കഥാപാത്രം മുതൽ അവസാനം എത്തുന്ന ആ സർപ്രൈസ് വരെ ചിത്രത്തിൽ അല്ല സ്‌ക്രീനിൽ എത്തിയ എല്ലാവരും തങ്ങളുടെ ഹോം എന്നാ മാതിരി തകർത്ത് അഭിനയിച്ചു... അതിൽ എടുത്ത് പറയേണ്ട കഥാപാത്രം ആണ്‌ രഞ്ജി കാങ്കോൽ ചെയ്ത ഗിരീഷേട്ടനും മനോജ്‌ ഏട്ടൻ ചെയ്ത കുവൈത്ത് വിജയൻ എന്നാ കഥാപാത്രവും.. ആദ്യ കഥാപാത്രം കോമഡി ചെയ്തു തകർത്തു വാരിയപ്പോൾ രണ്ടാം കഥാപാത്രം മനസ്സിൽ എവിടേയോ ഒരു വിങ്ങൽ ആയി... പിന്നീട് അവസാനം ആ സെൽഫി എടുത്ത മൊതലും(സോറി പേര് അറിയില്ല ) കിട്ടിയ അഞ്ചു മിനിറ്റ് അതേവരെ സ്കോർ ചെയ്ത എല്ലാവരെയും സൈഡ് ആക്കി തൂകിയടിച്ചു... സ്‌ക്രീനിൽ വന്ന ഓരോ ഒരുത്തരും ഇതേപോലെ സ്കോർ ചെയ്തു കണ്ടത് ഈ അടുത്ത കാലത്ത് ഹോം എന്നാ ചിത്രത്തിൽ ആയിരുന്നു എന്നത് വേറൊരു കൗതുകം... പിന്നീട് അമ്മ,അനിയൻ,വീട്ടുകാർ നാട്ടുകാർ എല്ലാരും കൂടി എന്നിക്ക് തന്ന നൊസ്റ്റു ചില്ലറയൊന്നും അല്ല... അതുപോലെ നമ്മുടെ നാട്ടിലും നല്ല സിനിമകൾ നിർമിക്കാൻ ആൾകാർ വരണം എന്നാ ഇളയ അഭിപ്രായവും ഇതിലൂടെ അറിയിക്കാൻ താല്പര്യപെടുന്നു....


വിനായക് ശശികുമാർ -നിധിഷേ നേർദ്യ എന്നിവരുടെ വരികൾക്ക് മുജീബ് മജീദ് ആണ്‌ ഇതിലെ ഗാനങ്ങൾക് ഈണമിട്ടത്...ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ എഡിറ്റിംഗ് ഹരിലാൽ രാജീവ്‌ ആയിരുന്നു...


51st Kerala State Film Awards യിലെ Second Best Film,Best Story എന്നിവിഭാഗങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രം Pushkar Films ഇന്റെ ബന്നേറിൽ Pushkara Mallikarjunaiah ആണ്‌ നിർമിച്ചത്... ചിത്രം SonyLIV ആണ്‌ പ്രദർശനത്തിന് എത്തിച്ചത്....


25th International Film Festival of Kerala യിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ആൾകാർക് ഇടയിലും നല്ല അഭിപ്രായം നേടി മുന്നേറുകയാണ്...കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക..ഈ വർഷം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഈ ചിത്രം എന്തായാലും ഉണ്ടാകും.....great movie...

Sunday, October 31, 2021

King Serpant Island(Chinese)

 

"ഇന്ന് ഒരു പാമ്പ് സിനിമ ആയാലോ???"

Chen Huan Xiang കഥ എഴുതി സംവിധാനം ചെയ്ത ഈ ചൈനീസ് അഡ്വഞ്ചർ ആക്ഷൻ ത്രില്ലെർ ചിത്രം പറയുന്നത് chen zheng യും കൂട്ടരൂടെയും കഥയാണ്..

നാട്ടിൽ നിന്നും അകന്നു അങ്ങ് കിങ് സർപ്പന്റ ദ്വീപിൽ ലോകത്തിൽ നിന്നും മാഞ്ഞു പോയി എന്ന് കരുതപെടുന്ന  വംശനാശഭീഷണി നേരിടുന്ന ഒരു പെരുമ്പാമ്പിനെ തേടി chen zheng ഉം കൂട്ടരും എത്തുന്നു... അവിടെ അതിന്റെ ഉറവിടം തേടിയുള്ള അവരുടെ യാത്ര അവരെ പാമ്പ് പിടിത്തകാരായ ജിൻ ലോസിയും കൂട്ടരുടേയും അടുത്ത് എത്തിക്കുന്നതും പിന്നീട് അവരിൽ നിന്നും ആ പാമ്പിനെ രക്ഷിക്കാൻ അവർ നടത്തുന്ന യാത്രയും ആണ് കഥാസാരം...

chen zheng ആയി Liu Lincheng എത്തിയ ചിത്രത്തിൽ Wang Hongqian ആണ് Fourth Master of Jin എന്നാ കഥപാത്രം ആയി എത്തി...Shao Yun ആണ് ചെന് ഇന്റെ പ്രേമി ആയ Zhou Xiaoxiao ആയി എത്തിയത്.. ഇവരെ കൂടാതെ guo ye,Rong Weifeng,Xu Daning എന്നിവരാണ് മറ്റു പ്രധാന കഥാപാത്രം ആയി ചിത്രത്തിൽ ഉള്ളത്...

മികച്ച കുറെ ഏറെ ഗ്രാഫിക്സ് വർക്സ് ഉള്ള ഈ ചിത്രം ചില സ്ഥലങ്ങളിൽ ശരിക്കും നമ്മളെ പേടിപ്പിക്കുകയും ചെയ്യും..കാണാത്തവർ ഉണ്ടേൽ കാണാൻ ശ്രമികുക..good one

Sunday, October 24, 2021

Chehre(hindi)


Friedrich Dürrenmatt ഇന്റെ A Dangerous Game എന്നാ 1956 ജർമൻ നോവലിന്റെ uncredited adaptation ആയ ഈ ഹിന്ദി മിസ്ട്രി ത്രില്ലെർ ചിത്രം Ranjit Kapoor ഇന്റെ കഥയ്ക് Ranjit Kapoor, Rumy Jafry എന്നിവരുടെ തിരകഥയ്ക്ക് Rumy Jafry ആണ് സംവിധാനം നിർവഹിച്ചത്...

ചിത്രം പറയുന്നത് സമീർ മെഹരയുടെ കഥയാണ്... വീട്ടിലേക് പോകും വഴി റോഡിൽ മരം വീണ് ഒരു സ്ഥലത്ത് പെട്ടു പോകുന്ന അദ്ദേഹം ലത്തീഫ് സിയാദി എന്നാ വകീലിന്റെ വീട്ടിൽ എത്തിപെടുന്നു... അവിടെ വച്ച് അദ്ദേഹവും കൂട്ടരും (എല്ലാരും കോർട്ട് യുമായി ബന്ധപ്പെട്ടവർ ആണ് )ഒരു മോക്ക് ട്രയൽ സമീറിന്റെ കൂടെ കളിക്കുമ്പോൾ കളി കാര്യമാകുന്നതും പിന്നീട് നടക്കുന്ന സംഭവബഹുലമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

സമീർ മെഹര ആയി ഇമ്രാൻ ഹാഷമി എത്തിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ ലത്തീഫ് സിയാദി എന്നാ പഴയ വകീൽ ആയി എത്തി...നതാഷാ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Krystle D'Souza എത്തിയപ്പോൾ ഇവരെ കൂടാതെ Rhea Chakraborty, Siddhanth Kapoor,Annu Kapoor എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Farhan Menon,Rumy Jafry എന്നിവരുടെ വരികൾക്ക് Vishal–ശേഖർ, Gourov Dasgupta എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം ചെയ്തത്..Clinton സെരെജോസ് ആയിരുന്നു ബിജിഎം....

Anand Pandit Motion Pictures, Saraswati Entertainment Private ലിമിറ്റഡ് എന്നിവരുടെ ബന്നറിൽ Anand Pandit നിർമിച്ച ഈ ചിത്രം Pen Marudhar Entertainment ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് -നെഗറ്റീവ് റിവ്യൂസ് നേടിയ ഈ ചിത്രം ആമസോൺ പ്രൈംയിൽ ആണ് എത്തിട്ടുള്ളത്... ഒന്ന് കണ്ടു നോകാം.. മോശമില്ല..

Bhoot Police(hindi)

 Pavan Kirpalani കഥഎഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ഹോർറർ കോമഡി ചിത്രത്തിന്റെ തിരകഥയിൽ Sumit Batheja,Pooja Ladha Surti എന്നിവരും പങ്കാളികളായി...

ചിത്രം പറയുന്നത് Vibhooti,Chiraunji എന്നി സഹോദരങ്ങളുടെ കഥയാണ്.. പേരുകെട്ട ഭൂതബാധ ഒഴിപ്പിക്കുന്ന മന്ത്രവാദി ആയ ഉള്ളത് ബാബയുടെ മക്കളായ അവരക് പക്ഷെ ഇതിലെ പറ്റി വലിയ അറിവ് ഒന്നും ഇല്ല.. എന്നിരുന്നാലും അച്ഛന്റെ പേര് പറഞ്ഞു ഇപ്പൊൾ ചെറിയ തട്ടിപ്പും വെട്ടിപ്പും പിന്നെ കുറച്ചു സത്യവും ആയി ജീവിക്കുന്ന അവരുടെ ഇടയിലേക്ക് ഒരു കേസ് എത്തുന്നതും അത് എങ്ങനെ ആണ് അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നതും എന്നും ആണ് കഥാസാരം...

വിഭൂതി ആയി സൈഫ് അലി ഖാൻ എത്തിയ ഈ ചിത്രത്തോൽ ചിരനൗജി എന്നാ ചിക്കു ആയി അർജുൻ കപൂർ എത്തി... ജാക്യുലീൻ ഫെർണൻഡ്‌സ് -യാമി ഗൗതം എന്നിവർ കണിക-മായ എന്നി കഥാപാത്രങ്ങൾ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ജാവേദ് ജഫ്രീ,അമിത്ത മിസ്റി,ജാമി ലെവർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Jaya Krishna Gummadi ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Pooja Ladha Surti യും സംഗീതം Sachin–Jigar എന്നിവർ ആയിരുന്നു..Clinton Cerejo ആണ് ചിത്രത്തിന്റെ ബിജിഎം...Tips Music ഗാനങ്ങൾ വിതരണം നടത്തിയപ്പോൾ കുമാർ,പ്രിയ എന്നിവരുടേതാണ് വരികൾ....

Tips Industries,12 Street Entertainment എന്നിവരുടെ ബന്നറിൽ Ramesh Taurani,Akshai Puri എന്നിവർ നിർമിച്ച ഈ ചിത്രം Disney+ Hotstar ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം നമ്മളെയും ഒന്ന് പൊട്ടിച്ചിരിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യും... ഒന്ന് കണ്ടു നോക്കു...

Saturday, October 23, 2021

Kodiyil Oruvan(tamil)

 

ആനന്ദ കൃഷ്‌ണൻ കഥ എഴുതി സംവിധാനം ചെയ്ത ഈ വിജയ് ആന്റണി ചിത്രത്തിൽ ആത്മിക,ദിവ്യ പ്രഭ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...


ചിത്രം തുടങ്ങുന്നത് കൊമ്പയി എന്നാ സ്ഥലത്ത് വെച്ചാണ്... അവിട എത്തുന്ന പുതിയ കളക്ടർ അരുൾമൊഴിക്ക് അവിടത്തെ രാഷ്ട്രീയ പാർട്ടിയിലെ കൊമ്പന്മാരുമാർ ആയ പേത്ത പെരുമാളും സംഘവും ആയി കോർക്കേണ്ടി വരുന്നതും അതിന്റെ ഫലമായി അവളുടെ  ഭർത്താവിന്റെ ജീവൻ ബലി കൊടുക്കേണ്ടി വരികയും ചെയ്യുന്നു മതി.. അവരിൽ നിന്നും രക്ഷപ്പെട്ടവർ വേറെ നാട്ടിൽ എത്തുന്നതും അവിടെ തന്റെ മകൻ വിജയ രാഘവനെ IAS ഓഫീസർ ആകുന്നതും അയാൾ പിന്നീട്  നടത്തുന്ന പോരാട്ടവും ആണ് കഥസാരം....


വിജയ രാഘവൻ ആയി വിജയ് ആന്റണി എത്തിയ ഈ ചിത്രത്തിൽ അരുൾമൊഴി ആയ്യി ദിവ്യ പ്രഭ എത്തി.... പേത്ത പെരുമാൾ ആയി രാമചന്ദ്ര രാജുവും,മീര ആയി ആത്മിക എത്തിയപ്പോൾ ഇവരെ കൂടാതെ സച്ചിൻ ഖേദർ,ശങ്കർ കൃഷ്ണമൂർത്തി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...


മോഹൻ രാജ,അരുൺ ഭാരതി,സൂപ്പർ സാബു എന്നിവരുടെ വരികൾക്ക് Nivas K. Prasanna ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama ആണ് വിതരണം നടത്തിയത്...Harish Arjun ആയിരുന്നു ചിത്രത്തിന്റെ ബിജിഎം കൈകാര്യം ചെയ്തത്...നായകൻ തന്നെ എഡിറ്റ്‌ ചെയ്ത ഈ ചിത്രത്തിന്റെ  ചായഗ്രഹണം എൻ എസ് ഉദയകുമാർ നിർവഹിച്ചു...


Infiniti Film Ventures, Chendur Film International എന്നിവരുടെ ബന്നറിൽ T. D. Rajha,D. R. Sanjay Kumar,Kamal Bohra,Lalitha Dhananjayan,Pradeep,Pankaj Bohra എന്നിവർ നിർമിച്ച ഈ ചിത്രം chendur film international ആണ് വിതരണം നടത്തിയത്..


കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയേറ്ററിൽ എത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ ബ്ലോക്ക്‌ബ്ലസ്റ്റർ ആകുകയും ചെയ്തു... പഴയ ബോംബ് കഥ തന്നെ ആണ് എങ്കിലും ചില ഫൈറ്റ് സീൻ ഒക്കെ മികച്ചതായി തോന്നി.. ഒന്ന് കണ്ടു നോകാം....

Thursday, October 21, 2021

Sardar Udham(hindi)

"ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ ഒന്ന് "

സർദാർ ഉദ്ധം സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി Ritesh Shah,Shubhendu Bhattacharya എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും റിതേഷ് സഹ സംഭാഷണം രചിച് ഈ ഹിന്ദി biographical historical drama ചിത്രം ശൂജിത് സിർകാർ ആണ് സംവിധാനം നിർവഹിച്ചത്....

1940 യിൽ ഇംഗ്ലണ്ടിലെ ഒരു പരിപാടിയിൽ വെച്ച്, തന്റെ 1919യിലെ അമൃസർ വീര കഥയെ കുറിച് ഘോര ഘോരമായി സംസാരിച് കൊണ്ട് ഇരിക്കുമ്പോൾ Sir Michael O'Dwyer ഇന് നേരെ ഒരാൾ കാഞ്ചി വെലിക്കുന്നു... അയാളെ പിടിച്ചു കൊണ്ട് പോകുന്ന ബ്രിട്ടീഷ് സർക്കാർ അത് ഉദ്ധം സിംഗ് എന്നാ പഞ്ചാബി ആണ് എന്നും അയാൾ അത് ചെയ്തത് 1919യിൽ നടന്ന അതെ അമൃസർ ജാലിയൻവാല ബാഗ് കൂട്ടാക്കൊലയുടെ അവസാനം ആണെന്ന് മനസിലാകുനത്തോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു...

സർദാർ ഉദ്ധം സിംഗ് ആയി വിക്കി കൗഷൽ മികച്ച അഭിനയം കാഴവെച്ച ഈ ചിത്രത്തിൽ Michael O'Dwyer ആയി Shaun Scott ഉം എത്തി.. കേസ് അന്വേഷണം Detective Inspector Swain ആയി Stephen Hogan എത്തിയപ്പോൾ Bhagat Singh ആയി Amol Parashar ഉം Reginald Dyer ആയി Andrew Havill ഉം എത്തി...

Avik Mukhopadhyay ചായഗ്രഹനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Chandrashekhar Prajapati യും സംഗീതം Shantanu Moitra ഉം ആയിരുന്നു...George Joseph ഇന്റെ ഇൻസ്‌ട്രുമെന്റൽ മ്യൂസിക് Zee Music Company ആണ് വിതരണം നടത്തിയത്...

Rising Sun Films,Kino Works എന്നിവരുടെ ബന്നറിൽ Ronnie LahiriSheel Kumar എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ കാതൽ ആ ജാലിയൻവാല ബാഗ് കൂട്ടാക്കൊല നടക്കുന്ന പോർഷൻസ് ആണ്... ഓരോ സീനും കാണുന്ന പ്രയക്ഷകന്റെ നെഞ്ചിലേക്ക് തുളച്ചു കേറുന്ന മേക്കിങ് കൊണ്ട് ആ ഭാഗം ശരിക്കും ഒരു വിസ്മയം ആണ്... ഓരോ സീനും കണ്ട് കുറച്ചു നേരം സ്‌ക്രീനിൽ നിന്നും കണ്ണ് എടുത്തു മാറ്റാൻ വരെ പ്രേരിപ്പിക്കുന്ന ചായഗ്രഹണം പല അവാർഡുകളും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.,..

94ആം ഓസ്കാർ വേദിയിലേക്ക് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം ഒരു ഓസ്കാർ ഇന്ത്യയിലേക്ക് കൊണ്ടുവരട്ടെ എന്നാശംസിക്കുന്നു...കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക...ആദ്യ കുറച്ചു സമയം കാണാൻ മെനകെട്ടൽ പിന്നീട് നിങ്ങളെ കാത്തിരിക്കുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഭാഗങ്ങൾ ആണ്.... ഒരു മികച്ച അനുഭവം...

Tuesday, October 12, 2021

Squid Game(korean series)


"നിങ്ങൾക് കുട്ടികാലത് കളിച്ച കളികൾ ഓർമ്മയുണ്ടോ? ഗോട്ടി, കൊത്താൻ കല്ല് അങ്ങനെ ഏതേലും? ഓർമ്മകലേക്ക് ഒരു എത്തിനോട്ടം നടത്താൻ തീർച്ചയായും എന്റെ സീരീസ് കാണു.. കുറെ ഏറെ കൊറിയൻ കളികൾ പരിചയപ്പെടാം 😍"

Hwang Dong-hyuk കഥഎഴുതി സംവിധാനം ചെയ്ത ഈ കൊറിയൻ ഡ്രാമ ചിത്രം സഞ്ചരിക്കുന്നത് Seong Gi-hun യിലൂടെ ആണ്.. ഭാര്യയുമായി ഡിവോഴ്സ് ആയി ഇപ്പൊ മകളും അമ്മയ്ക്കും ഒപ്പം ആണ് താമസം.. കുറെ ഏറെ കഥബാദ്ധ്യകൾ ഉള്ള അദ്ദേഹത്തിന്റെ അടുത്ത് അയാൾ വരുന്നു..45.6മില്യൺ വൺ പൈസ തരാൻ.. പക്ഷെ അതിനു അദ്ദേഹത്തിന് ചില മത്സരങ്ങൾ വിജയിക്കണം.. അതും കുറച്ചു കുട്ടികളുടെ കളികൾ.,..അതിനു സമ്മതം മൂളുന്ന അദ്ദേഹത്തെ ആരും അറിയപ്പെടാത്ത ഒരിടത്തേക് അവർ കൊണ്ടുപോകുനത്തും അവിടെ ഉള്ള 455 മത്സരാഥികളുമായി അദ്ദേഹം മത്സരിക്കുന്നതുമാണ് കഥസാരം..

Seong Gi-hun എന്നാ 456ആം മത്സരാർത്ഥി ആയി Lee Jung-jae എത്തിയ ചിത്രത്തിൽ Cho Sang-woo എന്നാ ഒരു സെക്യൂറൈറ്റി കമ്പനി ഹെഡ് ആയി Park Hae-soo എത്തി...Wi Ha-joon തന്റെ അനുജനെ അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസർ ആയ Wi Ha-joon ആയി എത്തിയപ്പോൽ ഇവരെ കൂടാതെ Jung Ho-yeon,O Yeong-su,Heo Sung-tae,Anupam Tripathi എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

"Red Light, Green Light","hell","The Man with the Umbrella","Stick to the Team","A Fair World","Gganbu","VIPS", "Front Man","One Lucky Day" എന്നിങ്ങനെ ഒൻപത് എപ്പിസോഡ് ഉള്ള ഈ സീരീന്റെ തുടക്കം കുറച്ച് ബോർ അടിച്ചെങ്കിലും പിന്നീട് ഓരോ നിമിഷവും എന്നെ മുൾമുനയിൽ നിർത്തിയാണ് സഞ്ചാരിച്ചത്.. ഓരോ കളികളും ഒന്നിലൊന്നു കികിടു ആയിരുന്നു.. നമ്മൾ വരെ ആ കളികളിൽ ലയിച്ചു പോകും..

Jung Jae-il സംഗീതം നൽകിയ ഈ സീരിസ് Siren Pictures Inc ഇന്റെ ബന്നറിൽ netflix ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ സീരീസ് പ്രയക്ഷനും ഒരു വിരുന്നു തന്നെ ആണ്...അടുത്ത കാലത്ത് ഒന്നും ഓരോ സെക്കൻഡും ത്രില്ല് അടുപ്പിക്കുന്ന ഇങ്ങനെ ഒരു സീരീസ് കണ്ടിട്ടില്ല... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.. ഒരു ഒന്നന്നര അനുഭവം... Don't miss

Saturday, October 9, 2021

The Chestnut Man (danish)

 

"ഈ വർഷം ഞാൻ കണ്ടതിൽ വച്ച് എന്നെ ഏറ്റവും കൂടുതൽ ത്രില്ല് അടുപ്പിച്ച സീരീസ്.. അതാണ്‌ ഈ ഡാനിഷ് chestnut man......"


Søren Svejstrup ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരം ആയ ഈ ഡാനിഷ് മിസ്ട്രി ക്രൈം ത്രില്ലെർ സീരീസ്Dorte Warnøe Høgh,David Sandreuter,Mikkel Serup എന്നിവരുടെ കഥക്കും തിരകഥയ്കും  Kasper Barfoed, Mikkel Serup എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്...


 Copenhagen യിലെ ഒരു കളിക്കളത്തിൽ ഒരു കൈപത്തി അറുത്തു മാറ്റിയ നിലയിൽ ഒരു ശവം കണ്ടെടുക്കപെടുന്നു.. പിന്നീട് ഒന്ന് രണ്ടു കൊലപാതകങ്ങളും നടക്കുമ്പോൾ ആ കേസ് അന്വേഷിക്കുന്ന detective Naia Thulinഉം അവളുടെ കൂട്ടാളി Mark Hess ഉം ആ ശവങ്ങളുടെ എല്ലാം അടുത്ത് കിടന്നിരുന്ന chestnut man ഇന്റെ ചെറിയ പാവ ശ്രദ്ധിക്കുകയും പിന്നീട് അതിന്റെ പിറകെ ഇറങ്ങുന്ന അവർ അത് ഒരു വർഷം മുൻപ് കാണാതായ ഒരു കുട്ടിയുടെ തിരോധനവും ആയ ചില ബന്ധങ്ങൾ കണ്ടുപിടിക്കുന്നതും, അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് സീരിസിന്റെ ഇതിവൃത്തം....


കുറെ ഏറെ ത്രില്ലിംഗ് സീൻസ് ഉള്ള ഈ സീരിസിൽ mark hess ആയി  Mikkel Boe Følsgaard ഉം Nina Thulin ആയി Danica Curcic ഉം എത്തി.. Esben Dalgaard Anderson -  David Dencik എന്നിവർ സീരിസിലെ മറ്റു പ്രധാന കതപാത്രങ്ങൾ ആയ Steen Hartung ഉം 

Simon Genz ഉം ആയി എത്തി...ഇവരെ കൂടാതെ iben dorner,liva forsebrg എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....


Kristian Eidnes Andersen സംഗീതം നൽകിയ ഈ സീരിസിന്റെ എഡിറ്റിംഗ്  ,Cathrine Ambus,Anja Farsig,Lars Therkelsen,Martin Schade എന്നിവർ ചേർന്നാണ് നിർവഹിച്ചത്... Sine Vadstrup Brooker, Louise McLaughlin എന്നിവർ  ചേർന്നു ചായഗ്രഹണം നിർവഹിച്ചു....


 

Karen Baumbach ഉം സംഘവും നിർമിച്ചു netflix വിതരണം നിർഹിച്ച ഈ സീരിസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി.. ഓരോ നിമിഷവും പ്രയക്ഷകന്റെ ഹാർട്ട് ബീറ്റ് പരിശോധിക്കുന്ന ഈ സീരീസ് കാണുന്ന ഓരോ ആൾക്കും ശരിക്കും ഒരു ഒന്നാംതര അനുഭവമാണ്... വില്ലൻ ആയാലും നായകൻ ആയാലും നായിക ആയാലും എല്ലാവരും ഒന്നിലൊന്നു മികച്ച അഭിനയം കാഴ്ചവെച്ച ഈ സീരീസ് കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. Just dont miss


വാൽകഷ്ണം:

"Chestnut Man

Come inside chestnut man

Come Inside

Do you have any chestnuts "😘😘

Thursday, October 7, 2021

Bhramam

 


ഹിന്ദിയിലെ ഒരു മാസ്റ്റർപീസ് ആയ ശ്രീരാം രാഘവന്റെ അന്ധാദുൻ എന്നാ ചിത്രം ഇന്നും എന്റെയും പലരുടെയും ഇഷ്ടച്ചിത്രങ്ങളിൽ ഒന്നാണ്.. അതിന്റെ ഒരു സൗത്ത് ഇന്ത്യൻ പാൻ റീമേക്ക് വരുന്നു എന്നു കേട്ടപ്പോൾ ഞാൻ അടക്കം ഉള്ള സിനിമപ്രേമികൾ ആ ന്യൂസ്‌ വളരെ ആകാംഷയോടെ ആണ് കേട്ടത്.. പിന്നെ അത് മലയാളത്തിൽ പ്രിത്വി ആണ് ആയുഷ്മാൻ ഖുറാനയുടെ റോൾ എന്നു കേട്ടപ്പോൾ നല്ലവണ്ണം ഒന്ന് സന്തോഷിച്ചു... ഇന്ന് ആ ചിത്രത്തെ പറ്റിയാണ്.. ചിത്രം ആമസോൺ പ്രൈംയിൽ റിലീസ് ആയിട്ടുണ്ട്..


ശ്രീറാം രാഘവന്റെ കഥയ്ക് ശരത് ബാലൻ തിരകഥ രചിച്ച ഈ മലയാള ബ്ലാക്ക് കോമഡി ത്രില്ലെർ ചിത്രം രവി കെ ചദ്രൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.... ചിത്രം സഞ്ചരിക്കുന്നത് ആൾകാരുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടി അന്ധനായി അഭിനയിച്ചു നടക്കുന്ന റെ മാത്യു എന്നാ പിയാനിസ്ടിലൂടെയാണ്... നാട് വിട്ട് പുറത്തുപോകാൻ ആഗ്രഹിക്കുന്ന അയാളുടെ ഇടയിലേക്ക് ഉദയകുമാർ എന്നാ പഴയകാല നടൻ കടന്നു വരുന്നു... തന്റെ ഭാര്യയ്ക് സർപ്രൈസ് കൊടുക്കാൻ, അദ്ദേഹത്തിന്റെ നല്ലൊരു പാട്ടു കേൾപ്പിക്കാൻ,തന്റെ ഫ്ലാറ്റിലേക് അയാൾ റെയെ ക്ഷണിക്കുകയും പിന്നീട് അതിനോട് അനുബന്ധിച് റേ എത്തിച്ചേരുന്ന പ്രശ്ങ്ങളും ആണ് കഥാസാരം....


റേ ആയി പ്രിത്വി എത്തിയ ചിത്രത്തിൽ ഉദയകുമാർ ആയി ശങ്കരും അദ്ദേഹത്തിന്റെ ഭാര്യ സിമി ആയി മമ്തയും എത്തി..  സി ഐ ദിനേശ് ആയിരുന്നു ഉണ്ണി മുകുന്ദൻ എത്തിയപ്പോൾ ഇവരെ കൂടാതെ അനന്യ,സ്മിനു സിജു,അനീഷ് ഗോപാൽ,റാഷി ഖന്ന, ജഗദീഷ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....ഇതിൽ സ്മിനു സിജു ചെയ്ത ലോട്ടറി വിലപ്പന കാരിയുടെ വേഷം മികച്ചതായി എന്നിക് അനുഭവപെട്ടു... കുറച്ചു സമയം മാത്രമേ അല്ലെങ്കിലും ശങ്കർ സാറും നന്നായിരുന്നു.... മമ്ത അല്ലാതെ വേറെ ആരേലും ആയിരുന്നു എങ്കിൽ കുറെ കുടി ഒരു ഇത് ആ കഥാപാത്രത്തിന് ഉണ്ടാകുമായിരുന്നു എന്ന് തോന്നി... കാരണം തബു ചെയ്ത് വച്ച ആ കഥാപാത്രവുമായി ഒന്ന് നോക്കിയപ്പോൾ മമതയുടെ ഗ്രാഫ് വളരെ പിറകിൽ ആയിട്ട് ആണ് എന്നിക് അനുഭവപെട്ടത്... പൃഥ്വിവേട്ടൻ കണ്ണുപൊട്ടൻ വേഷം നന്നായിരുന്നു (ആയുഷ്മാനുമായി കമ്പയർ ചെയ്ത കട്ട ശോകം ആയിരുന്നു എന്ന് തന്നെ പറയേണ്ടി വരും ).. റാഷി ഖന്ന എന്തിനോ വന്നു തിളച്ച സാമ്പാർ ആയപ്പോൾ ഉണ്ണി മുകുന്ദൻ തന്നിക് കിട്ടിയ റോൾ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.. അദ്ദേഹത്തിന്റെ ഭാര്യയുടെ റോളിൽ എത്തിയ അനന്യയുടെ പ്രകടനവും തീർത്തും ഇഷ്ടമായില്ല....പിന്നെ ജഗദീഷ് ഏട്ടന്റെ ചില നമ്പറുകൾ കുഴപ്പമില്ലാ എന്ന് തോന്നി.. 


ബി കെ ഹരിനാരായാൻ,ജോ പോൾ എനിവരുടെ വരികൾക്ക് ജാക്സ് ബിജോയ് ആണ് ഗാനങ്ങൾക് ഈണമിട്ടത്...ചിത്രത്തിന്റെ ചായഗ്രഹണം സംവിധായകൻ തന്നെ നിർവഹിച്ചപ്പോൾ എഡിറ്റിംഗ് ശ്രീകാർ പ്രസാദ് ആയിരുന്നു... Viacom18 Studios,A.P. International എന്നിവരുടെ ബന്നറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം ആണ് വിതരണം നടത്തിയത്....


ഒറിജിനൽ ചിത്രം ഇപ്പോൾ കണ്ടാലും ഒരു ഫ്രഷ്നെസ് ഉണ്ട്.. അതിനു കാരണം ആ ചിത്രം പല കാര്യങ്ങളും പറയാതെ തന്നെ പറയുന്നുണ്ട്.. പ്രയക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുന്നുണ്ട്.. പക്ഷെ ഇവിടെ ഉള്ള ഒരു വീഴ്ചയായി തോന്നിയത്തും അത് തന്നെ ആണ് .. ഇവിടെ പലയെടുത്തും  ഭയങ്കര സ്പൂൺ ഫീഡിങ് അനുഭവപ്പെട്ടു.. ഒറിജിനൽ കാണാതെ ഈ ചിത്രം വന്നു കണ്ടാൽ ആദ്യ കാഴ്ചയിൽ തന്നെ കാണുന്നവന് കഥ മനസിലാവുന്ന രീതിയിൽ ആണ് മേക്കിങ് എന്നാണ് എന്നിക് തോന്നിയത്..അതുകൊണ്ട് തന്നെ അന്ധാദുൻ കാണാത്ത ഒരാൾ ഈ ചിത്രത്തിന്റെ എൻഡിങ് തേടി പോകില്ല എന്ന് ഉറപ്പുണ്ട്.. (പക്ഷെ ഒറിജിനൽ കണ്ട് പല explanation വീഡിയോ യും കണ്ടാണ് ചിത്രത്തിന്റെ അവസാനം എന്നിക് മനസിലായത്..ചിലപ്പോൾ ബാക്കിയുള്ളവർക് അങ്ങനെ ആകണം എന്ന് ഇല്ലാ )..കൂടാതെ പ്രിത്വിഏട്ടൻ ആണ് നായകൻ എന്ന് അറിഞ്ഞത്തോടെ അദ്ദേഹത്തിന്റെതായ ചില ചേഞ്ച്‌ ഞാൻ ആഗ്രഹിച്ചിരുന്നു.. അതും പക്ഷെ ഉണ്ടായില്ല..അതുകൊണ്ട് തന്നെ എന്നിക് ഒരു തണുത്ത അനുഭവം ആയിരുന്നു ഇത്.. പക്ഷെ ഒറിജിനൽ കാണാത്തവർക് ചിലപ്പോൾ നന്നായി തന്നെ ഇഷ്ടപെട്ടേക്കാം...Average one for me

Sunday, October 3, 2021

Journey to the Center of the Earth (English)

 


"ഇന്ന് ഞാൻ നിങ്ങൾക് എന്റെ ഒക്കെ സ്കൂൾകാലത് എന്നെ കുറെ ഏറെ ത്രില്ലെടിപ്പിച്ച ഒരു ഇംഗ്ലീഷ് 3ഡി ചിത്രം പരിചയപെടുത്താം.. പേര്: Journey to the Center of the Earth...അല്ലെങ്കിൽ ഭൂമയുടെ നടുവിലെക് ഉള്ള യാത്രയുടെ കഥ...


Jules Verne ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരം ആയ ഈ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ആക്ഷൻ അഡ്വഞ്ചേർ ചിത്രം Michael D. Weiss,Mark Levin, jennifer Flackett എന്നിവരുടെ തിരകഥയ്ക്ക് Eric Brevig ആണ് സംവിധാനം നിർവഹിച്ചത്...


ചിത്രം പറയുന്നത് Trevor Anderson എന്നാ വോൾക്കൻയോളജിസ്റ്റിന്റെ കഥയാണ്.... അദ്ദേഹത്തിൻറെ ഏട്ടന്റെ 1997യിലെ തിരോധനത്തിന് ശേഷം പത്തു വർഷങ്ങളക് ഇപ്പുറം ആണ് കഥ നടക്കുന്നത്... ഇവിടെ നമ്മൾ ട്രെവറിന്റെ ഏട്ടന്റെ മകൻ ശൗൺ ട്രെവിറിന്റെ കൂടെ കുറച്ചു ദിവസം പങ്കിടാൻ എത്തുന്നു.. അതിനിടെ ശൗൺഇന്റെ സാധങ്ങൾക് ഇടയിൽ ട്രെവോറിന്റെ കണ്ണിൽ,മാക്സ് എന്നാ അദേഹത്തിന്റെ ഏട്ടൻ എഴുതിയ, ഒരു പുസ്തകം പെടുന്നതോടെ അതിൽ എഴുതിയ സത്യം തേടി അവർ പുറപ്പെടുന്നതും പിന്നീട് നടക്കുന്ന രസകരമായ, അദ്‌ഭുദമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....


Brendan Fraser ആണ് Trevor Anderson എന്നാ കഥപാത്രം ആയി ചിത്രത്തിൽ എത്തുന്നത്... ശൗൺ എന്നാ അദേഹത്തിന്റെ സഹോദര പുത്രൻ ആയി Josh Hutcherson യും,Hannah എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Anita Briem ഉം എത്തി...ഇവരെ കൂടാതെ Seth Meyers,Giancarlo Caltabiano എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...


Andrew Lockington സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Paul Martin Smith,Dirk Westervelt,Steven Rosenblum എന്നിവരും ഛായഗൃഹണം Chuck Shuman ഉം ആയിരുന്നു... New Line Cinema,Walden Media എന്നിവരുടെ ബന്നറിൽ Beau Flynn

Charlotte Huggins എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്...


ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആയിരുന്നു...Teen Choice Awards,Young Artist Award,BMI Film & TV Awards,World Soundtrack Awards എന്നിങ്ങനെ പല അവാർഡ് നിശകളിലും മികച്ച അഭിപ്രായത്തോടെ പ്രദർശനം നടത്തിയ ഈ ചിത്രം അവിടെ പല നോമിനേഷനുകളും അവാർഡുകളും നേടിട്ടുണ്ട്....


Journey 2: The Mysterious Island എന്നാ പേരിൽ ഒരു രണ്ടാം ഭാഗം ഇറങ്ങിയ ഈ ചിത്രത്തിനു ഒരു 4ഡി പ്രോജെക്ഷനും സിനിമ റിലീസ് ചെയ്തു വർഷങ്ങൾക് ഇപ്പുറം ഉണ്ടായി...കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. ഒരു നല്ല അനുഭവം... കുട്ടികൾക് ഇഷ്ടപെടും...

Friday, October 1, 2021

Resurrection(english)

 


Christopher Lambert, Brad Mirman എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച് Russell Mulcahy സംവിധാനം ചെയ്ത ഈ അമേരിക്കൻ-കനേഡിയൻ ഹോർറോർ ത്രില്ലെർ ചിത്രത്തിൽ Christopher Lambert,Leland Orser എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...


Detective John Prudhomme,Hollinsworth എന്നി ഡീറ്റെക്റ്റീവുകളിൽ കൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.... ചിക്കാഗോയിലേക്ക് ട്രാൻസ്ഫർ ആയി എത്തുന്ന  Prudhomme ഇന് ഒരു പ്രത്യേക കൊലപാതക കേസ് കിട്ടുന്നു... കൊലപാതകം ചെയ്ത ആൾ ആ ബോഡിയിൽ നിന്നും കൈ അറുത്തു മാറ്റിയിരുന്നു... അതുപോലെ തന്നെ വീണ്ടും കൊലപാതെങ്ങൾ നടക്കാൻ തുടങ്ങുകയും ആ ബോഡികളിൽ നിന്നും ഓരോ ഭാഗങ്ങൾ ഒന്നൊന്നായി കാണാതാവുകയും ചെയ്യുമ്പോൾ അവർ ആ ഒരു ഞെട്ടിപികുന്ന സത്യം മനസിലാക്കുകയും പിന്നീട് ആ കൊലയാളിയുടെ അടുത്ത ഇരയെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ്‌ കഥാസാരം... അതിന് അദേഹത്തിന്റെ കൂട്ടു ആയി Hollinsworth ഉം ഉണ്ട്‌.....


Christopher Lambert ആണ്‌ Det. John Prudhomme എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത്....Det. Andrew Hollinsworth ആയി Leland Orser എത്തിയപ്പോൾ Gerald Demus എന്നാ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ Robert Joy അവതരിപ്പിച്ചു... ഇവരെ കൂടാതെ David Cronenberg,Barbara Tyson,Rick Fox എന്നിവർ ആണ്‌ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....


James McGrath സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Gordon McClellan ഉം ഛായാഗ്രഹണം Jonathan Freeman ഉം ആയിരുന്നു....Baldwin/Cohen Productions,Interlight Pictures,Resurrection Productions Inc. എന്നിവരുടെ ബന്നേറിൽ Howard Baldwin,Christopher Lambert,Patrick Choi,Nile Niami എന്നിവർ നിർമിച്ച ചിത്രം Columbia TriStar Home Video ആണ്‌ വിതരണം നടത്തിയത്...


Brussels International Festival of Fantasy Films യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടി....കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണാൻ ശ്രമിക്കുക... ഒരു മികച്ച അനുഭവം

Tuesday, September 28, 2021

Don't breathe 2 (English)

 


Fede Álvarez, Rodo Sayagues എന്നിവരുടെ കഥയ്ക് അവർ തിരകഥ രചിച്ച ഈ അമേരിക്കൻ ഹൊററോർ ത്രില്ലെർ ചിത്രം സംവിധാനം ചെയ്തത് Rodo Sayagues ആണ്...


ആദ്യ ഭാഗത്തെ സംഭവങ്ങൾക് ശേഷം എട്ടു വർഷം കഴിഞ്ഞ് ആണ് ഈ കഥ നടക്കുന്നത്.. ഇവിടെ നമ്മൾ നോർമനേ വീണ്ടും കണ്ടുമുട്ടുന്നു.. ഇപ്പോൾ മകൾ ഫീനിക്സ്ഉം അദേഹത്തിന്റെ സഞ്ചത്ത സഹചാരിയായ ഷാഡോയ്ക്ക് ഒപ്പം ആണ് അദ്ദേഹം താമസിക്കുന്നത്... അതിന്ടെ അവളുടെ സ്വന്തം അച്ഛൻ എന്ന് പറഞ്ഞു റയ്‌ലൻ എന്നാ ആൾ എത്തുന്നതുനത്തും, അയാൾ അവളെ കിഡ്നാപ് ചെയ്യുന്നതോടെ നോർമൻ അവളെ തേടി ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളിലേക്കും ചിത്രം പിന്നീട് വിരൽ ചൂണ്ടുന്നു...


Norman Nordstrom / "The Blind Man" എന്നാ കഥാപാത്രം ആയി Stephen Lang എത്തിയപ്പോൾ അദേഹത്തിന്റെ മകൾ Phoenix/Tara ആയി Madelyn Grace എത്തി... Raylan ആയി Brendan Sexton III എത്തിയപ്പോൾ അദേഹത്തിന്റെ ഭാര്യ  Josephine ആയി Fiona O'Shaughnessy എത്തി...


Roque Baños സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Jan Kovac ഉം ചായഗ്രഹണം Pedro Luque ഉം ആയിരുന്നു..Screen Gems,Stage 6 Films,Ghost House Pictures, Bad Hombre എന്നിവരുടെ ബന്നറിൽ Fede Álvarez,Sam Raimi,Rob Tapert എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്....


ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി.... ആദ്യ ചിത്രത്തിന്റെ അത്രഷ്ടമായില്ല .. ഒന്ന് കാണാം...