ഹിന്ദിയിലെ ഒരു മാസ്റ്റർപീസ് ആയ ശ്രീരാം രാഘവന്റെ അന്ധാദുൻ എന്നാ ചിത്രം ഇന്നും എന്റെയും പലരുടെയും ഇഷ്ടച്ചിത്രങ്ങളിൽ ഒന്നാണ്.. അതിന്റെ ഒരു സൗത്ത് ഇന്ത്യൻ പാൻ റീമേക്ക് വരുന്നു എന്നു കേട്ടപ്പോൾ ഞാൻ അടക്കം ഉള്ള സിനിമപ്രേമികൾ ആ ന്യൂസ് വളരെ ആകാംഷയോടെ ആണ് കേട്ടത്.. പിന്നെ അത് മലയാളത്തിൽ പ്രിത്വി ആണ് ആയുഷ്മാൻ ഖുറാനയുടെ റോൾ എന്നു കേട്ടപ്പോൾ നല്ലവണ്ണം ഒന്ന് സന്തോഷിച്ചു... ഇന്ന് ആ ചിത്രത്തെ പറ്റിയാണ്.. ചിത്രം ആമസോൺ പ്രൈംയിൽ റിലീസ് ആയിട്ടുണ്ട്..
ശ്രീറാം രാഘവന്റെ കഥയ്ക് ശരത് ബാലൻ തിരകഥ രചിച്ച ഈ മലയാള ബ്ലാക്ക് കോമഡി ത്രില്ലെർ ചിത്രം രവി കെ ചദ്രൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.... ചിത്രം സഞ്ചരിക്കുന്നത് ആൾകാരുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടി അന്ധനായി അഭിനയിച്ചു നടക്കുന്ന റെ മാത്യു എന്നാ പിയാനിസ്ടിലൂടെയാണ്... നാട് വിട്ട് പുറത്തുപോകാൻ ആഗ്രഹിക്കുന്ന അയാളുടെ ഇടയിലേക്ക് ഉദയകുമാർ എന്നാ പഴയകാല നടൻ കടന്നു വരുന്നു... തന്റെ ഭാര്യയ്ക് സർപ്രൈസ് കൊടുക്കാൻ, അദ്ദേഹത്തിന്റെ നല്ലൊരു പാട്ടു കേൾപ്പിക്കാൻ,തന്റെ ഫ്ലാറ്റിലേക് അയാൾ റെയെ ക്ഷണിക്കുകയും പിന്നീട് അതിനോട് അനുബന്ധിച് റേ എത്തിച്ചേരുന്ന പ്രശ്ങ്ങളും ആണ് കഥാസാരം....
റേ ആയി പ്രിത്വി എത്തിയ ചിത്രത്തിൽ ഉദയകുമാർ ആയി ശങ്കരും അദ്ദേഹത്തിന്റെ ഭാര്യ സിമി ആയി മമ്തയും എത്തി.. സി ഐ ദിനേശ് ആയിരുന്നു ഉണ്ണി മുകുന്ദൻ എത്തിയപ്പോൾ ഇവരെ കൂടാതെ അനന്യ,സ്മിനു സിജു,അനീഷ് ഗോപാൽ,റാഷി ഖന്ന, ജഗദീഷ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....ഇതിൽ സ്മിനു സിജു ചെയ്ത ലോട്ടറി വിലപ്പന കാരിയുടെ വേഷം മികച്ചതായി എന്നിക് അനുഭവപെട്ടു... കുറച്ചു സമയം മാത്രമേ അല്ലെങ്കിലും ശങ്കർ സാറും നന്നായിരുന്നു.... മമ്ത അല്ലാതെ വേറെ ആരേലും ആയിരുന്നു എങ്കിൽ കുറെ കുടി ഒരു ഇത് ആ കഥാപാത്രത്തിന് ഉണ്ടാകുമായിരുന്നു എന്ന് തോന്നി... കാരണം തബു ചെയ്ത് വച്ച ആ കഥാപാത്രവുമായി ഒന്ന് നോക്കിയപ്പോൾ മമതയുടെ ഗ്രാഫ് വളരെ പിറകിൽ ആയിട്ട് ആണ് എന്നിക് അനുഭവപെട്ടത്... പൃഥ്വിവേട്ടൻ കണ്ണുപൊട്ടൻ വേഷം നന്നായിരുന്നു (ആയുഷ്മാനുമായി കമ്പയർ ചെയ്ത കട്ട ശോകം ആയിരുന്നു എന്ന് തന്നെ പറയേണ്ടി വരും ).. റാഷി ഖന്ന എന്തിനോ വന്നു തിളച്ച സാമ്പാർ ആയപ്പോൾ ഉണ്ണി മുകുന്ദൻ തന്നിക് കിട്ടിയ റോൾ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.. അദ്ദേഹത്തിന്റെ ഭാര്യയുടെ റോളിൽ എത്തിയ അനന്യയുടെ പ്രകടനവും തീർത്തും ഇഷ്ടമായില്ല....പിന്നെ ജഗദീഷ് ഏട്ടന്റെ ചില നമ്പറുകൾ കുഴപ്പമില്ലാ എന്ന് തോന്നി..
ബി കെ ഹരിനാരായാൻ,ജോ പോൾ എനിവരുടെ വരികൾക്ക് ജാക്സ് ബിജോയ് ആണ് ഗാനങ്ങൾക് ഈണമിട്ടത്...ചിത്രത്തിന്റെ ചായഗ്രഹണം സംവിധായകൻ തന്നെ നിർവഹിച്ചപ്പോൾ എഡിറ്റിംഗ് ശ്രീകാർ പ്രസാദ് ആയിരുന്നു... Viacom18 Studios,A.P. International എന്നിവരുടെ ബന്നറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം ആണ് വിതരണം നടത്തിയത്....
ഒറിജിനൽ ചിത്രം ഇപ്പോൾ കണ്ടാലും ഒരു ഫ്രഷ്നെസ് ഉണ്ട്.. അതിനു കാരണം ആ ചിത്രം പല കാര്യങ്ങളും പറയാതെ തന്നെ പറയുന്നുണ്ട്.. പ്രയക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുന്നുണ്ട്.. പക്ഷെ ഇവിടെ ഉള്ള ഒരു വീഴ്ചയായി തോന്നിയത്തും അത് തന്നെ ആണ് .. ഇവിടെ പലയെടുത്തും ഭയങ്കര സ്പൂൺ ഫീഡിങ് അനുഭവപ്പെട്ടു.. ഒറിജിനൽ കാണാതെ ഈ ചിത്രം വന്നു കണ്ടാൽ ആദ്യ കാഴ്ചയിൽ തന്നെ കാണുന്നവന് കഥ മനസിലാവുന്ന രീതിയിൽ ആണ് മേക്കിങ് എന്നാണ് എന്നിക് തോന്നിയത്..അതുകൊണ്ട് തന്നെ അന്ധാദുൻ കാണാത്ത ഒരാൾ ഈ ചിത്രത്തിന്റെ എൻഡിങ് തേടി പോകില്ല എന്ന് ഉറപ്പുണ്ട്.. (പക്ഷെ ഒറിജിനൽ കണ്ട് പല explanation വീഡിയോ യും കണ്ടാണ് ചിത്രത്തിന്റെ അവസാനം എന്നിക് മനസിലായത്..ചിലപ്പോൾ ബാക്കിയുള്ളവർക് അങ്ങനെ ആകണം എന്ന് ഇല്ലാ )..കൂടാതെ പ്രിത്വിഏട്ടൻ ആണ് നായകൻ എന്ന് അറിഞ്ഞത്തോടെ അദ്ദേഹത്തിന്റെതായ ചില ചേഞ്ച് ഞാൻ ആഗ്രഹിച്ചിരുന്നു.. അതും പക്ഷെ ഉണ്ടായില്ല..അതുകൊണ്ട് തന്നെ എന്നിക് ഒരു തണുത്ത അനുഭവം ആയിരുന്നു ഇത്.. പക്ഷെ ഒറിജിനൽ കാണാത്തവർക് ചിലപ്പോൾ നന്നായി തന്നെ ഇഷ്ടപെട്ടേക്കാം...Average one for me
No comments:
Post a Comment