ആനന്ദ കൃഷ്‌ണൻ കഥ എഴുതി സംവിധാനം ചെയ്ത ഈ വിജയ് ആന്റണി ചിത്രത്തിൽ ആത്മിക,ദിവ്യ പ്രഭ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ചിത്രം തുടങ്ങുന്നത് കൊമ്പയി എന്നാ സ്ഥലത്ത് വെച്ചാണ്... അവിട എത്തുന്ന പുതിയ കളക്ടർ അരുൾമൊഴിക്ക് അവിടത്തെ രാഷ്ട്രീയ പാർട്ടിയിലെ കൊമ്പന്മാരുമാർ ആയ പേത്ത പെരുമാളും സംഘവും ആയി കോർക്കേണ്ടി വരുന്നതും അതിന്റെ ഫലമായി അവളുടെ ഭർത്താവിന്റെ ജീവൻ ബലി കൊടുക്കേണ്ടി വരികയും ചെയ്യുന്നു മതി.. അവരിൽ നിന്നും രക്ഷപ്പെട്ടവർ വേറെ നാട്ടിൽ എത്തുന്നതും അവിടെ തന്റെ മകൻ വിജയ രാഘവനെ IAS ഓഫീസർ ആകുന്നതും അയാൾ പിന്നീട് നടത്തുന്ന പോരാട്ടവും ആണ് കഥസാരം....
വിജയ രാഘവൻ ആയി വിജയ് ആന്റണി എത്തിയ ഈ ചിത്രത്തിൽ അരുൾമൊഴി ആയ്യി ദിവ്യ പ്രഭ എത്തി.... പേത്ത പെരുമാൾ ആയി രാമചന്ദ്ര രാജുവും,മീര ആയി ആത്മിക എത്തിയപ്പോൾ ഇവരെ കൂടാതെ സച്ചിൻ ഖേദർ,ശങ്കർ കൃഷ്ണമൂർത്തി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
മോഹൻ രാജ,അരുൺ ഭാരതി,സൂപ്പർ സാബു എന്നിവരുടെ വരികൾക്ക് Nivas K. Prasanna ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama ആണ് വിതരണം നടത്തിയത്...Harish Arjun ആയിരുന്നു ചിത്രത്തിന്റെ ബിജിഎം കൈകാര്യം ചെയ്തത്...നായകൻ തന്നെ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന്റെ ചായഗ്രഹണം എൻ എസ് ഉദയകുമാർ നിർവഹിച്ചു...
Infiniti Film Ventures, Chendur Film International എന്നിവരുടെ ബന്നറിൽ T. D. Rajha,D. R. Sanjay Kumar,Kamal Bohra,Lalitha Dhananjayan,Pradeep,Pankaj Bohra എന്നിവർ നിർമിച്ച ഈ ചിത്രം chendur film international ആണ് വിതരണം നടത്തിയത്..
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയേറ്ററിൽ എത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ ബ്ലോക്ക്‌ബ്ലസ്റ്റർ ആകുകയും ചെയ്തു... പഴയ ബോംബ് കഥ തന്നെ ആണ് എങ്കിലും ചില ഫൈറ്റ് സീൻ ഒക്കെ മികച്ചതായി തോന്നി.. ഒന്ന് കണ്ടു നോകാം....
No comments:
Post a Comment