"ഈ വർഷം ഞാൻ കണ്ടതിൽ വച്ച് എന്നെ ഏറ്റവും കൂടുതൽ ത്രില്ല് അടുപ്പിച്ച സീരീസ്.. അതാണ് ഈ ഡാനിഷ് chestnut man......"
Søren Svejstrup ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരം ആയ ഈ ഡാനിഷ് മിസ്ട്രി ക്രൈം ത്രില്ലെർ സീരീസ്Dorte Warnøe Høgh,David Sandreuter,Mikkel Serup എന്നിവരുടെ കഥക്കും തിരകഥയ്കും Kasper Barfoed, Mikkel Serup എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്...
Copenhagen യിലെ ഒരു കളിക്കളത്തിൽ ഒരു കൈപത്തി അറുത്തു മാറ്റിയ നിലയിൽ ഒരു ശവം കണ്ടെടുക്കപെടുന്നു.. പിന്നീട് ഒന്ന് രണ്ടു കൊലപാതകങ്ങളും നടക്കുമ്പോൾ ആ കേസ് അന്വേഷിക്കുന്ന detective Naia Thulinഉം അവളുടെ കൂട്ടാളി Mark Hess ഉം ആ ശവങ്ങളുടെ എല്ലാം അടുത്ത് കിടന്നിരുന്ന chestnut man ഇന്റെ ചെറിയ പാവ ശ്രദ്ധിക്കുകയും പിന്നീട് അതിന്റെ പിറകെ ഇറങ്ങുന്ന അവർ അത് ഒരു വർഷം മുൻപ് കാണാതായ ഒരു കുട്ടിയുടെ തിരോധനവും ആയ ചില ബന്ധങ്ങൾ കണ്ടുപിടിക്കുന്നതും, അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് സീരിസിന്റെ ഇതിവൃത്തം....
കുറെ ഏറെ ത്രില്ലിംഗ് സീൻസ് ഉള്ള ഈ സീരിസിൽ mark hess ആയി Mikkel Boe Følsgaard ഉം Nina Thulin ആയി Danica Curcic ഉം എത്തി.. Esben Dalgaard Anderson - David Dencik എന്നിവർ സീരിസിലെ മറ്റു പ്രധാന കതപാത്രങ്ങൾ ആയ Steen Hartung ഉം
Simon Genz ഉം ആയി എത്തി...ഇവരെ കൂടാതെ iben dorner,liva forsebrg എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....
Kristian Eidnes Andersen സംഗീതം നൽകിയ ഈ സീരിസിന്റെ എഡിറ്റിംഗ് ,Cathrine Ambus,Anja Farsig,Lars Therkelsen,Martin Schade എന്നിവർ ചേർന്നാണ് നിർവഹിച്ചത്... Sine Vadstrup Brooker, Louise McLaughlin എന്നിവർ ചേർന്നു ചായഗ്രഹണം നിർവഹിച്ചു....
Karen Baumbach ഉം സംഘവും നിർമിച്ചു netflix വിതരണം നിർഹിച്ച ഈ സീരിസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി.. ഓരോ നിമിഷവും പ്രയക്ഷകന്റെ ഹാർട്ട് ബീറ്റ് പരിശോധിക്കുന്ന ഈ സീരീസ് കാണുന്ന ഓരോ ആൾക്കും ശരിക്കും ഒരു ഒന്നാംതര അനുഭവമാണ്... വില്ലൻ ആയാലും നായകൻ ആയാലും നായിക ആയാലും എല്ലാവരും ഒന്നിലൊന്നു മികച്ച അഭിനയം കാഴ്ചവെച്ച ഈ സീരീസ് കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. Just dont miss
വാൽകഷ്ണം:
"Chestnut Man
Come inside chestnut man
Come Inside
Do you have any chestnuts "😘😘
No comments:
Post a Comment