Christopher Lambert, Brad Mirman എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച് Russell Mulcahy സംവിധാനം ചെയ്ത ഈ അമേരിക്കൻ-കനേഡിയൻ ഹോർറോർ ത്രില്ലെർ ചിത്രത്തിൽ Christopher Lambert,Leland Orser എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
Detective John Prudhomme,Hollinsworth എന്നി ഡീറ്റെക്റ്റീവുകളിൽ കൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.... ചിക്കാഗോയിലേക്ക് ട്രാൻസ്ഫർ ആയി എത്തുന്ന Prudhomme ഇന് ഒരു പ്രത്യേക കൊലപാതക കേസ് കിട്ടുന്നു... കൊലപാതകം ചെയ്ത ആൾ ആ ബോഡിയിൽ നിന്നും കൈ അറുത്തു മാറ്റിയിരുന്നു... അതുപോലെ തന്നെ വീണ്ടും കൊലപാതെങ്ങൾ നടക്കാൻ തുടങ്ങുകയും ആ ബോഡികളിൽ നിന്നും ഓരോ ഭാഗങ്ങൾ ഒന്നൊന്നായി കാണാതാവുകയും ചെയ്യുമ്പോൾ അവർ ആ ഒരു ഞെട്ടിപികുന്ന സത്യം മനസിലാക്കുകയും പിന്നീട് ആ കൊലയാളിയുടെ അടുത്ത ഇരയെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം... അതിന് അദേഹത്തിന്റെ കൂട്ടു ആയി Hollinsworth ഉം ഉണ്ട്.....
Christopher Lambert ആണ് Det. John Prudhomme എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത്....Det. Andrew Hollinsworth ആയി Leland Orser എത്തിയപ്പോൾ Gerald Demus എന്നാ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ Robert Joy അവതരിപ്പിച്ചു... ഇവരെ കൂടാതെ David Cronenberg,Barbara Tyson,Rick Fox എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....
James McGrath സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Gordon McClellan ഉം ഛായാഗ്രഹണം Jonathan Freeman ഉം ആയിരുന്നു....Baldwin/Cohen Productions,Interlight Pictures,Resurrection Productions Inc. എന്നിവരുടെ ബന്നേറിൽ Howard Baldwin,Christopher Lambert,Patrick Choi,Nile Niami എന്നിവർ നിർമിച്ച ചിത്രം Columbia TriStar Home Video ആണ് വിതരണം നടത്തിയത്...
Brussels International Festival of Fantasy Films യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടി....കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണാൻ ശ്രമിക്കുക... ഒരു മികച്ച അനുഭവം
No comments:
Post a Comment