തന്റെ മലയാള ചിത്രം എസ്രയുടെ റീമേക്ക് ആയ ഈ ഹിന്ദി സൂപ്പർനാച്ചുറൽ ഹോർറർ ത്രില്ലെർ ജയ് കെ യുടെ കഥയ്ക്കും തിരകഥയ്ക്കും ചിന്തൻ ഗാന്ധി സംഭാഷണം നിർവഹിച്ചു ജയ് തന്നെ ആണ് സംവിധാനം നിർവഹിച്ചത്....
ചിത്രം പറയുന്നത് സാമൂവൽ-മഹി എന്നി ദാമ്പത്തികളുടെ കഥയാണ്.. തങ്ങളുടെ മൗറീഷ്യസ് യിലെ പുതിയ വീട്ടിലേക് ഒരു പുരാതനമായ jewish box വാങ്ങുന്ന മഹി അത് തുറക്കുന്നതും അതിൽ നിന്നും പുറത്തിറങ്ങുന്ന ഡൈബുക്ക് അവളെ ബാധിക്കുന്നത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
സാം എന്നാ സാമൂവൽ ആയി ഇമ്രാൻ ഹാഷമി എത്തിയ ഈ ചിത്രത്തിൽ മഹി എന്നാ കഥാപാത്രത്തെ നിഖിത ദത്ത അവതരിപ്പിച്ചു..ഇമ്മദ് ഷാ എബ്രഹാം എസ്രാ എന്നാ കഥാപാത്രം ചെയ്തപ്പോൾ അനിൽ ജോർജ് റബ്ബി ബെന്യാമിൻ ആയും മാനവ് ഖാൾ റബ്ബി മാർക്കസ് എന്നാ കഥപാത്രം ആയും എത്തി.. ഇവരെ കൂടാതെ ഇദ് യൂറി സൂറി,ദർശന ബനിക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
സത്യ പൊന്മാർ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സന്ദീപ് ഫ്രാൻസിസ് ആയിരുന്നു... ഗൌരവ് ദാസ്ഗുപ്തയുടെ സംഗീതത്തിനു അമർ മോഹിൽ ആയിരുന്നു ചിത്രത്തിന്റെ ബിജിഎം..
Panorama Studios,T-Series എന്നിവരുടെ ബന്നറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം Amazon Prime Video യിൽ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ചില സ്ഥലങ്ങളിൽ പേടിപ്പിക്കുന്നുണ്ടെകിലും കാണുന്ന എനിക്കും വലിയ ഇഷ്ട്ടമായില്ല..ഒന്ന് കണ്ടു മറക്കാം
No comments:
Post a Comment