ഗോകുൽ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറർ മസാല ചിത്രത്തിൽ കാർത്തി നായകൻ ആയും വില്ലൻ ആയും ഉള്ള ഡബിൾ റോളിൽ എത്തി..
ചിത്രം കാഷ്മോറയും അവന്റെ കുടുംബത്തിലൂടെയുംയാണ്... പ്രേത പിശാച് പേര് പറഞ്ഞു ആൾക്കാരെ പറ്റിച്ചു ജീവിയ്ക്കുന്ന അവരുടെ ഇടയിലേക്ക് യാമിനി എന്നാ phd വിദ്യാർത്ഥിനി എത്തുന്നു.. അവരെ നാട്ടുകാർക് മുൻപിൽ ഇട്ടുകൊടുക്കാൻ.. പക്ഷെ അതിനിടെ അവർക്ക് ഇടയിലേക്ക് ഒരു അന്ധവിശ്വാസിയും വഞ്ചകനും ആയ ഒരു മന്ത്രി എത്തുന്നതും, ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ കള്ളി വെളിച്ചത്താകുമ്പോൾ അവർ അയാളിൽ നിന്നും രക്ഷപെട്ടു ഒരു ബാംഗ്ലോവിൽ എത്തുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
കാർത്തിയെ കൂടാതെ രത്ന മഹാദേവി എന്നി റാണിയായി നയൻതാര എത്തീയ ഈ ചിത്രത്തിൽ യാമിനി ആയി ശ്രീ വിദ്യ എത്തി.. വിവേക് കാശ്മോറയുടെ അച്ഛൻ കഥാപാത്രത്തെ അവതൃപ്പിച്ചപ്പോൾ ശരത് ലോഹിതസ്വാ മന്ത്രി കഥാപാത്രം ആയും മധുസൂദനൻ രോ സ്വാമി എന്നി കഥാപാത്രം ആയും എത്തി..
ഓം പ്രകാശ് ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വി ജെ സാബു ജോസഫ് ആയിരുന്നു. മുതമിഴ്,ലളിതനന്ദ് എന്നിവരുടെ വരികൾക്ക് സന്തോഷ് നാരായണൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യൂസിക് ആണ് വിതരണം നടത്തിയത്....
Dream Warrior Pictures ഇന്റെ ബന്നറിൽ എസ് ആർ പ്രഭു നിർമിച്ച ഈ ചിത്രം Thenandal Films ആണ് വിതരണം നടത്തിയത്...3D face scan ടെക്നോളജി ഉപയോഗിച് ഈ ചിത്രം തമിഴ് അല്ലാതെ തെലുങ്കിലും ഇറങ്ങി...ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും ആവറേജ് അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രം എന്നിക് ഇഷ്ടമായി.. വേണേൽ ഒന്ന് കണ്ടു നോകാം...
No comments:
Post a Comment