"ഈ ചിത്രത്തിന്റെ ഒറിജിനൽ മറാത്തി പതിപ്പ് ആയ Lapachhapi കൈയിൽ ഉണ്ടായിരുന്നു...കുറച്ചുകാലം.. പക്ഷെ സബ് ഇല്ലാത്തത് കൊണ്ട് മാത്രം കണ്ടില്ല.. അതുകൊണ്ട് തന്നെ രണ്ടു ദിവസം മുൻപ് വന്ന ഇതിന്റെ ഹിന്ദി പതിപ്പ് വളരെ ആകാംഷയോടെ ആണ് കണ്ടത്... ഒറ്റ വാക്കിൽ അതിഗംഭീരം...."
വിശാൽ ഫ്യൂരിയ, വിശാൽ കപൂർ എന്നിവരുടെ കഥയ്ക്കും തിരകഥയ്കും വിശാൽ ഫ്യൂറിയ സംവിധാനം നിർവഹിച്ച ഈ ഹിന്ദി ഹോർറർ ചിത്രം അദേഹത്തിന്റെ തന്നെ മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആണ്...
ചിത്രം പറയുന്നത് സാക്ഷി എന്നാ ഗർഭിണിയുടെ കഥയാണ്... ഭർത്താവ് ഹേമത്തിനൊപ്പം നഗരത്തിൽ ജീവിക്കുന്ന അവർക്ക് അവിടത്തെ ചില പ്രശങ്ങൾ കാരണം നാട് വിട്ടു ഒരു ഗ്രാമത്തിലേക് ഒളിച്ചോടേണ്ടി വരുന്നു... അവിടെ എത്തിയ അവർ ഒരു കരിമ്പ്പാടത്തിനു നടുവിൽ ഒറ്റക്ക് ഉള്ള ഒരു വീട്ടിൽ താമസം തുടങ്ങുന്നതും അതിനിടെ ആ വീട്ടിൽ അവർ അല്ലാതെ ചില ആൾകാരും കൂടെ താസിക്കുന്നുണ്ട് എന്നാ സത്യം സാക്ഷി മനസിലാകുനത്തോടെ കഥ കൂടുതൽ ത്രില്ലിങ്ങും പേടിപ്പെടുത്തതും ആകുന്നു....
സാക്ഷി ആയി എത്തിയ Nushrratt Bharuccha ആണ് ചിത്രത്തിന്റെ ഹൈലൈറ്.. സിനിമയിൽ ഒന്നിൽ മൂന്ന് ഭാഗവും അവളും ആ വീടും മാത്രം ആണ് സ്‌ക്രീനിൽ വരുന്നത്.. ആ സമയത്തെ ആവരുടെ അഭിനയം ഹോ പൊളി ഒന്ന് പറഞ്ഞാൽ പോരാ.. പോപ്പൊളി.. അവർ പേടിക്കുന്ന പല സീനുകളും നമ്മളെ ഞെട്ടിക്കുന്നത് അവരുടെ അഭിനയത്തിന്റെ പങ്കു ചെറുതല്ല... പല സീനികളിലും ഉള്ള jump scares നമ്മളെയും ശരിക്കും ഒന്ന് പേടിപ്പിടിച്ച വീടും... അതുപോലെ ഭാനോ ദേവി എന്നാ അമ്മ കഥപാത്രം ചെയ്ത മിത വാശിഷ്ട്ട് ഉം അവരുടെ ഭാഗം അതിഗംഭീരം ആക്കി.. സാക്ഷിയുടെ ഭർത്താവ് ഹേമന്ത് ആയി സൗരഭ ഗോയാൽ എത്തിയപ്പോൾ ഇവരെ കൂടാതെ പല്ലവി അജയ്,രാജേഷ് ജിസ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Ranjan Patnaik സംഗീതം നൽകിയ ഈ ചിത്രത്തിന്റെ സ്കോർ Ketan Sodha ആയിരുന്നു...Anshul Chobey ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Unnikrishnan P.P ആണ് നിർവഹിച്ചത്... Abundantia Entertainment,Crypt TV,T-Series,A Pshych Film എന്നിവരുടെ ബന്നറിൽ Bhushan Kumar,Krishan Kumar, Vikram Malhotra,Jack Davis,Shikhaa Sharma,Shiv Chanana എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം എനിക്കും നല്ല ഇഷ്ടമായി...ഒറിജിനൽ വേർഷൻ പല അവാർഡുകളും നേടിട്ടുണ്ട്.. കാണാത്തവർ തീർച്ചയായും കണ്ടു നോക്കു... ഒന്ന് നമ്മളെ പേടിപ്പിക്കും....
No comments:
Post a Comment