"അങ്ങനെ കുറെ ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ചുരുളി ott റിലീസ് ആയിരിക്കുന്നു.. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ എന്നിക് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ കഥയാണ് ഓർമ വന്നത്.,.'
മലയാളത്തിലെ മാസ്റ്റർ ക്രാഫട്സ്മാൻ ലിജോ ലോസ് പെല്ലിശ്ശേരിയുടെയുടെ ചരുളി അങ്ങനേ ഇന്ന് കണ്ടു... ഒറ്റ വാക്കിൽ പറഞ്ഞാൽ കുറെ ഏറെ സൗണ്ട് മായാജാലങ്ങളും, കൂടാതെ അഭിനയ പ്രതിഭകളും പിന്നെ ഒരു ചരുളിയിൽ വീണ രണ്ടു പേരുടെയും കഥ..അതാണ് ഈചിത്രം...
മയിലാടുമ്പാറ ജോയ് എന്നാ ക്രിമിനിനെ പിടിക്കാൻ വേഷം മാറി ചുരുളി എന്നാ ഗ്രാമത്തിൽ എത്തുന്ന ആന്റണി-ഷാജീവൻ എന്നി പോലീസ്‌കാരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.... ആ യാത്ര അവരെ ആ ഗ്രാമത്തിലെ ആൾകാരുമായി കൂടുതൽ അടുപ്പിക്കുമ്പോൾ അവിടെ ഉള്ള ചില രഹസങ്ങളുടെ നിലവറ മെല്ലെ തുറക്കാൻ തുടങ്ങുന്നു...
ആന്റണി ആയി ചെമ്പൻ ജോസ് എത്തിയ ചിത്രത്തിൽ ഷാജിവൻ എന്നാ കഥാപാത്രത്തെ വിനയ് ഫോർട്ട് അവതരിപ്പിച്ചു... ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ ഷാപ്പിലെ ഓണർ ആയി ജാഫർ ഇക്ക വന്നപ്പോൾ, ജോജു ചേട്ടൻ ഗീവർ ആയും പിന്നെ കുറെ ഏറെ പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ് ഇതിലെ സൗണ്ട് ആണ്.. ഒരു വല്ലാത്ത അനുഭവം ആണ് അത്... തുടക്കം മുതൽ പ്രയക്ഷകനിൽ ഒരു ജിജ്ഞാസ കൊണ്ടുവരാൻ ആ വിഭാഗം ചെയ്ത കാര്യങ്ങൾ ചെറുതല്ല... ആദ്യം വന്നു അവർ വണ്ടിയിൽ കേറുമ്പോൾ ഒരു മുഖവും പിന്നീട് പേട്ടന്ന് ആ ഏരിയമാറുമ്പോൾ ഉള്ള അവരുടെ മുഖവും ശരിക്കും മനുഷ്യന്റെ തന്നെ രണ്ടു മുഖങ്ങളെ കാണിച്ച പോലെയാണ് എന്നിക് തോന്നിയത്.... കാരണം പല ആൾകാരും ആ പാലം കടന്നു കഴിഞ്ഞപ്പോൾ ആദ്യംകാണുന്ന പോലെ അല്ല രണ്ടാമത് കാണുമ്പോൾ..പിന്നീട് സൗണ്ടിൽ തന്നെ ആ ജീപ്പിൽ പോകുന്ന സീൻ തന്നെ ശരിക്കും ഞാൻ ആ ജീപ്പിൽ ആണോ എന്ന് തോന്നി.. പല സിനിമകളിലും നമ്മൽ ജീപ്പ് പോലത്തെ വാഹനങ്ങൾ കാണിക്കുമ്പോൾ പുറത്ത് നിന്നും ഉള്ള ശബ്ദവും വരാറുണ്ട്.. ഇവിടെയാണ് ലിജോയും കൂട്ടരും മാറിനിൽക്കുന്നത്... ആ ജീപ്പ്യിൽ പോകുന്ന അവരിൽ ഒരാളായി നമ്മൾ മാരണമെങ്കിൽ ആ വിഭാഗം ഇവിടെചെയ്ത കാരങ്ങൾ ചേരുതല്ല....
അതുപോലെ ടൈം ലൂപ് കൊണ്ടുവന്ന concept തന്നെ മികച്ചതാക്കി.. ആദ്യം പറയുന്ന ആ കഥയെ എങ്ങനെയാണ് ചിത്രത്തിൽ മികച്ച രീതിയിൽ പിൻ ചെയ്തു എന്നതിൽ ആണ് സംവിധായകന്റെ മിടുക്ക്.. കഥ പറഞ്ഞു പറഞ്ഞു ആ കേന്ദ്ര ബിന്ദുവിൽ നമ്മളെ എത്തിക്കുന്ന ആ പോർഷൻ.. ശരിക്കും ഞെട്ടിച്ചു.. ഞാൻ ആദ്യം പറഞ്ഞ പോലെ ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ കഥ ഈ കഥയ്ക്ക് ഏറ്റവും apt ആയി തോന്നിയത് അതുകൊണ്ട് ആണ് ....അവർ രണ്ടുപേരും അവർ വിരിച്ച വലയിൽ തന്നെ കേറി കൊത്തി... അത് അവരെ ആ വ്യൂഹത്തിനു ഉള്ളിൽ എത്തിക്കുകയും ചെയ്തു.. പക്ഷെ പുറത്ത് കടക്കാൻ പറ്റാതെ ഇപ്പോഴും അവർ ആ വ്യൂഹത്തിൽ തന്നെ അങ്ങിട്ടും ഇങ്ങോട്ട് ചരുളി കളിച്ചു നടന്നുകൊണ്ടിരിക്കുന്നു നില്കുന്നു....
വിനയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷ് തിരകഥ രചിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം മധു നീലഘട്ടന്നും സംഗീതം ശ്രീരാജ് സജിയും ആയിരുന്നു...Movie Monastery,Chembosky Motion Pictures എന്നിവരുടെ ബന്നറിൽ സംവിധായകനും ചെമ്പൻ ജോസും നിർമിച്ച ഈ ചിത്രം sonyliv യിൽ ആണ് ഡയറക്റ്റ് ഓ ടി ടി റിലീസ് ആയത്...
15th Asian Film Awards യിൽ ബെസ്റ്റ് ആർട്ട് ഡയറക്ടർ,ബെസ്റ്റ് സൗണ്ട് വിഭാഗങ്ങളിൽ നോമിനേഷൻ നേടി..ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Tokyo International Film Festival യിലും പ്രദർശനം നടത്തി കൈഅടി വാങ്ങിച്ചു.. പല സീനുകലിളുടെയും സംവിധായകൻ അവർ ഒരു ടൈം ലൂപ്പിൽ ആണ് എത്തിപ്പെട്ടിട്ടുള്ളത് എന്ന് പല രീതിയിലും പറഞ്ഞു തരുമ്പോൾ ആ ചരുളി കാണുന്ന ഓരോ പ്രായക്ഷകനും ഒരു ദൃശ്യ വിസ്മയം ആകുന്നു...കാണാൻ മറക്കേണ്ട.... Super experience....
വാൽകഷ്ണം:
ഒരു സുഹൃത്തിന്റെ കമന്റ് വായിച്ചപ്പോൾ കിട്ടിയ അറിവും ഇതിൽ പങ്കുവെക്കുന്നു..ഇതാക്കണം ആ ടൈം ലൂപ് അല്ലെങ്കിൽ ഇവിടത്തെ പറയാൻ ഉദ്ദേശിച്ച ആ നമ്പൂതിരി-മാടൻ കഥ.....
ആദ്യം പറയുന്ന കഥയിലെ ആ നമ്പൂരി ആണ് ചെമ്പൻ... മാടൻ ആണ് വിനയ്.. അവനെ തലയിൽ (ഇവിടെ അവനെ കൂട്ടി ) നമ്പൂരി നടക്കുന്നു.. പിന്നേ മാടൻ പറയുന്ന വഴി ആണ് ശെരി എന്നും കരുതി അതിലേക്കോ ഇതിലേക്കോ എന്ന് അറിയാതെ അയാൾ ഇപ്പോഴും ആ ചരുളി കാട്ടിൽ ഒറ്റപ്പെടുന്നു 🙂
No comments:
Post a Comment