"ജാഫർ ഇടുക്കിയുടെ അപരിചിതൻ "
ബിജു മാണി കഥഎഴുതി സംവിധാനം ചെയ്ത ഈ മിസ്ട്രി ക്രൈം ത്രില്ലെർ നടക്കുന്നത് ഒരു ഹിൽ സ്റ്റേഷൻ റിസോർട്ടിൽ ആണ്...
ചിത്രം സഞ്ചരിക്കുന്നത് കുറച്ചു കൂട്ടുക്കാരിലൂടെ ആണ്.. തങ്ങളുടെ കൂട്ടുകാരന്റെ റിസപ്ഷൻ അറ്റൻഡ് ചെയ്യാൻ എത്തുന്ന രാജീവ്,ശ്രീനാഥ്,അബിൻ,നിജില സഞ്ജു എന്നിവർക്ക് രാത്രി വൈകിയപ്പോൾ അവിടത്തെ ഒരു ചെറിയ റിസോർട്ടിൽ അന്ന് രാത്രി കഴിയാൻ തീരുമാനിക്കുന്നു... അവിടത്തെ കെയർ ടേക്കർ ആയ എൽദോ അങ്ങനെ അവരെ അവരുടെ റൂമുകൾ കാണിച്ചു അവർക്ക് ഭക്ഷണം വാങ്ങാൻ പോകുന്നതും അതിനു പുറമെ ആ വീട്ടിൽ ചില അമാനുഷിക സംഭവങ്ങൾ അരങ്ങേരുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
ജാഫർ ഇടുക്കി എൽദോ ആയി എത്തിയ ചിത്രത്തിൽ മറ്റു നാല് പ്രധാന കഥാപാത്രങ്ങൾ ആയി നിജില, സഞ്ജു പ്രഭാകർ, അബിൻ മേരി,ഗസൽ അഹ്മദ് എന്നിവർ എത്തി...പിന്നെയും കുറച്ചു പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...
ഹഷീമ് അബ്ദുൽ വഹാബ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അമർനാഥ്ഉം ചായഗ്രഹണം സാജിദ് നാസരും ആയിരുന്നു... Nakshatra Productions ഇന്റെ ബന്നറിൽ നിഷ മഹേശ്വരൻ നിർമിച്ച ഈ ചിത്രം നീസ്ട്രീം /ആമസോൺ പ്രൈംയിൽ കാണാം ..
ജാഫർ ഇടുക്കി ചേട്ടന്റെ മികച്ച ഒരു അഭിനയം കാണാൻ വേണ്ടി മാത്രം ഒന്ന് കണ്ടു നോകാം..
No comments:
Post a Comment