"ചിന്നുവേ മട്ടും കൂപ്പിടിക്കിലാം "
"അപ്പൊ നീ പേസറെ അൻപ്,പാസം, കെയർ ഇതെല്ലാം ഉൻ കുടുംബത്തിഉള്ളിൽ മട്ടും താനാ?മത്തവങ്കർക് എന്നാ മൈരാ കൂടാ മതിക്കമാറ്റീങ്കെ.."
തുടകം മുതൽ അവസാനം വരെ ചിരിച് ത്രില്ല് അടിച്ച് ഒരു സിനിമ അതാണ് എന്നിക് ഈ ഡോക്ടർ....
നെൽസൺ ദിലീപ്കുമാർ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ കോമഡി ചിത്രം ഒരു കിഡ്നാപ്പിംഗ് കഥയെ വളരെ കോമിക് ആയി പക്ഷെ വിഷയത്തിന്റെ ഗൗരവവത്തെ ഒട്ടും ചോറാതെ പറയുന്നു...
ചിത്രം സഞ്ചരിക്കുന്നത് വരുൻ എന്നാ മിലിറ്ററി ഡോക്ടറിലൂടെയാണ്... തന്റെ വിവാഹം നിർത്തണം എന്ന് ആവശ്യയം ഉന്നയിച്ച അദേഹത്തിന്റെ പ്രതിശ്രുതവധു പദ്മിനിയുടെ വീട്ടിൽ എത്തുന്ന വരുണും വീട്ടുകാരും അവളുടെ അവളുടെ അന്തവരളിന്റെ തിരോധനം അറിയുന്നതും അവിടെ വച്ച് വരുൺ അവരെ സഹായിക്കാൻ ഇറങ്ങുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
വരുൺ ആയി ശിവകാർത്തികേയൻ എത്തിയ ഈ ചിത്രത്തിൽ പദ്മിനി ആയി പ്രിയങ്ക അരുൾ മോഹൻ എത്തി...ശിവകാർത്തികേയന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഈ ചിത്രം അതിലുണ്ടാകും.. കാരണം അത്രെയും ഒതുക്കിയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്... അതുപോലെ യോഗി ബാബുവിന്റെ കഥപാത്രവും നന്നായി ഇഷ്ടപ്പെട്ടു... വില്ലൻ ടെറി ആയി വിനയ് റായ് എത്തിയപ്പോൾ ഇവരെ കൂടാതെ മിലൻഡ് സോമൻ,ഇളവരസ്സ്,എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....
ശിവകാർത്തികേയൻ,മോഹൻ രാജ് എന്നിവരുടെ വരികൾക്ക് അനിരുധ് ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യൂസിക് ആണ് വിതരണം നടത്തിയത്.. ഇതിലെ ചെല്ലമ്മ എന്ന് തുടങ്ങുന്ന മില്യൺ ബില്യൺ എന്നിങ്ങനെ പല വ്യൂസ് കടന്നു ഇന്നും വായിക്കുള്ളിൽ മൂളിക്കൊണ്ട് നില്കുന്നു... ബാക്കി ഗാനങ്ങളും ഒന്നിലിന്നു മികച്ചതായിരുന്നു..
വിജയ് കാർത്തിക് കണ്ണൻ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആർ നിർമൽ ആയിരുന്നു.. Sivakarthikeyan Productions, KJR Studios എന്നിവരുടെ ബന്നറിൽ Sivakarthikeyan,Kotapadi J. Rajesh എന്നിവർ നിർമിച്ച ഈ ചിത്രം KJR Studios ആണ് വിതരണം നടത്തിയത്...
തമിഴ് ബോക്സ് ഓഫീസിൽ ഇതേവരെ നൂറു കോടി നേടി ബ്ലോക്ക് ബ്ലസ്റ്റർ ആയി മാറിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി... ഇപ്പൊ netflix യിലും ചിത്രം ലഭ്യമാണ്... ഒരു മികച്ച അനുഭവം... ഒന്നല്ല ഒരു നാല് അഞ്ചു വട്ടം കാണാം 👌👌...
വാൽകഷ്ണം :ഇതും കൂടി കണ്ടു കഴിഞ്ഞപ്പോൾ നെൽസന്റെ അടുത്ത ചിത്രം ആയ വിജയുടെ ബീസ്റ് കാണാൻ ഉള്ള കൗതുകം കൂടി വരുന്നു... "
No comments:
Post a Comment