"Na na na don he's an angel nor a he's a devil don the man with one thousand faces don don don don"
Joy Pallasery കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മലയാള ആക്ഷൻ ക്രൈം ത്രില്ലെർ ചിത്രത്തിൽ ദിലീപ്, ലാൽ, ഗോപിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്..
ചിത്രം പറയുന്നത് ഉണ്ണികൃഷ്ണന്റെ കഥയാണ്... ജയിലിൽ തന്റെ കുട്ടികാലം കഴിച്ചുകൂട്ടിയ അദ്ദേഹം പിന്നീട് ജയിലിൽ നിന്നും ഇറങ്ങുന്നതും പിന്നീട് കാസിം ബാവായുടെ വലംകൈ ആയ സലാം ആകുന്നതും അതിനിടെ ബാവയെ ആരോ കൊലപ്പെടുത്താനോടെ അവരെ തേടിയുള്ള ഉണ്ണി/സലാം ഇന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഉണ്ണികൃഷ്ണൻ/സലാം ആയി ദിലീപേട്ടൻ എത്തിയ ചിത്രത്തിൽ കാസിം ബാവ ആയി ലാൽ എത്തി... ഗോപിക സഹീദ എന്ന കഥാപാത്രം ആയി എത്തിപ്പോൾ ഷമ്മി തിലകൻ, സായി കുമാർ, കസാൻ ഖാൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക് മോഹൻ സിത്താര യാണ് ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്... ഇതിലെ "ഡോൺ "എന്ന് തുടങ്ങുന്ന തീം സോങ് ഇന്നും എന്നിക് പ്രിയപ്പെട്ട ഒരു തീം സോങ് ആണ്... സഞ്ജീവ് ശങ്കർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്സ് ആയിരുന്നു നിർവഹിച്ചത്...
ചിത്രത്തിൽ ഉൾപ്പെടുത്തിയ ക്രൂരത കാരണം A certified ആയിരുന്ന ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടുകയും ബോക്സ് ഓഫീസിൽ പരാജയം ആവുകയും ചെയ്തു എന്നാണ് ഓർമ...
മാളവിക പ്രൊഡക്ഷൻസ് ഇന്റെ ബന്നേറിൽ എസ് ചന്ദ്രകുമാർ നിർമിച്ച ഈ ചിത്രം Kalasangham Films ആണ് വിതരണം നടത്തിയത്... എന്തുകൊണ്ടോ പല പരാജയ ചിത്രങ്ങളെയും പോലെ ഈ ചിത്രവും ടീവീ യിൽ വരുമ്പോ മിക്കവാറും ഇരുന്നു കാണാറുണ്ട്... പ്രത്യേകിച്ച് അവസാന ചില ഭാഗങ്ങതെ തൊപ്പി ചെരിച്ചു വച്ച് പടി ഇറങ്ങി വന്ന് കൊലപാതകം ചെയ്യുന്ന സീനും, അതിന്റെ കൂടെ ആ ബിജിഎം ഉം, ഇന്നും എന്റെ പ്രിയ സിനിമ സീനുകളിൽ ഒന്ന് ആണ്..
ഒരു നല്ല ചിത്രം....

No comments:
Post a Comment