Friday, May 8, 2020

The collector(english)



"What does this guy want? 
He collects people"

Marcus Dunstan, Patrick Melton എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ചു Marcus Dunstan സംവിധാനം ചെയ്ത ഈ അമേരിക്കൻ ഹോർറോർ/ഹോം ഇന്വാഷൻ  ചിത്രത്തിൽ Josh Stewart, Michael Reilly Burke, Juan Fernández എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.... 

ചിത്രം പറയുന്നത് ആർകിന്റെ കഥയാണ്... ചെസ് കുടുംബത്തിന്റെ സഹയായി ആയിരുന്നു ജോലി ചെയ്യുന്ന അദ്ദേഹം തന്റെ   കഷ്ടപ്പാടുകൾ കാരണം താൻ ജോലി ചെയ്യന്ന ചെസിന്റെ തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഒരു വിലപിടിപ്പുള്ള രത്നം കട്ടെടുക്കാൻ തുണിയുന്നതും പക്ഷെ ആ രാത്രി അവിടെ എത്തുന്ന ചെസ് അവിടെ ഉണ്ടായിരുന്ന ഒരു അപ്രതീക്ഷിത അതിഥി കാരണം അവിടെ പെട്ട് പോകുന്നതും ആണ് കഥാസാരം..... 

ആർക് ആയി Josh Stewart എത്തിയ ചിത്രത്തിൽ Juan Fernández കളക്ടർ എന്ന ടൈറ്റിൽ കഥാപാത്രം ആയി എത്തി.. Andrea Roth വിക്ടോറിയ ചെസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ Karley Scott Collins, Haley Pullos എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്.... 

Nathaniel Caserta, Jerome Dillon എന്നിവർ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Alex Luna, James Mastracco എന്നിവരും ഛായാഗ്രഹണം Brandon Cox ഉം ആയിരുന്നു... 

Fortress Features, Neo Art & Logic, Imaginarium Entertainment Group എന്നിവരുടെ ബന്നേറിൽ Brett Forbes, Julie Richardson, Patrick Rizzotti, Christopher Lockhart എന്നിവർ നിർമിച്ച ഈ ചിത്രം Freestyle Releasing, LD Entertainment എന്നിവർ ചേർന്ന് സംയുകതമായി ആണ് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയില്ല... The Collection എന്ന പേരിൽ ഒരു രണ്ടാം ഭാഗം ഉള്ള ഈ ചിത്രം ഒന്ന് ഞെട്ടാൻ ആഗ്രഹമുള്ളവർക് കണ്ടു നോകാം... good one

വാൽകഷ്ണം:
"He always takes one"

No comments:

Post a Comment