വെടിവഴിപാടിന് ശേഷം Shambhu Purushothaman കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള കോമഡി ചിത്രം പറയുന്നത് രോഹന്റെ കഥയാണ്...
ലിന്ഡയുമായി കല്യാണം കഴിക്കാൻ ഇറങ്ങുന്ന അവൻ അപ്പോൾ ആണ് അവൾ ഒരു മാനസിക രോഗി ആണ് എന്ന് മനസിലാകുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട് നടക്കുന്ന സംഭവങ്ങളിലെകും ആണ് ചിത്രം നമ്മളെ കൊണ്ടുപോകുന്നത് ..
അരുൺ കുര്യൻ രോഹൻ ആയി എത്തിയ ചിത്രത്തിൽ അനുമോൾ ലിസി എന്ന കഥാപാത്രം ആയും ലിൻഡ എന്ന കഥാപാത്രം ആയി സാന്റി ബാലചന്ദ്രനും എത്തി... ഇവരെ കൂടാതെ അനിൽ നെടുമങ്ങാട്, ശ്രിന്ദ അർഹൻ, ടിനി ടോം, മധുപാൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
Prashant Pillai ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Jomon Thomas ഉം എഡിറ്റിംഗ് Karthik Jogesh ഉം ആയിരുന്നു... Dawn Vincent ആയിരുന്നു ചിത്രത്തിന്റെ ബിജിഎം...
Spire Productions ഇന്റെ ബന്നേറിൽ Sanju S. Unnithan നിർമിച്ച ഈ ചിത്രം Spire Release ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ പക്ഷെ വലിയ വിജയം ആയില്ല... ഒരു social satire ആയി എടുത്ത ഈ ചിത്രം ധാർമ്മികതയുടെയും പാപത്തിന്റെയും തുറന്നു കാട്ടൽ എന്ന രീതിയിൽ എടുക്കാൻ ശ്രമം നടത്തി പരാജയം ആയിരുന്നു....
വാൽകഷ്ണം:
"ചിത്രത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചത് അനിൽ നെടുമങ്ങാട് -അനുമോൾ കോമ്പിനേഷൻ സീൻ ആണ്.... "

No comments:
Post a Comment