Monday, May 4, 2020

Antrum: The Deadliest Film Ever Made (english)



 
David Amito, Michael Laicini എന്നിവരുടെ കഥയ്ക് David Amito തിരക്കഥ രചിച്ച ഈ ഇംഗ്ലീഷ് ഹോർറോർ ചിത്രം കഥാകൃത്തുക്കൾ തന്നെ ആണ് സംവിധാനം ചെയ്തത്... 

ചിത്രം പറയുന്നത് ശപിക്കപ്പെട്ട antrum എന്ന  ചിത്രതെ കുറിച്ചാണ്... . ഒരു mockumentary യും സിനിമയും ഇടകർത്തി എടുത്ത ഈ ചിത്രത്തിന്റെ  ആദ്യം നമ്മുക്ക് ചിത്രം പ്രദർശനം നടത്തിയപ്പോൾ ഉണ്ടയായ ദാരുണാഭുവങ്ങളുടെ വിവരണവും പിന്നീട് ചിത്രത്തിലേക്ക് കടക്കുകയും ചെയ്യുന്നു..    

ചിത്രം പറയുന്നത്  Oralee - Nathan എന്നി സഹോദരങ്ങളുടെ കഥയാണ്.. തങ്ങളുടെ നായ maxine ചത്തതിന് ശേഷം ചില ദുസ്വപ്നങ്ങൾ കാണുന്ന നാഥനോട്‌ അമ്മ maxine നരകത്തിൽ ആണ് പോയത് എന്ന് പറയുന്നതും, അതു അറിഞ്ഞ നാഥൻ oralee എന്ന സഹോദരിക്കൊപ്പം നരകത്തിൽ പോയി അവനെ തിരിച്ചു കൊണ്ടുവരാൻ ഒരു കുഴി കുഴിക്കാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നു... 

ചിത്രത്തിൽ Oralee എന്ന കഥാപാത്രത്തെ Nicole Tompkins അവതരിപ്പിച്ചപ്പോൾ Nathan ആയി Rowan Smyth എത്തി... Dan Istrate ഇന്റെ Cassius എന്ന കഥാപാത്രവും 
Circus-Szalewski ഇന്റെ Hanzie എന്ന കഥാപാത്രവും മോശമില്ലായിരുന്നു... ഇവരെ കൂടാതെ Shu Sakimoto, Kristel Elling പിന്നെ  Lucy Rayner യും ചിത്രത്തിന്റെ നരറേറ്റർ ആയും ചിത്രത്തിൽ ഉണ്ട്.. 

Brooklyn Horror Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Maksymilian Milczarczyk യും സംഗീതം  Alicia Fricker യും ആയിരുന്നു... 

ചിത്രത്തിൽ പറയുന്നുണ്ട് 1988യിൽ ഹാൻഗ്രയിലെ Budapest എന്ന സ്ഥലത്ത് ഈ ചിത്രം പ്രദർശനം നടത്തിയപ്പോൾ ഈ ചിത്രം കണ്ട് കുറച്ചു പേര് തിയേറ്റർ കത്തിച്ചു എന്നും  അതിൽ 56 പേര് വെന്തു മരിച്ചു എന്നും.. ഇത് കൂടാതെ ഈ ചിത്രം കണ്ട് പല സ്ഥലത്ത് 30 യിൽ അധികം പേര് ഈ ചിത്രം കണ്ടിട്ട് മരിച്ചിട്ടുണ്ട് എന്നും.. കൂടാതെ ഇത് കണ്ട് പല പേർക്കും nervous breakdown ഉം സംഭവിച്ചിട്ടുണ്ടത്രെ.... 

ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ഈ കൊറോണ കാലത്ത് us യിൽ വലിയ ജനപ്രീതി നേടിക്കൊണ്ട് നിൽക്കുകയാണ്.. അവിടെ ഈ ചിത്രത്തെ പറ്റി എടുത്ത പല ടിക്ക് ടോക്ക് വിഡിയോകളും വൈറൽ ആയികൊണ്ട് നിൽക്കുകയാണ്... 

വേണേൽ ഒന്ന് കണ്ട് നോകാം..എന്നിക് വലിയ ഇഷ്ടമായില്ല...

No comments:

Post a Comment