Thursday, May 7, 2020

Bhramaram



"അണ്ണാര കണ്ണാ വാ.. പൂവാലാ ചങ്ങാത്തം കൂടാൻ വാ "

ബ്ലെസി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള റോഡ് ത്രില്ലെർ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് മേനോൻ, മുരളി ഗോപി, ഭൂമിക ചൗള എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.... 

ചിത്രം പറയുന്നത് ഉണ്ണിയുടെ കഥയാണ്.. കോയമ്പത്തൂരിൽ ഭാര്യ ലതയ്ക്കും  മകൾ ലച്ചുവിനും ഒപ്പം ജീവിക്കുന്ന അദേഹത്തിന്റെ അടുത്തേക് അദേഹത്തിന്റെ ഏഴാം ക്ലാസ്സിലെ ജോസ് എന്ന കൂട്ടുകാരൻ കടന്ന് വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... 

ഉണ്ണി ആയി സുരേഷ് മേനോൻ എത്തിയ ചിത്രത്തിൽ ജോസ്/ശിവൻകുട്ടി ആയി ലാലേട്ടൻ എത്തി... മുരളി ഗോപി dr. അലക്സ്‌ എന്ന അവരുടെ കളിക്കൂട്ടുകാരൻ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ഭൂമിക ചൗള, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തു.. 

അനിൽ പനച്ചൂരാനിന്റെ വരികൾക് മോഹൻ സിത്താര ഈണമിട്ട ഇതിലെ ഗാനങ്ങൾ മനോരമ മ്യുസിക് ആണ് വിതരണം നടത്തിയത്.. ഇതിലെ അണ്ണാര കണ്ണാ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെയും പലരുടെയും ഇഷ്ട ഗാനങ്ങളിൽ ഒന്ന്ആണ്... 

Ajayan Vincent ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Vijay Shanker ആയിരുന്നു... YavonnE Entertainment Company ഇന്റെ ബന്നേറിൽ Raju Malliath
A. R. Zulfikar എന്നിവർ നിർമിച്ച ഈ ചിത്രം Maxlab Cinemas and Entertainments ആണ് വിതരണം നടത്തിയത്... 

ബേബി നിവേദിതയ്ക് കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ Best Child Artist നേടിക്കൊടുത്ത ഈ ചിത്രത്തിലൂടെ  ലാലേട്ടന് Filmfare Special Jury Award ഉം ലഭിച്ചു.. ഇത് കൂടാതെ Asianet Film Awards, Annual Malayalam Movie Awards (Dubai), 
Amrita Mathrubhumi Film Awards, Vanitha Film Awards, State Film Critics Awards കൂടാതെ പല അവാർഡ് വേദികളിലും നിറസാന്നിധ്യം അറിയിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും നല്ല അഭിപ്രായവും വിജയവും ആയി.. 

ആദ്യം തിയേറ്ററിൽ നിന്നും കണ്ടപ്പോൾ ഇഷ്ട്ടമായില്ലെങ്കിലും ഇപ്പോൾ ടീവിയിൽ ഒക്കെ വരുമ്പോ കാണുന്ന ചിത്രങ്ങളിൽ ഒന്ന്... ഒരു നല്ല ചിത്രം

No comments:

Post a Comment