"കിടിലം ശെരിക്കും പേടിപെടുത്തി "
Damien Leone കഥയെഴുതി സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് സ്ലേഷേർ ഹോർറോർ ത്രില്ലെർ ചിത്രം Telluride Horror Show Film Festival യിൽ ആണ് ആദ്യ പ്രദർശനം നടത്തിയത്...
ചിത്രം പറയുന്നത് താര -ടൗൺ എന്നി സുഹൃത്തുക്കളുടെ കഥയാണ്... ഒരു halloween രാത്രി പാർട്ടി കഴിഞ്ഞു തിരിച്ചു എത്തുന്ന അവർ ഒരു കോമാളി വേഷം കെട്ടി നടക്കുന്ന ഒരു വിചിത്ര മനുഷ്യനെ കണ്ടുമുട്ടുന്നതും, അതിനിടെ അയാൾ അവരുടെ പിന്നാലെ കൂടുന്നതോടെ അവിടെ നടക്കുന്ന ഭീഗരമായ സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...
David Howard Thornton തന്റെ art എന്ന കോമാളി വേഷം അതിഗംഭീരമാക്കിയപ്പോൾ ചില ഇടങ്ങളിൽ ഞാൻ ശെരിക്കും പേടിച്ചു പോയി.പ്രത്യേകിച്ച് ആ ഹോട്ടൽ സീനും അവസാനത്തെ ചില ഭാഗങ്ങളും... ആ ചിരി.. ഇപ്പോളും കൺമുന്നിൽ നിന്നും മായുന്നില്ല...
Tara Heyes എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ Jenna Kanell അവതരിപ്പിച്ചപ്പോൾ Dawn എന്ന കഥാപാത്രം ആയി Catherine Corcoran ഉം Victoria Heyes എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ Samantha Scaffidi അവതരിപ്പിച്ചു... ഇവരെ കൂടാതെ Pooya Mohseni, Matt McAllister, Gino Cafarelli എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Paul Wiley സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിങ് Damien Leone ഉം ഛായാഗ്രഹണം George Steuber ഉം ആയിരുന്നു.. Epic Pictures Group ഇന്റെ ബന്നേറിൽ Phil Falcone, Damien Leone, George Steuber എന്നിവർ നിർമിച്ച ചിത്രം Dread Central Presents ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ അധികം വിജയിച്ചില്ല... Fangoria Chainsaw Award ഇൽ മൂന്ന് നോമിനേഷൻ നേടിയ ഈ ചിത്രം Horror Channel FrightFest യിലും പ്രദർശനം നടത്തി ഒരു ലിമിറ്റഡ് 2018 റിലീസ് ആവുകയും ആയിരുന്നു....
ഇന്ന് ഞെട്ടാൻ തയ്യാറാണെൽ കണ്ടു നോക്കൂ... കുറെ ജമ്പ് സ്‌കേർസ് നന്നായി വന്നതുപോലെ തോന്നി.. എന്നിക് ഇഷ്ടമായി..

No comments:
Post a Comment