Saturday, May 23, 2020

Kinavalli - Based on a fake story



ഒരു പറ്റം പുതുമുഖങ്ങളെ വച്ച് Syam Seethal, Vishnu Ramachandran എന്നിവരുടെ കഥയ്ക് സുഗീത് സംവിധാനം ചെയ്ത ഈ മലയാള ഫാന്റസി  ഹോർറോർ ചിത്രം peemak എന്ന തായ് ചിത്രത്തിന്റെ ഇൻസ്പിറേഷൻ ആയിരുന്നു എന്ന് തോന്നുന്നു... 

ചിത്രം പറയുന്നത് ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ്... വിവേക്- ആൻ എന്ന ദമ്പതികളുടെ വിരുന്നിന്  എത്തുന്ന വിവേകിന്റെ സുഹൃത്തുക്കൾ ആ വീട്ടിൽ നടക്കുന്ന ചില സൂപ്പർ നാച്ചുറൽ സംഭവങ്ങൾ കാണുകയും അതിന്റെ സത്യം തേടിയുള്ള അവരുടെ യാത്രയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... 

വിവേക് ആയി അജ്മൽ സയൻ എത്തിയ ചിത്രത്തിൽ ആൻ എന്ന കഥാപാത്രത്തെ സുരഭി സന്തോഷ്‌ അവതരിപ്പിച്ചു... വിജയ് ജോണി സുധീഷ് എന്ന കഥാപാത്രം ആയി എത്തിയപ്പോൾ കൃഷ് മേനോൻ അജിത് ആയും, സൗമ്യ മേനോൻ സ്വാതി ആയും, സുജിത് ഗോപൻ ആയും കൂടാതെ ഹരീഷ് കണാരൻ അപ്പു ശാന്തി എന്ന കഥാപാത്രം ആയും എത്തി... പുതുമുഖങ്ങൾ എല്ലാവരും അവരുടെ റോൾ ഭംഗി ആയി ചെയ്തുവച്ചിട്ടുണ്ട്... 

Shashwath Sunil Kumar സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Naveen P. Vijayan ഉം ഛായാഗ്രഹണം Vivek Menon ഉം ആയിരുന്നു.. Kannamthanam films ഇന്റെ ബന്നേറിൽ    
Manesh Thomas നിർമിച്ച ഈ ചിത്രം Vaishaka Cynyma ആണ് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പക്ഷെ വിജയിച്ചില്ല എന്നാണ് അറിവ്... ഹോർറോർ ത്രില്ലെർ ജേർണൽ അധികം മികച്ചതാവാത്ത മലയാള സിനിമയിൽ ഈ ചിത്രത്തെ മാറ്റി നിർത്താം... കാണാത്തവർക് ഒരു പുതു അനുഭൂതി ആയിരുന്നു... ഒരു മികച്ച അനുഭവം....

No comments:

Post a Comment