Thursday, May 14, 2020

Asur: Welcome to your dark side (hindi web series)



Gaurav Shukla യുടെ കഥയ്ക്  
Gaurav Shukla, Niren Bhatt, Abhijeet Khuman എന്നിവർ തിരക്കഥ രചിച് Oni Sen സംവിധാനം ചെയ്ത ഈ ഹിന്ദി Crime
Mystery, Thriller വെബ് സീരീസിന്റെ കഥ തുടങ്ങുന്നത് വാരണാസിയിൽ ആണ്.... 

ചിത്രം പറയുന്നത് നിഖിൽ നായർ എന്ന forensic-expert-turned-teacher ഇന്റെ കഥയാണ്... തന്റെ പഴയ ഉപദേഷ്ടാവ്വും സി ബി ഐ  ഓഫീസറുമായ Dhananjay Rajpoot ഇനും ഒപ്പം നാട്ടിൽ നടക്കുന്ന ചില കൊലപാതങ്ങൾ അന്വേഷിക്കേണ്ടി വരുന്ന നിഖിലിനേ തേടി ഒരു സൈക്കോ കൊലയാളിയുടെ വരവും അതിന്റെ ഫലമായി നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... 

ഹിന്ദു പുരാണം, ക്രൈം, സസ്പെൻസ് എന്നിവ ഒരുമിപ്പിച്ചു എടുത്ത ഈ സീരീസ് എങ്ങനെ ഒരു അസുരൻ ജനിക്കുന്നു എന്നും എങ്ങനെ ആണ് ഓരോ ആൾക്കാരും സാഹചര്യത്തിനു അനുസരിച്ചു  ദേവനും - അസുരനും ആകേണ്ടി വരുന്നത് എന്നും പറയുന്നു.. 

നിഖിൽ നായർ ആയി Barun Sobti എത്തിയ ചിത്രത്തിൽ Dhananjay Rajput ആയി Barun Sobti എത്തി.... Anupriya Goenka നൈന നായർ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ Gaurav Arora കേസർ ഭരത്വജ് ആയും ഇവരെ കൂടാതെ Ridhi Dogra, Sharib Hashmi, Amey Wagh എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

Voot Select ഇന്റെ ബന്നേറിൽ Ding Entertainment, Viacom 18 Studios എന്നിവർ നിർമിച്ച ചിത്രം Voot ആണ് വിതരണം... The dead can talk, Rabbit hole, Peek - a - boo, Ashes from the past, The devil has a face, The firewall, Let there be darkness, End is the beginning എന്നിങ്ങനെ  45 മിനിറ്റ് ഉള്ള  എട്ടു എപ്പിസോഡ് ഉള്ള ഈ സീരീസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട് നില്കുന്നു... 

Arshad Warsi യുടെ ആദ്യ വെബ് സീരീസ് ആയ ഈ ഹിന്ദി സീരീസ് പ്രയക്ഷകർക് ഒരു മികച്ച അനുഭവം ആകുന്നുണ്ട്... ഒരറ്റ ഇരിപ്പിന് കണ്ടു തീർക്കാൻ പറ്റുന്ന ഒരു മികച്ച സീരീസ്..... കാണാതവർ തീർച്ചയായും കാണു... ഒരു മികച്ച അനുഭവം..

No comments:

Post a Comment