Monday, May 18, 2020

Mrs Serial killer(hindi)



Shirish Kunder കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ക്രൈം ത്രില്ലെർ ചിത്രത്തിൽ Jacqueline Fernandez, മനോജ്‌ ബാജ്പേയ്, മോഹിത് റൈന എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് സോനാ മുഖർജിയുടെ കഥയാണ്.. നാട്ടിൽ നടക്കുന്ന ചില സീരിയൽ കൊലപാതങ്ങൾക് കാരണം അവരുടെ ഭർത്താവ് dr. മൃത്യുഞ്ജയ് ആണ് എന്ന് സോനയുടെ പഴയ കാമുകൻ ഇമ്രാൻ ഷാദിദ് എന്ന പോലീസ് ഓഫീസർ വരുത്തിത്തീർക്കുന്നതോടെ അദ്ദേഹത്തെ രക്ഷിക്കാൻ സോനാ ചില കൊലപാതങ്ങൾ നടത്താൻ തയാർ ആവുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..  

സോനാ ആയി Jacqueline Fernandez എത്തിയ ചിത്രത്തിൽ ജോയ് എന്ന മൃത്യുന്ജയ് ആയി മനോജ്‌ ബാജ്പേയ് എത്തി... ഇമ്രാൻ എന്ന കഥാപാത്രത്തെ മോഹിത് റൈന അവതരിപ്പിച്ചപ്പോൾ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ രസ്തോഗി ആയി ദർശൻ ജോലിവാലാ എത്തി... ഇവരെ കൂടാതെ സയൻ മേരി, ചന്ത ജോഷി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.... 

Shirish Kunder സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് അദ്ദേഹം തന്നെ നിർവഹിച്ചു.. ഛായാഗ്രഹണം Ravi K. Chandran, Kiran Deohans എന്നിവർ ചേർന്ന് ആയിരുന്നു... 

Three's Company Productions Pvt.Ltd ഇന്റെ ബന്നേറിൽ സംവിധായകനും ഫറാഹ് ഖാനും  ചേർന്ന് നിർമിച്ച ഈ ചിത്രം Netflix ആണ് വിതരണം നടത്തിയത്...  ആദ്യം കുറച്ചു എൻഗേജിങ് ആയിരുന്നെങ്കിലും പിന്നീട് എന്തോകയോ കാട്ടിക്കൂട്ടിയത് പോലെ തോന്നി... വെറുതെ ഒന്ന് കണ്ടു മറക്കാം....

No comments:

Post a Comment