Sunday, May 24, 2020

Nanna Pakara(kannada)



Vinay Balaji കഥയെഴുതി സംവിധാനം ചെയ്ത ഈ കണ്ണട മിസ്ടറി ത്രില്ലെർ ചിത്രത്തിൽ കിഷോർ, പ്രിയാമണി, മയൂരി ക്യാട്രി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

നഗരത്തിന്റെ പുറത്ത് ഒരു പെൺകുട്ടിയുടെ ശവം ഒരു കാറിനുള്ളിൽ കിട്ടുന്നു.. ആ കേസ് അന്വേഷിക്കാൻ ആയി അശോക് എന്ന പോലീസ് ഓഫീസർ എത്തുന്നു... ആ കേസ് അന്വേഷണവും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും കൂട്ടികൊണ്ട് പോകുന്ന ചില പ്രയക്ഷകരെ ചില ഇടയിൽ മുൾമുനയിൽ നിർത്തുന്നുണ്ട്... കുറെ പേരുടെ perspective യിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു നല്ല അനുഭവം ആകുന്നുണ്ട്... 

അശോക് ആയി കിഷോർ എത്തിയ ചിത്രത്തിൽ dr. അമൃത എന്ന അശോകിന്റെ ഭാര്യ ആയി പ്രിയാമണി എത്തി... മയൂരി ക്യതറി വിസ്മയ എന്ന കഥാപാത്രം ആയി  എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ പ്രമോദ് ഷെട്ടി, ഗിരിജാ ലൊക്കേഷ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Kiran Kaverappa, Kaviraj, Chethan Kumar (director) എന്നിവരുടെ വരികൾക് Arjun Ramu ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music South, ആണ് വിതരണം നടത്തിയത്.. 

Manohar Joshi ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Satish Chandraiya ആയിരുന്നു.. G.V.K Combines ഇന്റെ ബന്നേറിൽ Gururaj S  നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത് .. ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല..... ഒരു നല്ല അനുഭവം

No comments:

Post a Comment