"എന്റെ റോൾ...അത് മറ്റൊരാൾക്കും ചെയ്യാൻ പറ്റില്ല "
ബി ഉണ്ണികൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ മോഹൻലാൽ, പ്രിയാമണി, നരേൻ, അർജുൻ നന്ദകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി ..
"കൊല ചെയ്‌തത് ആരായാലും അയാൾക് വേണ്ടത് ഞാൻ കളത്തിൽ ഇറങ്ങുക എന്നാണ്..."
ചന്ദ്രശേഖർ എന്ന സീനിയർ പോലീസ് ഓഫീസറിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. വർഷങ്ങൾക് മുൻപ് ഒരു പ്രശ്നം കാരണം ഭാര്യ വിട്ടുപോയ അദ്ദേഹം ഒരു മികച്ച പോലീസ് ഓഫീസറിൽ മാറി നിന്നും ഇപ്പൊ കൊച്ചിയിലെ പുതുതായി ആരംഭിക്കപ്പെട്ട മെട്രോ ക്രൈം സ്റ്റോപ്പേർ സെല്ലിലെ ഹെഡ് ആയി ചുമതലയിൽ വലിയ ജോലി ഒന്നും ചെയ്യാതെ ജീവിച്ചു പോകുന്നു .. അതിനിടെ ചന്ദ്രശേകരെ തേടി "Z" എന്ന പേരിലുള്ള ഒരാൾ ഒരു കത്ത് അയക്കുന്നതും അതിന്റെ ബാക്കി എന്ന വണ്ണം അയാൾ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആൾക്കാരെ കൊല്ലാൻ തുടങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
ചന്ദ്രശേഖർ ആയി ലാലേട്ടൻ എത്തിയ ഈ ചിത്രം അദേഹത്തിന്റെ ഏറ്റവും മികച്ച 20 കഥാപാത്രങ്ങളിൽ ഒന്ന് തന്നെ ആണ്.. അത്രെയും മികച്ചതായിരുന്നു ആ കഥാപാത്രം...പ്രിയാമണി ചെയ്ത ദീപ്തി ചന്ദ്രശേഖർ, അർജുൻ നന്ദകുമാറിന്റെ മാർക്ക് റോഷൻ, അനൂപ് മേനോനിന്റെ ജേക്കബ് എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ മികച്ച കഥാപാത്ര നിർമിതി തന്നെ ആണ്... ബാബു ആന്റണിയുടെ വിക്ടർ, നരേന്റെ കിഷോർ,ജഗതി ചേട്ടന്റെ റാഷിദ് എന്നി കഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു...
Chitoor Gopi, Chandra Shekar, Hari, Deepak Dev എന്നിവരുടെ വരികൾക് Deepak Dev ഈണമിട്ട ഇതിലെ ഗാനങ്ങൾ UTV ആണ് വിതരണം നടത്തിയത്.. Gopi Sunder ആണ് ചിത്രത്തിന്റെ ബി ജി എം..
Vinod Illampally ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Manoj ആണ് നിർവഹിക്കുന്നത്.. UTV Motion Pictures ഇന്റെ ബന്നേറിൽ Ronnie Screwvala, Siddharth Roy Kapur എന്നിവർ നിർമിച്ച ഈ ചിത്രം അവരും Maxlab Cinemas and Entertainments ഉം സംയുക്തമായി ആണ് വിതരണം നടത്തിയത്.. ഈ ചിത്രത്തിലൂടെയാണ് UTV Motion Pictures മലയാള ചലച്ചിത്ര ലോകത്തിലേക് കാലെടുത്തു വെച്ചത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയിരുന്നു.. ഈ ചിത്രം ആണ് നെറ്ഫ്ലിക്സിന്റെ ആദ്യ മലയാള സ്ട്രീമിംഗ് ചിത്രം.കൂടാതെ കേരളത്തിന് പുറത്ത് ആദ്യമായി ഇംഗ്ലീഷ് സബ്‌ടൈറ്റിലിസോടെ പുറത്തിറങ്ങിയ ചിത്രവും ഈ ഗ്രാൻഡ്മാസ്റ്റർ ആയിരുന്നു...
വർഷങ്ങൾക് ശേഷം ലാലേട്ടന് അദേഹത്തിന്റെ പ്രായത്തിനും അഭിനയ മികവിനും ചേർന്ന ഒരു മികച്ച കഥാപാത്രം ആയിരുന്ന ഈ ചിത്രത്തെ തേടി Kerala State Film Award യിലെ Best Male Singer അവാർഡ്, Asianet Film Awards, Asiavision Awards എന്നിവയിലെ ബെസ്റ്റ് ആക്ടർ, കൂടാതെ South Indian International Movie Awards യിലെ Best Debutant Producer ഉം ആയിരുന്നു... എന്റെ പ്രിയ ലാലേട്ടൻ ചിത്രങ്ങളിൽ ഒന്ന്....
"Anything can happen before the next move.... !"
8 years of the masterpiece🥰🥰🥰

No comments:
Post a Comment