"കണ്ണും മനസ്സും നിറച്ച ഒരു ഫീൽ ഗുഡ് ചിത്രം "
Madhumita യുടെ കഥയ്ക് അവരും Sabarivaasan Shanmugam ഉം ചേർന്ന് തിരക്കഥ രചിച്ച ഈ തമിഴ് ഡ്രാമ ചിത്രം പറയുന്നത് എൺപതു വാസ്സയുകാരൻ കറുപ്പ് ദുരൈയും അദ്ദേഹത്തിന് കിട്ടുന്ന എട്ടു വയസ്സുകാരൻ കുട്ടിയുടെയും കഥയാണ്....
മൂന്ന് മാസം ആയി കോമയിൽ കിടന്ന കറുപ്പ് ദുരൈ എന്ന എൺപതു വയസ്സുകാരൻ ഒരു നാൾ പെട്ടന്ന് ജീവിതത്തിലേക് തിരിച്ചു വന്നപ്പോൾ തന്റെ കുട്ടികൾ തന്നെ അദ്ദേഹത്തെ കൊല്ലാൻ നോക്കുകയാണ് എന്ന സത്യം അറിയുന്നു.. അവരിൽ നിന്നും രക്ഷപെട്ടു ഇറങ്ങുന്ന ദുരൈയുടെ അടുത്തേക് എട്ടു വയസ്സുകാരൻ കുട്ടി എത്തുന്നതോടെ നടക്കുന്ന രസകരമായ മനസ് നിറയ്ക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
ചിത്രത്തിൽ കറുപ്പ് ദുരൈ എന്ന കഥാപാത്രത്തെ Mu Ramaswamy അവതരിപ്പിച്ചപ്പോൾ കുട്ടി എന്ന കഥാപാത്രം ആയി Nagavishal എത്തി... Muthu എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി Ganesan Kaliamoorthy എത്തിയപ്പോൾ Eason എന്ന മറ്റൊരു കഥാപാത്രം ആയി Yog Japee എത്തി... ഇവരെ കൂടാതെ Guna Babu, Pari, Jawarhlal എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്... ദുരൈ -കുട്ടി സീൻസ് ഒക്കെ ചുമ്മാ പൊപോളി....
Karthikeya Murthy സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Vijay Venkataramanan നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Meyyendiran Kempuraj നിർവഹിച്ചു...
Sabarivaasan Shanmugam ഇന്റെ വരികൾക് Karthikeya Murthy ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama ആണ് വിതരണം നടത്തിയത്... Yoodlee films ഇന്റെ ബന്നേറിൽ Vikram Mehra, Siddharth Anand Kumar എന്നിവർ നിർമിച്ച ഈ ചിത്രം YNOTX വിതരണം നടത്തി.
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം Ananda Vikatan Awards, Jagran Film Festival, Singapore South Asian Film Festival, Indian Film Festival of Cincinnati, New York Indian Film Festival, Tasveer South Asian Film Festival എന്നിങ്ങനെ പല അവാർഡ് വേദികളിൽ നിറകൈയടിയോടെ പ്രദര്ശിപ്പിക്കപ്പെടുകയും അതിൽ പല അവാർഡുകളും നോമിനേഷനുകളും നേടുകയും ചെയ്തു... UK Asian Film Festival 2019 യിൽ മികച്ച സംവിധായികക്കുള്ള അവാർഡും Jagran Film Festival 2019 യിൽ Best Actor അവാർഡും നേടിയ ഈ ചിത്രം ഇന്ന് മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും...
വാൽകഷ്ണം:
ആദ്യമൊക്കെ കുറെ ഏറെ ചിരിപ്പിച്ചു പിന്നീട് കണ്ണീർ വീഴ്ത്തിയ ചിത്രങ്ങളിൽ ഒരണ്ണം കൂടി... മനസ്സിൽ മായാതെ ദുരൈയും കുട്ടയും.... Just don't miss

No comments:
Post a Comment