Saturday, May 16, 2020

Alidu Ulidavaru (kannada)



Shanbhog Sudhir ഇന്റെ കഥയ്ക്  Bhat Pavan, Praveen Kumar G എന്നിവർ തിരക്കഥ രചിച്ചു ഈ കന്നഡ ത്രില്ലെർ ചിത്രം Arvind Sastry ആണ്  സംവിധാനം ചെയ്തത്... 

ചിത്രം പറയുന്നത ശീലം എന്നാ ഒരാളുടെ കഥയാണ്.. ടീ ർ പി നിരക്കിൽ വളരെ മുൻപന്തിയിൽ ഉള്ള "കാരണ" എന്നാ ടീവി പരിപാടിയിലെ അവതാരകൻ ആയ അദ്ദേഹം ഇപ്പോൾ ആ പരിപാടിയുടെ 99 എപ്പിസോഡുകൾ തീർത്തു... അങ്ങനെ തന്റെ നൂറാം എപ്പിസോഡിന് വേണ്ടിയുള്ള വിഷയം തേടി നടക്കുന്ന അദ്ദേഹത്തെ തേടി ഒരു യുവാവ് തന്റെ വീട്ടിൽ പ്രേതം ഇല്ലാ എന്ന് തെളിയിക്കാൻ പറ്റുമോ എന്ന് വെല്ലു വിളിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ്‌ ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്... 

ശീലം ആയി പുതുമുഖം ആശു ബെദ്ര എത്തിയ ചിത്രത്തിൽ മഹേന്ദേഷ് എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ പവൻ കുമാർ അവതരിപ്പിച്ചു.. പോലീസ് മേധാവിയുടെ വേഷം അതുൽ കുൽക്കർണി ചെയ്തപ്പോൾ ഇവരെ കൂടാതെ സംഗീത ഭട്ട്, അങ്കിത, ബി സുരേഷ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 
 
Midhun Mukundan സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം  Abhishek G. Kasargod ആയിരുന്നു... ചിത്രത്തിന്റെ എഡിറ്റിംഗ്  Suresh Armugam ആയിരുന്നു.. Ashu Bedra venture ഇന്റെ ബന്നേറിൽ ആശു ബെദ്ര നിർമിച്ച ഈ ചിത്രം  pvr pictures ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് പ്രകടനം അറിയില്ല.. എന്നിരുന്നാലും ഒരു പ്രയക്ഷകനെ പിടിച്ചു ഇരുത്താൻ ഉള്ള എല്ലാ സംഭവങ്ങളും ചിത്രത്തിൽ ഉണ്ട് .  ഒരു മികച്ച അനുഭവം..

No comments:

Post a Comment