Saturday, May 16, 2020

Aamis:Ravening(assamese)



"എന്റമ്മോ "

Bhaskar Hazarika കഥയെഴുതി സംവിധാനം ചെയ്ത ഈ ആസാമീസ് ഡ്രാമ ചിത്രം Tribeca Film Festival യിൽ ആണ് അതിന്റെ ആദ്യ പ്രദർശനം നടത്തിയത്.... 

ചിത്രം പറയുന്നത് നിര്മലിയുടെ കഥയാണ്.. ഒരു നല്ല ഭാര്യയും അമ്മയും ആയിരുന്നു ജീവിച്ചു പോരുന്ന നിര്മലിയുടെ ഏറ്റവും വലിയ ബലഹീനത മാംസത്തോടെ ഉള്ള അവരുടെ ഇഷ്ടമായിരുന്നു.. ലോകത്തിലുള്ള പല തരത്തിൽ ഉള്ള മാസം ഭക്ഷിക്കാൻ ഇഷ്ടപ്പെടാൻ തുടങ്ങുന്ന അവരുടെ ജീവിതത്തിലേക്ക സുമൻ എന്ന PHD വിദ്യാർത്ഥിയുടെ കടന്നു വരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... 

നിര്മലി ആയി ലിമ ദാസ് എത്തിയ ചിത്രത്തിൽ സ്‌മോൻ എന്ന കഥാപാത്രം ആയി Arghadeep Baruah എത്തി.. ഇവരെ കൂടാതെ നീതാലി ദാസ്, മനേഷ് കെ ദാസ്, സാഗർ സൗരഭ് എന്നിവർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.. 

Quan Bay സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Shweta Rai Chamling യും ഛായാഗ്രഹണം Riju Das ഉം നിർവഹിച്ചു.. 
Signum Productions, Metanormal, Wishberry Films എന്നിവരുടെ ബന്നേറിൽ 
Poonam Deol, Shyam Bora എന്നിവർ നിർമിച്ച ഈ ചിത്രം APM productions ആണ് വിതരണം നടത്തിയത്... 

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച  അഭിപ്രായം നേടിയ ചിത്രം അവിടത്തെ ബോക്സ് ഓഫീസിലും മികച്ച വിജയം ആയിരുന്നു എന്ന അറിവ്... 

Tribeca Film Festival (2019) യിൽ Best International Narrative Feature നോമിനേഷൻ നേടിയ ചിത്രത്തിന് മുംബൈ ഫിലിം ഫെസ്റ്റിവലിൽ  Golden Gateway of India for Best Film [Nominee] യും ആയിരുന്നു... ഒരു മികച്ച അനുഭവം...

No comments:

Post a Comment