Saturday, May 2, 2020

Panga(hindi)



Nikhil Mehrohtra, Ashwiny Iyer Tiwari എന്നിവരുടെ കഥയ്ക് Nitesh Tiwari തിരക്കഥ രചിച്ച ഈ ഹിന്ദി സ്പോർട്സ് ഡ്രാമ ചിത്രം Ashwiny Iyer Tiwari ആണ് സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് ജയ നിഗം എന്ന പഴയ കബഡി  കളിക്കാരിയുടെ കഥയാണ്.. വർഷങ്ങൾക് മുൻപ് കല്യാണത്തിന് ശേഷം  കബഡിയോട് വിടപറഞ്ഞ ജയ അവസാനം മകന്റെ നിർബന്ധത്തിനു വഴങ്ങി കബഡി കളിക്കാൻ ഇറങ്ങുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത് ..

ജയ നിഗം ആയി കങ്കണ റൗത് എത്തിയ ചിത്രത്തിൽ ജെസ്സി ഗിൽ പ്രശാന്ത് എന്ന ജയയുടെ ഭർത്താവ് ആയി എത്തി.. യാഗ ബേസിൻ ആദിത്യ എന്ന അവളുടെ മകൻ ആയപ്പോൾ റിച്ചാ ചദ്ദ മീനു സിംഗ് ആയും നീന ഗുപ്ത രചന നിഗം എന്ന ജയയുടെ അമ്മയായും വേഷമിട്ടു...

Javed Akhtar ഇന്റെ വരികൾക് Shankar–Ehsaan–Loy ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama ആണ് വിതരണം നടത്തിയത്.. Sanchit Balhara, Ankit Balhara എന്നിവരാണ് ചിത്രത്തിന്റെ ആ മികച്ച ബി ജി എം കൈകാര്യം ചെയ്‌തിരുകുന്നത്...

Jay I. Patel ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ballu Saluja ആയിരുന്നു... Fox Star Studios ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ചു വിതരണം നടത്തിയ ഈ ചിത്രം, ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ നല്ല പ്രകടനവും നടത്തി....

ചില സ്വപ്നങ്ങൾ നമ്മൾ വേദനയോടെ ഉപേഷിക്കുമ്പോൾ ദൈവം നമ്മൾക്ക് അതിലേക് ഒരു ചാൻസ് കൂടി തരും.. ആ ചാൻസ് മനസിലാക്കി പോരാടിയാൽ ഈ ലോകത്ത് നമ്മളെ വെല്ലുന്നതായായി മറ്റൊന്ന് ഇല്ലാ... ക്വീൻ, തനു വെഡ്സ് മനു എന്നി ചിത്രങ്ങൾക്  ശേഷം കങ്കണയ്ക്ക് വീണ്ടും ഒരു ദേശിയ അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്...ഒരു ഗംഭീര അനുഭവം...

വാൽകഷ്ണം :
ജോ സപ്നേ ദേഖത്തെ ഹെ വോ പങ്ക ലെതെ ഹേ....

No comments:

Post a Comment