Saturday, May 9, 2020

The Collection (english)



Marcus Dunstan, Patrick Melton എന്നിവരുടെ കഥയ്ക് Marcus Dunstan സംവിധാനം ചെയ്ത ഈ അമേരിക്കൻ ഹോർറോർ ചിത്രം 2009 യിൽ ഇറങ്ങിയ the collector എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ്... 

ചിത്രം പറയുന്നത് എലീനയുടെ കഥയാണ്... വർഷങ്ങൾക് മുൻപ് കളക്ടറെ കുറിച് അറിയുന്ന എലീനയും കൂട്ടരും പിന്നീട് വർഷങ്ങൾക് ശേഷം ഒരു പാർട്ടിക് ഇടയ്ക്ക് ഒരു ബോക്സ് കാണുന്നു... അതിൽ നിന്നും ആർകിൻ പുറത്തുവരുന്നോടെ ആ പാർട്ടിയിൽ പിന്നീട് നടക്കുന്ന സംഭവങ്ങളും അതിനോട് അനുബന്ധിച് ആർതർ കുറച്ചു പോലീസ്കാരുടെ സഹയാത്തോടെ കളക്ടറെ വേട്ടയാടാൻ പുറപ്പെടുന്നതാണ് കഥാസാരം.. 

Josh Stewart ആർതർ എന്ന കഥാപാത്രം ഈ ചിത്രത്തിലും അവതരിപ്പിച്ചപ്പോൾ എലീന ആയി Emma Fitzpatrick എത്തി.. Randall Archer കളക്ടർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Christopher McDonald, Andre Royo, Lee Tergesen എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു... 

Charlie Clouser സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Mark Stevens, Kevin Greutert എന്നിവർ ചേർന്ന് നിർവഹിച്ചു.. Sam McCurdy ആണ് ഛായാഗ്രഹണം... 

Fortress Features, LD Entertainment എന്നിവരുടെ ബന്നേറിൽ Brett Forbes, Julie Richardson, Patrick Rizzotti, Mickey Liddell എന്നിവരുടെ നിർമിച്ച ഈ ചിത്രം LD Entertainment, Cinema Management Group (International Sales Agent) എന്നിവരുടെ ചേർന്നാണ് വിതരണം നടത്തിയത്... 

ഓസ്റ്റിനിൽ നടക്കുന്ന Fantastic Fest യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രട്ടീസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടുകയും ബോക്സ് ഓഫീസിൽ പരാജയം ആവുകയും ചെയ്തു.. The Collected എന്ന പേരിൽ ഒരു മൂന്നാം ഭാഗം ഇറങ്ങാൻ പോകുന്ന ഈ ചിത്രം ആദ്യ ഭാഗത്തേക്കാൾ കൂടുതൽ ക്രൂരത നിറഞ്ഞതും കാണാം ഭീതി വരുന്നതും ആണ്... നല്ല അനുഭവം

No comments:

Post a Comment