Sunday, May 10, 2020

Birbal Trilogy Case No. 1 : Finding Vajramuni (kannada)



M G Srinivas കഥയെഴുതി സംവിധാനം ചെയ്ത ഈ കന്നഡ ചിത്രത്തിൽ സംവിധായകനും രുക്മിണി വസന്തതും പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ഒരു രാത്രിയാണ് ചിത്രം തുടങ്ങുന്നത്... നല്ല മഴയുള്ള ഒരു രാത്രി ഒരു ജംഗ്ഷനിൽ വച്ച് ഒരു ക്യാബ് ഡ്രൈവർ കൊല്ലപെടുന്നതും അതു കണ്ട ഒരാൾ പൊലീസിന് ഫോണും ചെയ്യുന്നു... പക്ഷെ പോലീസ് എത്തി ആ വിളിച്ച ആളെ ആ കൊലപാതകത്തിനു അറസ്റ്റ് ചെയ്യുന്നു..  പിന്നീട് ഒരു എട്ടു  വർഷങ്ങൾക് ഇപ്പുറം ആണ് ചിത്രം കഥപറഞ്ഞു തുടങ്ങുന്നത്... ഇവിടെ നമ്മൾ എം കെ അസ്സോസിയേറ്റ്സ് എന്ന കമ്പനി പാവങ്ങൾക്ക് ലീഗൽ അഡ്വൈസ് കൊടുക്കാൻ വേണ്ടി ഒരു പ്രയത്നം തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു അവിടെ മഹേഷ്‌ ദാസ് എന്ന വകീൽ എം കെ അസ്സോസിയേറ്റീസിന്റെ ആ ശ്രമത്തിൽ പങ്കാളി ആകുന്നതും അതിനോട് അനുബന്ധിച്ചു അയാൾ ആ എട്ടു വർഷങ്ങൾക് മുൻപുള്ള കേസ് അന്വേഷണം തുടങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങങ്ങളിലേക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്... 

സംവിധയകനെ കൂടാതെ സുജയ് ശാസ്ത്രി ശാസ്ത്രീ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ  രുക്മിണി വസന്ത  ജാന്വി എന്ന കഥാപാത്രം ആയും വിനീത് കുമാർ  വിഷ്ണു എന്ന മറ്റുരു പ്രധാനകഥാപാത്രം ആയും എത്തി.... 

Saurabh Vaibhav സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  Bharath Parashuram ആയിരുന്നു... Walter Cavatoi ആയിരുന്നു എഡിറ്റിംഗ്.... 

Crystal paark cinema സിന്റെ ബന്നേറിൽ ടി ർ ചന്ദ്രശേഖർ നിർമിച്ച ഈ ചിത്രം നന്ദ കിഷോർ ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു... ഒരു ട്രയോളജി ആയി നിർമിക്കപ്പെടുന്ന ഈ ചിത്രത്തിനു ഇനിയും രണ്ടു ഭാഗങ്ങൾ കൂടി വരാൻ ഉണ്ട്.... കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണു.... ഒരു മികച്ച അനുഭവം.. 

വാൽക്ഷണം:
ആ എൻഡിങ് ട്വിസ്റ്റ്‌ 😍😍😍

No comments:

Post a Comment