Wednesday, May 27, 2020

Ruler(telugu)



Paruchuri Murali യുടെ കഥയ്ക് K. S. Ravikumar കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ ബാലകൃഷ്ണ, വേദിക, പ്രകാശ് രാജ്, ഭൂമിക ചൗള എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് അർജുൻ പ്രസാദിന്റെ കഥയാണ്.. സരോജിനി നായിഡു എന്ന വലിയ ബിസിനസ്‌ മാഗ്നെറ്റിന്റെ മകൻ ആയ അദ്ദേഹത്തിനേ തേടി അദ്ദേഹത്തിന്റെ പഴയ കാലം തേടി എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം... 

അർജുൻ പ്രസാദ്/ധർമ എന്ന കഥാപാത്രം ആയി ബാലകൃഷ്ണ എത്തിയ ചിത്രത്തിൽ സന്ധ്യ എന്ന കഥാപാത്രത്തെ വേദികയും ഭൂമിക ചൗള നിരഞ്ജന പ്രസാദ് എന്ന കഥാപാത്രം ആയും എത്തി... Bhavaninath Tagore  എന്ന വില്ലൻ കഥാപാത്രം ശറഫ് ഫിഗർ എത്തിയപ്പോൾ ഇവരെ കൂടാതെ പ്രകാശ് രാജ്, സോണൽ ചൗഹാൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

Ramajogayya Sastry, Bhaskarabhatla  എന്നിവരുടെ വരികൾക് 
Chirantan Bhatt ഈണമായിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... Ram Prasad ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ John Abraham ആയിരുന്നു എഡിറ്റിംഗ്... 

CK Entertainments, Happy Movies എന്നിവരുടെ ബന്നേറിൽ C. Kalyan നിർമിച്ച ഈ ചിത്രം shreyas media ആണ്  വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയില്ല... വെറുതെ ഒരു വട്ടം കാണാം

Tuesday, May 26, 2020

Awoken(english)



Daniel J. Phillips, Alan Grace എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Daniel J. Phillips സംവിധാനം നിർവഹിച്ച ഈ ഓസ്‌ട്രേലിയൻ  ഹോർറോർ ത്രില്ല്ർ ചിത്രം പറയണത് കാർലയുടെ കഥയാണ്.. 

പരമ്പരാഗതമായി ഉറക്കം ഇല്ലായിമ്മ അലട്ടുന്ന അവരുടെ കുടുമ്ബത്തിലെ അവസാനത്തെ കണ്ണിയായ തന്റെ അനിയൻ ബ്ലേക്കിനേ സുഖപ്പെടുത്താൻ ഒരു മെഡിക്കൽ വിദ്യാർത്ഥി ആയ കർള  ഇറങ്ങുന്നു.. fatal familial insomnia എന്ന ഈ രോഗത്തെ കുറിച് കൊടുത്താൽ അറിയാനും അവനെ രക്ഷപ്പെടുത്താനും ബ്ലെക്ക്‌ തന്റെ സുഹൃത്തും പ്രഫസറും ആയ റോബെർട്ടിന്റെ ലാബിൽ എത്തുന്നതും,  പക്ഷെ അവിടെ ചില സൂപ്പർ നാച്ചുറൽ ശക്തികൾ അവരെ നേരിടാൻ തുടങ്ങുന്നതിനോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം... 

കർള ആയി സാറ വെസ്റ്റ് എത്തിയ ചിത്രത്തിൽ ബ്ലെക്ക്‌ ആയി ബെൻസൺ ജാക്ക് ആന്റണി എത്തി.. എരിക്ക് തോംസൺ റോബർട്ട്‌ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ അമേലിയ ഡൗൽഗ്ലാസ്സ്, മാറ്റ് ക്രൂക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.. 

മൈക്കിൾ റെസ്സറി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം ക്രിസ്റ്റഫർ 
ലാർക്കിനും, എഡിറ്റിംഗ് ശൗണ് ലാഹിഫും ആയിരുന്നു.... hendoson studios ഇന്റെ ബന്നേറിൽ ജോൺ അറ്റാർഡ് നിർമിച്ച ഈ ചിത്രം McMahon International Pictures, Meridian Pictures എന്നിവർ ചേര്ന്നു വിതരണം നടത്തിയത്.... ഹോർറോർ ചിത്രം കാണുന്നവർക് ഒന്ന് വെറുതെ കണ്ടു നോകാം.. വലിയ രസം ഇല്ലാ...

Sunday, May 24, 2020

Nanna Pakara(kannada)



Vinay Balaji കഥയെഴുതി സംവിധാനം ചെയ്ത ഈ കണ്ണട മിസ്ടറി ത്രില്ലെർ ചിത്രത്തിൽ കിഷോർ, പ്രിയാമണി, മയൂരി ക്യാട്രി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

നഗരത്തിന്റെ പുറത്ത് ഒരു പെൺകുട്ടിയുടെ ശവം ഒരു കാറിനുള്ളിൽ കിട്ടുന്നു.. ആ കേസ് അന്വേഷിക്കാൻ ആയി അശോക് എന്ന പോലീസ് ഓഫീസർ എത്തുന്നു... ആ കേസ് അന്വേഷണവും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും കൂട്ടികൊണ്ട് പോകുന്ന ചില പ്രയക്ഷകരെ ചില ഇടയിൽ മുൾമുനയിൽ നിർത്തുന്നുണ്ട്... കുറെ പേരുടെ perspective യിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു നല്ല അനുഭവം ആകുന്നുണ്ട്... 

അശോക് ആയി കിഷോർ എത്തിയ ചിത്രത്തിൽ dr. അമൃത എന്ന അശോകിന്റെ ഭാര്യ ആയി പ്രിയാമണി എത്തി... മയൂരി ക്യതറി വിസ്മയ എന്ന കഥാപാത്രം ആയി  എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ പ്രമോദ് ഷെട്ടി, ഗിരിജാ ലൊക്കേഷ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Kiran Kaverappa, Kaviraj, Chethan Kumar (director) എന്നിവരുടെ വരികൾക് Arjun Ramu ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music South, ആണ് വിതരണം നടത്തിയത്.. 

Manohar Joshi ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Satish Chandraiya ആയിരുന്നു.. G.V.K Combines ഇന്റെ ബന്നേറിൽ Gururaj S  നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത് .. ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല..... ഒരു നല്ല അനുഭവം

Saturday, May 23, 2020

Kinavalli - Based on a fake story



ഒരു പറ്റം പുതുമുഖങ്ങളെ വച്ച് Syam Seethal, Vishnu Ramachandran എന്നിവരുടെ കഥയ്ക് സുഗീത് സംവിധാനം ചെയ്ത ഈ മലയാള ഫാന്റസി  ഹോർറോർ ചിത്രം peemak എന്ന തായ് ചിത്രത്തിന്റെ ഇൻസ്പിറേഷൻ ആയിരുന്നു എന്ന് തോന്നുന്നു... 

ചിത്രം പറയുന്നത് ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ്... വിവേക്- ആൻ എന്ന ദമ്പതികളുടെ വിരുന്നിന്  എത്തുന്ന വിവേകിന്റെ സുഹൃത്തുക്കൾ ആ വീട്ടിൽ നടക്കുന്ന ചില സൂപ്പർ നാച്ചുറൽ സംഭവങ്ങൾ കാണുകയും അതിന്റെ സത്യം തേടിയുള്ള അവരുടെ യാത്രയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... 

വിവേക് ആയി അജ്മൽ സയൻ എത്തിയ ചിത്രത്തിൽ ആൻ എന്ന കഥാപാത്രത്തെ സുരഭി സന്തോഷ്‌ അവതരിപ്പിച്ചു... വിജയ് ജോണി സുധീഷ് എന്ന കഥാപാത്രം ആയി എത്തിയപ്പോൾ കൃഷ് മേനോൻ അജിത് ആയും, സൗമ്യ മേനോൻ സ്വാതി ആയും, സുജിത് ഗോപൻ ആയും കൂടാതെ ഹരീഷ് കണാരൻ അപ്പു ശാന്തി എന്ന കഥാപാത്രം ആയും എത്തി... പുതുമുഖങ്ങൾ എല്ലാവരും അവരുടെ റോൾ ഭംഗി ആയി ചെയ്തുവച്ചിട്ടുണ്ട്... 

Shashwath Sunil Kumar സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Naveen P. Vijayan ഉം ഛായാഗ്രഹണം Vivek Menon ഉം ആയിരുന്നു.. Kannamthanam films ഇന്റെ ബന്നേറിൽ    
Manesh Thomas നിർമിച്ച ഈ ചിത്രം Vaishaka Cynyma ആണ് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പക്ഷെ വിജയിച്ചില്ല എന്നാണ് അറിവ്... ഹോർറോർ ത്രില്ലെർ ജേർണൽ അധികം മികച്ചതാവാത്ത മലയാള സിനിമയിൽ ഈ ചിത്രത്തെ മാറ്റി നിർത്താം... കാണാത്തവർക് ഒരു പുതു അനുഭൂതി ആയിരുന്നു... ഒരു മികച്ച അനുഭവം....

Tuesday, May 19, 2020

Fantasy Island (english)



Gene Levitt ഇന്റെ ഇതേപേരിലുള്ള ടീവീ സീരിസിന്റെ സിനിമ ആവിഷ്കാരം ആയ ഈ american supernatural horror ചിത്രം Jeff Wadlow, Chris Roach, Jillian Jacobs എന്നിവരുടെ തിരക്കഥയ്ക് Jeff Wadlow ആണ് സംവിധാനം ചെയ്തത്... 

Businesswoman Gwen Olsen, former police officer Patrick Sullivan, step-brothers J. D. and Brax Weaver, കൂടാതെ disturbed Melanie Cole എന്നിവർക്ക് ഫാന്റസി ഐലൻഡ് എന്ന സ്ഥലം കാണാൻ അവസരം ലഭിക്കുന്നു.. നമ്മൾ വിചാരിക്കുന്ന എന്തും നടക്കുന്ന ആ സ്ഥലത്ത് അവർ  Mr. Roarke എന്ന അവിടത്തെ കാവൽക്കാരനെ കണ്ടുമുട്ടുന്നതും പക്ഷെ അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ചിത്രത്തെ കൂടുതൽ സങ്കീർണവും പേടിപെടുത്തതും ആകുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം... 

Mr. Roarke എന്ന കഥാപാത്രം ആയി Michael Peña എത്തിയ ചിത്രത്തിൽ Gwen Olsen ആയി Maggie Q ഉം, Melanie Cole ആയി Lucy Hale ഉം Patrick Sullivan, Sloane Madison, എന്നി മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Bear McCreary സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Sean Albertson ഉം ഛായാഗ്രഹണം Toby Oliver ഉം ആയിരുന്നു...Columbia Pictures, Blumhouse Productions എന്നിവരുടെ ബന്നേറിൽ Jason Blum, Marc Toberoff, Jeff Wadlow എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്.... 

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മോശമില്ലാത്ത വിജയം ആയിരുന്നു.. ഹോർറോർ ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് കണ്ടു നോക്കാം... ഒരു one time watchable movie

Guests(english)



Sergey Ageev, Olga Ageeva എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും  
Evgeniy Abyzov സംവിധാനം ചെയ്ത  ഈ സൂപ്പർനാച്യുറൽ ഹോർറോർ ത്രില്ലെർ ചിത്രത്തിൽ  Mikhail Bachelor, Angelina Bit,  Yuriy Chursin എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് katya യുടെ കഥയാണ്... ആളൊഴിഞ്ഞ വീടുകളിൽ പാർട്ടി നടത്തുന്ന കൂട്ടുകാർക്കൊപ്പം പുതിയ വീട് തേടി നടക്കുന്ന അവരെ katya തന്റെ പഴയ കാമുകൻ നിന്ന വീട്ടിലേക് കൊണ്ടുവരുന്നതും പക്ഷെ അതോടെ ആ വീട്ടിൽ ചില നിഗൂതകൾ ഉള്ളതായി തോന്നുന്ന katya അവ തേടി ഇറങ്ങുന്നതോടെ അവിടെ വച്ച് കണ്ടുമുട്ടന്ന അപ്രതീക്ഷിത അതിഥിയുടെ കടന്നുവരവ് എല്ലാം മാറ്റിമറിക്കുന്നതും ആണ് കഥാസാരം... 

Katya ആയി Angelina Bit എത്തിയ ചിത്രത്തിൽ vadik എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ Mikhail Bachelor അവതരിപ്പിച്ചു.. ഇവരെ കൂടാതെ  
Yuriy Chursin ആൻഡ്രി എന്ന മറ്റൊരു കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ  Elisha Gaikal, Anar Khalilov എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട് ...
 
Mark Dorbskiy സംഗീതം നൽകിയ ചിത്രത്തിൻറെ എഡിറ്റിംഗ് Rod Nikolaychuk ഉം ഛായാഗ്രഹണം Anton Zenkovich ഉം ആയിരുന്നു... 

Gsc movies ഇന്റെ ബന്നേറിൽ
Sergey Ageev,  Olga Ageeva,  Georgiy Malkov,  Vladimir Polyakov എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ഹോർറോർ ചിത്രം കാണാൻ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോക്കാം...

Monday, May 18, 2020

Mrs Serial killer(hindi)



Shirish Kunder കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ക്രൈം ത്രില്ലെർ ചിത്രത്തിൽ Jacqueline Fernandez, മനോജ്‌ ബാജ്പേയ്, മോഹിത് റൈന എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് സോനാ മുഖർജിയുടെ കഥയാണ്.. നാട്ടിൽ നടക്കുന്ന ചില സീരിയൽ കൊലപാതങ്ങൾക് കാരണം അവരുടെ ഭർത്താവ് dr. മൃത്യുഞ്ജയ് ആണ് എന്ന് സോനയുടെ പഴയ കാമുകൻ ഇമ്രാൻ ഷാദിദ് എന്ന പോലീസ് ഓഫീസർ വരുത്തിത്തീർക്കുന്നതോടെ അദ്ദേഹത്തെ രക്ഷിക്കാൻ സോനാ ചില കൊലപാതങ്ങൾ നടത്താൻ തയാർ ആവുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..  

സോനാ ആയി Jacqueline Fernandez എത്തിയ ചിത്രത്തിൽ ജോയ് എന്ന മൃത്യുന്ജയ് ആയി മനോജ്‌ ബാജ്പേയ് എത്തി... ഇമ്രാൻ എന്ന കഥാപാത്രത്തെ മോഹിത് റൈന അവതരിപ്പിച്ചപ്പോൾ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ രസ്തോഗി ആയി ദർശൻ ജോലിവാലാ എത്തി... ഇവരെ കൂടാതെ സയൻ മേരി, ചന്ത ജോഷി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.... 

Shirish Kunder സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് അദ്ദേഹം തന്നെ നിർവഹിച്ചു.. ഛായാഗ്രഹണം Ravi K. Chandran, Kiran Deohans എന്നിവർ ചേർന്ന് ആയിരുന്നു... 

Three's Company Productions Pvt.Ltd ഇന്റെ ബന്നേറിൽ സംവിധായകനും ഫറാഹ് ഖാനും  ചേർന്ന് നിർമിച്ച ഈ ചിത്രം Netflix ആണ് വിതരണം നടത്തിയത്...  ആദ്യം കുറച്ചു എൻഗേജിങ് ആയിരുന്നെങ്കിലും പിന്നീട് എന്തോകയോ കാട്ടിക്കൂട്ടിയത് പോലെ തോന്നി... വെറുതെ ഒന്ന് കണ്ടു മറക്കാം....

K. D engira karuppdurai (tamil)



"കണ്ണും മനസ്സും നിറച്ച ഒരു ഫീൽ ഗുഡ് ചിത്രം "

Madhumita യുടെ കഥയ്ക് അവരും Sabarivaasan Shanmugam ഉം ചേർന്ന് തിരക്കഥ രചിച്ച ഈ തമിഴ് ഡ്രാമ ചിത്രം പറയുന്നത് എൺപതു വാസ്സയുകാരൻ കറുപ്പ് ദുരൈയും അദ്ദേഹത്തിന് കിട്ടുന്ന എട്ടു വയസ്സുകാരൻ കുട്ടിയുടെയും കഥയാണ്.... 

മൂന്ന് മാസം ആയി കോമയിൽ കിടന്ന കറുപ്പ് ദുരൈ എന്ന എൺപതു വയസ്സുകാരൻ ഒരു നാൾ പെട്ടന്ന് ജീവിതത്തിലേക് തിരിച്ചു വന്നപ്പോൾ തന്റെ കുട്ടികൾ തന്നെ അദ്ദേഹത്തെ കൊല്ലാൻ നോക്കുകയാണ് എന്ന സത്യം അറിയുന്നു.. അവരിൽ നിന്നും രക്ഷപെട്ടു ഇറങ്ങുന്ന ദുരൈയുടെ അടുത്തേക് എട്ടു വയസ്സുകാരൻ  കുട്ടി എത്തുന്നതോടെ നടക്കുന്ന രസകരമായ മനസ് നിറയ്ക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.. 

ചിത്രത്തിൽ കറുപ്പ് ദുരൈ എന്ന കഥാപാത്രത്തെ Mu Ramaswamy അവതരിപ്പിച്ചപ്പോൾ കുട്ടി എന്ന കഥാപാത്രം ആയി Nagavishal എത്തി... Muthu എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി Ganesan Kaliamoorthy എത്തിയപ്പോൾ   Eason എന്ന മറ്റൊരു കഥാപാത്രം ആയി  Yog Japee എത്തി... ഇവരെ കൂടാതെ Guna Babu, Pari, Jawarhlal എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്... ദുരൈ -കുട്ടി സീൻസ് ഒക്കെ ചുമ്മാ പൊപോളി....

Karthikeya Murthy സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Vijay Venkataramanan നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Meyyendiran Kempuraj നിർവഹിച്ചു... 

Sabarivaasan Shanmugam  ഇന്റെ വരികൾക് Karthikeya Murthy ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama ആണ് വിതരണം നടത്തിയത്... Yoodlee films ഇന്റെ ബന്നേറിൽ Vikram Mehra, Siddharth Anand Kumar എന്നിവർ നിർമിച്ച ഈ ചിത്രം YNOTX വിതരണം നടത്തി. 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം Ananda Vikatan Awards, Jagran Film Festival, Singapore South Asian Film Festival, Indian Film Festival of Cincinnati, New York Indian Film Festival, Tasveer South Asian Film Festival എന്നിങ്ങനെ പല അവാർഡ് വേദികളിൽ നിറകൈയടിയോടെ പ്രദര്ശിപ്പിക്കപ്പെടുകയും അതിൽ പല അവാർഡുകളും നോമിനേഷനുകളും നേടുകയും ചെയ്തു... UK Asian Film Festival 2019 യിൽ മികച്ച സംവിധായികക്കുള്ള അവാർഡും Jagran Film Festival 2019 യിൽ Best Actor  അവാർഡും നേടിയ ഈ ചിത്രം ഇന്ന് മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും...

വാൽകഷ്ണം:
ആദ്യമൊക്കെ കുറെ ഏറെ ചിരിപ്പിച്ചു പിന്നീട് കണ്ണീർ വീഴ്ത്തിയ ചിത്രങ്ങളിൽ ഒരണ്ണം കൂടി... മനസ്സിൽ മായാതെ ദുരൈയും കുട്ടയും.... Just don't miss

Saturday, May 16, 2020

Aamis:Ravening(assamese)



"എന്റമ്മോ "

Bhaskar Hazarika കഥയെഴുതി സംവിധാനം ചെയ്ത ഈ ആസാമീസ് ഡ്രാമ ചിത്രം Tribeca Film Festival യിൽ ആണ് അതിന്റെ ആദ്യ പ്രദർശനം നടത്തിയത്.... 

ചിത്രം പറയുന്നത് നിര്മലിയുടെ കഥയാണ്.. ഒരു നല്ല ഭാര്യയും അമ്മയും ആയിരുന്നു ജീവിച്ചു പോരുന്ന നിര്മലിയുടെ ഏറ്റവും വലിയ ബലഹീനത മാംസത്തോടെ ഉള്ള അവരുടെ ഇഷ്ടമായിരുന്നു.. ലോകത്തിലുള്ള പല തരത്തിൽ ഉള്ള മാസം ഭക്ഷിക്കാൻ ഇഷ്ടപ്പെടാൻ തുടങ്ങുന്ന അവരുടെ ജീവിതത്തിലേക്ക സുമൻ എന്ന PHD വിദ്യാർത്ഥിയുടെ കടന്നു വരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... 

നിര്മലി ആയി ലിമ ദാസ് എത്തിയ ചിത്രത്തിൽ സ്‌മോൻ എന്ന കഥാപാത്രം ആയി Arghadeep Baruah എത്തി.. ഇവരെ കൂടാതെ നീതാലി ദാസ്, മനേഷ് കെ ദാസ്, സാഗർ സൗരഭ് എന്നിവർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.. 

Quan Bay സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Shweta Rai Chamling യും ഛായാഗ്രഹണം Riju Das ഉം നിർവഹിച്ചു.. 
Signum Productions, Metanormal, Wishberry Films എന്നിവരുടെ ബന്നേറിൽ 
Poonam Deol, Shyam Bora എന്നിവർ നിർമിച്ച ഈ ചിത്രം APM productions ആണ് വിതരണം നടത്തിയത്... 

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച  അഭിപ്രായം നേടിയ ചിത്രം അവിടത്തെ ബോക്സ് ഓഫീസിലും മികച്ച വിജയം ആയിരുന്നു എന്ന അറിവ്... 

Tribeca Film Festival (2019) യിൽ Best International Narrative Feature നോമിനേഷൻ നേടിയ ചിത്രത്തിന് മുംബൈ ഫിലിം ഫെസ്റ്റിവലിൽ  Golden Gateway of India for Best Film [Nominee] യും ആയിരുന്നു... ഒരു മികച്ച അനുഭവം...

Alidu Ulidavaru (kannada)



Shanbhog Sudhir ഇന്റെ കഥയ്ക്  Bhat Pavan, Praveen Kumar G എന്നിവർ തിരക്കഥ രചിച്ചു ഈ കന്നഡ ത്രില്ലെർ ചിത്രം Arvind Sastry ആണ്  സംവിധാനം ചെയ്തത്... 

ചിത്രം പറയുന്നത ശീലം എന്നാ ഒരാളുടെ കഥയാണ്.. ടീ ർ പി നിരക്കിൽ വളരെ മുൻപന്തിയിൽ ഉള്ള "കാരണ" എന്നാ ടീവി പരിപാടിയിലെ അവതാരകൻ ആയ അദ്ദേഹം ഇപ്പോൾ ആ പരിപാടിയുടെ 99 എപ്പിസോഡുകൾ തീർത്തു... അങ്ങനെ തന്റെ നൂറാം എപ്പിസോഡിന് വേണ്ടിയുള്ള വിഷയം തേടി നടക്കുന്ന അദ്ദേഹത്തെ തേടി ഒരു യുവാവ് തന്റെ വീട്ടിൽ പ്രേതം ഇല്ലാ എന്ന് തെളിയിക്കാൻ പറ്റുമോ എന്ന് വെല്ലു വിളിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ്‌ ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്... 

ശീലം ആയി പുതുമുഖം ആശു ബെദ്ര എത്തിയ ചിത്രത്തിൽ മഹേന്ദേഷ് എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ പവൻ കുമാർ അവതരിപ്പിച്ചു.. പോലീസ് മേധാവിയുടെ വേഷം അതുൽ കുൽക്കർണി ചെയ്തപ്പോൾ ഇവരെ കൂടാതെ സംഗീത ഭട്ട്, അങ്കിത, ബി സുരേഷ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 
 
Midhun Mukundan സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം  Abhishek G. Kasargod ആയിരുന്നു... ചിത്രത്തിന്റെ എഡിറ്റിംഗ്  Suresh Armugam ആയിരുന്നു.. Ashu Bedra venture ഇന്റെ ബന്നേറിൽ ആശു ബെദ്ര നിർമിച്ച ഈ ചിത്രം  pvr pictures ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് പ്രകടനം അറിയില്ല.. എന്നിരുന്നാലും ഒരു പ്രയക്ഷകനെ പിടിച്ചു ഇരുത്താൻ ഉള്ള എല്ലാ സംഭവങ്ങളും ചിത്രത്തിൽ ഉണ്ട് .  ഒരു മികച്ച അനുഭവം..

Friday, May 15, 2020

Terrifier(english)



"കിടിലം ശെരിക്കും പേടിപെടുത്തി "

Damien Leone കഥയെഴുതി സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് സ്ലേഷേർ ഹോർറോർ ത്രില്ലെർ ചിത്രം Telluride Horror Show Film Festival യിൽ ആണ് ആദ്യ പ്രദർശനം നടത്തിയത്... 

ചിത്രം പറയുന്നത് താര -ടൗൺ എന്നി സുഹൃത്തുക്കളുടെ കഥയാണ്... ഒരു halloween രാത്രി പാർട്ടി കഴിഞ്ഞു തിരിച്ചു എത്തുന്ന അവർ ഒരു കോമാളി വേഷം കെട്ടി നടക്കുന്ന ഒരു വിചിത്ര മനുഷ്യനെ കണ്ടുമുട്ടുന്നതും, അതിനിടെ അയാൾ അവരുടെ പിന്നാലെ കൂടുന്നതോടെ അവിടെ നടക്കുന്ന ഭീഗരമായ സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്... 

David Howard Thornton തന്റെ art എന്ന കോമാളി വേഷം അതിഗംഭീരമാക്കിയപ്പോൾ ചില ഇടങ്ങളിൽ ഞാൻ ശെരിക്കും പേടിച്ചു പോയി.പ്രത്യേകിച്ച് ആ ഹോട്ടൽ സീനും അവസാനത്തെ ചില ഭാഗങ്ങളും... ആ ചിരി.. ഇപ്പോളും കൺമുന്നിൽ നിന്നും മായുന്നില്ല... 
Tara Heyes എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ Jenna Kanell അവതരിപ്പിച്ചപ്പോൾ Dawn എന്ന കഥാപാത്രം ആയി Catherine Corcoran ഉം Victoria Heyes എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ Samantha Scaffidi അവതരിപ്പിച്ചു... ഇവരെ കൂടാതെ Pooya Mohseni, Matt McAllister, Gino Cafarelli എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്... 

Paul Wiley സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിങ് Damien Leone ഉം ഛായാഗ്രഹണം  George Steuber ഉം ആയിരുന്നു.. Epic Pictures Group ഇന്റെ ബന്നേറിൽ Phil Falcone, Damien Leone, George Steuber എന്നിവർ നിർമിച്ച ചിത്രം Dread Central Presents ആണ് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ അധികം വിജയിച്ചില്ല... Fangoria Chainsaw Award ഇൽ മൂന്ന് നോമിനേഷൻ നേടിയ ഈ ചിത്രം Horror Channel FrightFest യിലും പ്രദർശനം നടത്തി ഒരു ലിമിറ്റഡ് 2018 റിലീസ് ആവുകയും ആയിരുന്നു.... 

ഇന്ന് ഞെട്ടാൻ തയ്യാറാണെൽ കണ്ടു നോക്കൂ... കുറെ ജമ്പ് സ്‌കേർസ് നന്നായി വന്നതുപോലെ തോന്നി.. എന്നിക് ഇഷ്ടമായി..


Thursday, May 14, 2020

Asur: Welcome to your dark side (hindi web series)



Gaurav Shukla യുടെ കഥയ്ക്  
Gaurav Shukla, Niren Bhatt, Abhijeet Khuman എന്നിവർ തിരക്കഥ രചിച് Oni Sen സംവിധാനം ചെയ്ത ഈ ഹിന്ദി Crime
Mystery, Thriller വെബ് സീരീസിന്റെ കഥ തുടങ്ങുന്നത് വാരണാസിയിൽ ആണ്.... 

ചിത്രം പറയുന്നത് നിഖിൽ നായർ എന്ന forensic-expert-turned-teacher ഇന്റെ കഥയാണ്... തന്റെ പഴയ ഉപദേഷ്ടാവ്വും സി ബി ഐ  ഓഫീസറുമായ Dhananjay Rajpoot ഇനും ഒപ്പം നാട്ടിൽ നടക്കുന്ന ചില കൊലപാതങ്ങൾ അന്വേഷിക്കേണ്ടി വരുന്ന നിഖിലിനേ തേടി ഒരു സൈക്കോ കൊലയാളിയുടെ വരവും അതിന്റെ ഫലമായി നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... 

ഹിന്ദു പുരാണം, ക്രൈം, സസ്പെൻസ് എന്നിവ ഒരുമിപ്പിച്ചു എടുത്ത ഈ സീരീസ് എങ്ങനെ ഒരു അസുരൻ ജനിക്കുന്നു എന്നും എങ്ങനെ ആണ് ഓരോ ആൾക്കാരും സാഹചര്യത്തിനു അനുസരിച്ചു  ദേവനും - അസുരനും ആകേണ്ടി വരുന്നത് എന്നും പറയുന്നു.. 

നിഖിൽ നായർ ആയി Barun Sobti എത്തിയ ചിത്രത്തിൽ Dhananjay Rajput ആയി Barun Sobti എത്തി.... Anupriya Goenka നൈന നായർ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ Gaurav Arora കേസർ ഭരത്വജ് ആയും ഇവരെ കൂടാതെ Ridhi Dogra, Sharib Hashmi, Amey Wagh എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

Voot Select ഇന്റെ ബന്നേറിൽ Ding Entertainment, Viacom 18 Studios എന്നിവർ നിർമിച്ച ചിത്രം Voot ആണ് വിതരണം... The dead can talk, Rabbit hole, Peek - a - boo, Ashes from the past, The devil has a face, The firewall, Let there be darkness, End is the beginning എന്നിങ്ങനെ  45 മിനിറ്റ് ഉള്ള  എട്ടു എപ്പിസോഡ് ഉള്ള ഈ സീരീസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട് നില്കുന്നു... 

Arshad Warsi യുടെ ആദ്യ വെബ് സീരീസ് ആയ ഈ ഹിന്ദി സീരീസ് പ്രയക്ഷകർക് ഒരു മികച്ച അനുഭവം ആകുന്നുണ്ട്... ഒരറ്റ ഇരിപ്പിന് കണ്ടു തീർക്കാൻ പറ്റുന്ന ഒരു മികച്ച സീരീസ്..... കാണാതവർ തീർച്ചയായും കാണു... ഒരു മികച്ച അനുഭവം..

Wednesday, May 13, 2020

Mangal Pandey: The Rising (hindi)



Farrukh Dhondy കഥയും തിരക്കഥയും രചിച് Ketan Mehta സംവിധാനം ചെയ്ത ഈ ഹിന്ദി ഹിസ്റ്റോറിക്കൽ ബിയോഗ്രഫിക്കൽ ചിത്രം മംഗൾ പണ്ടേ എന്ന നമ്മുടെ ആദ്യ സ്വതന്ത്ര സമര സേനാനിയുടെ കഥയാണ്.. 

ഏപ്രിൽ 1857 യിൽ മംഗൾ പാണ്ഡെ  എന്ന ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യന്ന ശിപായിയെ ബ്രിട്ടീഷുകാർ തൂക്കിക്കൊല്ലുന്നു...അങ്ങനെ ചിത്രം കുറച്ചു  വർഷങ്ങൾക് പിറകിലേക് പോകുകയും അതിലുടെ ഭാരതത്തിന്റെ ചരിത്രത്തിൽ നടന്ന പല സംഭവങ്ങളിലേക് നമ്മളെ കൂട്ടികൊണ്ട് പോയി അതു എങ്ങന ആണ് 1857യിൽ ഒന്നാം സ്വതന്ത്ര സമരത്തിന് വഴിയൊരുക്കിയത് എന്നും പറഞ്ഞുതരുന്നു... 

മംഗൾ പാണ്ഡെ എന്ന ടൈറ്റിൽ കഥാപാത്രം ആയിരുന്നു ആമിർ ഖാൻ എത്തിയ ചിത്രത്തിൽ Captain William Gordon എന്ന പാണ്ഡെയുടെ കൂട്ടുകാരൻ ആയി Toby Stephens ഉം ഉണ്ട്... ഇവരെ കൂടാതെ  Kenneth Cranham,Rani Mukerji, Ameesha Patel, Om Puri നരറേറ്റർ ആയും ചിത്രത്തിൽ ഉണ്ട്.... 

Javed Akhtar ഇന്റെ വരികൾക് A. R. Rahman ഈണമിട്ട ഇതിലെ ഗാനങ്ങൾ YRF Music ആണ് വിതരണം നടത്തിയത്... Himman Dhamija  ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad നിർവഹിച്ചു... 

Kaleidoscope Entertainment ഇന്റെ ബന്നേറിൽ Bobby Bedi, Ketan Mehta, Deepa Sahi എന്നിവർ നിർമിച്ച ഈ ചിത്രം Kaleidoscope Entertainment, Tfk Films
INOX Leisure Limited, Yash Raj Films എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.... 

2005 Cannes Film Festival യിലെ Marché du Film ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ആ വർഷത്തെ പണം വാരി പടങ്ങളിൽ നാലാം സ്ഥാനം നേടിയെങ്കിലും  ബോക്സ് ഓഫീസിൽ ബഡ്ജറ്റ് കാരണം ആവറേജിൽ ഒതുങ്ങി... ക്രിട്ടിസിന്റെ ഇടയിൽ ചിത്രം നല്ല അഭിപ്രായം നേടിയിരുന്നു... 
കാണാത്തവർ ഉണ്ടേൽ ഒന്ന് കണ്ടു നോക്കൂ... ഒരു നല്ല അനുഭവം

Sunday, May 10, 2020

Birbal Trilogy Case No. 1 : Finding Vajramuni (kannada)



M G Srinivas കഥയെഴുതി സംവിധാനം ചെയ്ത ഈ കന്നഡ ചിത്രത്തിൽ സംവിധായകനും രുക്മിണി വസന്തതും പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ഒരു രാത്രിയാണ് ചിത്രം തുടങ്ങുന്നത്... നല്ല മഴയുള്ള ഒരു രാത്രി ഒരു ജംഗ്ഷനിൽ വച്ച് ഒരു ക്യാബ് ഡ്രൈവർ കൊല്ലപെടുന്നതും അതു കണ്ട ഒരാൾ പൊലീസിന് ഫോണും ചെയ്യുന്നു... പക്ഷെ പോലീസ് എത്തി ആ വിളിച്ച ആളെ ആ കൊലപാതകത്തിനു അറസ്റ്റ് ചെയ്യുന്നു..  പിന്നീട് ഒരു എട്ടു  വർഷങ്ങൾക് ഇപ്പുറം ആണ് ചിത്രം കഥപറഞ്ഞു തുടങ്ങുന്നത്... ഇവിടെ നമ്മൾ എം കെ അസ്സോസിയേറ്റ്സ് എന്ന കമ്പനി പാവങ്ങൾക്ക് ലീഗൽ അഡ്വൈസ് കൊടുക്കാൻ വേണ്ടി ഒരു പ്രയത്നം തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു അവിടെ മഹേഷ്‌ ദാസ് എന്ന വകീൽ എം കെ അസ്സോസിയേറ്റീസിന്റെ ആ ശ്രമത്തിൽ പങ്കാളി ആകുന്നതും അതിനോട് അനുബന്ധിച്ചു അയാൾ ആ എട്ടു വർഷങ്ങൾക് മുൻപുള്ള കേസ് അന്വേഷണം തുടങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങങ്ങളിലേക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്... 

സംവിധയകനെ കൂടാതെ സുജയ് ശാസ്ത്രി ശാസ്ത്രീ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ  രുക്മിണി വസന്ത  ജാന്വി എന്ന കഥാപാത്രം ആയും വിനീത് കുമാർ  വിഷ്ണു എന്ന മറ്റുരു പ്രധാനകഥാപാത്രം ആയും എത്തി.... 

Saurabh Vaibhav സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  Bharath Parashuram ആയിരുന്നു... Walter Cavatoi ആയിരുന്നു എഡിറ്റിംഗ്.... 

Crystal paark cinema സിന്റെ ബന്നേറിൽ ടി ർ ചന്ദ്രശേഖർ നിർമിച്ച ഈ ചിത്രം നന്ദ കിഷോർ ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു... ഒരു ട്രയോളജി ആയി നിർമിക്കപ്പെടുന്ന ഈ ചിത്രത്തിനു ഇനിയും രണ്ടു ഭാഗങ്ങൾ കൂടി വരാൻ ഉണ്ട്.... കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണു.... ഒരു മികച്ച അനുഭവം.. 

വാൽക്ഷണം:
ആ എൻഡിങ് ട്വിസ്റ്റ്‌ 😍😍😍

Paapam Cheyyathavar Kalleriyatte

  

വെടിവഴിപാടിന് ശേഷം Shambhu Purushothaman കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള കോമഡി  ചിത്രം പറയുന്നത് രോഹന്റെ കഥയാണ്...

ലിന്ഡയുമായി കല്യാണം കഴിക്കാൻ ഇറങ്ങുന്ന അവൻ അപ്പോൾ ആണ് അവൾ ഒരു മാനസിക രോഗി ആണ് എന്ന് മനസിലാകുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട് നടക്കുന്ന സംഭവങ്ങളിലെകും ആണ് ചിത്രം നമ്മളെ കൊണ്ടുപോകുന്നത് .. 

അരുൺ കുര്യൻ രോഹൻ ആയി എത്തിയ ചിത്രത്തിൽ അനുമോൾ ലിസി എന്ന കഥാപാത്രം ആയും ലിൻഡ എന്ന കഥാപാത്രം ആയി സാന്റി ബാലചന്ദ്രനും എത്തി... ഇവരെ കൂടാതെ അനിൽ നെടുമങ്ങാട്, ശ്രിന്ദ അർഹൻ, ടിനി ടോം, മധുപാൽ  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

Prashant Pillai ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Jomon Thomas ഉം എഡിറ്റിംഗ് Karthik Jogesh ഉം ആയിരുന്നു... Dawn Vincent ആയിരുന്നു ചിത്രത്തിന്റെ ബിജിഎം... 

Spire Productions ഇന്റെ ബന്നേറിൽ Sanju S. Unnithan നിർമിച്ച ഈ ചിത്രം Spire Release ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ പക്ഷെ വലിയ വിജയം ആയില്ല... ഒരു social satire ആയി എടുത്ത ഈ ചിത്രം ധാർമ്മികതയുടെയും പാപത്തിന്റെയും തുറന്നു കാട്ടൽ എന്ന രീതിയിൽ എടുക്കാൻ ശ്രമം നടത്തി പരാജയം ആയിരുന്നു.... 

വാൽകഷ്ണം:
"ചിത്രത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചത് അനിൽ നെടുമങ്ങാട് -അനുമോൾ കോമ്പിനേഷൻ സീൻ ആണ്.... "

Saturday, May 9, 2020

The Collection (english)



Marcus Dunstan, Patrick Melton എന്നിവരുടെ കഥയ്ക് Marcus Dunstan സംവിധാനം ചെയ്ത ഈ അമേരിക്കൻ ഹോർറോർ ചിത്രം 2009 യിൽ ഇറങ്ങിയ the collector എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ്... 

ചിത്രം പറയുന്നത് എലീനയുടെ കഥയാണ്... വർഷങ്ങൾക് മുൻപ് കളക്ടറെ കുറിച് അറിയുന്ന എലീനയും കൂട്ടരും പിന്നീട് വർഷങ്ങൾക് ശേഷം ഒരു പാർട്ടിക് ഇടയ്ക്ക് ഒരു ബോക്സ് കാണുന്നു... അതിൽ നിന്നും ആർകിൻ പുറത്തുവരുന്നോടെ ആ പാർട്ടിയിൽ പിന്നീട് നടക്കുന്ന സംഭവങ്ങളും അതിനോട് അനുബന്ധിച് ആർതർ കുറച്ചു പോലീസ്കാരുടെ സഹയാത്തോടെ കളക്ടറെ വേട്ടയാടാൻ പുറപ്പെടുന്നതാണ് കഥാസാരം.. 

Josh Stewart ആർതർ എന്ന കഥാപാത്രം ഈ ചിത്രത്തിലും അവതരിപ്പിച്ചപ്പോൾ എലീന ആയി Emma Fitzpatrick എത്തി.. Randall Archer കളക്ടർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Christopher McDonald, Andre Royo, Lee Tergesen എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു... 

Charlie Clouser സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Mark Stevens, Kevin Greutert എന്നിവർ ചേർന്ന് നിർവഹിച്ചു.. Sam McCurdy ആണ് ഛായാഗ്രഹണം... 

Fortress Features, LD Entertainment എന്നിവരുടെ ബന്നേറിൽ Brett Forbes, Julie Richardson, Patrick Rizzotti, Mickey Liddell എന്നിവരുടെ നിർമിച്ച ഈ ചിത്രം LD Entertainment, Cinema Management Group (International Sales Agent) എന്നിവരുടെ ചേർന്നാണ് വിതരണം നടത്തിയത്... 

ഓസ്റ്റിനിൽ നടക്കുന്ന Fantastic Fest യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രട്ടീസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടുകയും ബോക്സ് ഓഫീസിൽ പരാജയം ആവുകയും ചെയ്തു.. The Collected എന്ന പേരിൽ ഒരു മൂന്നാം ഭാഗം ഇറങ്ങാൻ പോകുന്ന ഈ ചിത്രം ആദ്യ ഭാഗത്തേക്കാൾ കൂടുതൽ ക്രൂരത നിറഞ്ഞതും കാണാം ഭീതി വരുന്നതും ആണ്... നല്ല അനുഭവം

Friday, May 8, 2020

The collector(english)



"What does this guy want? 
He collects people"

Marcus Dunstan, Patrick Melton എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ചു Marcus Dunstan സംവിധാനം ചെയ്ത ഈ അമേരിക്കൻ ഹോർറോർ/ഹോം ഇന്വാഷൻ  ചിത്രത്തിൽ Josh Stewart, Michael Reilly Burke, Juan Fernández എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.... 

ചിത്രം പറയുന്നത് ആർകിന്റെ കഥയാണ്... ചെസ് കുടുംബത്തിന്റെ സഹയായി ആയിരുന്നു ജോലി ചെയ്യുന്ന അദ്ദേഹം തന്റെ   കഷ്ടപ്പാടുകൾ കാരണം താൻ ജോലി ചെയ്യന്ന ചെസിന്റെ തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഒരു വിലപിടിപ്പുള്ള രത്നം കട്ടെടുക്കാൻ തുണിയുന്നതും പക്ഷെ ആ രാത്രി അവിടെ എത്തുന്ന ചെസ് അവിടെ ഉണ്ടായിരുന്ന ഒരു അപ്രതീക്ഷിത അതിഥി കാരണം അവിടെ പെട്ട് പോകുന്നതും ആണ് കഥാസാരം..... 

ആർക് ആയി Josh Stewart എത്തിയ ചിത്രത്തിൽ Juan Fernández കളക്ടർ എന്ന ടൈറ്റിൽ കഥാപാത്രം ആയി എത്തി.. Andrea Roth വിക്ടോറിയ ചെസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ Karley Scott Collins, Haley Pullos എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്.... 

Nathaniel Caserta, Jerome Dillon എന്നിവർ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Alex Luna, James Mastracco എന്നിവരും ഛായാഗ്രഹണം Brandon Cox ഉം ആയിരുന്നു... 

Fortress Features, Neo Art & Logic, Imaginarium Entertainment Group എന്നിവരുടെ ബന്നേറിൽ Brett Forbes, Julie Richardson, Patrick Rizzotti, Christopher Lockhart എന്നിവർ നിർമിച്ച ഈ ചിത്രം Freestyle Releasing, LD Entertainment എന്നിവർ ചേർന്ന് സംയുകതമായി ആണ് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയില്ല... The Collection എന്ന പേരിൽ ഒരു രണ്ടാം ഭാഗം ഉള്ള ഈ ചിത്രം ഒന്ന് ഞെട്ടാൻ ആഗ്രഹമുള്ളവർക് കണ്ടു നോകാം... good one

വാൽകഷ്ണം:
"He always takes one"

Thursday, May 7, 2020

Shibu



Praneesh ഇന്റെ കഥയ്ക് Arjun , Gokul & Praneesh Vijayan എന്നിവർ തിരക്കഥ രചിച്ച ഈ മലയാള ചിത്രം  Arjun Prabhakaran,  Gokul Ramakrishnan എന്നിവർ എന്നിവരാണ് സംവിധാനം ചെയ്തത്... 

ചിത്രം പറയുന്നത് ഷിബു എന്ന സിനിമ സംവിധായകന്റെ കഥയാണ്.. സിനിമ സംവിധാകയാണ് ആകാൻ നല്ലവണ്ണം പ്രായത്തിനിക്കുന്ന അവനെ പക്ഷെ എല്ലാ എടുത്തുന്നതും നിന്നും പുറത്താക്കപ്പെടുന്നതും അതിന്ടെ കല്യാണി എന്ന പെൺകുട്ടിയെ കണ്ടുമുട്ടണത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം... 

ഷിബു ആയി കാർത്തിക് രാമകൃഷ്ണൻ എത്തിയ ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അഞ്ചു കുര്യൻ എത്തി.. ഇവരെ കൂടാതെ സലിം കുമാർ, ബിജു കുട്ടൻ, വിനോദ് കവൂര് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.. 

മനു മൻജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക് സച്ചിൻ വാരിയർ, വിഘ്നേഷ് ഭാസ്കരൻ എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... 

Shabeer Ahammed ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Noufal Abdullah ആയിരുന്നു. Kaargo Cinemas ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം UK studios ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രത്തിന്റെ  ബോക്സ് ഓഫീസ് പ്രകടനം അറിയില്ല..... എന്നിരുന്നാലും എന്നിക് ഇഷ്ടമായി. ഒരു നല്ല കൊച്ചു ചിത്രം...

Bhramaram



"അണ്ണാര കണ്ണാ വാ.. പൂവാലാ ചങ്ങാത്തം കൂടാൻ വാ "

ബ്ലെസി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള റോഡ് ത്രില്ലെർ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് മേനോൻ, മുരളി ഗോപി, ഭൂമിക ചൗള എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.... 

ചിത്രം പറയുന്നത് ഉണ്ണിയുടെ കഥയാണ്.. കോയമ്പത്തൂരിൽ ഭാര്യ ലതയ്ക്കും  മകൾ ലച്ചുവിനും ഒപ്പം ജീവിക്കുന്ന അദേഹത്തിന്റെ അടുത്തേക് അദേഹത്തിന്റെ ഏഴാം ക്ലാസ്സിലെ ജോസ് എന്ന കൂട്ടുകാരൻ കടന്ന് വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... 

ഉണ്ണി ആയി സുരേഷ് മേനോൻ എത്തിയ ചിത്രത്തിൽ ജോസ്/ശിവൻകുട്ടി ആയി ലാലേട്ടൻ എത്തി... മുരളി ഗോപി dr. അലക്സ്‌ എന്ന അവരുടെ കളിക്കൂട്ടുകാരൻ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ഭൂമിക ചൗള, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തു.. 

അനിൽ പനച്ചൂരാനിന്റെ വരികൾക് മോഹൻ സിത്താര ഈണമിട്ട ഇതിലെ ഗാനങ്ങൾ മനോരമ മ്യുസിക് ആണ് വിതരണം നടത്തിയത്.. ഇതിലെ അണ്ണാര കണ്ണാ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെയും പലരുടെയും ഇഷ്ട ഗാനങ്ങളിൽ ഒന്ന്ആണ്... 

Ajayan Vincent ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Vijay Shanker ആയിരുന്നു... YavonnE Entertainment Company ഇന്റെ ബന്നേറിൽ Raju Malliath
A. R. Zulfikar എന്നിവർ നിർമിച്ച ഈ ചിത്രം Maxlab Cinemas and Entertainments ആണ് വിതരണം നടത്തിയത്... 

ബേബി നിവേദിതയ്ക് കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ Best Child Artist നേടിക്കൊടുത്ത ഈ ചിത്രത്തിലൂടെ  ലാലേട്ടന് Filmfare Special Jury Award ഉം ലഭിച്ചു.. ഇത് കൂടാതെ Asianet Film Awards, Annual Malayalam Movie Awards (Dubai), 
Amrita Mathrubhumi Film Awards, Vanitha Film Awards, State Film Critics Awards കൂടാതെ പല അവാർഡ് വേദികളിലും നിറസാന്നിധ്യം അറിയിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും നല്ല അഭിപ്രായവും വിജയവും ആയി.. 

ആദ്യം തിയേറ്ററിൽ നിന്നും കണ്ടപ്പോൾ ഇഷ്ട്ടമായില്ലെങ്കിലും ഇപ്പോൾ ടീവിയിൽ ഒക്കെ വരുമ്പോ കാണുന്ന ചിത്രങ്ങളിൽ ഒന്ന്... ഒരു നല്ല ചിത്രം

Wednesday, May 6, 2020

The Don



"Na na na don he's an angel nor a he's a devil don the man with one thousand faces don don don don"

Joy Pallasery കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മലയാള ആക്ഷൻ  ക്രൈം ത്രില്ലെർ ചിത്രത്തിൽ ദിലീപ്, ലാൽ, ഗോപിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്.. 

ചിത്രം പറയുന്നത് ഉണ്ണികൃഷ്ണന്റെ കഥയാണ്... ജയിലിൽ തന്റെ കുട്ടികാലം കഴിച്ചുകൂട്ടിയ അദ്ദേഹം പിന്നീട് ജയിലിൽ നിന്നും ഇറങ്ങുന്നതും പിന്നീട് കാസിം ബാവായുടെ വലംകൈ ആയ സലാം ആകുന്നതും അതിനിടെ ബാവയെ ആരോ കൊലപ്പെടുത്താനോടെ അവരെ തേടിയുള്ള ഉണ്ണി/സലാം ഇന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം... 

ഉണ്ണികൃഷ്ണൻ/സലാം ആയി ദിലീപേട്ടൻ എത്തിയ ചിത്രത്തിൽ കാസിം ബാവ ആയി ലാൽ എത്തി... ഗോപിക സഹീദ എന്ന കഥാപാത്രം ആയി എത്തിപ്പോൾ ഷമ്മി തിലകൻ, സായി കുമാർ, കസാൻ ഖാൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു... 

വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക് മോഹൻ സിത്താര യാണ് ഇതിലെ ഗാനങ്ങൾ   ചിട്ടപ്പെടുത്തിയത്... ഇതിലെ "ഡോൺ "എന്ന് തുടങ്ങുന്ന തീം സോങ് ഇന്നും എന്നിക് പ്രിയപ്പെട്ട ഒരു തീം സോങ് ആണ്... സഞ്ജീവ് ശങ്കർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ്  ഡോൺ മാക്സ് ആയിരുന്നു നിർവഹിച്ചത്... 

ചിത്രത്തിൽ ഉൾപ്പെടുത്തിയ ക്രൂരത കാരണം A certified ആയിരുന്ന ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടുകയും ബോക്സ് ഓഫീസിൽ പരാജയം ആവുകയും ചെയ്തു എന്നാണ് ഓർമ... 

മാളവിക പ്രൊഡക്ഷൻസ് ഇന്റെ ബന്നേറിൽ എസ് ചന്ദ്രകുമാർ നിർമിച്ച ഈ ചിത്രം Kalasangham Films ആണ് വിതരണം നടത്തിയത്... എന്തുകൊണ്ടോ പല പരാജയ ചിത്രങ്ങളെയും പോലെ ഈ ചിത്രവും ടീവീ യിൽ വരുമ്പോ മിക്കവാറും ഇരുന്നു കാണാറുണ്ട്... പ്രത്യേകിച്ച് അവസാന ചില ഭാഗങ്ങതെ തൊപ്പി ചെരിച്ചു വച്ച് പടി ഇറങ്ങി വന്ന് കൊലപാതകം ചെയ്യുന്ന സീനും,  അതിന്റെ കൂടെ ആ ബിജിഎം ഉം,   ഇന്നും എന്റെ പ്രിയ സിനിമ സീനുകളിൽ ഒന്ന് ആണ്.. 

ഒരു നല്ല ചിത്രം....

Monday, May 4, 2020

Antrum: The Deadliest Film Ever Made (english)



 
David Amito, Michael Laicini എന്നിവരുടെ കഥയ്ക് David Amito തിരക്കഥ രചിച്ച ഈ ഇംഗ്ലീഷ് ഹോർറോർ ചിത്രം കഥാകൃത്തുക്കൾ തന്നെ ആണ് സംവിധാനം ചെയ്തത്... 

ചിത്രം പറയുന്നത് ശപിക്കപ്പെട്ട antrum എന്ന  ചിത്രതെ കുറിച്ചാണ്... . ഒരു mockumentary യും സിനിമയും ഇടകർത്തി എടുത്ത ഈ ചിത്രത്തിന്റെ  ആദ്യം നമ്മുക്ക് ചിത്രം പ്രദർശനം നടത്തിയപ്പോൾ ഉണ്ടയായ ദാരുണാഭുവങ്ങളുടെ വിവരണവും പിന്നീട് ചിത്രത്തിലേക്ക് കടക്കുകയും ചെയ്യുന്നു..    

ചിത്രം പറയുന്നത്  Oralee - Nathan എന്നി സഹോദരങ്ങളുടെ കഥയാണ്.. തങ്ങളുടെ നായ maxine ചത്തതിന് ശേഷം ചില ദുസ്വപ്നങ്ങൾ കാണുന്ന നാഥനോട്‌ അമ്മ maxine നരകത്തിൽ ആണ് പോയത് എന്ന് പറയുന്നതും, അതു അറിഞ്ഞ നാഥൻ oralee എന്ന സഹോദരിക്കൊപ്പം നരകത്തിൽ പോയി അവനെ തിരിച്ചു കൊണ്ടുവരാൻ ഒരു കുഴി കുഴിക്കാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നു... 

ചിത്രത്തിൽ Oralee എന്ന കഥാപാത്രത്തെ Nicole Tompkins അവതരിപ്പിച്ചപ്പോൾ Nathan ആയി Rowan Smyth എത്തി... Dan Istrate ഇന്റെ Cassius എന്ന കഥാപാത്രവും 
Circus-Szalewski ഇന്റെ Hanzie എന്ന കഥാപാത്രവും മോശമില്ലായിരുന്നു... ഇവരെ കൂടാതെ Shu Sakimoto, Kristel Elling പിന്നെ  Lucy Rayner യും ചിത്രത്തിന്റെ നരറേറ്റർ ആയും ചിത്രത്തിൽ ഉണ്ട്.. 

Brooklyn Horror Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Maksymilian Milczarczyk യും സംഗീതം  Alicia Fricker യും ആയിരുന്നു... 

ചിത്രത്തിൽ പറയുന്നുണ്ട് 1988യിൽ ഹാൻഗ്രയിലെ Budapest എന്ന സ്ഥലത്ത് ഈ ചിത്രം പ്രദർശനം നടത്തിയപ്പോൾ ഈ ചിത്രം കണ്ട് കുറച്ചു പേര് തിയേറ്റർ കത്തിച്ചു എന്നും  അതിൽ 56 പേര് വെന്തു മരിച്ചു എന്നും.. ഇത് കൂടാതെ ഈ ചിത്രം കണ്ട് പല സ്ഥലത്ത് 30 യിൽ അധികം പേര് ഈ ചിത്രം കണ്ടിട്ട് മരിച്ചിട്ടുണ്ട് എന്നും.. കൂടാതെ ഇത് കണ്ട് പല പേർക്കും nervous breakdown ഉം സംഭവിച്ചിട്ടുണ്ടത്രെ.... 

ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ഈ കൊറോണ കാലത്ത് us യിൽ വലിയ ജനപ്രീതി നേടിക്കൊണ്ട് നിൽക്കുകയാണ്.. അവിടെ ഈ ചിത്രത്തെ പറ്റി എടുത്ത പല ടിക്ക് ടോക്ക് വിഡിയോകളും വൈറൽ ആയികൊണ്ട് നിൽക്കുകയാണ്... 

വേണേൽ ഒന്ന് കണ്ട് നോകാം..എന്നിക് വലിയ ഇഷ്ടമായില്ല...

Sunday, May 3, 2020

Grandmaster



"എന്റെ റോൾ...അത് മറ്റൊരാൾക്കും ചെയ്യാൻ പറ്റില്ല "

ബി ഉണ്ണികൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ മോഹൻലാൽ, പ്രിയാമണി, നരേൻ, അർജുൻ നന്ദകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി ..

"കൊല ചെയ്‌തത്‌ ആരായാലും അയാൾക് വേണ്ടത് ഞാൻ കളത്തിൽ ഇറങ്ങുക എന്നാണ്..."

ചന്ദ്രശേഖർ എന്ന സീനിയർ പോലീസ് ഓഫീസറിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. വർഷങ്ങൾക് മുൻപ് ഒരു പ്രശ്നം കാരണം ഭാര്യ വിട്ടുപോയ അദ്ദേഹം ഒരു മികച്ച പോലീസ് ഓഫീസറിൽ മാറി  നിന്നും ഇപ്പൊ കൊച്ചിയിലെ പുതുതായി ആരംഭിക്കപ്പെട്ട മെട്രോ ക്രൈം സ്റ്റോപ്പേർ സെല്ലിലെ ഹെഡ് ആയി ചുമതലയിൽ വലിയ ജോലി ഒന്നും ചെയ്യാതെ ജീവിച്ചു പോകുന്നു .. അതിനിടെ ചന്ദ്രശേകരെ തേടി  "Z" എന്ന പേരിലുള്ള ഒരാൾ ഒരു കത്ത് അയക്കുന്നതും അതിന്റെ ബാക്കി എന്ന വണ്ണം അയാൾ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആൾക്കാരെ കൊല്ലാൻ തുടങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....

ചന്ദ്രശേഖർ ആയി ലാലേട്ടൻ എത്തിയ ഈ ചിത്രം അദേഹത്തിന്റെ ഏറ്റവും മികച്ച 20 കഥാപാത്രങ്ങളിൽ ഒന്ന് തന്നെ ആണ്.. അത്രെയും മികച്ചതായിരുന്നു ആ കഥാപാത്രം...പ്രിയാമണി ചെയ്ത ദീപ്തി ചന്ദ്രശേഖർ, അർജുൻ നന്ദകുമാറിന്റെ മാർക്ക്‌ റോഷൻ, അനൂപ് മേനോനിന്റെ ജേക്കബ് എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ മികച്ച കഥാപാത്ര നിർമിതി തന്നെ ആണ്... ബാബു ആന്റണിയുടെ വിക്ടർ, നരേന്റെ കിഷോർ,ജഗതി ചേട്ടന്റെ റാഷിദ്‌  എന്നി കഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു...

Chitoor Gopi, Chandra Shekar, Hari, Deepak Dev എന്നിവരുടെ വരികൾക് Deepak Dev ഈണമിട്ട ഇതിലെ ഗാനങ്ങൾ UTV ആണ് വിതരണം നടത്തിയത്.. Gopi Sunder ആണ് ചിത്രത്തിന്റെ ബി ജി എം..

Vinod Illampally ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Manoj ആണ് നിർവഹിക്കുന്നത്.. UTV Motion Pictures ഇന്റെ ബന്നേറിൽ Ronnie Screwvala, Siddharth Roy Kapur എന്നിവർ നിർമിച്ച ഈ ചിത്രം അവരും Maxlab Cinemas and Entertainments ഉം സംയുക്തമായി ആണ് വിതരണം നടത്തിയത്.. ഈ ചിത്രത്തിലൂടെയാണ്  UTV Motion Pictures മലയാള ചലച്ചിത്ര ലോകത്തിലേക് കാലെടുത്തു വെച്ചത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയിരുന്നു.. ഈ ചിത്രം ആണ് നെറ്ഫ്ലിക്സിന്റെ ആദ്യ മലയാള സ്ട്രീമിംഗ് ചിത്രം.കൂടാതെ  കേരളത്തിന്‌ പുറത്ത് ആദ്യമായി ഇംഗ്ലീഷ് സബ്‌ടൈറ്റിലിസോടെ പുറത്തിറങ്ങിയ ചിത്രവും ഈ ഗ്രാൻഡ്മാസ്റ്റർ ആയിരുന്നു...

വർഷങ്ങൾക് ശേഷം ലാലേട്ടന് അദേഹത്തിന്റെ പ്രായത്തിനും അഭിനയ മികവിനും ചേർന്ന ഒരു മികച്ച കഥാപാത്രം ആയിരുന്ന ഈ ചിത്രത്തെ തേടി Kerala State Film Award യിലെ Best Male Singer അവാർഡ്, Asianet Film Awards, Asiavision Awards എന്നിവയിലെ ബെസ്റ്റ് ആക്ടർ, കൂടാതെ South Indian International Movie Awards യിലെ Best Debutant Producer ഉം ആയിരുന്നു... എന്റെ പ്രിയ ലാലേട്ടൻ ചിത്രങ്ങളിൽ ഒന്ന്....

"Anything can happen before the next move.... !"

8 years of the masterpiece🥰🥰🥰

Saturday, May 2, 2020

Panga(hindi)



Nikhil Mehrohtra, Ashwiny Iyer Tiwari എന്നിവരുടെ കഥയ്ക് Nitesh Tiwari തിരക്കഥ രചിച്ച ഈ ഹിന്ദി സ്പോർട്സ് ഡ്രാമ ചിത്രം Ashwiny Iyer Tiwari ആണ് സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് ജയ നിഗം എന്ന പഴയ കബഡി  കളിക്കാരിയുടെ കഥയാണ്.. വർഷങ്ങൾക് മുൻപ് കല്യാണത്തിന് ശേഷം  കബഡിയോട് വിടപറഞ്ഞ ജയ അവസാനം മകന്റെ നിർബന്ധത്തിനു വഴങ്ങി കബഡി കളിക്കാൻ ഇറങ്ങുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത് ..

ജയ നിഗം ആയി കങ്കണ റൗത് എത്തിയ ചിത്രത്തിൽ ജെസ്സി ഗിൽ പ്രശാന്ത് എന്ന ജയയുടെ ഭർത്താവ് ആയി എത്തി.. യാഗ ബേസിൻ ആദിത്യ എന്ന അവളുടെ മകൻ ആയപ്പോൾ റിച്ചാ ചദ്ദ മീനു സിംഗ് ആയും നീന ഗുപ്ത രചന നിഗം എന്ന ജയയുടെ അമ്മയായും വേഷമിട്ടു...

Javed Akhtar ഇന്റെ വരികൾക് Shankar–Ehsaan–Loy ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama ആണ് വിതരണം നടത്തിയത്.. Sanchit Balhara, Ankit Balhara എന്നിവരാണ് ചിത്രത്തിന്റെ ആ മികച്ച ബി ജി എം കൈകാര്യം ചെയ്‌തിരുകുന്നത്...

Jay I. Patel ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ballu Saluja ആയിരുന്നു... Fox Star Studios ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ചു വിതരണം നടത്തിയ ഈ ചിത്രം, ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ നല്ല പ്രകടനവും നടത്തി....

ചില സ്വപ്നങ്ങൾ നമ്മൾ വേദനയോടെ ഉപേഷിക്കുമ്പോൾ ദൈവം നമ്മൾക്ക് അതിലേക് ഒരു ചാൻസ് കൂടി തരും.. ആ ചാൻസ് മനസിലാക്കി പോരാടിയാൽ ഈ ലോകത്ത് നമ്മളെ വെല്ലുന്നതായായി മറ്റൊന്ന് ഇല്ലാ... ക്വീൻ, തനു വെഡ്സ് മനു എന്നി ചിത്രങ്ങൾക്  ശേഷം കങ്കണയ്ക്ക് വീണ്ടും ഒരു ദേശിയ അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്...ഒരു ഗംഭീര അനുഭവം...

വാൽകഷ്ണം :
ജോ സപ്നേ ദേഖത്തെ ഹെ വോ പങ്ക ലെതെ ഹേ....