Himanshu Sharma ഇന്റെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച ഈ Aanand L. Rai ചിത്രത്തിൽ ഷാരൂഖ് ഖാൻ, അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് ബൗവാ സിംഗ് ഇന്റെ കഥയാണ്... ഒരു 38 വയസ്സുകാരൻ കുള്ളന്‍ ആയ അദേഹത്തിന്റെ ജീവിതത്തിൽ ആഫിയ എന്ന NASR സയന്റിസ്റ് എത്തുന്നതും അവർ തമ്മിൽ ഉള്ള പ്രണയത്തിൽ ആവുന്നതും അതിനിടെ നടക്കുന്ന ചില സംഭവങ്ങൾ അവർക്ക് ഇടയിൽ ചില പരിഭവങ്ങൾ ഉണ്ടാകുന്നതും എല്ലാം ആണ് ചിത്രത്തിന്റെ ആധാരം.... അതിൽ പ്രണയം ഉണ്ട്, വേദന ഉണ്ട്, വിദ്വേഷം ഉണ്ട്, സ്നേഹം ഉണ്ട്.. പക്ഷെ കഥ 👎ഒന്ന് ശ്രദ്ധിച്ചുവെങ്കിൽ 😪
ബൗവാ സിംഗ് ആയി ഷാരുഖ് ഖാനിന്റെ മികച്ച പ്രകടനം ഉണ്ടായ ചിത്രത്തിന്റെ കഥ പക്ഷെ അത്ര മികച്ചതായി തോന്നിയില്ല... പ്രകടനത്തിൽ പിന്നീട് മികച്ച നിന്നത് അനുഷ്‍കയുടെ cerebral palsy എന്നാ അസുഖം ബാധിച്ച കഥാപാത്രമായ ആഫിയയും കത്രീനയുടെ ബബിത കുമാരിയും ആണ്... ഇവരെ കൂടാതെ സൽമാൻ ഖാൻ, മാധവൻ, ശ്രീദേവി, കജോൾ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Irshad Kamil, Kumaar എന്നിവരുടെ വരികൾക്ക് Ajay−Atul, Tanishk Bagchi എന്നിവർ ചേർന്നു ഈണമിട്ട ഏഴോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ തെരെ നാം എന്നാ ഗാനം മികച്ചതായി തോന്നി... Hemal Kothari എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Manu Anand ആണ് നിർവഹിച്ചത്...
Red Chillies Entertainment,Colour Yellow Productions എന്നിവരുടെ ബന്നേറിൽ Gauri Khan നിർമിച്ച ഈ ചിത്രം Yash Raj Films ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയം മണത്തു....
ഷാരൂഖിന്റെ പ്രകടനം കാണാൻ വേണ്ടി ഒന്ന് കാണാം

No comments:
Post a Comment