"ഉൻ കഥയിലെ നീ ഹീറോ .. ആന എന്ന കഥയിലെ നാൻ വില്ലൻ ടാ "
ശിവ -അജിത് കോമ്പൊയിൽ വന്ന നാലാം ചിത്രം... ആദ്യ മൂന്നും വലിയ വിജയം ആയില്ലെങ്കിലും നാലാം അംഗം ശിവ മികച്ചതാക്കിയിരിക്കുന്നു...
Siva,Aadhi Narayana എന്നിവരുടെ കഥയയ്ക്ക് Siva
Manikandan,Savari, Bakyaraj,Chandran എന്നിവർ ചേർന്നു തിരക്കഥ രചിച്ച ഈ തമിൾ ആക്‌ഷൻ ഡ്രാമ ചിത്രം പറയുന്നത് തൂക് ദുരൈയുടെ കഥയാണ്...
തേനിയിലെ Koduvilaarpatti എന്നാ ഗ്രാമത്തിലെ തലവൻ ആയ അദ്ദേഹം അവിടെ എത്തുന്ന നിരഞ്ജനാ എന്ന് പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുന്നു.... അതിനിടെ അവർ തമ്മിൽ ഉടെലെടുക്കുന്ന ഒരു തെറ്റിദ്ധാരണ അവരെ അകറ്റുന്നു.... പിന്നീട് പത്തു വർഷങ്ങൾക്കു ഇപ്പുറം അദേഹത്തിന്റെ മുത്തശ്ശിയുടെയും അമ്മായിമാരുടെയും ആവശ്യപ്രകാരം ദുരൈ ഭാര്യയെയും മകളെയും തേടി മുംബൈക് വരുന്നതും അതിനിടെ നിരഞ്ജനയ്കും മകൾക്കും ഇടയിൽ വരുന്ന ചില പ്രശ്നങ്ങളും അവരെ കൊല്ലാൻ ഇറങ്ങുന്ന ചില സംഘങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ അദ്ദേഹം ഇറങ്ങിപുറപ്പെടുന്നതും എല്ലാം ആണ് ചിത്രത്തിന്റെ സാരം...
തൂക്കു ദുരൈ ആയി തലയുടെ മികച പ്രകടനം ആണ് ചിത്രത്തിന്റെ മികച്ച ഭാഗം... ഒരു അച്ഛനായും മകളോട് താൻ ആണ് നിന്റെ അച്ഛൻ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന അദേഹത്തിന്റെ പ്രകടനം അതിഗംഭീരം എന്ന് പറയാതിരിക്കാൻ വയ്യ.... അതുപോലെ അനിഖയുടെ ശ്വേതയും നയൻതാരയുടെ നിരാജനയും ഒന്നിലൊന്നു ഗംഭീരം.... ജഗപദി ബാബുവിന്റെ ഗൗതം വീർ വില്ലൻ കഥാപാത്രവും അദേഹത്തിന്റെ മകൾ അവസാനം ഒരു നൊമ്പരം ആയി അവശേഷിച്ചപ്പോ ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ ഒന്ന് ആകുന്നു... ഇവരെ കൂടാതെ വിവേക്, യോഗി ബാബു, തമ്പി രാമയ്യ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്....
Viveka, Thamarai, Yugabharathi,Arun Bharathi, siva എന്നിവരുടെ വരികൾക്ക് D. Imman ഈണമിട്ട ആറോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഗാനങ്ങൾ T-Series, Lahari Music എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
Vetri ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് റൂബൻ നിർവഹിക്കുന്നു.. Sathya Jyothi Films ഇന്റെ ബന്നേറിൽ
T. G. Thiyagarajan,Sendhil Thiyagarajan, Arjun Thiyagarajan
എന്നിവർ നിർമിച്ച ഈ ചിത്രം KJR Studios ഉം Mulakuppadam Films ഉം ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂസ് നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം ആണ്.... ഒരു നല്ല മികച്ച ചിത്രം... കാണു ആസ്വദിക്കൂ

No comments:
Post a Comment