Wednesday, February 13, 2019

Fantastic beasts and where to find them (english)



 J. K. Rowling ഇന്റെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച ഈ അമെരിക്കൻ ഫാന്റസി ചിത്രം അവരുടെ താനേ അതെ പേരിലുള്ള പുസ്‌തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്... ഡേവിഡ് യേറ്റ്സ് ചിത്രം സംവിധാനം ചെയ്തു...

ഹാരി പോട്ടർ ചിത്രങ്ങൾക് മുൻപേയുള്ള അദ്ധ്യായം ആയി ഒരുക്കിയ ഈ ചിത്രം പറയുന്നത് Newt Scamander എന്നാ ബ്രിട്ടീഷ് വിസാർഡ് ആയ Magizoologist ഇന്റെ കഥയാണ്... Ministry of Magic യിലെ ഒരു ജോലിക്കാരൻ ആയ അദ്ദേഹം ന്യൂയോർക്കിൽ എത്തുന്നതും അതിനിടെ അദ്ദേഹം അവിടെ വച്ചു പരിചയ പെടുന്ന Mary Lou Barebone എന്നാ സ്ത്രീയുടെ വാക്കുകൾക് കാതോർക്കുന്നതതും അതിന്റെ അദേഹത്തിന്റെ സ്യൂട്ട്കേസിൽ നിന്നും രക്ഷപെടുന്ന ഒരു Niffler ഇന്റെ തിരോധാനം  പിന്നീട് ഉള്ള ചിത്രത്തിന്റെ പോക്കിന് കാരണമാകുന്നതും ആണ് ചിത്രത്തിന്റെ സാരം...

Eddie Redmayne,  Newt Scamander എന്നാ കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ Tina Goldstein എന്നാ കഥാപാത്രം ആയി Katherine Waterston ഉം Queenie Goldstein എന്നാ കഥാപാത്രം ആയി Alison Sudol എത്തി... Mary Lou Barebone എന്ന് കഥാപാത്രം Samantha Morton കൈകാര്യം ചെയ്തു...

James Newton Howard സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Mark Day ഉം ഛായാഗ്രഹണം Philippe Rousselot ഉം നിർവഹിച്ചു... Warner Bros. Pictures, Heyday Films ഇന്റെ ബന്നേരിൽ David Heyman,J. K. Rowling,Steve Kloves, Lionel Wigram എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം 2016 യിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ എട്ടാം സ്ഥാനത് എത്തുകയും ചെയ്തു...

അഞ്ച് BAFTAs അവാര്ഡുകള്ക് നാമനിര്ദേശിക്കപ്പെട്ട ഈ ചിത്രം രണ്ട് അക്കാദമി അവാര്ഡുകള്ക്കും അതിൽ Best Costume Design ഇൽ അവാർഡും നേടി.... ഇതിലൂടെ അങ്ങനെ ഒരു Wizard ചിത്രം ആദ്യമായി ഓസ്കറും സ്വന്തമാക്കി... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രത്തിന് 2018 യിൽ Fantastic Beasts: The Crimes of Grindelwald എന്നാ പേരിൽ ഒരു സീക്യുഎലും ഉണ്ടായി.. ഒരു നല്ല അനുഭവം

No comments:

Post a Comment