Tuesday, February 12, 2019

Kala Viplavam Pranayam



Aashiq Akbar Ali കഥയും തിരക്കഥയും രചിച്ച Jithin Jithu സംവിധാനം നിർവഹിച്ച ഈ മലയാളം ഡ്രാമ ചിത്രത്തിൽ ആൻസൻ പോൾ, ഗായത്രി സുരേഷ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് സഖാവ് ജയന്റെയും അദേഹത്തിന്റെ നാട്ടിലെ ചില പ്രശ്നങ്ങളെയും കുറിച്ചാണ്... അവരുടെ നാട്ടിലെ വരാൻ പോകുന്ന ഒരു മാലിന്യ പ്ലാന്റ് യുമായി ബന്ധപെട്ട നടക്കുന്ന ചില പ്രശ്നങ്ങളുടെ ഉള്കാഴ്ചകളിൽ നിന്നും ആരംഭിക്കുന്ന ചിത്രം പിന്നീട് സഞ്ചരിക്കുമ്പോൾ അദേഹത്തിന്റെ വീട്ടിലെ പ്രശ്നങ്ങളും,   പ്രണയവും , ക്യാമ്പസ്‌ ജീവിതവും,  കൂട്ടുകാരുടെ സ്നേഹവും പ്രണയവും അവരുടെ കൂടെയുള്ള കുറെ സഖാക്കളുടെയും കഥയായി മാറുന്നു...

ജയൻ ആയി ആൻസൻ പോൾ എത്തിയപ്പോൾ ഗ്രീഷ്മ എന്നാ ജയന്റെ കാമുകിയായി ഗായത്രി സുരേഷും, നന്ദൻ എന്നാ മറ്റൊരു സുപ്രധാനകഥപാത്രം ആയി വിനീത് വിശ്വവും, അയ്ച്ചുമ്മ എന്നാ കഥാപാത്രം ആയി നിരഞ്ജന അനൂപും എത്തി.... ഇവരെ കൂടാതെ സൈജു കുറുപ്, പി ശ്രീകുമാർ, ഇന്ദ്രൻസ് എന്നിങ്ങനെ നല്ലയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്..

Athul Anand സംഗീതം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം Anish Lal ഉം, എഡിറ്റിംഗ് Jith Joshie ഉം നിർവഹിക്കുന്നു... Dirham Film Productions ഇന്റെ ബന്നേരിൽ Roy Sebastian നിർമിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിലും ക്രിട്ടിസിന്റെ ഇടയിലും വലിയ വിജയമോ നല്ല അഭിപ്രായമോ നേടിയില്ല എന്നാ അറിവ്... ഒരു വട്ടം കാണാം...

No comments:

Post a Comment