"ഒരു ദിനം എല്ലാം നഷ്ടപെട്ടാൽ നമ്മൾ എന്ത് ചെയ്യും? നമ്മൾ അതിനെ കുറിച്ച് ഓർത്തു കരഞ്ഞു തീർക്കും.. പക്ഷെ Dr. Foster അതിനു തയ്യാർ ആയില്ല.. അവിടെ അദ്ദേഹത്തിന് കിട്ടിയ ഒരേ വഴി "cloning"
Stephen Hamel ഇന്റെ കഥയ്ക് Chad St. John തിരക്കഥ രചിച്ച
ഈ Jeffrey Nachmanoff ചിത്രത്തിൽ Keanu Reeves പ്രധാനകഥാപാത്രം ആയ dr.Foster ആയി എത്തി....
ചിത്രം പറയുന്നത് dr.Foster ഇന്റെയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... ed whittle എന്നാ സുഹൃത്തിനൊപ്പം മരിച്ച ആളുടെ മനസ് ഒരു റോബോർട്ടിലേക് മാറ്റാൻ സാധിക്കുന്ന ഫോസ്റ്റർക്, ഒരു ദിനം ജീവിതത്തിൽ നടക്കുന്ന ഒരു അപകടം അദ്ദേഹത്തിന് തന്റെ കുടുംബം തന്നെ നഷ്ടപ്പെടാൻ കാരണമാകുമ്പോൾ അദ്ദേഹം ആ വിദ്യ അവിടെ പ്രയോഗിക്കുന്നതും അതിനോട് അനുബന്ധിച്ചു അദ്ദേഹത്തിനും കുടുംബത്തിനും അതിനു ശേഷം നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും ആണ് ഥാസാരം...
Keanu Reeves ഇനെ കൂടാതെ Thomas Middleditch ഇന്റെ ed whittle എന്നാ കഥാപാത്രവും ചിത്രത്തിൽ കൈയടി അർഹിക്കുന്നുണ്ട്... ഇവരെ കൂടാതെ Alice Eve, John Ortiz, Emjay Anthony എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Mark Kilian, Jose Ojeda എന്നിവർ ചേർന്നു സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Pedro Javier Muñiz ഉം ഛായാഗ്രഹണം Checco Varese ഉം നിർവഹിച്ചു... Company Films, Di Bonaventura Pictures, Riverstone Pictures, Remstar Studios, Fundamental Films, Lotus Entertainment, Ocean Park Entertainment എന്നിവരുടെ ബന്നേരിൽ Lorenzo di Bonaventura
Mark Gao,Stephen Hamel,Keanu Reeves,Luis A. Riefkohl എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Entertainment Studios Motion Pictures ആണ് വിതരണം നടത്തിയത്...
2017 Toronto International Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം പിന്നീട് Entertainment Studios ഇന് വിൽക്കുകയും ചെയ്തു... ക്രിട്ടിൿസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ പരാജയം ആയി... എന്തിരുന്നാലും ചിത്രം പറഞ്ഞ വിഷയം വച്ചു നോക്കുമ്പോൾ എന്നിക് ഭയങ്കര ഇഷ്ടവും മികച്ച അനുഭവവും ആയി ആണ് എനിക്ക് തോന്നിയത് പ്രത്യേകിച്ച് മരിച്ചവരെ ജീവിപ്പിക്കാൻ ലോക രാജ്യങ്ങളിൽ പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്തു... കാണുക വിലയിരുത്തുക..

No comments:
Post a Comment