Tuesday, February 19, 2019

Meen kuzhambum maan paaniyum (tamil)



Amudheshwar കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ഈ തമിൾ ഫാന്റസി കോമഡി ത്രില്ലെർ ചിത്രത്തിൽ പ്രഭു, കാളിദാസ് ജയറാം, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു എത്തി....

ചിത്രം പറയുന്നത് അണ്ണാമലൈയും അദേഹത്തിന്റെ മകൻ കാർത്തികിന്റെയും കഥയാണ്.... ഭാര്യ മരിച്ചു പോയ അദ്ദേഹം
ഇപ്പോൾ മകന്റെ കൂടെ അങ്ങ് മലേഷ്യയിൽ ആണ് താമസം.... ഒരു പക്കാ ന്യൂ ജൻ ആയ കാർത്തിക്കിന്റെ കാര്യത്തിൽ വളരെ വിഷമിച്ചു നിൽക്കുന്ന അണ്ണാമലൈയെ തേടി ഒരു സ്വാമി എത്തുന്നതും, തന്റെ വിഷമങ്ങൾ അദ്ദേഹത്തെ അറിയിച അണ്ണാമലൈ മകനെ നല്ലതാകാൻ അദ്ദേഹത്തോട് അപേക്ഷിക്കുന്നു.. ഒരു മായ വിദ്യയാൽ സ്വാമി നടത്തുന്ന ചില സംഭവങ്ങൾ എങ്ങനെ ആണ് പിന്നീട് കാർത്തിക്കയും അണ്ണാമലൈയെയും പ്രശ്നങ്ങൾ കൊണ്ട് എത്തിക്കുന്നു എന്നതാണ് പിന്നീട് ചിത്രം പറയുന്നത്..

അണ്ണാമലൈ ആയിരുന്നു പ്രഭു എത്തിയപ്പോൾ കാർത്തിക് ആയിരുന്നു കാളിദാസും സ്വാമി ആയി ഒരു cameo വേഷത്തിൽ ഉലകനായകൻ കമൽ ഹസ്സനും എത്തി .. ഇവരെ കൂടാതെ അഷ്‌ന സാവേരി, ഉർവശി, എം യെസ് ഭാസ്കരൻ എന്നിവരും പറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

ഡി ഇമ്മാൻ ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Laxman Kumar ഉം എഡിറ്റിംഗ് Richard Kevin നിർവഹിച്ചു. Eshan Productions ഇന്റെ ബന്നേറിൽ Dushyanth Ramkumar നിർമിച്ച ഈ ചിത്രം Cosmo Village ആണ് വിതരണം നടത്തിയത്...  ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വിജയം ആയില്ല എന്നാ അറിവ്... വെറുതെ ഒരു വട്ടം കാണാം

No comments:

Post a Comment