Sunday, February 24, 2019

Kumbalangi Nights



"ഷമ്മി നായകൻ ആണ് നായകൻ "

Syam Pushkaran കഥയും തിരക്കഥയും രചിച്ചു നവാഗതൻ ആയ Madhu C. Narayanan സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ ചിത്രം പറഞ്ഞത് കുമ്പളങ്ങി എന്നാ സ്ഥലത്തു താമസിക്കുന്ന നാല് ഏട്ടനാനിയൻമാരുടെ കഥയാണ്...

സജി, ബോബി, ബോണി, ഫ്രാങ്കി എന്നി ഏട്ടനാനിയന്മാർ  അച്ഛമാമാർ വിട്ടു പോയതിനു ശേഷം കുമ്പളങ്ങി എന്നാ തരിശു ഭൂമിയിൽ ആണ് ജീവിക്കുന്നത്.... പക്ഷെ ചില പ്രശ്നങ്ങൾ തമ്മിൽ തമ്മിൽ ഉള്ള അവരുടെ ഇടയിൽ ഷമ്മി എന്നാ കഥാപാത്രം എത്തുന്നതോട് നടക്കുന്ന ചില സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

സജി ആയി സൗബിനിന്റെ മിന്നും പ്രകടനം ചിത്രത്തിന്റെ നട്ടൽ ആയപ്പോൽ അദ്ദേഹം ചിരിച്ചപ്പോൾ നമ്മൾ ചിരിക്കുകയും കരഞ്ഞപ്പോൾ കരയുകയും ചെയ്തു....അതുപോലെ ബോബി-ബേബി ആയി എത്തിയ ഷൈൻ -അന്ന ബെൻ കോംബോ മികച്ചയായിരുന്നു... അബി ഇക്കയുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുണ്ടാവും.. അദ്ദേഹത്തിന് പറ്റാത്ത നേട്ടങ്ങൾ മകനെ ഒരോ ചിത്രം കഴിയുമ്പോളും നേടുന്നത് കാണുമ്പോൾ... പിന്നെ
ബോണി എന്നാ ഊമ ആയി ശ്രീനാഥ് ഭാസിയും മാത്യു തോമസിന്റെ ഫ്രാങ്കയും കിടു ആയിരുന്നു.... അന്ന ബെൻ എന്നാ പുതുമുഖ നായികയും ബേബി എന്നാ  സ്വതം വേഷം അതിഗംഭീരം ആയി ചെയ്തു... പിന്നെ എന്നത്തേയും പോലെ ഫഹദ് ഇക്ക.. ആ കള്ള ചിരി ശോ പൊളിച്ച് അടുക്കി.... ഷമ്മി എന്നാ കഥാപാത്രം ഇപ്പോളും ഒരു കോരി തരിപ്പ് ആയി നില്കുന്നു.... പ്രത്യേകിച്ച് അവസാന ഭാഗങ്ങൾ അദ്ദേഹത്തിന് ആ കരിമ്പിൻകാട്ടിൽ കേറി വിളയാടാൻ സംവിധായനും തിരക്കഥാകൃത്തും വെറുതെ വിട്ടു കൊടുക്കുവായിരുന്നോ എന്ന് വരേ തോന്നി പോയി.. എജ്ജാതി സീൻസ് 😍😍😍...

Anwar Ali, Nezer Ahemed, എന്നിവരുടെ വരികൾക്ക് Sushin Shyam ഈണമിട്ട അഞ്ചോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... എല്ലാം ഒന്നിലൊന്നു മികച്ചത്... ഇതിലെ ചെരാതുകൾ, ഉയരിൽ തോടും എന്നി ഗാനങ്ങൾ വളരെ ഇഷ്ടപ്പെട്ടു... ബാക്കി എല്ലാം ഒന്നിലൊന്നു മികച്ചതായിരുന്നു...

പിന്നീട് എടുത്തു പറയേണ്ട വിഭാഗം ആയ ഛായാഗ്രഹണം... ഷൈജു അന്തിക്കാട് ഗ്രേറ്റ്‌ വർക്ക്‌..... ഒന്നിലൊന്നു കിക്കിടു ഫ്രെയിംസ്... വാക്കുകൾക് അതീതം ആ ഭാഗം... ശരിക്കും ചിത്രത്തിന്റെ ആത്മാവ് അതിൽ ഉണ്ട്....ഓരോ ഷോട്സും പിക് പെർഫെക്ട് ഷോട്സ്... അതുപോലെ എഡിറ്റിംഗ്, Saiju Sreedharan നമ്മിച്ച അണ്ണാ നമിച്ചു... ഒന്നും പറയാനില്ല...

Working Class Hero, Fahadh Faasil and Friends എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Fahadh Faasil, Nazriya Nazim, Dileesh Pothan, Syam Pushkaran എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Century Films ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രം ബോക്സ്‌ ഓഫീസിലും അതിഗംഭീര പ്രകടനം നടത്തട്ടെ എന്ന് ആശംസിക്കുന്നു... Just don't miss from theaters😍😍

 വാൽകഷ്ണം :
"മനസിന്റെ കോണിൽ ഒരു സ്ഥാനം ഇനി ഈ ചിത്രത്തിന് സ്വന്തം "

No comments:

Post a Comment