Tuesday, February 5, 2019

KGF:chapter 1 (kannada)



"ഒരു പുസ്‌തക ശേഖരത്തിന്റെ അടിത്തട്ടിൽ ഇനി ഒരാളും അറിയരുത് എന്ന് ഉറപ്പിച്ചു ഒളിപ്പിച്ചു വച്ച ഒരു കൊച്ചു പുസ്‌തകം.. ആ പുസ്‌തക താളിലുകളിൽ ഉറങ്ങിക്കിടന്ന റോക്കി എന്നാ മനുഷ്യന്റെ കഥ... അയാളെ ലോകം ഇനി ഒരിക്കലും അറിയരുത് എന്ന് അവിടത്തെ സർക്കാരിന് നിർബന്ധം ഉണ്ടായിരുന്നു.. പക്ഷെ അദ്ദേഹം അവിടെ എത്തി....  El-Dorado എന്നാ പുസ്തകത്തിന്റെ രചന നിർവഹിച്ച Anand Ingalagi എന്നാ ആ മനുഷ്യനിലൂടെ... ആരായിരുന്നു "റോക്കി "എന്ന് വിളിപ്പേരുള്ള അയാൾ?  പിന്നീട് അദ്ദേഹത്തിലൂടെ നമ്മൾ അറിഞ്ഞത് ചരിത്രം.... "

Prashanth Neel കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ കണ്ണട  period action ചിത്രത്തിന്റെ ഡയലോഗസ് Prashanth Neel
Chandramouli M.,Vinay Shivangi എന്നിവർ ചേർന്നാണ് നിർവഹിച്ചത്.... അമ്മയ്ക്ക് കൊടുത്ത വാക് പാലിക്കാൻ ബോംബെക് വണ്ടി കേറിയ രാജ കൃഷ്ണപ്പ ബൈര്യ അവിടെ വച്ചു "റോക്കി " ആകുന്നതും പിന്നീട് വർഷങ്ങൾക്കു ശേഷം തിരിച്ചു താൻ ബാക്കി വച്ചു പോയ കർമത്തെ പൂർത്തികരിക്കാൻ കോലാറിലെ സ്വർണ ഖനികളിൽ എത്തുന്നതും ആണ് കഥാസാരം...

റോക്കി എന്നാ Raja Krishnappa  Bairya ആയി യഷ് എത്തിയപ്പോൾ Saraswathi എന്നാ റോക്കയുടെ അമ്മയെ ആയി Archana Jois  ഉം Anand Ingalagi എന്നാ ജേര്ണലിസ്റ് ആയി Anant Nag ഉം എത്തി... "Garuda" എന്നാ വില്ലൻ കഥാപാത്രം Ramachandra Raju അവതരിപ്പിച്ചപ്പോൾ, നടി എന്നാ നിലക് ചിത്രത്തിൽ എത്തിയ Srinidhi Shetty യുടെ റീന എന്നാ കഥാപാത്രം ഒരു മൂലയ്ക് ഒതുങ്ങികയും,  ഒരു ഐറ്റം നമ്പറിൽ തമന്നയും പ്രത്യക്ഷപ്പെടുന്നുണ്ട്.... ഇവരെ കൂടാതെ ചെറുതും വലുതും ആയ പല കഥാപാത്രങ്ങൾ ചിത്രത്തിന്റെ മുൻപോട്ടു ഉള്ള പ്രയാണത്തിൽ അവരുടെ സംഭാവനകൾ ചെയ്യുന്നുണ്ട്...

ചില ചിത്രങ്ങൾ ഉണ്ട്... അതിൽ ഓരോ സീനും ഒരു ചിത്രം പോലെ ഫ്രെയിം ചെയ്തു വെക്കാൻ സാധിക്കും.... മലയാളത്തിൽ ഇയോബിന്റെ പുസ്തകം, അതുപോലെ ഉള്ള ഒന്നായിരുന്നു.... അത് തന്നെ ആണ് ഇവിടെ ഈ  ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റും... ഒരു സെക്കന്റ്‌ പോലും ബോർ അടിപികാതെ ഓരോ ഫ്രെയിംഉം ഓരോ ചിത്രം ആക്കി മാറ്റിട്ടുണ്ട് ഛായാഗ്രാഹകൻ Bhuvan Gowda യും എഡിറ്റർ Shrikanth ഉം... ചില സിനിമകളിൽ സംവിധായകർ പറയാറുണ്ട് കട്ട്‌ പറയാൻ വിട്ടു പോയി എന്ന്.... ഇതിൽ അത് പറഞ്ഞില്ലെങ്കിലേ അദ്‌ഭുതം ഉള്ളു.... അമ്മയുടെ സ്നേഹം കാണിച്ചു തന്ന ആ "ബെൻ സീൻ ", കത്തിയിലെ കോയിൻ ഫൈറ്റ് പോലത്തെ ഇതിലെ "coal mine സീൻ " എല്ലാം ശെരിക്കും ഞെട്ടിച്ചു... പിന്നെ റോക്കി ഭായ് വരുന്ന ഓരോ സീനും എന്താ പറയാ ആഹ് "മരണ മാസ്" ആക്കി കളഞ്ഞിട്ടുണ്ട്  സംവിധായകനും സംഘവും....

Dr. V. Nagendra Prasad,Ravi Basrur,Chi. Udayashankar,R. N. Jayagopal,Kinnal Raj എന്നിവരുടെ വരികൾക്ക് Ravi Basrur ചെയ്ത സംഗീതവും പാശ്ചാത്തല പാശ്ചാത്തല സംഗീതവും കണ്ണംചിപ്പിക്കുന്നത് ആയിരുന്നു... Lahari Music,T-series ചേർന്നാണ് ഗാനങ്ങൾ വിതരണം നടത്തിയത്....

Hombale Films ഇന്റെ ബന്നേറിൽ Vijay Kiragandur നിർമിച്ച ഈ ചിത്രം കണ്ണട അല്ലാതെ തമിൾ,മലയാളം, ഹിന്ദി, തെലുഗ് ഭാഷകളിൽ പുറത്തിറങ്ങുകയും KRG Studios (Kannada)
Excel Entertainment & AA Films (Hindi),Vishal Film Factory (Tamil),Vaaraahi Chalana Chitram (Telugu),Global United Media (Malayalam) ഇവരെല്ലാം ചേർന്നു വിതരണം നടത്തുകയും ചെയ്തു...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ നേടിയ ചിത്രം കണ്ണട ബോക്സ്‌ ഓഫീസിലെ ഏറ്റവും വലിയ വിജയം ആയികൊണ്ട് നില്കുന്നു... ഇതുവരെ ചിത്രം 200 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു ഈ ചിത്രം.... അതുപോലെ പാകിസ്ഥാനിൽ ആദ്യമായി പ്രദർശനത്തിന് എത്തുന്ന കണ്ണട ചിത്രം എന്നാ ഖ്യാതിയും ഇനി ഈ പ്രശാന്ത് നീൽ ചിത്രത്തിന് സ്വന്തം...

രണ്ടാം ഭാഗത്തിന് കട്ട വെയ്റ്റിംഗ്... ആദ്യ ഭാഗം തിയേറ്ററിൽ നിന്നും കാണാൻ സാധിക്കാത്തിൽ ഖേദിക്കുന്നു... പക്ഷെ രണ്ടാം ഭാഗം തീർച്ചയായും തിയേറ്ററിൽ നിന്നും തന്നെ..

വൽകഷ്ണം :
"സലാം റോക്കി ഭായ് "

No comments:

Post a Comment