Monday, February 18, 2019

Taxiwala (telugu)


Rahul Sankrityan യുടെ കഥയ്ക് Saikumar Reddy തിരക്കഥ രചിച്ചു Rahul Sankrityan സംവിധാനം ചെയ്ത ഈ Telugu Science fiction comedy ചിത്രത്തിൽ Vijay Deverakonda, Priyanka Jawalkar,  Malavika Nair എന്നിവർ പ്രധനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ശിവയുടെ കഥയാണ്.. ഒരു ജോലി അന്വേഷിച്ചു ഹൈദ്രബാദ് എത്തുന്ന ശിവ അവസാനം ഒരു ടാക്സി ഡ്രൈവർ ആവാൻ തീരുമാനിക്കുന്നു.... അങ്ങനെ എങ്ങനെയൊക്കയോ പൈസ ഉണ്ടാക്കി അവനും സുഹൃത്തുക്കളും കുടി ഒരു പഴയ കോണ്ടസ വാങ്ങുന്നു... പക്ഷെ ആ കാർ വരുണത്തോട് കുടി അവന്റെ ജീവിതത്തിൽ പല വിചിത്ര സംഭവങ്ങൾ അരങ്ങേറുന്നതും അതിന്റെ ഉറവിടം തേടി ശിവ ഇറങ്ങി പുറപ്പെടുന്നതും ആണ് ചിത്രത്തിന്റെ സാരം...

ശിവ ആയി വിജയ് ദേവർകൊണ്ട എത്തിയപ്പോൾ സിസിറ എന്നാ ചിത്രത്തിലെ മറ്റൊരു കഥാപാത്രം ആയി മാളവിക നായരും, രഘുറാം എന്നാ കഥാപാത്രം ആയി സിജു എത്തി.... ഇവരെ കൂടാതെ പ്രിയങ്ക ജാവോക്കർ, രവി വർമ എന്നിവരും മറ്റു കഥപാത്രങ്ങലെ അവതരിപ്പിച്ചു...

Krishna Kanth യുടെ വരികൾക്ക് Jakes Bejoy ഈണമിട്ട നാല് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ മാറ്റേ വിടുത്തുക എന്ന് തുടങ്ങുന്ന ഗാനം എന്റെ കഴിഞ്ഞ വർഷത്തെ  ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ ഒന്നായിരുന്നു.. Sreejith Sarang  എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം UV Creations,GA2 Pictures എന്നിവരുടെ ബന്നേറിൽ
 SKN,  Bunny Vas,  V. Vamshi Krishna Reddy,  Pramod Uppalapati,  Sandeep Senapathi എന്നിവർ ചേർന്നാണ് നിർമിച്ചത്....

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി.... വിജയ് ദേവർകൊണ്ടയുടെ മറ്റൊരു മികച്ച പ്രകടനവും നല്ല ഒരു ചിത്രം..

വാൽകഷ്ണം :
ഈ ചിത്രം കണ്ടപ്പോൾ ഒരു മലയാള ചലച്ചിത്രം ഓർത്തുപോയി....

No comments:

Post a Comment