"മേം കൈദി നമ്പർ സാത് സൗ ചിയാസി ജയിൽ കെ സെലൿഹോം സെ ബാഹർ ദേഖ്ത്താ ഹും "
ചില സിനിമകൾ ഉണ്ട്, വർഷങ്ങൾക്കു ശേഷവും കണ്ടാൽ ആദ്യം കണ്ട അതെ ഫീലോടെ കാണാൻ പറ്റുന്ന ഒന്നായി നില നില്കും...എന്ത് കൊണ്ടോ ആ ചിത്രം മനസ്സിൽ ഉണ്ടാകുന്ന ആ ഒരു മുറിവ് അല്ലെങ്കിൽ ആ ഒരു ഫീൽ ഇനി ഒരു നൂറു വർഷം കഴിഞ്ഞു കണ്ടാലും അതെ പടി നമ്മളിൽ ഉണ്ടാക്കും ... ഈ ഒരു വിഭാഗത്തിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ട ചിത്രങ്ങളിൽ ഒന്നാണ് ഈ ഷാരൂഖ്-യഷ് ചോപ്ര ചിത്രം...
Aditya Chopra യുടെ കഥയും തിരക്കഥയ്ക്കും യഷ് ചോപ്ര സംവിധാനം നിർവഹിച്ച ഈ ചിത്രം പറയുന്നത് വീർ പ്രതാപ് സിംഗ് എന്നാ ഇന്ത്യൻ പൈലറ്റ് ഇൻേറയും പാകിസ്ഥാനി പെൺകുട്ടി ആയ സാറാ ഹയാത് ഖാനിനെറ്റിയും കഥയാണ്... അവരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ വീരിനെ സാറയിൽ നിന്നും ഇരുപത്തി രണ്ട് വർഷത്തേക്ക് വിലകുനതും അവരെ ഒന്നിപ്പിക്കാൻ സാമിയ സിദ്ദിക്വി എന്നാ വകീൽ എത്തുന്നതോട് നടക്കുന്ന സംഭവങ്ങളിലേക്കും പിന്നീട് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നു...
Veer Pratap Singh ആയി ഷാരൂഖും, Saamiya Siddiqui എന്നാ വകീൽ ആയി rani mukarjee യും എത്തിയ ചിത്രത്തിൽ Zaara Hayat Khan എന്നാ പാകിസ്താനി പെൺകുട്ടിയും വീറിന്റെ കാമുകിയും ആയി Preity Zinta യും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്... ഇവരെ കൂടാതെ Amitabh Bachchan, Boman Irani, Anupam Kher, Atiqa Odho എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്....
India-Pakistan സ്നേഹബന്ധം ആണ് ചിത്രത്തിന്റെ മുഴുവനായുള്ള തീം എങ്കിലും നമ്മളും അവരും തമ്മിലുള്ള പ്രശനവും നമ്മൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ യുവ ജനങ്ങൾ ആണ് മുൻകൈ എടുക്കേണ്ടതെന്നും പറയാതെ പറയുന്നുണ്ട് ചിത്രം... (ചിത്രത്തിന്റെ അവസാന ഘട്ടത്തിൽ അനുപം ഖേറിന്റെ സാകിർ അഹമ്മദ് എന്നാ കഥാപാത്രം ഈ കാര്യം സാമിയയോട് പറയുന്നുമുണ്ട്...)
Yash Raj Films ഇന്റെ ബന്നേറിൽ Yash Chopra കഥപറഞ്ഞു തുടങ്ങുന്ന ചിത്രം അദ്ദേഹവും മകൻ ആദിത്യ ചോപ്രയും കൂടി ആണ് നിർമിച്ചത്....
Javed Akhtar ഇന്റെ വരികൾക് Madan Mohan,Sanjeev Kohli എന്നിവർ ഈണമിട്ട പത്തോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. എല്ലാം ഒന്നിലൊന്നു മികച്ചത്.. പക്ഷെ അവസാനത്തെ വീറും സാറായും കണ്ടുമുട്ടുമ്പോൾ തുടങ്ങുന്ന "തെരെ ലിയേ " എന്ന് തുടങ്ങുന്ന ഗാനം...no words എത്ര വലിയ കഠിന ഹൃദയം ഉള്ളവൻ ആണെകിലും ഒന്ന് കണ്ണ് നനയാതെ ആ ഒരു ഭാഗം കാണാൻ പറ്റില്ല... കോടതി എന്തോ പറയുന്നതും അതൊന്നും ചെവികൊള്ളാതെ വീർ പെട്ടന്ന് തിരിഞ്ഞ് കുറച്ചു നേരം കോടതി വാതിലിലേക് നോക്കുന്ന ആ ഒരു രംഗം... എന്റെ ഏറ്റവും ഇഷ്ട്ട ഭാഗം ചിത്രത്തിൽ ഇത് തന്നെ..... പിന്നെ ആ കോടതിയിൽ പറയുന്ന അവസാന രംഗവും...
Ritesh Soni എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Anil Mehta ആണ്... ക്രിട്ടിസിന്റെ ഇടയിൽ ചിത്രത്തിന്റെ തീമും, പഞ്ചാബി Culture,secularism,feminism,കഥ, സംഭാഷണം, കഥാപാത്രങ്ങൾ, അഭിനേതാക്കൾ ഇങ്ങനെ ഇങ്ങനെ എല്ലാർക്കും കൈയടി നേടിക്കൊടുത്തു..National Film Awards യിലെ Best Popular Film Providing Wholesome Entertainment വിഭാഗത്തിൽ അവാർഡ് നേടിയ ഈ ചിത്രത്തിന് നാല് ഫിലിം ഫെയർ അവാർഡ്, 6th IIFA Awards യിലെ ഏഴു അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് അതിൽ ചിലത് മികച്ച ചിത്രം, സംവിധാനം, നടൻ, നടി, സംഗീതം....
ആ വർഷത്തെ ഭാരത്തിലെയും പുറത്തത്തെയും ഏറ്റവും വലിയ പണം വാരി ചിത്രം ഇന്നും എന്റെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ ഉണ്ട്.... കാണാത്തവർ തീർച്ചയായും കാണാൻ ശ്രമികുക.....
വാൽകഷ്ണം :
"ആപ് കേഹത്തെ തെ കി വീർ ഔർ സാറാ കാ നാം കഭി നെഹി ഏക് സാത് ലെ ജാ സക്താ
അബ് ദേഖിയെ വീർ ഔർ സാറാ കാ നാം ഏക് സാത് ഹമീഷാ കെ ലിയേ ജൂഡ് ഗയാ ഹേയ് "

No comments:
Post a Comment