Saturday, February 2, 2019

Thuppaki munai(tamil)



Dinesh Selvaraj കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ തമിൾ ആക്‌ഷൻ ത്രില്ലെർ ചിത്രത്തിൽ വിക്രം പ്രഭു ബിർള ബോസ് എന്നാ പോലീസ് കഥാപാത്രം ആയി എത്തി....

ഒരു encounter specialist ആയ ബോസ് ഇപ്പോൾ കുറച്ചു വർഷമായി അതൊക്കെ വിട്ടു ഇരിക്കുവാണ്... അങ്ങനെ ഇരിക്കുന്ന ഒരു ദിനം വരുന്ന ഒരു കാൾ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ഏറ്റവും മികച്ച കേസ് ആകുന്നതും അതിൽ പറയുന്നാ കഥ  ഇന്നും ഈ സമൂഹത്തിൽ ഏറ്റവും വിലപിടിപ്പുള്ള മെസ്സേജ് ആകുന്നതും എല്ലാം ആണ് ചിത്രത്തിന്റെ സാരം...

ബിർള ബോസ് എന്നാ കഥാപാത്രം വിക്രം പ്രഭു മികച്ചതാക്കിയപ്പോൾ M. S. Bhaskar ഇന്റെ ഉയ്യ എന്നാ കഥാപാത്രം അദേഹത്തിന്റെ സിനിമ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രം ആയി.. അവസാനത്തെ മീഡിയയിൽ പറയുന്നആ ഭാഗം നമ്മൾ എല്ലാർക്കും കണ്ണ് തുറപ്പിക്കാൻ ഉള്ള വിളികൾ ആണ്... അതുപോലെ ഹൻസിക ചെയ്ത മൈഥിലി, അഭിരാമിയുടെ മഞ്ഞൾ നായകി എന്നീകഥാപാത്രങ്ങളും ചിത്രത്തിൽ അവരുടെ മികച്ച സാന്നിധ്യം ആയിരുന്നു...

 L. V. Ganesh,  L. V. Muthukumarasamy എന്നിസഹോദരങ്ങൾ ചെയ്ത രണ്ട് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ പൂവേൺട്ര എന്ന് തുടങ്ങുന്ന ഗാനം ഇന് മുതൽ എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് തന്നെ... Rasamathi യുടെ ഛായാഗ്രഹണവും മികച്ചതായി തോന്നി... Bhuvan Srinivasan ആയിരുന്നു എഡിറ്റർ...

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം V Creations ഇന്റെ ബാനറിൽ S. Thanu അന്ന് നിർമിച്ചത്... ഒരു നല്ല ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് തല വെക്കാം...

No comments:

Post a Comment