Tuesday, February 19, 2019

The hole in the ground (english)



"തിരിച്ചു വന്ന മകന്റെ പെരുമാറ്റം അവളെ വല്ലാത്ത ഒരു സംശയത്തിലേക് നയിച്ചു "

Lee Cronin,Stephen Shields എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Lee Cronin സംവിധാനം നിർവഹിച ഈ ഇംഗ്ലീഷ് ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് Sarah O'Neill ഇന്റെയും മകന്റെയും കഥയാണ്...

തന്റെ പഴയ ജീവിതത്തിൽ നിന്നും രക്ഷപെടാൻ സാറാഹ് പട്ടണം വിട്ടു ദൂരെ ആൾതാമസം കുറഞ്ഞ ഒരു ചെറു ഗ്രാമത്തിൽ മകൻ ക്രിസ് ഇന്റെ കൂടെ മാറുന്നു .. മകനെ വളരെ അധികം സ്നേഹിച്ച അവൾ ഒരു ദിനം വീട്ടിലേക് വരുമ്പോൾ, അവളുടെ അയല്കാരി ക്രിസിനെ കുറിച്ച് പേടിപ്പിക്കുന്ന എന്തോ പെട്ടന്ന്  പറയുന്നത് ആദ്യം അവൾ കാര്യമാക്കിയിലെങ്കിലും, പെട്ടന് ഒരു ദിനം മകനെ കാണാതാവുകയും പിന്നീട് അവൻ വീട്ടിൽ ഒരു ദിനം വന്നു നടക്കുന്ന ചില സംഭവങ്ങൾ ക്രിസും അവരുടെ വീടിന്റെ പിന്നാമ്പുറത്തുള്ള കാടിന്റെ നടുക്കുള്ള ഒരു വലിയ കുഴിയുമായി ബന്ധിപ്പിക്കുന്നതും ആണ് കഥാസാരം...

സാറാഹ് ആയി Seána Kerslake എത്തിയപ്പോൾ അവരുടെ മകൻ ക്രിസിന്റെ വേഷം  James Quinn Markey ചെയ്തു... മികച്ച ഒരുപാട് മുഹൂർത്തങ്ങൾ ഈ കൊച്ചു കലാകാരൻ നമ്മൾക്ക് ചിത്രത്തിൽ ഉടനീളം തരുന്നുണ്ട്...പ്രത്യേകിച്ച് അവസാന ചില ഭാഗങ്ങൾ ഇവന്റെ അഭിനയം കണ്ടു ഞെട്ടി... ഇവരെ കൂടാതെ 
Rob Caul, Simone Kirby,  Eoin Macken എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Stephen McKeon സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം  Tom Comerford നിര്വഹിച്ചപ്പോൾ എഡിറ്റിംഗ് 
Colin Campbell കൈകാര്യം ചെയ്തു... ഈ മൂന്ന് വിഭാഗങ്ങളും ഒന്നിലൊന്നു മികച്ചതായിരുന്നു...പ്രയക്ഷകരെ ഒന്ന് പേടിപ്പിക്കാൻ ഇവരെ ചെയ്ത വർക്ക്‌ അഭിനന്ദനങ്ങൾ അർഹിക്കുന്നു...

Savage Productions, Wrong Men,Made, Irish Film Board, Bankside Films, Wallimage, VOO, Be TV, BNP Paribas, Fortis Film Finance, Head Gear Films, Metrol Technology, Broadcasting Authority of Ireland, Finnish Film Foundation എന്നിവരുടെ ബന്നേറിൽ Conor Barry, John Keville എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Wildcard Distribution,  Vertigo Releasing  എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

Sundance Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ക്രട്ടീസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണവും ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനവും നടത്തി....ഹോർറോർ /ത്രില്ലെർ ചിത്രങ്ങൾ കാണുന്നവർക് ഒന്ന് കണ്ടു നോകാം... നിരാശപ്പെടുത്തില്ല....

No comments:

Post a Comment