"ഗംഭീരം എന്നോ അതിഗംഭീരം എന്നോ എന്ന് വിളികേണ്ടത് എന്ന് അറിയില്ല... കാരണം ഇതൊരു തെലുഗ് മൂവി ആയതു കൊണ്ട് തന്നെ "
മനസ് എന്നത് കുറെ ഏറെ കല്പനകളുടെ വലിയൊരു ഭംഡാരം ആണ്.. ഇത് എന്തൊക്കെ ചെയ്യും എന്തൊക്കെ ചെയ്യാതിരിക്കും എന്ന് നിര്വചിക്കുക പ്രയാസം തന്നെ...
ഒരു കോഫി ഷോപ്പിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെ യാണ് ചിത്രം വികസിക്കുന്നത്.... അവിടെ യുള്ള ചില കഥാപാത്രങ്ങളിലൂടെ നമ്മളെ സംവിധായകൻ കൊണ്ടുപോകുമ്പോൾ നമ്മൾ കണ്ടതും കേട്ടതും ആയ പല സംഭവങ്ങളിലേക്കും നമ്മൾ കടന്നു ചെല്ലുന്നു... അപരിചതർ ആയ കുറെ മനുഷ്യരിലേക് നാം എന്നാ നമ്മൾ നമ്മളെ തന്നെ പ്രതിഷ്ട്ടികുമ്പോൾ നമ്മളെ വഴിതെറ്റിക്കാൻ വന്നവർ നമ്മളെ പകുതിക്കു വച്ചു നിർത്തി നേരെ തിരിച്ചു പോകുന്നു....
പ്രശാന്ത് വർമയുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കാജൽ അഗ്രവാൾ, നാനി,നിത്യ മേനോൻ, ഈശ റബ്ബ, മുരളി ശർമ, ശ്രീനിവാസ് അവസരള എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഉണ്ട്.... ഇതിൽ എടുത്തു പറയേണ്ട പേരുകൾ കാജലിന്റെ കലി, നിത്യ യുടെ കൃഷ്ണവേണി, റെജിനയുടെ മീര എന്നീകഥാപാത്രങ്ങൾ ആണ്...
Wall Poster Cinema യുടെ ബന്നേറിൽ Nani, Prashanti Tipirneni എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Goutham Nerusu ഉം ഛായാഗ്രഹണം Karthik Ghattamaneni ഉം നിർവഹിക്കുന്നു... Mark K. Robin എന്റേതാണ് ചിത്രത്തിന്റെ മാസമാരിക സംഗീതം...
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല... ഒരു Comedy, Fantasy, horror, Sci-fi, thriller ഗണത്തിൽ പെടുത്തുന്ന ഈ ചിത്രം തീർച്ചയായും കാണു... ഒരു മികച്ച അനുഭവം...

No comments:
Post a Comment