Saturday, February 16, 2019

The Possession of hanna grace(english )




Brian Sieve യുടെ കഥയ്ക്ക് അദ്ദേഹം  തന്നെ തിരക്കഥ രചിച്ച ee
Diederik Van Rooijen ചിത്രം ഒരു ഹോർറോർ ത്രില്ലെർ ആണ്....

ചിത്രം പറയുന്നത്  ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മേഗൻ റീഡ് എന്നാ സിസ്റ്ററുടെ   കഥയാണ്...ഒരു ഹോസ്പിറ്റലിലെ ശവങ്ങളുടെ കണക്കെടുപ്പ് നടത്തികൊണ്ട് നിൽക്കുന്ന അവരുടെ അടുത്തേക്ക് ഹന്ന ഗ്രേസ് എന്നാ ഒരു പെൺകുട്ടിയുടെ ശവം എത്തുന്നതും ആ ശവത്തെ തേടി അവളുടെ അച്ഛൻ എത്തുന്നതോട് കൂടി ആ ശവം അവിടെ എത്താൻ ഉണ്ടായ കാരണങ്ങളും അതിനു ശേഷം അവിടെ അന്ന് രാത്രി നടക്കുന്ന ചില ഭീകര സംഭവങ്ങളും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഒന്ന് രണ്ട് വർഷം മുൻപ് കണ്ട "the autopsy of jane doe " എന്നാ ചിത്രവുമായി പല സാമാന്യതകൾ കണ്ടെങ്കിലും ഈ ചിത്രത്തിന് അത് തന്നെ ഒരു ഹൊറ്രോരും ത്രില്ലും തരാൻ ബുദ്ധിമുട്ടുന്നുണ്ട്... എന്നാലും ചില സന്ദര്ഭങ്ങളും ഉണ്ട് ചിത്രത്തിൽ നമ്മളെ ഒന്ന് രണ്ട് പുതപ്പിനുള്ളിൽ കേറ്റാൻ.... 

Shay mitchell ഇന്റെ മേഗൻ റീഡ് ആണ് ചിത്രത്തിന്റെ നട്ടൽ.... അവർ അഭിനയം ആണ് കൈയിൽ നിന്നും വിട്ടു പോയേക്കാവുന്ന  പല സന്ദര്ഭങ്ങളിലും നിന്നും ചിത്രത്തിനെ രക്ഷിക്കുന്നത്... അതുപോലെ Grey Damon ഇന്റെ ആൻഡ്രൂ കുർട്സ് അതുപോലെ ഹന്ന ഗ്രേസ് ആയി വന്ന കിർബി ജോൺസന്റെയും കഥാപാത്രങ്ങളും മികച്ചതായി തോന്നി.... ഇവരെ കൂടാതെ nick thune, Louis herthum, എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്....

John fritzell സംഗീതം നൽകിയ ചിത്രത്തിൽ  Lennert Hillege ഇന്റെ മികച്ച ഛായാഗ്രഹണം ആണ് ചിത്രത്തിൽ നമ്മളെ പിടിച്ചിരുന്നത്... Stanly kolk, Jane York എന്നിവരുടെ എഡിറ്റിംഗും, Roaul  Bologini യും അദേഹത്തിന്റെ crew ഇന്റെയും visual effects ചില ഇടങ്ങളിൽ മികച്ചതായി തോന്നി ..

Screen Gems, Broken Road Productions എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Todd Garner,Sean Robins എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി എന്നാ അറിവ്... Autopsy of jane doe ഇഷ്ടപെട്ടവർക് ഒന്ന് കണ്ടു നോകാം... പക്ഷെ ആ ചിത്രവുമായി compare ചെയ്യുന്നത് ഒഴിവാക്കേണ്ടി വരും എന്ന് മാത്രം....

No comments:

Post a Comment